Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിസ്റ്റർ ലൂസി കളപ്പുര കാനോൻ നിയമം ലംഘിച്ചെന്ന് വ്യക്തമാക്കി വീണ്ടും സഭയുടെ നോട്ടീസ്; ചാനൽ ചർച്ചയിൽ പങ്കെടുത്തത് പ്രധാന കുറ്റം; സഭയിൽ നിന്നും പുറത്ത് പോകണമെന്ന ആവശ്യവും ശക്തം; കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തെന്ന കുറ്റം ഇക്കുറി നോട്ടീസിലില്ല; എന്ത് വന്നാലും സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര കാനോൻ നിയമം ലംഘിച്ചെന്ന് വ്യക്തമാക്കി വീണ്ടും സഭയുടെ നോട്ടീസ്; ചാനൽ ചർച്ചയിൽ പങ്കെടുത്തത് പ്രധാന കുറ്റം; സഭയിൽ നിന്നും പുറത്ത് പോകണമെന്ന ആവശ്യവും ശക്തം; കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തെന്ന കുറ്റം ഇക്കുറി നോട്ടീസിലില്ല; എന്ത് വന്നാലും സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര

മറുനാടൻ മലയാളി ബ്യൂറോ

കുറവിലങ്ങാട് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തെ പേരിൽ കത്തോലിക്കാ സഭ നോട്ടീസ് നൽകിയ സിസ്റ്റർ ലൂസി കളപ്പുര കാനോൻ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സഭയുടെ നോട്ടീസ്. ഇതിൽ ചാനൽ ചർച്ചയിൽ സിസ്റ്റർ പങ്കെടുത്തു എന്നതാണ് പ്രധാന കുറ്റമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കാറുവാങ്ങിയതും ശമ്പളം മഠത്തിൽ കൊടുക്കാത്തതും ദാരിദ്ര വ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സഭയിൽ നിന്നും സിസ്റ്റർ ലൂസി ഉടൻ പുറത്ത് പോകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. സ്വയം പുറത്ത് പോയില്ലെങ്കിലും പുറത്താക്കുമെന്നും നോട്ടീസുലുള്ളതായാണ് വിവരം. എന്നാൽ എന്ത് വന്നാലും സന്യാസം തുടരുമെന്നാണ് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചത്. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചെന്ന കാരണത്താൽ അച്ചടക്ക ലംഘനം അടക്കം ചൂണ്ടിക്കാട്ടി സിസ്റ്റർ ലൂസി കളപ്പുരക്കലിനെ പുറത്താക്കാൻ എഫ്.സി.സി. സന്യാസിനി സമൂഹം നേരത്തെ മുതലേ ഒരുങ്ങിയിരിക്കുകയാണ്. ഈ അവസരത്തിലാണ് വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സഭ സിസ്റ്റർക്കെതിരെ രംഗത്തുവന്നത്. കാർ വാങ്ങിയതും ചുരിദാർ ഇട്ടതും അടക്കമുള്ള കാര്യങ്ങൾ വലിയ തെറ്റാണെന്നാണ് സഭ സിസ്റ്ററോട് നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മദർ സുപ്പീരിയർ സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും നോട്ടീസ് നൽകി. പതിനൊന്ന് അച്ചടക്കലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് സിസ്റ്റർ ലൂസി കളപ്പുരക്കലിന് മദർ സുപ്പീരിയർ വീണ്ടും നോട്ടീസ് നൽകിയത്. ഇതിന് മാർച്ച് 20-നകം കൃത്യമായ വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ പുറത്താക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവങ്ങളുടെ പേരിൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കലും വ്യക്തമാക്കി. മാധ്യമങ്ങൾക്ക് മുന്നിലെത്തിയാണ് ഇവർ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ റോബിൻ അച്ചനെ ശിക്ഷിച്ച കേസിലും ഇവർ ചാനലുകളോട് പ്രതികരിക്കുകയുണ്ടായി.

ഇതോടെ സഭയും സിസ്റ്റർ ലൂസി കളപ്പുരക്കലും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സിസ്റ്റർ ലൂസി കളപ്പുരക്കൽ കാർ വാങ്ങിയതും പുസ്തകപ്രകാശനം നടത്തിയതും മാധ്യമങ്ങളിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവർക്കെതിരെ സന്യാസിനി സമൂഹ ആരോപിച്ചിരിക്കുന്നത്. അതേസമയം, ഇത്തവണ ലഭിച്ച നോട്ടീസിൽ കുറ്റങ്ങളുടെ എണ്ണം വർധിച്ചെന്നും നേരത്തെ നൽകിയ വിശദീകരണത്തിൽനിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. താൻ ഇപ്പോഴും നല്ലരീതിയിലാണ് ജീവിക്കുന്നതെന്നും തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും സഭയെ തൃപ്തിപ്പെടുത്തുന്ന മറുപടി നൽകാനാകില്ലെന്നും സന്യാസിനി സഭയിൽ തുടരാനാണ് തന്റെ ആഗ്രഹമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

നേരത്തെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ ദീപിക ദിനപത്രത്തിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. കത്തോലിക്കാ സഭയിൽ നടക്കുന്ന വൻ തെറ്റുകൾ മറച്ചുപിടിക്കുകയും തന്റെ നേരെ ആരോപണ ശരങ്ങൾ തൊടുത്താൽ ഒരിക്കലും തളരുകയുമില്ലെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. സ്വന്തമായി കാർ വാങ്ങിയെന്നും എറണാകുളത്ത് യാത്ര പോയി എന്നുമാണ് സന്യാസിനി സമൂഹം ചുമത്തിയിരിക്കുന്ന മറ്റൊരു കുറ്റം. നാളെ ജനറലേറ്റിൽ നേരിട്ട് മദർ ജനറലിന് മുന്നിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. കന്യാസ്ത്രീകൾ വഞ്ചി സ്‌ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടിരൂപതയിൽ പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയിൽ സിസ്റ്റർ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കുർബാന നൽകൽ, സൺഡേ സ്‌കൂൾ അദ്ധ്യാപനം, ഭക്തസംഘടനാ പ്രവർത്തനം, ഇടവക യൂണിറ്റ് പ്രവർത്തനം, പ്രാർത്ഥനാ കൂട്ടായ്മ എന്നിവയിൽ നിന്ന് സിസ്റ്റർ ലൂസിയെ മാറ്റി നിർത്തണമെന്ന് വികാരി മദർ സുപ്പീരിയർ വഴി അറിയിച്ചിരുന്നു. ഇതിനെതിരെ ഇടവക ജനങ്ങൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ വിലക്ക് പിൻവലിക്കുകയാണ് ഉണ്ടായത്. ഈ സംഭവത്തിലെ ജനരോഷം തണത്തു തുടങ്ങിയപ്പോഴാണ് കത്തോലിക്കാ സഭ പകപോക്കൽ നടപടിയുമായി രംഗത്തെത്തിയത്.

താൻ അച്ഛടക്കലംഘനം നടത്തിയിട്ടില്ല. മൂന്ന് വ്രതങ്ങളും പാലിക്കുന്നുണ്ട്. പുരോഹിതന്മാർക്ക് ബ്രഹ്മചര്യം വേണ്ടെന്നാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്. അത് ശരിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വളരെ കുറച്ച് പുരോഹിതന്മാർ മാത്രമേ അത് ബ്രഹ്മചര്യം പാലിക്കാറുള്ളു. അങ്ങനെ എന്തും കാണിച്ചു കൂട്ടുന്നവരുടെ മുന്നിലേക്ക് കന്യാസ്ത്രീകളെ ഇട്ടുകൊടുക്കാനാണോ മൂന്നാം നൂറ്റാണ്ടിലാരംഭിച്ച സന്യാസം?

ലേഖനമെഴുതിയ പുരോഹിതൻ കുറച്ചുനാളുകളായി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെയും യാത്രാ സൗകര്യത്തിനായി വാഹനം വാങ്ങിയതിന്റെയും പേരിലാണ് തനിക്കെതിരെ നടപടി. ശരിയായിട്ടുള്ള തെറ്റുകൾ ചെയ്ത് ജീവിക്കുന്ന വൈദികരുണ്ട്. വലിയ തെറ്റുകൾ മറച്ചു വെച്ച് താൻ സഭയ്ക്ക് എതിരെയാണെന്ന് പറഞ്ഞാൽ തളരില്ലെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP