Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുക ബാങ്കിലിട്ട് വർഷങ്ങൾക്കു ശേഷം മകളുടെ വിവാഹ ആവശ്യത്തിന് സമീപിച്ചപ്പോൾ തുക കാണാനില്ലെന്ന് ബാങ്ക് മാനേജർ; അക്കൗണ്ട് ഡെഡായി കിടക്കുകയാണ് എന്നല്ലാതെ കൂടുതൽ വിശദീകരിക്കാൻ തയ്യാറാവാതെ ബാങ്ക് അധികൃതർ; നടന്നു മടുത്തതോടെ പൊലീസിൽ പരാതി നൽകി വീട്ടമ്മ; ഇന്ത്യൻ ബാങ്ക് മാനേജർക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തു; ജപ്തി ഭീഷണിയുടെ പേരിൽ വിദ്യാർത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്ത വാർത്തക്കിടെ ബാങ്കുകാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്

ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുക ബാങ്കിലിട്ട് വർഷങ്ങൾക്കു ശേഷം മകളുടെ വിവാഹ ആവശ്യത്തിന് സമീപിച്ചപ്പോൾ തുക കാണാനില്ലെന്ന് ബാങ്ക് മാനേജർ; അക്കൗണ്ട് ഡെഡായി കിടക്കുകയാണ് എന്നല്ലാതെ കൂടുതൽ വിശദീകരിക്കാൻ തയ്യാറാവാതെ ബാങ്ക് അധികൃതർ; നടന്നു മടുത്തതോടെ പൊലീസിൽ പരാതി നൽകി വീട്ടമ്മ; ഇന്ത്യൻ ബാങ്ക് മാനേജർക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തു; ജപ്തി ഭീഷണിയുടെ പേരിൽ വിദ്യാർത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്ത വാർത്തക്കിടെ ബാങ്കുകാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: നെയ്യാറ്റിൻകരയിൽ വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ വിദ്യാർത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്ത ഞെട്ടിപ്പിക്കുന്ന വാർത്തക്കിടെ വടകരയിൽ ബാങ്ക് മാനേജർമാർക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു.അക്കൗണ്ടിലെ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിലാണ് ഇന്ത്യൻ ബാങ്ക് വടകര ബ്രാഞ്ച് മാനേജർമാർക്കെതിരെ പൊലീസ് കേസെടുത്തത്. ഒഞ്ചിയം സ്വദേശിനി ഇല്ലത്ത സുഷമയാണ് പരാതിക്കാരി. 2004 ലാണ് സുഷമയുടെ ഭർത്താവ് മരിച്ചത്. അപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുകയായ 1,35,700 രൂപ സുഷമയുടെ 506803516 നമ്പർ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം മകളുടെ കല്ല്യാണ ആവശ്യാർത്ഥം പണത്തിന് അത്യാവശ്യമായപ്പോൾ ബാങ്കിലെ പണം എടുക്കാമെന്ന് ഇവർ കരുതി. തുടർന്ന് 2018 അവസാനത്തോടെ സുഷമ ബാങ്കിലെത്തിയപ്പോഴാണ് ഇവർ ഞെട്ടിപ്പോയത്. അക്കൗണ്ടിൽ പണമില്ലെന്ന മറുപടിയായിരുന്നു ബാങ്ക് അധികൃതർ നൽകിയത്. തുടർന്ന് സുഷമ ബാങ്ക് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും അക്കൗണ്ട് ഡെഡായി കിടക്കുകയായിരുന്ന മറുപടി നൽകി വീട്ടമ്മയെ തിരിച്ചയയ്ക്കുകയായിരുന്നു.

നിരാശയായ സുഷമ വിശദാംശം ലഭിക്കാനായി വിവാരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി. എന്നാൽ ബാങ്കിൽ നിന്നും കൃത്യമായ ഒരു മറുപടി ഇവർക്ക് ലഭിച്ചില്ല. തുടർന്ന് നിരവധി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും അനുകൂലമായ മറുപടി ലഭിക്കാതെ വ ന്നതോടെ ഇവർ വടകര ഡി വൈ എസ് പിക്ക് പരാതി നൽകുകയായിരുന്നു. വലിയ തുക അക്കൗണ്ടിൽ ഉണ്ടായിട്ടും, അക്കൗണ്ട് ഡെഡായി കിടക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ലെന്ന് പരാതിക്കാരി പറഞ്ഞു.

വിശ്വാസ വഞ്ചനയ്ക്കാണ് പൊലീസ് കേസ്സെടുത്തത്. 2004 മുതൽ 2019 വരെ വടകര ബ്രാഞ്ചിൽ മാനേജർമാരായവർക്കെതിരെയാണ് കേസ്സെടുത്തത്. വടകര എസ് ഐ കെ പി ഷൈനിനാണ് കേസന്വേഷണ ചുമതല. സംഭവത്തിൽ അനുകൂലമായ നടപടിയുണ്ടാവുമെന്ന വിശ്വാസത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുഷമ. അക്കൗണ്ടിൽ ഇട്ട പണം തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ലോൺ തുടങ്ങിയകാര്യങ്ങൾക്ക് ചെന്നാൽ ബാങ്കുകാരുടെ സമീപനം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP