Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഴിയേ പോയ കോൺഗ്രസുകാരനെ ഓഫീസിലെടുത്ത സ്പീക്കർക്ക് വയ്യാവേലിയായി; ശ്രീരാമകൃഷ്ണന്റെ സ്റ്റാഫിനെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു; എംഎൽഎ ഹോസ്റ്റലിൽ പ്രതിയെ പാർപ്പിക്കുന്നെന്ന ആരോപണവുമായി യൂത്ത് ലീഗുകാർ രംഗത്ത്; സ്പീക്കറെ പ്രതിരോധിക്കാതെ സിപിഐ(എം)

വഴിയേ പോയ കോൺഗ്രസുകാരനെ ഓഫീസിലെടുത്ത സ്പീക്കർക്ക് വയ്യാവേലിയായി; ശ്രീരാമകൃഷ്ണന്റെ സ്റ്റാഫിനെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു; എംഎൽഎ ഹോസ്റ്റലിൽ പ്രതിയെ പാർപ്പിക്കുന്നെന്ന ആരോപണവുമായി യൂത്ത് ലീഗുകാർ രംഗത്ത്; സ്പീക്കറെ പ്രതിരോധിക്കാതെ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഹൈമാസ്റ്റ്‌ലൈറ്റും ഫലകവും തകർത്ത സ്പീക്കറുടെ സ്റ്റാഫിനെതിരെ കേസ്. പൊന്മുണ്ടം സ്വദേശിയും, ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുന്ന വിമത കോൺഗ്രസ് വിഭാഗമായ പൊന്മുണ്ടം കോൺഗ്രസിന്റെ യുവജന വിഭാഗം പഞ്ചായത്ത് പ്രസിഡന്റു കൂടിയായ താണിക്കപറമ്പിൽ സതീഷ് കുമാറി(28)നെതിരെയാണ് കൽപകഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് താനൂർ വൈലത്തൂർ ടൗണിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും സമീപത്ത് സ്ഥാപിച്ച മുൻ എംഎ‍ൽഎ അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേര് രേഖപ്പെടുത്തിയ ഫലകവുമാണ് രാത്രിയി ഒട്ടോറിക്ഷയിലെത്തിയ സതീഷ് കുമാർ തകർത്തത്.

തുടർന്ന് ഓട്ടോറിക്ഷയുടെ നമ്പർ നോട്ട് ചെയ്ത ദൃക്‌സാക്ഷികൾ ഓട്ടോ തേടിപ്പിടിച്ച് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. പൊന്മുണ്ടം പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് സുബൈർ എളയോടത്ത് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസെടുത്ത പ്രതിയെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കേരള നിയമസഭാസ്പീക്കർ പി ശ്രീരാമ കൃഷ്ണന്റെ ഓഫീസിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് സതീഷ് കുമാർ. എംഎ‍ൽഎ ഹോസ്റ്റലിലാണ് പ്രതി കഴിയുന്നതെന്നും ഇയാളെ സംരക്ഷിക്കുന്നത് വി അബ്ദുറഹിമാൻ എംഎ‍ൽഎ അടക്കമുള്ളവരാണെന്നുമുള്ള ആരോപണം ശക്തമായിട്ടുണ്ട്. സിപിഎമ്മും, ഡിവൈഎഫ്‌ഐയും അടക്കമുള്ള പാർട്ടികൾ സ്പീക്കറുടെ സ്റ്റാഫിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസ്‌ലീഗ് പോര്‌കൊണ്ട് ശ്രദ്ധേയമായ പഞ്ചായത്താണ് പൊന്മുണ്ടം. വർഷങ്ങളായി ഇവിടത്തെ കോൺഗ്രസുകാർ ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് മുതൽ ലോക്‌സഭ വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ലീഗിനെതിരെ പ്രവർത്തിക്കുകയും ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയുമാണ് പതിവ്. ഇത് യു.ഡി.എഫ് ബന്ധത്തിന് വിള്ളൽ വരുത്തിയതോടെ ലീഗ് കോൺഗ്രസിനു മേൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നുള്ള ഡിസിസി അംഗം ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് സർക്കുലർ ഇറക്കി. ഇതോടെ പൊന്മുണ്ടം കോൺഗ്രസ് എന്ന പേരിൽ വിമത വിഭാഗത്തിൽപ്പെട്ട കോൺഗ്രസുകാർ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. താനൂർ മണ്ഡലം ലീഗിൽ നിന്നും തിരിച്ചു പിടിക്കുന്നതിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 'പൊന്മുണ്ടം കോൺഗ്രസ്' ശക്തമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു.

മുസ്ലിംലീഗിനെതിരെ കാലങ്ങളായുള്ള കുടിപ്പകയുടെ ഭാഗമായാണ് കഴിഞ്ഞ ഭരണ കാലത്ത് ലീഗ് എംഎ‍ൽഎയായിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ഫലകവും ഹൈമാസ്റ്റ് ലൈറ്റും തകർക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. എന്നാൽ ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തി. ഇതോടെ വിഷയം ചർച്ചയായി. പ്രദേശത്തെ യൂത്ത് ലീഗ് നതാക്കളായ ടി നിയാസ്, ഫൈസൽ മൂപ്പൻ, കെ.പി സൈനുദ്ധീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

സിപിഎമ്മും ഡിവൈഎഫ്‌ഐയും സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. ഡി്‌െൈിവഫ്‌ഐ പ്രവർത്തകർ സതീഷ് കുമാറിനെതിരെ സോഷ്യൽ മീഡിയയിലും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സ്പീക്കറുടെ ഓഫീസിലേക്കു സിപിഐ(എം) പ്രവർത്തകരെ പരിഗണിക്കുന്നതിനു പകരം പൊന്മുണ്ടം കോൺഗ്രസിലുള്ള സതീഷ് കുമാറിനു നൽകിയതിൽ നേരത്തെ ഡിവൈഎഫ്‌ഐക്കുള്ളിൽ കടുത്ത അമർഷമുണ്ടായിരുന്നു. സതീഷ് അക്രമ സംഭവത്തിൽ പ്രതിയായ സാഹചര്യത്തിൽ കൂടുതൽ പ്രതിഷേധവുമായി രംഗത്തു വരാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

വൈലത്തൂരിൽ ഓട്ടോറിക്ഷ നിറുത്തി നേരത്തെ വണ്ടിയിൽ കരുതിവച്ച ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു ഹൈമാസ്റ്റ് ലൈറ്റും ഫലകവും തകർത്തത്. തകർത്ത ശേഷം പ്രതി ഓട്ടോയിൽ റെയിൽവേ സ്‌റ്റേഷനിലെത്തുകയും തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു. നാട്ടുകാരിൽ ചിലർ ഓട്ടോയുടെ നമ്പർ നോട്ടുചെയ്തിരുന്നു. ഇതനുസരിച്ച് സമീപ പ്രദേശത്തു വച്ച് ഓട്ടോ പിടികൂടി നാട്ടുകാർ പരിശോധിച്ചു. ഓട്ടോയുടെ പിറകിൽ ഇരുമ്പ് ദണ്ഡും ആയുധങ്ങളും മദ്യക്കുപ്പിയും കണ്ടെടുക്കുകയും ചെയ്തു. സതീഷ് കുമാർ ഓട്ടോ ട്രിപ്പിന് വിളിച്ചിരുന്നെന്നും വീട്ടിൽ നിന്നും കയറുന്ന സമയത്തേ ഇരുമ്പ് ദണ്ഡ് ഓട്ടോയിൽ കയറ്റിയിരുന്നതായും ഡ്രൈവർ പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തെ ഓട്ടോ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവത്തിനു പിന്നിൽ സതീഷ് കുമാറാണെന്ന് പൊലീസിനും വ്യക്തമായി. ഐ.പി.സി 153, 427, 3(1) പി.ഡി.പി.പി എന്നീ വകുപ്പുകൾ ചുമത്തിയാണ് സതീഷ് കുമാറിനെതിരെ കേസെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP