Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാൽഘറിലെ ആൾക്കൂട്ട കൊലയെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നടത്തിയത് മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾ; അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്തു ഛത്തീസ്‌ഗഢ് പൊലീസ്; 'തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സോണിയ ഗാന്ധി'; തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് കോൺഗ്രസ് പ്രവർത്തകരെന്നു കാണിച്ചു പ്രത്യാരോപണം ഉന്നയിച്ചു അർണബ് ഗോസ്വാമിയും

പാൽഘറിലെ ആൾക്കൂട്ട കൊലയെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നടത്തിയത് മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾ; അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്തു ഛത്തീസ്‌ഗഢ് പൊലീസ്; 'തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സോണിയ ഗാന്ധി'; തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് കോൺഗ്രസ് പ്രവർത്തകരെന്നു കാണിച്ചു പ്രത്യാരോപണം ഉന്നയിച്ചു അർണബ് ഗോസ്വാമിയും

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: ചാനൽ ചർച്ചക്കിടെ മത സ്പർധ വളർത്തുന്ന പരാമർശങ്ങൾ ഉന്നയിച്ചെന്ന പേരിൽ റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഛത്തീസ്‌ഗഢ് പൊലീസിന്റേതാണ് നടപടി. ചർച്ചയ്ക്കിടെ അർണബ് രാജ്യത്തിലെ മത-സാമുദായിക ഐക്യത്തെ ബാധിക്കുന്ന തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഛത്തീസ്‌ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോ, കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ റായ്പൂർ സിവിൽ ലൈൻസ് പൊലീസാണ് കേസെടുത്തത്.

ഐ.പി.സി 153എ, 25എ 502(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാൽഘറിലെ ആൾക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. പാൽഘറിൽ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയഗാന്ധിക്കെതിരെ അർണബ് വിമർശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. മൗലവിമാരും ക്രിസ്ത്യൻ വൈദികന്മാരും ഇത്തരത്തിൽ കൊലചെയ്യപ്പെടുമ്പോൾ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അർണബ് ചാനൽ ചർച്ചക്കിടെ ചോദിച്ചത്.

സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. അതിനിടെ അർണാബ് തന്നെ ആക്രമിക്കാൻ ശ്രമം നടക്കുന്നു എന്നാരോപിച്ചും രംഗത്തുവന്നു. കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിക്കാൻ ശ്രമിച്ചതായാണ് അർണബ് ഗോസ്വാമിയുടെ ആരോപണം.

ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരികെ വരുമ്പോൾ തന്നെയും ഭാര്യയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് അർണബ് വീഡിയോ സന്ദേശത്തിൽ ആരോപിക്കുന്നത്. ബൈക്കിലെത്തിയ രണ്ട് പേർ തന്റെ കാർ മറികടന്ന് തടഞ്ഞു നിർത്തുകയും കാറിന്റെ വിൻഡോ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അർണബ് പറയുന്നു. പാൽഘാർ ആൾക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശം അർണബ് ഗോസ്വാമി നടത്തിയിരുന്നു. മുസ്‌ലിം പണ്ഡിതന്മാരും ക്രിസ്ത്യൻ വൈദികരും ഇത്തരത്തിൽ കൊലചെയ്യപ്പെടുമ്പോൾ ഈ രാജ്യം മൗനം തുടരുമോയെന്നും സോണിയാ ഗാന്ധി അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അർണബ് ചാനൽ ചർച്ചക്കിടെ ചോദിച്ചത്.

സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കോൺഗ്രസ്പ്രവർത്തകർ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് അർണബ് ഗോസ്വാമി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അർണബ് വീഡിയോവിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP