Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിനെതിരെ ലൈവായി എഫ് ബിയിൽ കൊലവളി നടത്തിയിട്ടും നടപടിയില്ല; പരാതിക്കാരായ പ്രവാസികളെ സാമൂഹ്യ വിപത്തായി മാറുന്ന സൈബർ കുറ്റവാളികളാക്കി സ്വന്തം പത്രത്തിലൂടെ വ്യാജ പ്രചരണവും; ഫിജോയെ കൊണ്ട് പൊറുതിമുട്ടിയവർ മുഖ്യമന്ത്രിക്ക് മുമ്പിൽ; കോട്ടയത്തെ വീട്ടമയ്‌ക്കെതിരെ അന്വേഷണം

പൊലീസിനെതിരെ ലൈവായി എഫ് ബിയിൽ കൊലവളി നടത്തിയിട്ടും നടപടിയില്ല; പരാതിക്കാരായ പ്രവാസികളെ സാമൂഹ്യ വിപത്തായി മാറുന്ന സൈബർ കുറ്റവാളികളാക്കി സ്വന്തം പത്രത്തിലൂടെ വ്യാജ പ്രചരണവും; ഫിജോയെ കൊണ്ട് പൊറുതിമുട്ടിയവർ മുഖ്യമന്ത്രിക്ക് മുമ്പിൽ; കോട്ടയത്തെ വീട്ടമയ്‌ക്കെതിരെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെ മാനസികമായി അപകീർത്തിപ്പെടുത്തുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏറ്റുമാനൂർ സ്വദേശിനി ഫിജോ ടി ജോസഫിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഫിജോയ്‌ക്കെതിരായ പരാതികളിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. അതിനിടെ ഫിജോയ്ക്കെതിരെ ഇതിനു മുമ്പ് നൽകിയ പരാതികളിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ച് അന്വേഷിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശം നൽകി. കുവൈറ്റ് പ്രവാസി കാര്യ മന്ത്രാലയം വഴി പ്രവാസി മലയാളിയും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയുമായ അനു മാത്യുവുമാണ് ഫിജോയ്‌ക്കെതിരെ വീണ്ടും പരാതി നൽകിയത്.

പ്രവാസി കാര്യ മന്ത്രാലയം വഴി പ്രവാസി മലയാളിയും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയുമായ അനു മാത്യു വീണ്ടും പരാതി നൽകി. 30-05-2017 ൽ കേരളാ ബ്രേക്കിങ് ന്യൂസ് എന്ന ദിനപത്രത്തിൽ അടിസ്ഥാനരഹിതവും അപകീർത്തിപരവുമായ വാർത്ത പ്രസിദ്ധീകരിച്ച് മാനഹാനി വരുത്തി എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. മുഖ്യ പത്രാധിപർ അടക്കം മൂന്നുപേർ എതിർകക്ഷികളാണ്. കെ. രാജേഷ്, ഡോ. രവീന്ദ്രൻ നായർ കെ., ഫിജോ ടി ജോസഫ് എന്ന ഫിജോ ഹാരിസ് എന്നിവർക്കെതിരെയാണ് പരാതി.

കേരളാ ബ്രേക്കിങ് ന്യൂസിൽ സാമൂഹ്യ വിപത്തായി മാറുന്ന സൈബർ കുറ്റവാളികൾ എന്ന തലക്കെട്ടിലാണ് പരാതിക്കാരിയടക്കം 5 പേരുടെ ചിത്രങ്ങൾ സഹിതം വെച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫിജോയ്ക്കെതിരെ സർക്കാർ തലത്തിൽ വിവിധ വകുപ്പുകളിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് വ്യാജ വാർത്ത എഴുതുവാൻ കാരണമായി പരാതിയിൽ പറയുന്നത്. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന പരാതിക്കാരിയും കുടുംബവും മണ്ണന്തല പൊലീസ് സ്റ്റേഷനിലും മറ്റും നൽകിയ പരാതി പിൻവലിപ്പിക്കുവാനോ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ശ്രമമായിട്ടാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജ വാർത്ത നൽകിയ പത്ര ഉടമകൾക്കെതിരെയും അച്ചടിച്ച പ്രസ്സിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിജോയ്‌ക്കെതിരെ എഫ്.ബിയിൽ ഭിന്നഭിപ്രായം പറയുന്നവരെല്ലാം ഫിജോയുടെ ശത്രുക്കളും ഫിജോയെ പീഡിപ്പിക്കുന്നവരുമാണെന്നുള്ള പ്രചരണമാണ് ഫിജോ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിനെ സഹായകരമാകുന്ന പല വെളിപ്പെടുത്തലുകളും തെളിവുകളും ഫിജോ തന്നെ തന്റെ എഫ്.ബി. തത്സമയ പരിപാടിയിലൂടെ പുറത്ത് വിട്ടിട്ടും പൊലീസ് നിയമനടപടികൾ സ്വീകരിക്കുന്നില്ല. പൊലീസിന്റെ കൃത്യനിർവ്വഹണം പോലും തടസ്സപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതെല്ലാം ആക്ഷേപമായി കേരളാ പൊലീസ് അസ്സോസിയേഷന്റെയും, പൊലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെയും പ്രവർത്തകർ മുഖ്യമന്ത്രിയെ നേരിട്ട് പരാതിയായി പറഞ്ഞിട്ടും ഫീജോയുടെ പൊലീസിന്റെ മേലുള്ള കുതിരകയറ്റം അവസാനിച്ചിട്ടുമില്ല. ഇതിനെല്ലാം ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പരാതിക്കാരായ പൊലീസുകാരെ അിറയിച്ചിട്ടുള്ളത്.

താൻ മാത്രം പറയുന്നത് പ്രചരിപ്പിക്കുന്നതും പറയുന്നതും മാത്രമാണ് ശരിയെന്ന് പറയുന്ന ഫിജോയ്‌ക്കെതിരെ പ്രതികരിച്ചതിന് തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല നാലാംചിറയിൽ ചെമ്പകപുന്നയിൽ തോമാ തോമസിന്റെ വീടിനുനേരെ 4-05-2017 ൽ രാത്രിയിൽ നടത്തിയ വീട് ആക്രമണമാണ്. ഇത് സംബന്ധിച്ച് തോമ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ക്രൈം നമ്പർ 685/2017 ആയി 09-05-2017 ൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തോമാ തോമസിന്റെ വീടിന് നേരെ ആക്രമണം നടത്തുവാൻ ഫിജോയ്ക്ക് പ്രേരണയായത് ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഫിജോയുടെയും സംഘത്തിന്റെയും എഫ്.ബി. പ്രചരണത്തിന് തന്റെതായ അഭിപ്രായം രേഖപ്പെടുത്തിയ പ്രവാസി മലയാളിയും കൂടിയായ അനു തോമസിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

വീട് അക്രമിക്കുന്നതിനു മുമ്പ് ഫിജോയും സംഘവും വ്യാജ എഫ്.ബി. അക്കൗണ്ടുകൾ സൃഷ്ടിച്ച് അനുവിന്റെയും ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോട്ടോകൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചുള്ള പീഡനമാണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് പലതവണയായി വളരെ ക്രൂരമായ രീതിയിൽ തന്നെ ആവർത്തിക്കപ്പെട്ടു. ഇതിനെല്ലാം ഫിജോ താനല്ല എന്ന രീതിയിലുള്ള കള്ളപ്രചരണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എന്നാൽ തത്സമയം മാനിയ ബാധിച്ച ഫിജോ തന്നെ ഏറുകൊണ്ട വീടിന്റെ ചിത്രങ്ങളും പിന്നീട് താൻതന്നെയാണ് വീട് അക്രമണത്തിന്റെ പിന്നിലെന്ന് ആരുടെയും പ്രരണയോ നിർദ്ദേശവും ഇല്ലാതെ വെളിപ്പെടുത്തുകയുണ്ടായി. ഇതെല്ലാം കാണിച്ച് അനു തോമസ് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ 5 പേജുള്ള മൊഴി നൽകിയതിൽ ഫിജോയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തുട്ടുണ്ട്.

നിരവധി തവണ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അിറയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഫിജോ തയ്യാറായിട്ടില്ല. ഇതിനിടെയാണ് സ്വന്തം പത്രത്തിലൂടെ പരാതിക്കാർക്കെതിരെ വാർത്ത എഴുത്ത് തുടങ്ങിയത്. ആ സാഹചര്യത്തിലാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP