1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ

August 13, 2019 | 11:17 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാശ്മീരിലേയും യുപിയിലേയും ബിജെപി സർക്കാരിന്റെ അസഹിഷ്ണുതകൾ ചർച്ചയാക്കുന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ. നീതി നിഷേധവും പൗരാവകാശ ലംഘനത്തിനുമെതിരെ പോരാടുന്നവർ. എന്നാൽ സ്വന്തം സർക്കാർ ഭരിക്കുന്ന കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വിലയുമില്ലെന്നതാണ് വസ്തുത. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ രാഷ്ട്രീയമായി എതിർത്ത് പോസ്റ്റർ ഒട്ടിച്ചതിന് പോലും കേസെടുക്കുന്നവരാണ് കേരളാ പൊലീസ്. ഇതിനിടെ സർക്കാരിന്റെ വിമർശന അസഹിഷ്ണുതയ്ക്ക് തെളിവായി മറുനാടൻ മലയാളിക്കെതിരേയും കേസ്.

പരാതി കിട്ടിയപ്പോൾ തന്നെ യാതൊരു അന്വേഷണവുമില്ലാതെ പൊലീസ് കേസെടുത്തു. എഫ് ഐ ആർ പ്രകാരം സോമകുമാർ എന്ന ആൾ ഇന്നലെ രാത്രി 9.45നാണ് പരാതിയുമായി എത്തിയത്. ആ സമയത്ത് തന്നെ കേസെടുത്തുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. യാതൊരു പരിശോധനയും നടന്നില്ലെന്ന് വ്യക്തം. തിരുവനന്തപുരത്ത് പേരൂർക്കട പൊലീസ് സ്‌റ്റേഷനിൽ 1857/2019 എന്ന നമ്പറിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മറുനാടൻ മലയാളിയുടെ ന്യൂസ് എഡിറ്റർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ നിന്നാണ് സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാൽ കേസ് എടുക്കുമെന്ന് വ്യക്തമാക്കുന്നത്.

ജൂലൈ 5ന് മറുനാടൻ ഫെയ്‌സ് ബുക്ക് പേജിൽ വന്ന വീഡോയോയാണ് പരാതിക്ക് ആധാരം. ഇനി പറയൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കാശ് കൊടുക്കണോ?കൊടുക്കരുത് ... 5 നയാ പൈസ കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടി ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി കേരളാ മുഖ്യമന്ത്രിയുടെ അവശ്യ സേവന/ സർവ്വീസായ സിഎംഡിആർഎഫിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. ഇതിനാണ് കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകൾ ചുമത്തുന്നത്. ബോധപൂർവ്വമാണ് ഈ നീക്കമെല്ലാം നടക്കുന്നത്. കേരളാ സർക്കാരിന്റെ ധൂർത്താണ് മറുനാടൻ വീഡിയോയ്ക്ക് ആധാരമായത്. സമ്പത്തിനെ കേരളത്തിന്റെ വക്താവായി ഡൽഹിയിൽ നിയമിച്ചതായിരുന്നു വിർശനത്തിന് ആധാരം. ഇതിനെ പ്രളയത്തിന് ശേഷമുള്ള പ്രതികരണമെന്നോണം സൈബർ സഖാക്കർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോമകുമാറിന്റെ പരാതി എത്തുന്നത്. പരാതിക്കാരന്റെ അഡ്രസോ ഫോൺ നമ്പറോ പോലും വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് പരാതി.

സോമകുമാർ ടിവിപിഎം, പേരൂർക്കട, തിരുവനന്തപുരം സിറ്റി, കേരള, ഇന്ത്യ... എന്ന മേൽവിലാസമാണ് പരാതിക്കാരന്റേതായി നൽകിയിട്ടുള്ളത്. ഫോൺ നമ്പറും വിചിത്രമാണ്. 97-1502800561-എന്നതാണ് ഫോൺ നമ്പർ. പേരൂർക്കട ജംഗ്ഷനിൽ താമിക്കുന്ന ആളിന്റെ ഫോൺ നമ്പരാണ് ഇത്. പേരൂർക്കട എസ് ഐ സഞ്ജു ജോസഫാണ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആറിലുള്ളത് നിലനിൽക്കാത്ത വകുപ്പുകൾ

കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപ വകുപ്പ് പ്രകാരമാണ് ഒരു കേസ്. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയാണ് ഇതിൽ പറയുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം.

കേരളാ പൊലീസ് ആക്ടിലെ 120(ഒ)യാണ് മറ്റൊരു വകുപ്പ്. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയാണ് ഇത്. ഏതൊരാളും ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവർത്തിച്ചുള്ളതോ അനഭിമതമായോ അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം,. ഇമെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ സ്വയം ഏതെങ്കിലും ഒരാളിന് ശല്യമായി തീരുന്നുവെങ്കിൽ കുറ്റ സ്ഥാപനത്തിന്മേൽ ഒരു വർഷം വരെയാകുവെന്ന തടവോ 5,000 രൂപയാകാവുന്ന പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

അതായത് കേരളാ പൊലീസ് ആക്ടിലെ 120(ഒ) പ്രകാരം ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ജാമ്യം നൽകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം ഇതിനൊപ്പിച്ച് ഒന്നും മറുനാടൻ വീഡിയോയിലില്ല.

പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന കുറ്റം. ഇതൊന്നു മറുനാടന്റെ വീഡിയോയിൽ ഉണ്ടായിട്ടില്ല. എന്നാൽ ഈ വകുപ്പിന് 3 വർഷം വരെ തടവ് ലഭിക്കാം. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള തന്ത്രമാണ് ഇത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകാൻ മജിസ്‌ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകണം. ഇത്തരം ഊരാക്കുടുക്കുകൾക്ക് വേണ്ടിയാണ് എഫ് ഐ ആറിലെ വ്യാജ നിർമ്മിതി.

ഇത് ഹിറ്റ്‌ലർ രീതി

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണം ആണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ കേസ്. സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ് തെളിയിക്കുന്നതും അതാണ്. ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിനെന്നതാണ് ഏറ്റവും വിചിത്രം. അവശ്യ സർവ്വീസിന്റെ പരിധിയിൽ എങ്ങനെയാണ് ഇതെല്ലാം വരുന്നതെന്നതിനും ആർക്കും ഉത്തരമില്ല. ഇത്തരത്തിൽ കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുന്നത്. അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സഹിഷ്ണുതയാണ് ഇതിൽ നിഴലിക്കുന്നത്.

കേരളത്തിലെ സർക്കാരിലെ ധൂർത്തും മറ്റും ചർച്ചയാക്കുന്നതായിരുന്നു മറുനാടന്റെ പ്രസ്തുത വീഡിയോ. ധൂർത്തുമായി ഖജനാവ് കൊള്ളയിക്കുന്ന സർക്കാരിന് കാശ് കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയർത്തിയത്. സമ്പത്തിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ നിയമിച്ചതും ചീഫ് വിപ്പ് നിയമനവുമെല്ലാമായിരുന്നു ഇതിന് ആധാരം. പണമില്ലാതെ കടം വാങ്ങി ഭരണം നടത്തുന്ന സർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു ഇതിന് പിന്നിൽ. ഈ വീഡിയോയെ പ്രളയമെത്തിയതോടെ തെറ്റിധരിപ്പിക്കും വിധം പ്രചരിപ്പിക്കുകയാണ് സൈബർ സഖാക്കൾ ചെയ്തത്.

പ്രളയത്തിൽ പെടാപാടു പെടുന്നവരെ സഹായിക്കാതിരിക്കാൻ പ്രചരിപ്പിച്ചുവെന്ന തരത്തിൽ അവർ കള്ളവാദങ്ങൾ നിരത്തി. ഇതും പൊളിഞ്ഞു. ഇതോടെയാണ് കേരളാ പൊലീസിൽ പരാതി കിട്ടുന്നത്. ഇതിന് പിന്നിൽ സിപിഎമ്മിലെ ചില ഉന്നത കേന്ദ്രങ്ങളാണ്.

പരാതിക്കാധാരമായ വീഡിയോ

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
ചെറിയ പിടിച്ചുപറിയിൽ നിന്ന് വൻ മോഷണങ്ങൾ; കള്ളനോട്ടടി മുതൽ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളർത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോൾ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാൻ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നൽകിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്
പുഷ് ബാക്ക് ലിവറുകൾ വലിച്ചൊടിക്കുന്ന മാനസിക വൈകൃതം; സീറ്റുകൾ കുത്തികീറിയും പ്ലഗ് പോയിന്റുകൾ ഇല്ലാതെയാക്കിയും രാജരഥത്തെ കൊല്ലാ കൊല ചെയ്ത് സാമൂഹ്യ വിരുദ്ധർ; സിസിടിവി വയ്ക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് ക്രിമിനലുകൾ ഇല്ലായ്മ ചെയ്തത് തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ സുഖയാത്രയെന്ന മലയാളികളുടെ മോഹത്തെ; മുഖം മിനുക്കിയ തീവണ്ടിയെ നശിപ്പിച്ചവരെ കണ്ടെത്താൻ റെയിൽവേ പൊലീസും; വേണാട് എക്സ്‌പ്രസിന്റെ മനോഹാരിത ഒരാഴ്ച കൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ
പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം
വെറുമൊരു പാസ്‌പോർട്ടുമായി താമസിയാതെ യുഎഇയിലെത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും ഹൈദദരാബാദിലും കൊൽക്കത്തിയിലും മുബൈയിലും എത്തുന്ന യുഎഇക്കാർക്ക് മുൻകൂർ വിസ വേണ്ടെന്ന മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക് എത്തിക്കാൻ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാർക്ക് യുഎഇയിലും വിസ ഓൺ അറൈവൽ
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ