Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീപ്പൊള്ളലേറ്റ് കുഞ്ഞ് പിടഞ്ഞ് മരിക്കുമ്പോൾ കാശ് കൊണ്ട് നാണം മറയ്ക്കുന്ന പളനിസാമിയും കളക്ടറും പൊലീസും; പതിമൂവായിരത്തിലധികം പേർ ഷെയർ ചെയ്ത കാർട്ടൂൺ കുറിക്കുകൊണ്ടപ്പോൾ മുഖ്യന് നാണക്കേട്; കാർട്ടൂണിസ്റ്റ് ജി.ബാല അറസ്റ്റിൽ; ബാലയുടെ വിവാദ കാർട്ടൂൺ തിരുനെൽവേലിയിൽ കുടുംബം തീകൊളുത്തി മരിച്ച സംഭവം പ്രമേയമാക്കി; അറസ്റ്റിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം

തീപ്പൊള്ളലേറ്റ് കുഞ്ഞ് പിടഞ്ഞ് മരിക്കുമ്പോൾ കാശ് കൊണ്ട് നാണം മറയ്ക്കുന്ന പളനിസാമിയും കളക്ടറും പൊലീസും; പതിമൂവായിരത്തിലധികം പേർ ഷെയർ ചെയ്ത കാർട്ടൂൺ കുറിക്കുകൊണ്ടപ്പോൾ മുഖ്യന് നാണക്കേട്; കാർട്ടൂണിസ്റ്റ് ജി.ബാല അറസ്റ്റിൽ; ബാലയുടെ വിവാദ കാർട്ടൂൺ തിരുനെൽവേലിയിൽ കുടുംബം തീകൊളുത്തി മരിച്ച സംഭവം പ്രമേയമാക്കി; അറസ്റ്റിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും, ജില്ലാഭരണകൂടത്തെയും വിമർശിച്ച് സോഷ്യൽ മീഡിയയിൽ കാർട്ടൂൺ പോസ്റ്റ് ചെയ്ത തിരുനൽവേലിയിലെ ഫ്രീലാൻസ് ജേണലിസ്റ്റ് ജി.ബാലയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.സംസ്ഥാനത്തെ പ്രശസ്ത കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ബാലയ്ക്ക് ഫേസ്‌ബുക്കിൽ 65,000 ത്തിലേറെ ഫോളോവേള്‌സുണ്ട്.സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ബാലയുടെ രാഷ്ട്രീയ കാർട്ടൂണുകൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാവാറുണ്ട്.

തിരുനെൽവേലി കലക്ടറേറ്റിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ രക്ഷിക്കുന്നതിൽ സർക്കാരും മുഖ്യമന്ത്രിയും വീഴ്ച വരുത്തിയെന്ന് സൂചിപ്പിക്കുന്ന ബാലയുടെ കാർട്ടൂണാണ് എടപ്പാടി പളനിസാമിയെ ചൊടിപ്പിച്ചത്. ബാലയുടെ അറസ്റ്റ് രാഷ്ട്രീയ വിവാദമായെന്ന് മാത്രമല്ല വൻപ്രതിഷേധമാണ് തമിഴ്‌നാട്ടിൽ ഉയരുന്നത്.

ഒക്ടോബർ 24നാണ് ബാല തന്റെ സോഷ്യൽ മീഡിയ പേജിൽ കാർട്ടൂൺ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ കാർട്ടൂൺ 13,000ത്തിലധികം പേരാണ് ഷെയർ ചെയ്തത്. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോൾ നോട്ടുകെട്ടുകൾ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കളക്ടറും പൊലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാർട്ടൂണിൽ വിഷയമായിട്ടുണ്ടായിരുന്നത്.

കുട്ടിയുടെ ജീവന് വില നൽകാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ നിശിതമായി വിമർശിക്കുന്നതായിരുന്നു കാർട്ടൂൺ. താനുൾപ്പെടെയുള്ളവർ കഥാപാത്രങ്ങളായ കാർട്ടൂൺ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തിരുനെൽവേലി ജില്ലാ കലക്ടർ ഇക്കാര്യം തമിഴ്‌നാട് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും അറിയിക്കുകയായിരുന്നു. തുടർന്നാണ് ബാലയെ അറസ്റ്റ് ചെയ്തത്.

അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഐടി ആക്ട് സെക്ഷൻ 67, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 501 എന്നിവ പ്രകാരമാണ് അറസ്റ്റ്. കാർട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് #stand with cartoonistbala എന്ന പേരിലുള്ള ഹാഷ് ടാഗും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കൊള്ളപ്പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നു തിരുനൽവേലി കലക്ടറേറ്റ് അങ്കണത്തിൽ ഒരു കുടുംബമൊന്നാകെ തീകൊളുത്തി മരിച്ച സംഭവം വൻ വിവാദമായിരുന്നു. കുടുംബം പൊലീസിലും കലക്ടർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. കലക്ടറേറ്റിൽ തിങ്കളാഴ്ച തോറുമുള്ള പരാതി പരിഹാരയോഗത്തിൽ തന്നെ ആറുതവണ നിവേദനം നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. ആത്മഹത്യ ചെയ്ത കുടുംബത്തിലെ തെങ്കാശി കാശിധർമം സ്വദേശി പി.ഇസക്കിമുത്തുവും ഭാര്യ സുബ്ബുലകഷ്മിയും കൊള്ളപ്പലിശക്കാരായിരുന്നു എന്ന വിചിത്ര ന്യായമാണ് പൊലീസ് ഉയർത്തിക്കാട്ടിയതെന്നും ആക്ഷേപമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP