Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയി കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നു തെളിയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാർ; ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്; കേരളത്തിലെ കേസിനെയും നേരിടും; നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിൻവലിക്കില്ലെന്നും യുവതി: മുംബൈ ഡാൻസ് ബാറിലെ ജീവനക്കാരി നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ബിനോയിക്ക് മേൽ കരുക്കു മുറുകുന്നു

ബിനോയി കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നു തെളിയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാർ; ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്; കേരളത്തിലെ കേസിനെയും നേരിടും; നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിൻവലിക്കില്ലെന്നും യുവതി: മുംബൈ ഡാൻസ് ബാറിലെ ജീവനക്കാരി നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ബിനോയിക്ക് മേൽ കരുക്കു മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികചൂഷണ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. തന്റെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാൻ ഏതു തരത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും യുവതി മലയാളം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ബിനോയ് നൽകിയ കേസിനെ നേരിടും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിൻവലിക്കില്ലെന്നും യുവതി കൂട്ടിച്ചേർത്തു. ബിനോയുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

ദുബായിലെ ഡാൻസ് ബാറിൽ ജോലി നോക്കിയിരുന്ന ബിഹാർ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തിൽ എട്ടുവയസ്സുള്ള മകളുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. 2009 മുതൽ 2018 വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടത് മകളുടെ ചെലവിനായി ആണെന്നാണ് യുവതി കത്തിൽ ആവശ്യപ്പെട്ടിരുന്ന്.

നിലവിൽ മുംബൈയിലാണ് പരാതിക്കാരി താമസിക്കുന്നത്. 2015ലാണ് തന്നെ ഒഴിവാക്കാൻ ബിനോയ് ശ്രമം തുടങ്ങിയത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചത്. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പ്രതികരിച്ചിരുന്നു.

2009 മുതലാണ് ബിനോയിയുമായി ബിഹാർ സ്വദേശിനിയുടെ ബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പൊലീസ് രജിസറ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. ഒരു സുഹൃത്ത് മുഖേന ദുബായിലെ മെഹ്ഫിൽ ഡാൻസ് ബാറിൽ ജോലിക്കെത്തിയപ്പോഴാണ് ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയത്. ഡാൻസ് ബാറിൽ വച്ചാണ് ബിനോയ് ബാലകൃഷ്ണൻ കോടിയേരിയെ കാണുന്നത്. വിശ്വാസം ആർജിക്കുന്നതിനായി അയാൾ ഡാൻസ് ബാറിൽ വെച്ച് എനിക്ക് മേലെ കറൻസി നോട്ടുകൾ വർഷിക്കുമായിരുന്നു. തുടർന്ന് എന്റെ നമ്പർ സംഘടിപ്പിച്ച ബിനോയ് നിരന്തരം ഫോൺ വിളിക്കാൻ തുടങ്ങി. മലയാളിയാണെന്നും ദുബായിൽ നിർമ്മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി.

തുടർന്ന് ഞാനുമായി കൂടുതൽ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഡാൻസ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു. 2009 ഒക്ടോബറിൽ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. 2010 ൽ മുംബൈയിലെത്തിച്ച് അന്ധേരി വെസ്റ്റിൽ വാടകയ്ക്ക് ഫ്ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയിൽ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാർക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി. എന്നെയും കുഞ്ഞിനെയും കാണാൻ ബിനോയ് സ്ഥിരമായി ആശുപത്രിയിൽ എത്താറുണ്ടായിരുന്നു. 2011 ൽ മില്ലത് നഗറിലെ മറ്റൊരു വീട്ടിലേക്ക് എന്നെ മാറ്റി താമസിപ്പിച്ചു. എന്നാണ് വിവാഹം കഴിക്കുക എന്ന അമ്മയുടെ ചോദ്യത്തിന് കുഞ്ഞിന്റെ ആദ്യ പിറന്നാളിന് വിവാഹം നടക്കുമെന്നാണ് മറുപടി നൽകിയത്.

2014 ൽ ഈ വീട്ടിലെ വാടക കരാർ അവസാനിച്ചതിനെ തുടർന്ന് ജോഗേശ്വരിയിൽ ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റി. 2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകാനാവില്ലെന്നും ബിനോയ് തന്നെ അറിയിച്ചു. തുടർന്ന് ഏറെക്കാലം ബിനോയിയിൽ നിന്ന് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 2018 ലാണ് ദുബായിൽ 13 കോടിയോളം രൂപയുടെ പണത്തട്ടിപ്പ് കേസിൽ ബിനോയ് അകപ്പെട്ടതായി അറിയുന്നത്. ഇതോടെയാണ് ഇയാളെപ്പറ്റി വീണ്ടും കേൾക്കുന്നത്.

തുടർന്ന് ഫേസ്‌ബുക്കിൽ ബിനോയിയെ പറ്റി തിരഞ്ഞപ്പോൾ മൂന്ന് പ്രൊഫൈലുകൾ കണ്ടു. ഇതിൽ രണ്ടെണ്ണം ആക്ടീവായിരുന്നില്ല. എന്നാൽ മൂന്നാമത്തേത് ബിനോയ് കോടിയേരിയേപ്പറ്റി കൂടുതൽ വിവരങ്ങളുള്ള ഫേസ്‌ബുക്ക് പ്രൊഫൈലാണ്. 2019 ലാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നതെന്ന് യുവതി പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനോയിയെ വീണ്ടും ബന്ധപ്പെടാൻ ശ്രമിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബിനോയിയുടെ കുടുംബാംഗങ്ങൾ കടുത്ത ഭവിഷ്യത്തുകളുണ്ടാകുമെന്ന് തന്നെ ഭീഷണിപ്പെടുത്തി. എഫ്.ഐ.ആർ പറയുന്നു.

(വെബ് സൈറ്റ് മെയിന്റനൻസ് നടക്കുന്നതിനാൽ രാത്രി അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP