Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായി പാവം മിണ്ടാപ്രാണി..! മൊകേരിയിൽ കണ്ട് ബോംബ് കൗതുകം തോന്നി തട്ടിക്കളിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് പൂച്ച ചത്തു; ഒരു പാർട്ടിയുടേയും അനുഭാവിയല്ലാത്ത പൂച്ച രാഷ്ട്രീയ പകയുടെ 'രക്തസാക്ഷി'യായി

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായി പാവം മിണ്ടാപ്രാണി..! മൊകേരിയിൽ കണ്ട് ബോംബ് കൗതുകം തോന്നി തട്ടിക്കളിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് പൂച്ച ചത്തു; ഒരു പാർട്ടിയുടേയും അനുഭാവിയല്ലാത്ത പൂച്ച രാഷ്ട്രീയ പകയുടെ 'രക്തസാക്ഷി'യായി

രഞ്ജിത് ബാബു

കണ്ണൂർ: രാഷ്ട്രീയ സംഘർഷത്തിൽ പൂച്ചക്കെന്ത് കാര്യം? എന്നാൽ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷത്തിൽ ബലിയാടാവാനാണ് പൂച്ചയുടെ യോഗം. മൊകേരി വള്യായി നടമ്മലിൽ ഇന്ന് രാവിലെ പത്തുമണിയോടെയാണ ്' ഒരു രാഷ്ട്രീയ പാർട്ടിയുടേയും അനുഭാവി പോലുമല്ലാത്ത' പൂച്ച കൊല്ലപ്പെട്ടത്. നടമ്മലിലെ കുനിയിൽ അബ്ദുറഹ്മാന്റെ വീടിനു മുന്നിലെ ഓവുചാലിൽ ഒളിപ്പിച്ചു വച്ചതായിരുന്നു ബോംബ്.

എതിരാളികളെ വകവരുത്താൻ വേണ്ടി രാഷ്ടീയ പാർട്ടികൾ ഒരുക്കി വച്ച ബോംബാണ് പൂച്ചയെ രക്തസാക്ഷിയാക്കിയത്. കൊടിയുടേയോ ആശയത്തിന്റേയോ പേരിൽ ആരോടും പരിഭവമില്ലാത്ത പൂച്ചക്ക് രാഷ്ട്രീയ ബോംബിൻ മേൽ ജീവൻ ഹോമിക്കപ്പെടുകയായിരുന്നു. ഓവുചാലിൽ ഓടിക്കളിക്കവേ ബോംബു കണ്ട് കൗതുകമേറിയ പൂച്ച അത് തട്ടിക്കളിക്കുകയായിരുന്നു. അതിനിടെയാണ് ബോംബ് പൊട്ടിയത്.

ഓവു ചാലിൽ നിന്നും താഴേക്ക് പതിച്ച ബോംബിനോടൊപ്പം പൂച്ചയും ചിന്നിച്ചിതറി. കരയാൻപോലും ആവുന്നതിന് മുമ്പ് പൂച്ചയുടെ ശരീരം മീറ്ററുകൾ ദൂരെ തെറിച്ചു വീണു. വർഷങ്ങൾ്ക്കു മുമ്പ് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിച്ചിരുന്ന അമാവാസിയെന്ന തമിഴ് ബാലൻ പാനൂരിൽ വച്ചു തന്നെ സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തു.

എന്നാൽ ബോംബ് സ്‌ഫോടനങ്ങളിൽ പട്ടിയോ പൂച്ചയോ രക്തസാക്ഷിയാവുന്നത് നടാടെയാണ്. സംഭവത്തെ തുടർന്ന് പാനൂർ സി.ഐ, കെ.എസ്. ഷാജി, എസ്.ഐ, കെ.വി.നിഷാന്ത്, എന്നിവരുടെ നേതൃത്വത്തിൽ ഓവുചാലും പരിസരവും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ കൂടി പരിശോധന വ്യാപിപ്പിച്ചിരിക്കയാണ്.

്അതിനിടെ ബിജെപി പ്രവർത്തകന്റെ സ്മൃതികുടീരത്തിനരികിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്റ്റീൽബോംബ് കണ്ടെത്തിയിട്ടുണ്ട്. കിഴക്കേ പുഞ്ചക്കാട് സ്ഥാപിച്ചിരിക്കുന്ന ടി.പി.ദാമോദരന്റെ സ്മൃതിമണ്ഡപത്തിന്റെ പിന്നിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. രാവിലെയാണ് ബോംബ് കണ്ടെത്തിയത്.

ദാമോദരന്റെ 29ാം ചരമ വാർഷികത്തിനുള്ള ഒരുക്കമായി സ്മൃതിമണ്ഡപവും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. പ്രദേശത്തെ ബിജെപി പ്രവർത്തകനായ കെ.വിനോദും സുഹൃത്തുക്കളും ചേർന്ന് മണ്ഡപത്തിനു ചുറ്റുമുള്ള മണ്ണു കിളച്ച് നിരപ്പാക്കുന്നതിനിടയിലാണ് കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. പൊലീസ് സംഘം ബോംബ് കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്ത ബോംബാണിതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP