Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിച്ചൺ ട്രഷർ സാമ്പാർ പൊടിക്ക് വില 29 രൂപ; റിലയൻസ് ഫ്രഷ് സൂപ്പർ മാർക്കറ്റിൽ പക്ഷേ ഒരു രൂപ കൂടുതൽ വാങ്ങും; ബാർകോഡ് സ്‌കാൻ ചെയ്യുമ്പോൾ 29 മുപ്പതാകുന്ന തറ വേല നേരത്തെ സെറ്റ് ചെയ്ത് വെച്ചുള്ള പണി; കയ്യോടെ പൊക്കി പരാതിയുമായി യുവാവ്; ഒരു രൂപ വീതം പോക്കറ്റടിച്ച് കുത്തക ഭീമൻ മാസം കൊയ്തത് ലക്ഷങ്ങൾ; റിലയൻസിന്റെ കള്ളത്തരം മറുനാടനോട് സ്ഥിരീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥ; ഇതിലും ഭേദം ഭിക്ഷയെടുത്തൂടെ എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

കിച്ചൺ ട്രഷർ സാമ്പാർ പൊടിക്ക് വില 29 രൂപ; റിലയൻസ് ഫ്രഷ് സൂപ്പർ മാർക്കറ്റിൽ പക്ഷേ ഒരു രൂപ കൂടുതൽ വാങ്ങും; ബാർകോഡ് സ്‌കാൻ ചെയ്യുമ്പോൾ 29 മുപ്പതാകുന്ന തറ വേല നേരത്തെ സെറ്റ് ചെയ്ത് വെച്ചുള്ള പണി; കയ്യോടെ പൊക്കി പരാതിയുമായി യുവാവ്; ഒരു രൂപ വീതം പോക്കറ്റടിച്ച് കുത്തക ഭീമൻ മാസം കൊയ്തത് ലക്ഷങ്ങൾ; റിലയൻസിന്റെ കള്ളത്തരം മറുനാടനോട് സ്ഥിരീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥ; ഇതിലും ഭേദം ഭിക്ഷയെടുത്തൂടെ എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വൻകിട ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലുമൊക്കെ കയറി സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും നാം ശ്രദ്ധിക്കാതെ വരുന്ന ഒരു കാര്യമാണ് സാധനങ്ങളിൽ അച്ചടിച്ചിരിക്കുന്ന വിലയും ബില്ലിൽ അച്ചടിച്ച് നാം നൽകുന്ന വിലയും. ഇത് രണ്ടും ഒന്ന് തന്നെയാണോ എന്ന് പരിശോധിക്കാൻ നാം ഒരിക്കലും ശ്രദ്ധിക്കാറില്ല. ഇത് പലപ്പോഴും കുത്തക കമ്പനികൾ മുതലാക്കാറുമുണ്ട്. ഇത്തരത്തിൽ സാധനങ്ങൾക്ക് വില കൂട്ടിയ ശേഷം വിൽക്കാൻ ശ്രമിച്ച ചാലക്കുടി റിലയൻസ് ഫ്രഷിനെതിരെ കേസെടുത്തിരിക്കുകയാണ് ലീഗൽ മെട്രോളജി വകുപ്പ്.

ഉത്പന്നങ്ങൾക്ക് പായ്ക്കറ്റിൽ രേഖപ്പെടുത്തിയ മാക്സിമം റീട്ടെയ്ൽ പ്രൈസിനേക്കാൾ വില ഈടാക്കിയെന്ന ഉപഭോക്താവിന്റെ പരാതി പരാതിയിൽ ആണ് ചാലക്കുടി റിലയൻസ് ഫ്രഷിൽ പരിശോധന നടത്തി കേസെടുത്തത്. ലീഗൽ മെട്രോളജി വകുപ്പ് ഇൻസ്പെക്ടർ സുഷ സുഗതന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കിച്ചൺ ട്രഷർ സാമ്പാർ പൊടിക്ക് 29 രൂപയ്ക്ക് പകരം 30 രൂപ ഈടാക്കിയെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്.

ഉദ്യോഗസ്ഥർ നേരിട്ട് ബാർകോഡ് സ്‌കാൻ ചെയ്ത് ബില്ല് അടിച്ചപ്പോഴും അധിക വിലയാണ് രേഖപ്പെടുത്തിയത്. കപ്യൂട്ടറിൽ കൃത്രിമം ചെയ്താണ് ഉപഭോക്കാക്കളെ ചൂഷണം ചെയ്തിരുന്നത്. ഒരു രൂപയുടെ വ്യത്യാസമായതിനാൽ ഉപഭോക്താക്കൾ ഇക്കാര്യം ശ്രദ്ധിക്കാറില്ല. പക്ഷേ ഇത്തരത്തിൽ മാസംതോറും ലക്ഷക്കണക്കിന് രൂപ ഉപഭോക്താക്കളിൽ നിന്ന് തട്ടിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. തട്ടിപ്പ് ബോധ്യപ്പെട്ടതിനെത്തുടർന്ന് ആണ് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തിരിക്കുന്നത്.

വില കൂടുതൽ നൽകേണ്ടി വന്ന യുവാവിനോട് ഇവർ ആദ്യം പറഞ്ഞത് അത് ബില്ലിങിൽ ഉണ്ടായ ചില പ്രശ്‌നങ്ങളാണ് എന്നായിരുന്നു. ഇത് നിങ്ങൾ തന്ന സെറ്റ് ചെയ്ത് വയ്ക്കുന്നത് അല്ലേ പിന്നെ എങ്ങനെയാണ് തെറ്റായ തുക കാണിക്കുക എന്ന് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നൽകാൻ സൂപ്പർമാർക്കറ്റ് അധികൃതർക്ക് കഴിഞ്ഞില്ല. മാത്രമല്ല ആവർത്തിച്ച് ചോദിച്ചപ്പോൾ മോശം പെരുമാറ്റമായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.

ഒരു രൂപ മാത്രമാണ് കൂടുതൽ എടുക്കുന്നത് ഓ അത്രയല്ലേ ുള്ളു എന്ന് കരുതി പലരും ഒന്നും പ്രതികരിക്കാതെ പോകും. എന്നാൽ ഒരു ദിവസം ശരാശരി 100 രൂപ വയ്ച്ച് അധികം സമ്പാദിച്ചാൽ പോലും ചെയിൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ റിലയൻസിന് ആയിരക്കണക്കിന് ബ്രാഞ്ചുകളിൽ നിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇത് തടയണം. നമ്മൾ നൽകുന്ന അധികം പണം പോകുന്നത് അവരുടെ പോക്കറ്റിലേക്കാണ്.ഇത് മനസ്സിലാക്കിയാണ് പരാതി നൽകിയത്.

യുവാവിന്റെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷോറൂമിൽ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത് എന്നും അധികം തുക ഈടാക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കേസ് എടുത്തത് എന്നും ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സുഷ സുഗതൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ലീഗൽ മെട്രോളജി ആക്റ്റ് പ്രകാരമുള്ള പാക്കേജ്ഡ് കമ്മോദിറ്റി റൂൾ 2011 സെക്ഷൻ 18(2) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതിന് പിഴ ഈടാക്കുമെന്നും അവർ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP