Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർത്താവിന്റെ മണവാട്ടിയായവളെ ബിഷപ്പ് പീഡിപ്പിച്ചപ്പോൾ അറസ്റ്റിനായി സമരം ചെയ്ത സിസ്റ്ററിനെതിരെ സഭാ നടപടി; ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത സിസ്റ്റർ നീനു റോസ് കാട്ടിയത് അച്ചടക്ക ലംഘനമെന്ന് മദർ സുപ്പീരിയർ; സമരം ചെയ്ത സിസ്റ്റർമാരെ സ്ഥലംമാറ്റി സഭ; ജീവനു ഭീഷണിയുള്ളതിനാൽ ജലന്ധറിൽ പോയാൽ തിരിച്ചെത്താൻ കഴിയുമോ എന്ന് സംശയമാണെന്നും സിസ്റ്റർ നീനു

കർത്താവിന്റെ മണവാട്ടിയായവളെ ബിഷപ്പ് പീഡിപ്പിച്ചപ്പോൾ അറസ്റ്റിനായി സമരം ചെയ്ത സിസ്റ്ററിനെതിരെ സഭാ നടപടി;  ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത സിസ്റ്റർ നീനു റോസ് കാട്ടിയത് അച്ചടക്ക ലംഘനമെന്ന് മദർ സുപ്പീരിയർ; സമരം ചെയ്ത സിസ്റ്റർമാരെ സ്ഥലംമാറ്റി സഭ; ജീവനു ഭീഷണിയുള്ളതിനാൽ ജലന്ധറിൽ പോയാൽ തിരിച്ചെത്താൻ കഴിയുമോ എന്ന് സംശയമാണെന്നും സിസ്റ്റർ നീനു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ജലന്ധർ അതിരൂപതാ മെത്രാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതി വന്നതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകൾക്കെതിരെ സഭയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ പുരോഗമിക്കുകയാണ്. പലരേയും വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ സമരം നടത്തിയ സിസ്റ്റർ നീനു റോസിനെതിരെ ഇപ്പോൾ സഭ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്. ജനുവരി 26ന് സഭാ ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് മദർ സുപ്പീരിയർ സിസ്റ്റർ നീനുവിന് കത്തു മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ നീനു സമരത്തിൽ പങ്കെടുത്തത് അച്ചടക്ക ലംഘനമാണെന്നാണ് മദർ സുപ്പീരിയർ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീമാരെ രാജ്യത്തിന്റെ പല ഭാഗത്തേക്കും സ്ഥലം മാറ്റുന്നുവെന്ന് അറിയിച്ച് ഉത്തരവിറങ്ങിയത്. ഇതിനു ശേഷം ദിവസങ്ങൾക്കകം കുറവിലങ്ങാട് കോൺവന്റിൽ താമസിക്കുന്ന സിസ്റ്റർ നീനു റോസിനോട് സമരത്തിൽ പങ്കെടുത്തതിന് വിശദീകരണവും നേരിട്ട് ഹാജരാകാനും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനുതന്നെ ഭീഷണിയുള്ള ഈ സാഹചര്യത്തിൽ ജലന്ധറിൽ പോയാൽ തിരിച്ചുവരാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സിസ്റ്റർ നീനാ റോസ് മാധ്യമങ്ങളോടു പ്രതികരിച്ചു.

കൊച്ചിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത സിസ്റ്റർമാരായ അനുപമ, ജോസ്ഫിൻ, ആൽഫി, ആൻസിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതി നടപടികളോട് സഹകരിക്കുന്നതിൽ തടസമുണ്ടാകില്ല.  സഭയ്ക്കെതിരെ പരസ്യമായി തെരുവിൽ ഇറങ്ങിയത് ചട്ടലംഘനമാണെന്നും നടപടിയിൽ പറയുന്നു.

നേരത്തെ, കേസ് നടക്കുന്ന സാഹചര്യത്തിൽ സ്ഥലംമാറ്റിയതിനെതിരെ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കന്യാസ്ത്രിമാർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. കേസ് അവസാനിക്കുന്ന വരെ തങ്ങളെ കുറവിലങ്ങാട് മഠത്തിൽ തന്നെ കഴിയാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കത്ത്.

ബിഷപ്പ് കേസിന്റെ നാൾവഴികൾ

മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധർ രൂപത മുൻ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ കുറുവിലങ്ങാട് മഠത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

2014 മെയ് മാസം അഞ്ചാം തിയതി ചാലക്കുടിയിൽ സഭ നടത്തിയ അച്ചൻ പട്ടം നൽകുന്ന ചടങ്ങിൽ മുഖ്യ കാർമികൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ഈ ചടങ്ങിന് ശേഷം ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ ആദ്യമായി താമസിക്കാൻ എത്തി. പിറ്റേ ദിവസം കന്യാസ്ത്രീയുടെ സഹോദരന്റെ മകന്റെ ആദ്യകുർബാന ചടങ്ങിൽ പങ്കെടുത്തു. ഈ ദിവസങ്ങളിൽ മഠത്തിലെ 20 ആം നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

2017 മാർച്ച് 26 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മദർ സുപ്പീരിയറിന് പരാതി നൽകി. ഇതേത്തുടർന്ന് ജലന്ധറിൽ നിന്ന് മദർ സുപ്പീരിയറും സംഘവും കുറുവിലങ്ങാട് മഠത്തിലെത്തി തെളിവെടുപ്പ് നടത്തി.

2018 ജൂൺ; 2 പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോടനാട് വികാരി കന്യാസ്ത്രീയെ സമീപിക്കുന്നു.

ജൂൺ ; 27 കന്യാസ്ത്രീ പരാതി ജില്ലാ മേധാവിക്ക് നല്;കി.

ജൂൺ; 28 എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു.

ജൂലൈ 1 കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലൈ 3 ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം കുറുവിലങ്ങാട് മഠത്തിൽ.

ജൂലൈ 5 ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് മുമ്പാകെ 164 അനുസരിച്ച് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ജൂലൈ 7 രഹസ്യമൊഴിയുടെ പകർപ്പിനായി പാലാ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.

ജൂലൈ 8 കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തയെന്ന കേസിൽ സാക്ഷിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയെന്ന് സാക്ഷിയായ സിജോ അന്വേഷണ സംഘത്തിന് മൊഴി നൽകി. സിജോയുടെ മൊഴി പൊലീസ് വീഡിയോയിൽ പകർത്തി

ജൂലൈ 9 കന്യാസ്ത്രീ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു

ജൂലൈ 10 ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കുന്നതിനായി അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടി.

ജൂലൈ 12 അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനായി കണ്ണൂരിലെ രണ്ട് മഠങ്ങളിലെത്തി.

ജൂലൈ 14 കുറുവിലങ്ങാട് പള്ളി വികാരിയുടെ മൊഴിയെടുത്തു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ വാക്കാൽ പരാതി നല്;കിയെന്ന് ബിഷപ്പിന്റെ മൊഴി.

ജൂലൈ 15 സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലൈ 20 കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഠത്തിന് സായുധ പൊലീസ് കാവൽ

ജൂലൈ 25 കേസില്; നിന്ന് പിന്മാറാൻ ജലന്ധർ രൂപത അധികാരികൾ 5 കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ പൊലീസിൽ മൊഴി നൽകി. വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിനാണ് മൊഴി നൽകിയത്.

ജൂലൈ 29 കുര്യനാട് ആശ്രമത്തിലെ ഫാദർ ജയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ.

ജൂലൈ 30 കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലൈ 31 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട് മഠത്തിൽ കൊണ്ടുവന്നതായി കാർ ഡ്രൈവർ മൊഴി നൽകി.

ഓഗസ്റ്റ് 1 ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു.

ഓഗസ്റ്റ് 3 അന്വേഷണ സംഘം ഡൽഹിയിൽ

ഓഗസ്റ്റ് 4 കന്യാസ്ത്രീയ്ക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നല്;കിയതെന്ന് ഇവർ മൊഴി നൽകി.

ഓഗസ്റ്റ് 6 ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കയിലിന്റെ മൊഴി എടുത്തു.

ഓഗസ്റ്റ് 10 അന്വേഷണ സംഘം ജലന്ധറിൽ

ഓഗസ്റ്റ് 11 ജലന്ധർ രൂപതയ്ക്ക് കീഴിലെ നാല് വൈദികരുടെ മൊഴിയെടുത്തു.

ഓഗസ്റ്റ് 12 കന്യാസ്ത്രീകള്;ക്കായി ബിഷപ്പ് നടത്തിയ ഇടയനോടൊപ്പം ഒരു ദിവസം; പ്രാർത്ഥനാ യജ്ഞത്തിനിടെ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി.

സെപ്റ്റംബർ 8 കന്യാസ്ത്രീകൾ സമരത്തിലേക്ക്

സെപ്റ്റംബർ 18 ജലന്ധര്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. സെപ്റ്റംബര്; 25 ലേക്ക് കോടതി മാറ്റിവച്ചു.

സെപ്റ്റംബർ 19 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസ് സെല്ലിൽ ചോദ്യം ചെയ്യൽ. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മടങ്ങി.

സെപ്റ്റംബർ 20 വീണ്ടും ചോദ്യം ചെയ്യൽ, അറസ്റ്റിനെ കുറിച്ച് അഭ്യൂഹം

സെപ്റ്റംബർ 21 മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP