Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറന്റെയിനിൽ കഴിയുന്നതിനിടെ കിറ്റ് വിതരണം: കെ.എം.സി.സി.നേതാവിനെതിരെ കേസ്; ഗ്രൂപ്പ് വഴക്കിന്റെ ഇരയെന്ന് സൂചന; കേസെടുത്തതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്: നിയമ ലംഘനം നടത്തിയതിനെന്ന് പൊലീസ്

ക്വാറന്റെയിനിൽ കഴിയുന്നതിനിടെ കിറ്റ് വിതരണം: കെ.എം.സി.സി.നേതാവിനെതിരെ കേസ്; ഗ്രൂപ്പ് വഴക്കിന്റെ ഇരയെന്ന് സൂചന; കേസെടുത്തതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്: നിയമ ലംഘനം നടത്തിയതിനെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്വാറന്റെയിനിൽ കഴിയുന്നതിനിടെ കിറ്റ് വിതരണം നടത്തിയ കെ.എം.സി.സി.നേതാവിനെതിരെ കോഴിക്കോട് നാദാപുരം പൊലീസ് കേസെടുത്തു.പൊലീസ് കേസെടുത്തതിന്റെ പൊരുൾ തേടിയിറങ്ങിയ കെ.എം.സി.സി.പ്രവർത്തകർക്ക് ലഭിച്ചത് ഗ്രൂപ്പ് വഴക്കിന്റെ ചീഞ്ഞളിഞ്ഞ കഥയാണ്. ദുബൈ കെ.എം.സി.സി.കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.ക്വാറന്റെയിനിൽ കഴിയുന്നതിനിടെ വീട്ടിൽ വെച്ച് പ്രദേശവാസികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാനുലള്ള നീക്കമാണ് പൊലീസിന്റെ ശക്തമായ ഇടപെടൽ മൂലം പൊളിച്ചടക്കിയത്.

പതിനാറ് ദിവസം മുമ്പാണ് മുഹമ്മദ് ദുബൈയിൽ നിന്നും നാട്ടിലെത്തിയത്.ഫോട്ടോകളിൽ ഏറെ താൽപര്യമുള്ള നേതാവ് പാവപ്പെട്ടവരെ സഹായിക്കാൻ ഭക്ഷണ കിറ്റുകൾ തയ്യാറാക്കുന്ന ഫോട്ടോ എടുത്ത് വാട്സ് അപ്പ് വഴി നേതാവ് തന്നെ പ്രചരിപ്പിച്ചു.നാട്ടുകാർ കെ.പി.എന്ന സ്നേഹ പേരിലാണ് അറിയപ്പെടുന്നതെന്ന് ഫാൻസ് അസോസിയേഷനെ കൊണ്ട് എഴുതിപ്പിക്കുകയും ചെയ്തു.ഇതിൽ ചൊറിച്ചലുടലെടുത്ത കെ.എം.സി.സി.യിലെ ചിലരാണ് ഈ ഫോട്ടോ ഡി.ജി.പി.ക്ക് അയച്ച് കൊടുത്തത്.അതിന് താഴെ നല്ല അടിക്കിറിപ്പും എഴുതി.പിന്നെ നടപടികളുടെ ഊഴമായിരുന്നു.ഡി.ജി.പി.ക്ക് ലഭിച്ച ഫോട്ടോ നിമിശങ്ങൾക്കകം എസ്‌പി.ക്ക്,അവിടെ നിന്നും എ.എസ്‌പി,പിന്നാലെ സിഐ.ക്ക്.ലഭിക്കേണ്ട താമസം പൊലീസ് കേസെടുത്തു.

കേസെടുത്തതോടെയാണ് രസാവഹമായ സംഭവം.നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായും ഭരണ പ്രതിപക്ഷ നേതാക്കളുമായും അടുത്ത് ബന്ധമുണ്ടെന്ന് സ്വയം പ്രഖ്യാപിച്ച നേതാവ് കേസിൽ ഉൾപ്പെട്ടതോടെ എലിപ്പെട്ടിയിൽ കുടുങ്ങിയ എലിയെ പോലെയായി.പണം കൊടുത്ത് കഴിഞ്ഞ വർഷം തരപ്പെടുത്തിയ അവാർഡി പോലെയല്ല കേസെന്ന് നേതാവിന് ഇപ്പോൾ മനസ്സിലായെന്നാണ് കെ.എം.സി.സി.യിലെ ചില പ്രവർത്തകർ അടക്കം പറയുന്നു.നേതാവ് പ്രാദേശിക ഓൺ ലൈൻ മീഡിയയുടെ തലവനായതിനാൽ പത്രങ്ങളിൽ വാർത്ത വരില്ലെന്നും പ്രചരണം അടിച്ചു വിട്ടു.

കേസിൽ നിന്നും ഒഴിവാക്കാൻ പഠിച്ച പണി പതിനെട്ടും ചിലവഴിച്ചു.സിപിഎമ്മിന് അഭിമതനും നേരത്തെ ദേശാഭിമാനിയിലുണ്ടായിരുന്നവരും ചേർന്ന് നടത്തിയ പണിയും പാളി.ഇപ്പോൾ കേസിൽ നിന്നും ഒഴിവാകുമെന്ന് സ്വയം പ്രചരിപ്പിച്ചാണ് നേതാവ് നടക്കുന്നതത്രെ.വിശ്വാസിക്കാത്തവരോട് നിസ്സാര വകുപ്പുകൾ പ്രകാരമാണ് പൊലീസിന്റെ കേസെന്നും നേതാവ് സ്വയം പ്രചരിപ്പിക്കുകയാണ്.

സന്നദ്ധ പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ജില്ലാ യൂത്ത് ലീഗും നാദാപുരം യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.ക്വാറന്റയിൻ പിരീഡ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് മുഹമ്മദ് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയതെന്നും പാവപ്പെട്ടവരെ സഹായിക്കുന്നവരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ,ജനറൽ സെക്രട്ടറി കെ.കെ.നവാസ് പ്രസ്താവനിൽ പറഞ്ഞു.

എന്നാൽ നേതവിനെതിരെ സിപിഎം.പ്രവർത്തകരാണ് പരാതി നൽകിയതെന്നാണ് മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വിശദീകരണം.എന്നാൽ സത്യത്തിൽ തങ്ങൾ ഒന്നും അറിയില്ലെന്നാണ് സിപിഎം.നേതാക്കൾ നൽകുന്ന വിവരം.തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങേണ്ടതുള്ളുവെന്നാണ് പൊലീസ് നിലപാടെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു ക്വാറന്റെയിനിൽ കഴിയുന്നവർ ഒരു കാരണവശാലും ആളുകളുമായി ഇടപഴകരുതെന്ന കർശനമായ നിർദ്ദേശം പൊലീസും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നും അത് ലംഘിച്ചതിനാലാണ് കേസെടുത്തതെന്നും നാദാപുരം പൊലീസ് അറിയിച്ചു.പൊലീസിന്റെ നിലപാട് കർശനമാക്കിയതോടെ എന്ത് ചെയ്യണമെന്ന ആലോചനയിലാണ് കെ.എം.സി.സി.നേത്യത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP