Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അഭിഭാഷകരെ വിമർശിക്കുന്ന വക്രദൃഷ്ടി പുനഃസംപ്രേഷണം ചെയ്യുന്നത് വിലക്കി കോടതി

വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അഭിഭാഷകരെ വിമർശിക്കുന്ന വക്രദൃഷ്ടി പുനഃസംപ്രേഷണം ചെയ്യുന്നത് വിലക്കി കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വക്രദൃഷ്ട്രി എന്ന ഹാസ്യപരമ്പര പുലിവാലിൽ. 'പൊളിറ്റിക്കൽ സറ്റയർ' പരിപാടിയിൽ അഭിഭാഷകർക്കെതിരെ വന്ന എപ്പിസോഡിന്റെ പുനർസംപ്രേഷണം കോടതി വിലക്കി. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം കളിയാക്കലായി കാട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ അഭിഭാഷകർ കേസ് കൊടുത്തു. അഡ്വ. മുരളീധരൻ ആണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 111 അഭിഭാഷകരാണ് മുരളീധരന് വേണ്ടി ഹാജരായത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കേസിന് വേണ്ടി ഇത്രയും അധികം അഭിഭാഷകർ ഒരുമിച്ച് ഹാജരാകുന്നത്.

സാധാരണഗതിയിൽ മൂന്ന് വക്കിലന്മാർ ഒരു കേസിനുവേണ്ടി ഒരുമിക്കാറുണ്ട്. അഡ്വ.മുരളീധരൻനെ മോശമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു വക്രദൃഷ്ടിയിലെ പ്രസ്തുത പരിപാടി. അതിനെതിരെയാണ് തുറന്ന നിയമ നടപടിയുമായി അദ്ദേഹം മുന്നോട്ടു വന്നത്. വക്രദൃഷ്ടിയുടെ എപ്പിസോഡ് പുനഃസംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധി വന്നു. കൂടാതെ യൂടുബിലോ, ചാനലിന്റെ വെബ്‌സൈറ്റിലോ മറ്റു മാദ്ധ്യമങ്ങളിലോ പരിപാടി പ്രസിദ്ധീകരിക്കാൻ പാടില്ലെന്നുകൂടി കോടതി വിധിയിൽ പറയുന്നുണ്ടെന്ന് അഡ്വ. മുരളീധരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

അതിനിടെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. 80 അഭിഭാഷകർ ഇതിനോടകം തന്നെ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുന്ന വക്കീലന്മാരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. എംപി. വീരേന്ദ്രകുമാർ, ജി.ശേഖരൻ നായർ തുടങ്ങിയവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ലേഖനത്തിൽ പരമാർശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വക്കീലന്മാർക്ക് മാനഹാനി ഉണ്ടാകുന്ന കാര്യങ്ങളാണ്. ജൂലൈ 24 ഞായറാഴ്ചയിലെ പത്മതീർത്ഥക്കരയിൽ എന്ന പംക്തിയിൽ ജി.ശേഖരൻ നായരാണ് പ്രസ്തുത ലേഖനം എഴുതിയിരുന്നത്.

കേസില്ലാത്ത് കുറേ വക്കീലന്മാർ കാണിച്ചുകൂട്ടിയ പേക്കൂത്തുകൾ കണ്ടാൽ ചിലരെങ്ങിലും അഭിഭാഷക വൃത്തിയല്ല, വൃത്തികേടാണ് ചെയ്യുന്നത് എന്ന് തോന്നിപ്പോകും. ഇങ്ങനെ ആരംഭിക്കന്ന ലേഖനത്തിൽ ഒരു കാലത്ത് പേരും പെരുമയുമുള്ള അഭിഭാഷകർ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരമെന്നും എന്നാൽ ആ പാരമ്പര്യം നഷ്ടപ്പെട്ടിട്ട് കാലമേറെയായെന്നും ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം കോടതിയിൽ വ്യാജ അഭിഭാഷകന്മാരുണ്ടെന്നും അഭിഭാഷക വീരന്മാരുടെ ഭാഗ്യം കൊണ്ടാണ് ഒരു അന്വേഷണം ഇവിടെ നടക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമർശങ്ങൾ വക്കീലന്മാർക്ക് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കുന്നതാണ്. അഡ്വ.മുരളീധരൻ പറഞ്ഞു.

ജൂലൈ 20, 21 തീയതികളിലായി ഹൈക്കോടതി, തിരുവനന്തപുരം ജില്ലാ കോടതി എന്നിവിടങ്ങളിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഭിഭാഷകർക്കെതിരെ മാതൃഭൂമി തുർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഈ ലേഖനവും. മാതൃഭൂമി പത്രത്തിൻ ഇത്തരം പ്രവർത്തിയിൽ പ്രതിഷേധിച്ച് ജൂലൈ 24ന് അഭിഭാഷകർ പ്രകടനം നടത്തുകയുമ മാതൃഭൂമി പത്രം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബാർ അസോസിയേഷൻ ഹാളിൽ വരുത്തിയിരുന്ന മാതൃഭൂമി ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും നിർത്തലാക്കിയിരുന്നു. മാതൃഭൂമി സ്ഥാപനത്തിന്റെ യാതൊരു കേസുകളിലും തിരുവനന്തപുരത്തെ അഭിഭാഷകർ ഹാജരാകുകയില്ല. എന്നതാണ് അഭിഭാഷകരുടെ കൂട്ടായ തീരുമാനം. പ്രശ്‌നം തുടങ്ങിയപ്പോൾ തന്നെ ബാറിലും അഭിഭാഷകരുടെ വീടുകളിലും മാതൃഭൂമി പ്രസ്ദ്ധീകരണങ്ങൾ പൂർണമായും നിർത്തലാക്കിയിരുന്നു. അഡ്വ. മുരളീധരൻ പറഞ്ഞു.

മാതൃഭൂമിക്കെതിരെ ഹർജി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ബാറിലെ മുഴുവൻ അഭിഭാഷകരും ഹർജി സമർപ്പിക്കും. ബർ അസോസിയേഷനിലെ മുഴുവൻ അഭിഭാഷകരും ഹർജിയിൽ ഒപ്പുവെയ്ക്കും. അഭിഭാഷകർ ഒത്തൊരുമിച്ച് നിയമ നടപടിയിലേക്ക് നീങ്ങുമ്പോൾ പത്രപ്രവർത്തക അഭിഭാഷക പ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും. മാതൃഭൂമി പത്രം തുടരെത്തുടരെ വിവാദങ്ങളുടെ പിടിയിൽ ആണ്. പ്രവാചകരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുസ്ലിം ലീഗുകാർ പത്രം കത്തിച്ചിരുന്നു. മഹത്തായ ജനാധിപത്യ സൗധത്തെ താങ്ങിനിർത്തുന്നത്. നാല് നെടും തൂണുകളാണ്. ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, പ്രസ്. ഒടുവിൽ പറഞ്ഞതിന് ഫോർത്ത് എസ്‌റ്റേറ്റ് എന്നുകൂടി പേരുണ്ട്. വഞ്ചിയൂർമുക്കിലെ വക്കീലന്മാർ ധരിച്ചുവച്ചിരിക്കുന്നത് ഈ ഫോർത്ത് എസ്‌റ്റേറ്റിലുള്ളവർ നാലാംലിംഗക്കാർ എന്നാണ് ലേഖനത്തിൽ പരാമർശിച്ചിരുന്നത്.

നാലാം ലിംഗക്കാർ വഞ്ചിയൂർ കോടതിയിൽ വാർത്തകൾ ശേഖരിക്കാൻ എത്തുമ്പോൾ ഇരിക്കുന്നത് കോടതി തന്നെ അനുവദിച്ചു നൽകിയ ഒരുമുറിയിലാണ്. വക്കിലന്മാർ അതിനും പേരിട്ടു. ശൗചാലയം. ജനാധിപത്യത്തിൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം മുഖ്യഘടകമാണ്. നീതി പീഠത്തിന്റെ ഘടകമായ വക്കീലന്മാർ നിയമം കൈയിലെടുത്ത് മാദ്ധ്യമങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ ഈ രാജ്യത്ത് എന്താണ് സംഭവിക്കാത്തത്? തുടങ്ങിയ ചേദ്യങ്ങളും ലേഖനത്തിൽ ഉന്നയിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയുടെ പവിത്രഗോപുരമായ കോടതി വളപ്പിൽ നിന്ന് പത്രക്കാർക്ക് നേരവീണത് ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നു. കേസില്ലെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന്തിനു തെളിവല്ലേ ഈ മദ്യക്കുപ്പികൾ? ജില്ലാകോടതി വളപ്പിൽ ഇത്രമാത്രം മദ്യക്കുപ്പികൾ എങ്ങനെ വന്നു എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.

എന്നാൽ കോടതി വളപ്പിൽ എന്തെങ്കിലും ആവശ്യത്തിന് പോയനവർക്ക് ഈ സംശയം ഒന്നും തന്നെ ഉണ്ടാവുകയില്ല. കാരണം , അടച്ചിട്ട് കാറിനുള്ളിലിരുന്ന് പകലും സന്ധ്യയ്ക്കും മദ്യസേവ നടത്തുന്നത് കണ്ടവരുണ്ട്. കുപ്പികൾ സൂക്ഷിക്കുന്നത് കോടതി വളപ്പിലും. അക്രമത്തിന്റെ മറവിൽ അവ പുറത്തേക്ക് കളയാൻ അലർക്ക് സാധിച്ചു. തുടങ്ങി ഏകപക്ഷീയമായ നിലപാടുകളും ലേഖനത്തിൽ കാണാം.

ഒരു വശത്ത് തിരുവനന്തപുരം ഡിവിഷനിലെ ഒരു വക്കീലും മാതൃഭൂമിയുടെ കേസ് ഏറ്റെടുക്കാത്ത് സാഹചര്യവും മറുവശത്ത് വക്കീലന്മാർക്ക് വേണ്ടി നൂറിലധികം പേർ ഒരുമിച്ച് കോടതിൽ ഹാജരായി നിയമപോരാട്ടത്തിൽ പുതിയ ചരിത്രം കുറിക്കപ്പെടുകയാണ്. നിയമ നടപടികളുമായി അഭിഭാഷകർ മുന്നോട്ടു പോകുമെന്ന് അഡ്വ. മുളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP