Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നീയാരെടി ഇവിടെനിന്നും കാലിത്തീറ്റ എടുത്തുകൊണ്ടു പോകാൻ; ഇത് പോത്തുകൽ പഞ്ചായത്തിന് വന്നതാണ്, കണ്ട നായിന്റെ മക്കൾക്ക് എടുത്തുകൊണ്ടു പോകാനുള്ളതല്ല; പൊലീസല്ല, കളക്ടറുടെ തന്തവന്നാൽ പോലും ഇവിടെ നിന്നും ഒരു ചാക്കു പോലും കൊണ്ടു പോകില്ല'; ദുരിതാശ്വാസ പ്രവർത്തനത്തിൽ ഓടിനടന്ന മൃഗസംരക്ഷക സാലി വർമ്മക്ക് നിലമ്പൂരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അസഭ്യവും ഭീഷണിയും; പി.വി അൻവർ എംഎ‍ൽഎ ചെയർമാനായ നിലമ്പൂർ റീബിൽഡ് നിലമ്പൂർ കൺവീനർക്കെതിരെ കേസെടുത്ത് പൊലീസ്

'നീയാരെടി ഇവിടെനിന്നും കാലിത്തീറ്റ എടുത്തുകൊണ്ടു പോകാൻ; ഇത് പോത്തുകൽ പഞ്ചായത്തിന് വന്നതാണ്, കണ്ട നായിന്റെ മക്കൾക്ക് എടുത്തുകൊണ്ടു പോകാനുള്ളതല്ല; പൊലീസല്ല, കളക്ടറുടെ തന്തവന്നാൽ പോലും ഇവിടെ നിന്നും ഒരു ചാക്കു പോലും കൊണ്ടു പോകില്ല'; ദുരിതാശ്വാസ പ്രവർത്തനത്തിൽ ഓടിനടന്ന മൃഗസംരക്ഷക സാലി വർമ്മക്ക് നിലമ്പൂരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അസഭ്യവും ഭീഷണിയും; പി.വി അൻവർ എംഎ‍ൽഎ ചെയർമാനായ നിലമ്പൂർ റീബിൽഡ് നിലമ്പൂർ കൺവീനർക്കെതിരെ കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കവളപ്പാറയിലെ ഉരുൾപൊട്ടലിനു പിന്നാലെ 12 ദിവസം നിലമ്പൂരിൽ ഊണും ഉറക്കവുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനത്തിലും പ്രളയത്തിൽ ഒറ്റപ്പെട്ട മൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കാനും ഓടിനടന്ന മൃഗസംരക്ഷക സാലി വർമ്മക്ക് നേരിട്ടത് കൈപ്പേറിയ അനുഭവം.  തിരുവനന്തപുരത്തെ സുഹൃത്ത് വഴിയാണ് സാലിവർമ 105 ചാക്ക് കാലിത്തീറ്റ പോത്തുകല്ലിലെ ദുരിതാശ്വാസ കലകഷൻ സെന്ററിലെത്തിച്ചത്. എന്നാൽ ഇത് എടുക്കാനെത്തിയപ്പോൾ പി.വി അൻവർ എംഎ‍ൽഎ ചെയർമാനായ റീബിൽഡ് നിലമ്പൂർ കൺവീനർ പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ള തടഞ്ഞ് വെച്ച് കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ പോത്തുകല്ല് പൊലീസ് കേസെടുത്തു.

പ്രളയദുരിത്തിലാണ്ട നിലമ്പൂരിന് കൈതാങ്ങാകാൻ തെക്കും വടക്കുമില്ലാതെയാണ് സുമനസുകൾ സഹായ ഹസ്തവുമായോടിയെത്തിയത്. രാജ്യം ആദരിച്ച മൃഗസംരക്ഷകയായ തൃശൂർ സ്വദേശി സാലി വർമ്മക്ക് നിലമ്പൂരിൽ നിന്നും നേരിട്ടത് കൈപ്പേറിയ അനുഭവമാണ്. ഹ്യൂമെൻ സൊസൈറ്റി ഇന്റർനാഷണൽ സംഘടനയുടെ കേരള കോ ഓർഡിനേറ്റർകൂടിയാണ് സാലി വർമ്മ. കവളപ്പാറയിലടക്കം വിവിധ മേഖലകളിൽ നായ്ക്കൾക്കും പശുക്കൾക്കുമടക്കം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. കൂടുതൽ ആവശ്യമായതിനാൽ തിരുവനന്തപുരത്തെ ദീപ സുഹൃത്ത് വഴി 105 ചാക്ക് കാലിത്തീറ്റ പോത്തുകല്ലിലെ ദുരിതാശ്വാസ കലകഷൻ സെന്ററിലെത്തിച്ചു. ഇവിടെനിന്നും 30 ചാക്ക് കാലിത്തീറ്റ മൃഗാശുപത്രി വഴി വിതരണം ചെയ്ത ശേഷം അവശേഷിക്കുന്നവ എടുക്കാനെത്തിയപ്പോൾ പി.വി അൻവർ എംഎ‍ൽഎ ചെയർമാനായ റീബിൽഡ് നിലമ്പൂർ കൺവീനർ പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ള തടഞ്ഞ് വെച്ച് കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പോത്തുകല്ല് കളക്ഷൻ സെന്ററിലെത്തിയ കാലിത്തീറ്റ പോത്തുകൽ പഞ്ചായത്തിലെ കാലികൾക്കുള്ളതാണെന്നും ആർക്കും വിട്ടുതരില്ലെന്നുമായിരുന്നു ഭീഷണി. പ്രളയത്തിലാണ്ട നിലമ്പൂരിലെ മറ്റു പഞ്ചായത്തുകളെപ്പോലും പരിഗണിക്കാതെയായിരുന്നു ഈ ആക്രോശം. നീയാരെടി ഇവിടെനിന്നും കാലിത്തീറ്റ എടുത്തുകൊണ്ടുപോകാൻ ഇത് പോത്തുകൽ പഞ്ചായത്തിന് വന്നതാണ് കണ്ട നായിന്റെ മക്കൾക്ക് എടുത്തുകൊണ്ടുപോകാനുള്ളതല്ലെന്നു പറഞ്ഞായിരുന്നു തെറിവിളി. ഒരു ചാക്കിൽപോലും കൈവെക്കാൻ അനുവദിക്കില്ലെന്നും കൊണ്ടുപോയാൽ വിവരമറിയുമെന്നും ഭീഷണി മുഴക്കി. കരുണാകരൻപിള്ളക്കൊപ്പമുള്ളവർ വളഞ്ഞ് കൈയേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ പൊലീസിനെ വിളിക്കുമെന്ന് പറയുകയായിരുന്നു സാലി വർമ്മ. ഇതോടെ പൊലീസല്ല, കളക്ടറുടെ തന്തവന്നാൽപോലും ഇവിടെ നിന്ന്ും ഒരു ചാക്കുപോലും കൊണ്ടുപോകില്ലെന്ന് കലിതുള്ളുകയായിരുന്നു കരുണാകരൻപിള്ള.

ഇതോടെ സാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അതേസമയം പോത്തുകൽ പഞ്ചായത്തിലെ കാലികൾക്കായി 300 ചാക്ക് കാലിത്തീറ്റ മൃഗാശുപത്രിയിലെത്തിയിരുന്നിട്ടും അതുപോലും പരിഗണിക്കാതെയാണ് മറ്റു പഞ്ചായത്തുകളിലേക്ക് വിട്ടുനൽകാതിരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചതെന്ന് സാലി വർമ്മ പറഞ്ഞു. ജില്ലാ കളക്ടറടക്കം ഇടപെട്ടാണ് പിന്നീട് കാലിത്തീറ്റ വിതരണം ചെയ്യാൻ സാലി വർമ്മക്ക് സൗകര്യമൊരുക്കിയത്. പിറ്റെ ദിവസം കളക്ഷൻസെന്ററിൽ നിന്നും 49 ചാക്കു കാലിത്തീറ്റയാണ് വിതരണത്തിനു ലഭിച്ചത്. 29 ചാക്ക് കാലിത്തീറ്റ അപ്രത്യക്ഷമായിരുന്നു. അതേസമയം സിപിഎം ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സുകു വളരെ മാന്യമായാണ് പെരുമാറിയിരുന്നതെന്നും സ്വയം ചുമന്ന് കാലിത്തീറ്റയടക്കം ജീപ്പിൽ കയറ്റിയാണ് പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടുപോയതെന്നും സാലി പറഞ്ഞു.
പി.വി അൻവർ ചെയർമാനായ റീബിൽഡ് നിലമ്പൂർ കമ്മിറ്റിയുടെ കൺവീനറാണ് പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റായ കരുണാകരൻപിള്ള. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി അൻവറിന്റെയും കരുണൻപിള്ളയുടെയും ജോയിന്റ് അക്കൊണ്ടിലാണ് ജനങ്ങളിൽ നിന്നും പണംപിരിക്കുന്നത്. നേരത്തെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായ കരുണാകരൻപിള്ള കൂറുമാറി ഇടതുപക്ഷത്തിനൊപ്പം ചേർന്ന് ഇടതുപക്ഷത്തിന്റെ പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതക്കുള്ള നിയമനടപടി നേരിടുകയാണിപ്പോൾ കരുണാകരൻപിള്ള.

സ്വന്തം പണം ചെലവഴിച്ച് നിലമ്പൂരിൽ പ്രളയദുരിതത്തിലാണ്വരെയും മൃഗങ്ങളെയും സഹായിക്കാനും സംരക്ഷിക്കാനുമെത്തിയ ഒരു വനിതാ സമൂഹ്യ പ്രവർത്തകക്ക് നേരിട്ട ദുരനുഭവം നിലമ്പൂരിനാണ് നാണക്കേടായിരിക്കുന്നത്. കളക്ഷൻ സെന്ററുകളിലെത്തുന്ന സാധനസാമഗ്രികൾ പലരും സ്വന്തം മുതലെന്ന മട്ടിലാണ് കൈകാര്യം ചെയ്യുന്നത്. ആദിവാസി മേഖലകളിൽ ഇപ്പോഴും സഹായം വേണ്ടത്ര എത്തിയിട്ടില്ല. ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിലും ഏകീകരണമില്ല. പി.വി അൻവർ എംഎ‍ൽഎ സ്വന്തം നിലക്കും റവന്യൂ വകുപ്പ് വേറിട്ടുമാണ് ദുരിതാശ്വാസ കളക്ഷൻ സെന്ററുകൾ തുറന്നത്. കോൺഗ്രസ്, മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ വെവ്വേറെയും അരിയും അവശ്യവസ്തുക്കളും വിതരണം ചെയ്തു.

59 പേർ മണ്ണിനടിയിലായ കവളപ്പാറയിൽ മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക്കും മുമ്പെയാണ് പി.വി അബ്ദുൽവഹാബ് എംപി രക്ഷാധികാരിയും പി.വി അൻവർ ചെയർമാനും പോത്തുകൽ പഞ്ചായത്ത് പ്രസിഡൻര് കരുണാകരൻപിള്ള കൺവീനറുമായി റീബിൽഡ് നിലമ്പൂർ എന്ന പേരിൽ കമ്മിറ്റിയുണ്ടാക്കി പണപ്പിരിവ് തുടങ്ങിയത്.

പി.വി അൻവർ എംഎ‍ൽഎയുടെയും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻപിള്ളയുടെയും പേരിൽ എടക്കര എസ്.ബി.ഐ ബ്രാഞ്ചിൽ ജോയിന്റ് ്അക്കൗണ്ട് തുടങ്ങിയാണ് 3000 മുതൽ 4000 കോടിവരെ നഷ്ടമുണ്ടായെന്നു പറഞ്ഞ്് പണം പിരിക്കുന്നത്.
പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനചെയ്യാൻ സർക്കാരും സിപിഎമ്മും ആവശ്യപ്പെടുമ്പോഴാണ് സിപിഎം സ്വതന്ത്ര എംഎ‍ൽഎ സ്വന്തം പേരിലുള്ള ജോയിന്റ് അക്കൗണ്ടുവഴി പണം പിരിക്കുന്നതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP