Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയിൽ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. ഞങ്ങൾ സഭാ തലവനൊപ്പം..! കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് പ്ലക്കാർഡുകളും പോസ്റ്ററുകളുമായി കൊച്ചിയിൽ വിശ്വാസികൾ തെരുവിലിറങ്ങി; പ്രശ്‌നങ്ങൾക്ക് കാരണം സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ കുതന്ത്രങ്ങൾ എന്ന് ആരോപണം; പിതാവിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞ് വിശ്വാസികൾ; പിന്തുണമായി രാഹുൽ ഈശ്വറും; മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് രാഹുൽ

മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയിൽ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. ഞങ്ങൾ സഭാ തലവനൊപ്പം..! കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് പ്ലക്കാർഡുകളും പോസ്റ്ററുകളുമായി കൊച്ചിയിൽ വിശ്വാസികൾ തെരുവിലിറങ്ങി; പ്രശ്‌നങ്ങൾക്ക് കാരണം സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ കുതന്ത്രങ്ങൾ എന്ന് ആരോപണം; പിതാവിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞ് വിശ്വാസികൾ; പിന്തുണമായി രാഹുൽ ഈശ്വറും; മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് രാഹുൽ

ആർ പിയൂഷ്

കൊച്ചി: സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പുരോഹിതന്മാർ പരസ്യമായി രംഗത്തെത്തിയതോടെ എതിർപ്പുമായി സഭാ വിശ്വാസികൾ തെരുവിൽ ഇറങ്ങി. കർദിനാളിനെതിരെ രംഗത്തിറങ്ങിയ വിമത വൈദികർക്കെതിരെ രോഷപ്രകടനവുമായാണ് വിശ്വാസികൾ രംഗത്തെത്തിയത്. കൊച്ചിയിൽ ബിഷപ്പ് ഹൗസിന് മുന്നിലേക്ക് വിശ്വാസികൾ മാർച്ചു നടത്തി. വിമത വൈദികരെ നയിക്കുന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനും മറ്റുള്ളവർക്കുമെതിരെ മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായാണ് വിശ്വാസികൾ തെരുവിലിറങ്ങത്. ഞങ്ങൾ വലിയ ഇടയനൊപ്പം എന്നെഴുതി പോസ്റ്ററിന് പിന്നിൽ വിശ്വാസികൾ അണിനിരന്നു.

മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയിൽ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. കർദിനാളിനെ പിന്തുണച്ചു കൊണ്ട് വിശ്വാസികളും രംഗത്തെത്തി. കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് ബിഷപ്പ് ഹൗസിൽ സമാപിച്ചു. നിരവധി വിശ്വാസികൾ സംസാരിച്ചു. മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് പറഞ്ഞാണ് വിശ്വാസികൾ പ്രസംഗിച്ചത്. ജോർജ്ജ് ആലഞ്ചേരിയെ കള്ളക്കേസിൽ കുടുക്കുകായാണ്. ഭൂമി ഇടപാടിൽ നഷ്ടമുണ്ടായില്ല. എടയന്ത്രത്തിന്റെ കുതന്ത്രങ്ങളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചതും മോശമായ നടപടി ആയെന്നും വിശ്വാസികൾ വിമർശിച്ചു.

ഭൂമി ഇടപാടിൽ സെബാസ്റ്റ്യൻ എടയന്ത്രത്താണ് ഇല്ലാത്ത പ്രശ്‌നങ്ങൾ പെരുപ്പിച്ചു കാണിച്ചതെന്നും പ്രതിഷേധ മാർച്ചിൽ പ്രസംഗിച്ചവർ ആരോപിച്ചു. ഇപ്പോഴത്തെ പ്രശ്‌നനങ്ങളുടെ പേരിൽ പിതാവിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും വിശ്വാസികൾ പറഞ്ഞു. പ്രതിഷേധ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി രാഹുൽ ഈശ്വറും എത്തിയിരുന്നു. ഈ പ്രശ്‌നം സഭയ്ക്കുള്ളിൽ തീർക്കേണ്ടതായിരുന്നു എന്നാണ് രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടത്. ദ്വീർഘകാലമായി താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി. അദ്ദേഹം തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. സഭാ പ്രശ്‌നത്തിൽ ഇടങ്കോലിടാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

കർദിനാളിനെതിരെ നീക്കമുണ്ടായാൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിശ്വാസികളുടെ തീരുമാനം. കർദ്ദിനാൾ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം പുരോഹിതർ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നേരിട്ട് കണ്ട് കത്ത് നൽകിയിരുന്നു. കർദിനാൾ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടാണ് കത്തു നൽകിയത്. ഇതിനെതിരെയാണ് കടുത്ത അമർഷം വിശ്വാസികൾക്കിടയിലുണ്ട്. കർദിനാളിനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ പൊതു വികാരം.

ഇതിനിടെ ഭൂമി വിവാദത്തിൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന രേഖകളുമായി നിയമ പോരാട്ടത്തിന് വിശ്വാസികൾ രംഗത്തെത്തിയിരുന്നു. രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ് എടയന്ത്രത്ത് എന്നാണ് ആരോപണം.

സഹായമെത്രാനെതിരായ രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനും കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേസിൽ സഹായമെത്രാനും പ്രതിയാകുമെന്ന് ഉറപ്പായി. കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് വിമതർ ആലഞ്ചേരിക്കെതിരെ രംഗത്തിറങ്ങിയത്.

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ പ്രതിസന്ധിക്ക് മുഖ്യകാരണക്കാരൻ കർദ്ദിനാളും മേജർ ആർച്ചുബിഷപ്പുമായ മാർ ജോർജ്ജ് ആലഞ്ചേരിയാണെന്ന് കത്തിൽ പുരോഹിതർ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങൾ തീരുന്നതുവരെ ആലഞ്ചേരി എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ അധാർമ്മികവും വഴിവിട്ട സാമ്പത്തിക ഇടപാടുമാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് സഭയെ തള്ളിവിട്ടതെന്നും കത്തിലുണ്ട്.

കർദ്ദിനാൾ സ്ഥാനമൊഴിയണമെന്ന് പുരോഹിതർ ആവശ്യപ്പെട്ട കാര്യം മാർപ്പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നും സഹായമെത്രാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതർക്കുവേണ്ടി ഫാ. കുര്യാക്കോസ് മുണ്ടാടനാണ് കത്ത് നൽകിയത്. അതേസമയം വിമത വൈദികരുടെ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് വിശ്വാസി സമൂഹത്തിൽ നിന്നും ഉണ്ടാകുന്നത്.

അതിരൂപതാധ്യക്ഷനായ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിർത്തി സ്ഥാനഭൃഷ്ടനാക്കാനുള്ള എറണാകുളത്തെ ഒരു സംഘം വൈദികരുടെ ശ്രമങ്ങൾക്ക് അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ് നൽകുന്നത്്. സഹായമെത്രാന്മാരുടെ അറിവോ സമ്മതമോ പോലുമില്ലാതെ മാർ ആലഞ്ചേരിയും ഫാ. ജോഷി പുതുവയും മോൺസീഞ്ഞോർ വടക്കുമ്പാടനും ചേർന്നുനടത്തിയ സ്ഥലവിൽപ്പനയെന്ന പ്രചരണമാണ് ഇതോടെ അവസാനിക്കുന്നത്.

സാമ്പത്തിക- നിയമ വിദഗ്ധരടങ്ങിയ അതിരൂപതാ സാമ്പത്തിക സമിതിയും അതിരൂപതയുടെ ഭരണ സമിതിയും എല്ലാ അംഗീകാരങ്ങളും നൽകിയ സ്ഥല വിൽപ്പനയിൽ അതിരൂപതാധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരി ഒപ്പുവയ്ക്കുകയായിരുന്നു. അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP