Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാട്ടിൽ ഒരുനിയമവുമില്ലെന്ന മട്ടിൽ വികാരി പണിത പാരിഷ് ഹാളിനെതിരെ പഞ്ചായത്തിൽ പരാതിപ്പെട്ടത് അനിഷ്ടമുണ്ടാക്കി; മോശം പെരുമാറ്റം എറണാകുളം അതിരൂപതയിൽ റിപ്പോർട്ട് ചെയ്തപ്പോൾ അത് വളർന്ന് പകയായി; 'ഞങ്ങളുടെ വികാരിയോട് കളിച്ചാൽ കൈയും കാലും വെട്ടി കുടുംബത്തോടെ കൊന്ന് കളയുമെന്ന് ഗൂണ്ടകളുടെ കൊലവിളി'; 3500 രൂപ ഉടൻ തന്നില്ലെങ്കിൽ കാച്ചിക്കളയുമെന്നും ഭീഷണി; വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ കേസെടുത്ത് അങ്കമാലി കോടതി

നാട്ടിൽ ഒരുനിയമവുമില്ലെന്ന മട്ടിൽ വികാരി പണിത പാരിഷ് ഹാളിനെതിരെ പഞ്ചായത്തിൽ പരാതിപ്പെട്ടത് അനിഷ്ടമുണ്ടാക്കി; മോശം പെരുമാറ്റം എറണാകുളം അതിരൂപതയിൽ റിപ്പോർട്ട് ചെയ്തപ്പോൾ അത് വളർന്ന് പകയായി; 'ഞങ്ങളുടെ വികാരിയോട് കളിച്ചാൽ കൈയും കാലും വെട്ടി കുടുംബത്തോടെ കൊന്ന് കളയുമെന്ന് ഗൂണ്ടകളുടെ കൊലവിളി'; 3500 രൂപ ഉടൻ തന്നില്ലെങ്കിൽ കാച്ചിക്കളയുമെന്നും ഭീഷണി; വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ കേസെടുത്ത് അങ്കമാലി കോടതി

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. മറ്റ് 8 യുവാക്കൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. വാതക്കാട് ഭാരതറാണി പള്ളി വികാരി ജോഷി ചിറയ്ക്കലിന്റെയും കൈക്കാരത്തി ത്രേസിയാമ ദേവസി കുട്ടിയുടെയും നേതൃത്വത്തിൽ വീട് കയറി അക്രമം കാട്ടിയെന്നാണ പരാതിക്കാരായ പയ്യപ്പിള്ളി കൊളുവൻ പൗലോ ഇമ്മാനുവൽ, ഇമ്മാനുവൽ ജയ്‌സൺ എന്നിവർ ആരോപിക്കുന്നത്.

സംഭവം ഇങ്ങനെ:

2017 ഫെബ്രുവരിയിലാണ് ഫാ ജോഷി ചിറയ്ക്കൽ വാതക്കാട് ഭാരതറാണി പള്ളി വികാരിയായി ചുമതല ഏറ്റെടുത്തത്. അഭ്രിപായം പറയുന്നവരെ ബലി വേദിയിൽ വച്ച് പരിഹസിക്കുന്നത് ഫാ.ജോഷി ചിറയ്ക്കലിന്റെ പതിവാണ്. എറണാകുളം അതിരൂപതാ ഭാരവാഹികൾക്ക് നൽകിയ പരാതിയിൽ ഹർജിക്കാരനും ഉൾപ്പെട്ടിരുന്നു. ഇതാണ് വൈദികനെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ മാസ് മൂന്നിനാണ്, പൗലോ ഇമ്മാനുവലിന്റെ വീട്ടിലേക്ക് ത്രേസ്യാമ്മ ദേവസിക്കുട്ടിയും, മറ്റുചിലരും കാറിലും, 60 ഓളം പേർ ബൈക്കിലുമായി എഞ്ചിൻ റേസ് ചെയ്തും, നിർത്താതെ ലൈറ്റിട്ടും ലൈറ്റിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട് അതിക്രമിച്ചുകയറിയെന്നാണ് പരാതി. വികാരിയച്ചൻ പറഞ്ഞുവിട്ടതാണെന്നും, 3500 രൂപ ഇപ്പോൾ തരണമെന്നും, അല്ലെങ്കിൽ ദാ പിള്ളേർ കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
ഉടൻ തന്നെ എല്ലാവരും പാഞ്ഞടുത്ത് തന്നെയും അച്ചനെയും തടഞ്ഞുവച്ചു. കരഞ്ഞുകൊണ്ട് ഓടി വന്ന തന്റെ ഭാര്യയെ ഗൂണ്ടകൾ തള്ളിമാറ്റി. 16 ഉം 19 ഉം വയസുള്ള പെൺമക്കളെ ഭീഷണിപ്പെടുത്തി. പൈസ ഇപ്പോൾ കൈമാറിയില്ലെങ്കിൽ മകന കാച്ചിക്കളയും എന്നായിരുന്നു ഭീഷണി. 3500രൂപ ഇപ്പോൾ തന്നെ പള്ളിയിൽ അടയ്ക്കാമെന്ന് പിതാവ് ഗൂണ്ടകളോട് പറഞ്ഞപ്പോൾ മാത്രമാണ് അവർ പിന്മാറിയത്. ആ സമയത്ത് വേദോപദേശത്തിന് പോകാനിരുന്ന 16 വയസുള്ള മകളെ ഭീഷണിപ്പെടുത്തിയെന്ന് മാത്രമല്ല, ലൈംഗികച്ചുവയുള്ള ആംഗ്യങ്ങൾ കാട്ടി പരിഹസിക്കുകയും ചെയ്തു.

പൊലീസിൽകൊടുത്ത പരാതി 36 ദിവസമായിട്ടും FIR ഇട്ട് കേസെടുക്കാത്ത സാഹചര്യത്തിലാണ് 85 വയസുള്ള ഇമ്മാനുവൽ അങ്കമാലി കോടതിയിൽ അപേക്ഷ നൽകിയത്. CRPC 156,3 പ്രകാരം വികാരി ക്കും, കൈക്കാരത്തിക്കും ഗുണ്ടകൾക്കും എതിരെ FIR ഇട്ട് കേസെടുക്കുവാൻ കോടതി ഇന്ന് ഉത്തരവായി എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി വികാരി പണിത പാരീഷ് ഹാളിനെതിരെ പഞ്ചായത്തിൽ പരാതിപ്പെട്ട തന്റെ വീട്ടിലേയ്ക്ക് നൂറിൽ പരം ആളുകളും ഗുണ്ടകളുമായി എത്തി 75 വയസ്സുള്ള തന്റെ അമ്മയുടെയും മൂന്ന് മക്കളുടെയും മുമ്പിലിട്ട് തന്റെ കോലം പെട്രോൾ ഒഴിച്ച് കത്തിച്ചു. കൈക്കാരത്തിയുടെ ഭർത്താവ് TT ദേവസിക്കുട്ടി ശവമഞ്ചം പേറുമ്പോൾ എടുക്കുന്ന കറുത്ത കൊടി വീശി. വാതക്കാട് 'ഞങ്ങളുടെ വികാരിയോട് കളിച്ചാൽ എന്നെ കൈയും കാലും വെട്ടി കടുംബത്തോടെ കൊന്ന് കളയുമെന്ന് കൊലവിളി നടത്തിയ വികാരിക്കും , ക്രമിനലുകൾക്കും എതിരെ താൻ കൊടുത്ത പരാതിയിലും 36 ദിവസമായിട്ടും , വീഡിയോ അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.

ഇങ്ങനെ ഒരു അച്ചൻ ഇതാദ്യമെന്ന് ഇടവകക്കാർ

ആമേനി'ൽ ജോയ് മാത്യു അവതരിപ്പിക്കുന്ന ഫാദർ ഒറ്റപ്ലാക്കനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി പള്ളി വികാരി മാറിയപ്പോൾ തലവേദന മുഴുവൻ ഇടവകക്കാർക്ക്. ഇടവകയിൽ പിളർപ്പുണ്ടാക്കി ഏകാധിപതിയെപ്പോലെ ഭരണം നടത്തുന്ന ഫാദർ ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് പരാതി നൽകി കാത്തിരിക്കുകയാണ് തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകക്കാർ. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ ആർച്ച് ബിഷപ്പായ മാർ ആന്റണി കരിയിലിന് കൈമാറിയിരിക്കുന്നത്.

പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഉന്നതതലത്തിൽ വികാരിക്കെതിരെ ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് ഇപ്പോൾ ഇടവകയിൽ തിളയ്ക്കുന്നത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയുമാണ്.

വികാരി എന്ന പദവി മാറ്റിവെച്ച് പെൺകുട്ടികളെ ഒപ്പം കൂട്ടി ആട്ടും പാട്ടവും നടത്തി ചെറുപ്പക്കാരെ കൂട്ടി തട്ടുകടയിൽ ചെലവ് നടത്തുന്ന അച്ചനെ എങ്ങിനെ നിയന്ത്രിക്കണം എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇടവകക്കാരുള്ളത്. അച്ചനെതിരെ നിരവധി പരാതികളാണ് ഇടവക്കാർ ഉയർത്തുന്നത്. ഇത്തരം പരാതികൾ തന്നെയാണ് ഇടവകക്കാർ മറുനാടന് മുന്നിലും നിരത്തിയത്. സാധാരണക്കാരെ വിമർശിച്ചും , പേടിപ്പിച്ചും കൂടെ നിർത്തുന്നു. എതിർക്കുന്നവരെ ബലിവേദിയിൽ വച്ച് കളിയാക്കുന്നു. ചൊല്പടിക്ക് നിൽക്കാത്തവരേ നിലയ്ക്ക് നിർത്തുന്ന സ്വഭാവം. ഉദാരമായി സാമ്പത്തിക സഹായം നൽകുവാൻ പ്രവാസികളെ പുകഴ്‌ത്തി പണം സ്വരൂപിക്കുന്നു.

സന്ധ്യാപ്രാർത്ഥന നടത്താതെ ചെറുപ്പക്കാരെ തട്ടുകടയിലും മറ്റും കൊണ്ട് പോയി പോയി ചെലവ് ചെയ്യിപ്പിക്കുന്നു. വിവാഹ കാഴ്ച മുതലായ സംഭാവനകൾ രസീതെഴുതാതേ വാങ്ങി ചെലവാക്കുന്നു. ആദ്ധ്യാത്മികതയിൽ നിന്നു പിൻവാങ്ങി മരാമത്ത് ജോലികൾക്ക് മൂൻതൂക്കം കൊടുക്കുന്നു . തുകയ്ക്കായി കള്ള തീരുമാനങ്ങൾ മിനിറ്റ്സ് പുസ്തകത്തിൽ എഴുതി ചേർക്കുന്നു. പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റികളോട് ആലോചിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നു. ബലിവേദിയും മൈക്കും നുണ മാത്രം പറയാനും വ്യക്തിഹത്യ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. 2017 ൽ തിരുന്നാൾ പ്രസുദേന്തിയെ ഒതുക്കാനായി വാട്ട്സാപ്പ് ദുർവിനിയോഗം ചെയ്ത വികാരി ഫോറോന വികാരിയുടെ പേരിൽ കള്ള വൗച്ചർ എഴുതിയത് പിടിക്കപ്പെട്ടത് ഇടവകയ്ക്ക് നാണക്കേടായി.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാമ്മോദീസ പോലുള്ള കൂദാശ കർമ്മങ്ങൾ പോലും വൈരാഗ്യത്തോടെ നടത്തുന്നു. ബലിവേദിയും മൈക്കും കാണുമ്പോൾ വെറി കൊള്ളുന്നു. ഇഷ്ടമില്ലാത്ത വ്യക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. വാട്ട്സാപ്പിലൂടെ ലൈംഗിക അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തുന്നതിന് പ്രോത്സാഹനം നൽകുന്നു, തുടങ്ങിയ നിരവധി പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ മറുനാടന് മുന്നിൽ നിർത്തിയത്. അരമനയിൽ പലതവണ പരാതി എഴുതി കൊടുത്തു. നേരിട്ട് പോയി പരാതി പറഞ്ഞു, അവരേയെല്ലാം പേടിപ്പിച്ച് നിർത്തിയ വികാരി ഏകാധിപതിപോലെ വിലസുന്നു. തുടങ്ങിയ പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ ഉയർത്തുന്നത്.

അച്ചൻ ഇറക്കിയ ഡാൻസ് വീഡിയോയും വിവാദത്തിലാണ്. ഒരു വികാരി ആണെന്ന് ഒരിക്കലും പറയാത്ത രീതിയിലാണ് ഡാൻസ് വീഡിയോയിൽ അച്ചൻ എത്തുന്നത്. ഒരു എസ് യുവിയിൽ അച്ചൻ വരുന്ന വീഡിയോ പ്രദർശിപ്പിക്കുകയാണ്. അതിനു ശേഷം സ്റ്റേജിലേക്ക് കൂളിങ് ഗ്ലാസും വെച്ച് അച്ചന്റെ മാസ് എൻട്രിയും പിന്നെ മമ്മൂട്ടി രീതിയിൽ ഡാൻസും. ആ രീതിയിലുള്ള പെർഫോമൻസാണ് ഡാൻസ് വീഡിയോയിൽ അച്ചൻ നടത്തുന്നത്. പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ഈ ഡാൻസ് പരിശീലനവും ഡാൻസും ഇടവകയിൽ വിവാദമായി നിലനിൽക്കുകയുമാണ്. ആ വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്ന ആഡംബര വാഹനത്തെക്കുറിച്ചും വിവാദം നിലനിൽക്കുന്നുണ്ട്. പോക്സോ കേസിലെ പ്രതിയുടെ കാറാണ് ഇത് എന്നാണ് ഇടവകക്കാർ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP