Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ വിദ്യാഭ്യാസം പകർന്നുനൽകിയ ക്രൈസ്തവ സഭയുടെ പങ്ക് മറക്കുന്നവർക്കെതിരെ രംഗത്തിറങ്ങുന്ന കത്തോലിക്കാ സഭക്ക് പ്രക്ഷോഭത്തിനുള്ള കാരണം തുറന്നു പറയാൻ എന്താണ് പേടി? കെഇആർ ഭേദഗതിക്കെതിരെ സമരം ചെയ്യുമെന്ന് പറയുന്നവരുടെ ലക്ഷ്യം അംഗപരിമിതർക്ക് മൂന്നു ശതമാനം സംവരണം നൽകാനുള്ള ഉത്തരവ് റദ്ദാക്കി കിട്ടാൻ; നാഴികയ്ക്ക് നാൽപ്പതു വെട്ടം കാരുണ്യം പ്രസംഗിക്കുന്ന കത്തോലിക്കാ സഭ അംഗപരിമിതരെ തകർക്കാൻ സമരത്തിനിറങ്ങുമ്പോൾ ഞെട്ടുന്നത് നവോത്ഥാന നായകരെ തേടിയിറങ്ങിയ സർക്കാറിന്

കേരളത്തിൽ വിദ്യാഭ്യാസം പകർന്നുനൽകിയ ക്രൈസ്തവ സഭയുടെ പങ്ക് മറക്കുന്നവർക്കെതിരെ രംഗത്തിറങ്ങുന്ന കത്തോലിക്കാ സഭക്ക് പ്രക്ഷോഭത്തിനുള്ള കാരണം തുറന്നു പറയാൻ എന്താണ് പേടി? കെഇആർ ഭേദഗതിക്കെതിരെ സമരം ചെയ്യുമെന്ന് പറയുന്നവരുടെ ലക്ഷ്യം അംഗപരിമിതർക്ക് മൂന്നു ശതമാനം സംവരണം നൽകാനുള്ള ഉത്തരവ് റദ്ദാക്കി കിട്ടാൻ; നാഴികയ്ക്ക് നാൽപ്പതു വെട്ടം കാരുണ്യം പ്രസംഗിക്കുന്ന കത്തോലിക്കാ സഭ അംഗപരിമിതരെ തകർക്കാൻ സമരത്തിനിറങ്ങുമ്പോൾ ഞെട്ടുന്നത് നവോത്ഥാന നായകരെ തേടിയിറങ്ങിയ സർക്കാറിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന് അക്ഷരാഭ്യാസം പകർന്നു നൽകിയതിൽ കത്തോലിക്കാ സഭകൾക്കുള്ള പങ്ക് നിസ്തൂലമാണ് എന്ന കാര്യം എല്ലാവരും സമ്മതിക്കും. പിൽക്കാലത്ത് ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടക്കാരായി മാറിയതും ഇതേസഭക്കാരായിരുന്നു. ഇപ്പോൾ ന്യൂനപക്ഷ അവകാശങ്ങളുടെ മറവിൽ അംഗപിമതരെ പോലും അവഗണിക്കുന്ന സമീപനമാണ് സഭ സ്വീകരിക്കുന്നതെന്ന് പറയേണ്ടി വരും. ഇപ്പോൾ കേരള സർക്കാർ കൊണ്ടുവന്ന കെഇആർ ഭേദഗതി തങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചു കൊണ്ട് ബിഷപ്പുമാരും വൈദികരും തെരുവിലാണ്.

പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു കേരളത്തിൽ വിദ്യാഭ്യാസം പകർന്നുനൽകിയ ക്രൈസ്തവ സഭയുടെ പങ്ക് ചിലർ ഇപ്പോൾ മനഃപൂർവം മറക്കുകയാണെന്നാണ് ഈ വിഷയം ഉന്നയിച്ചു കൊണ്ടു തൃശൂർ ആർച്ച്ബിഷപ്പും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാനുമായ മാർ ആൻഡ്രൂസ് താഴത്തിനെ പോലുള്ളവർ പറയുന്നത്. ഭരണഘടന ന്യൂനപക്ഷങ്ങൾക്കു വിദ്യാഭ്യാസ രംഗത്തുൾപ്പെടെ പ്രത്യേക അവകാശങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരം അവകാശങ്ങൾ കെഇആർ ഭേദഗതിയിലൂടെ കവർന്നെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സംസ്ഥാനസർക്കാർ നടപ്പാക്കിയ ഭേദഗതികൾ പിൻവലിക്കണമെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിയമനാഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കാണുക,അദ്ധ്യാപകരുടെ ഹ്രസ്വകാല അവധി ഒഴിവുകളിലെ സേവനകാലം പെൻഷന് പരിഗണിക്കില്ലെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കുക, പൊതു വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും കാര്യക്ഷമതയും തകർക്കുന്ന ഹയർസെക്കൻഡറി ഏകീകരണ നടപടികൾ നിർത്തി വയ്ക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുകയുണ്ടായി.

എന്നാൽ കെഇആർ ഭേദഗതിക്കെതിരെ സമരം നടത്തുന്നവരുടെ യഥാർത്ഥ പ്രശ്‌നം മറ്റൊന്നാണ്. സ്വകാര്യ, എയ്ഡഡ് സ്‌കൂൾ, കോളജുകളിലെ നിയമനങ്ങളിൽ 3 ശതമാനം അംഗപരിമിതർക്കു സംവരണം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് ഇവരുടെ പ്രതിഷേധം. എന്നാൽ അംഗപരിമിതക്ക് അനുവദിച്ച സംവരണത്തിനെതിരെ പരസ്യമായി തെരുവിൽ ഇറങ്ങിയാൽ അത് ഇമേജിനെ ബാധിക്കുമെന്ന് കണ്ട് കെഇആറിനെ മറയാക്കുന്നു എന്നുമാത്രം. നാഴികയ്ക്ക് നാൽപ്പതു വെട്ടം സഹാനുഭൂതിയെ കുറിച്ച് സംസാരിക്കുന്നവരാണ് അംഗപരിമിതരെ അവഗണിക്കുന്നതെന്ന് വ്യക്തമാണ്.

അംഗപരിമിതരുടെ അവകാശ സംരക്ഷണത്തിനുള്ള 1995 ലെ നിയമവും ഇതു റദ്ദാക്കി 2016 ൽ കൊണ്ടുവന്ന നിയമവും സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾക്കു ബാധകമാക്കിയിരുന്നില്ലെന്നാണ് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളുടെ വാദം. നിയമ പ്രകാരമുള്ള വിജ്ഞാപനങ്ങളിൽ പറയാത്ത നിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങൾക്കു സംവരണം ബാധകമാക്കുന്ന സർക്കാർ ഉത്തരവു ശരിയല്ലെന്നാണ് കൺസോർഷ്യം ഓഫ് കാത്തലിക് സ്‌കൂൾ മാനേജ്മെന്റ്സും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഹയർ എജ്യുക്കേഷനും വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും ഇവർ സമീപിച്ചിരുന്നു.

കേരളത്തിലെ നവോത്ഥാന നായകരെ തേടി പോകുന്ന പിണറായി സർക്കാറിന് തന്നെ കത്തോലിക്കാ സഭയുടെ പിന്തിരിപ്പൻ നിലപാടിൽ ഞെട്ടിയിരിക്കാണ്. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ കൊണ്ടുവന്ന സംവരണത്തെയും തള്ളിപ്പറയുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ പക്ഷം. കെഇആറിന്റെ പേരിൽ കത്തോലിക്കാ സഭ എതിർക്കുന്നവും അംഗപരിമിതരുടെ സംവരണത്തെയാണ്.

ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റാണ് അംഗപരിമിതർക്കുള്ള മൂന്ന് ശതമാനം സംവരണം എന്നാണ് കത്തോലിക്കാസഭയ്ക്കു കീഴിലുള്ള സംഘടനയുടെയും വാദം. ഒരേസമയം സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവരാണ് സമൂഹത്തിലെ നിരാലംബരം സഹായിക്കാൻ സർക്കാർ കൈക്കൊണ്ട നടപടിക്കെതിരെ രംഗത്തുവന്നത്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ അംഗപരിമിതർക്ക് മൂന്നുശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം 2014 ഒക്ടോബറിൽ ഉണ്ടായ ഹൈക്കോടതി വിധിയെ പിന്തുടർന്നാണ് സർക്കാർ നടപ്പിലാക്കിയത്.

2013ലെ സുപ്രീംകോടതിവിധി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകൾക്ക് ബാധകമാണെന്നും നിയമനങ്ങളിൽ ശാരീരികപ്രശ്നങ്ങൾ നേരിടുന്നവരെ പരിഗണിക്കാൻ പൊതുനയം രൂപീകരിക്കണമെന്നും ഹൈക്കോടതി വിധിയിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, 2014 ഒക്ടോബറിൽ വന്ന ഹൈക്കോടതിവിധി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചില്ല. കാഴ്ചശക്തി കുറഞ്ഞവർ /അന്ധർ, ശ്രവണശേഷി കുറഞ്ഞവർ /ഇല്ലാത്തവർ, ചലനവൈകല്യം/സെറിബ്രൽ പാൾസി ബാധിച്ചവർ എന്നീ മൂന്നു വിഭാഗങ്ങൾക്ക് ഓരോ ശതമാനംവീതം ആകെ മൂന്നു ശതമാനത്തിൽ കുറയാത്ത സംവരണമാണ് ഉത്തരവിലൂടെ ലഭിക്കുന്നത്. എല്ലാ തസ്തികയിലും ആനൂകൂല്യത്തിന് അർഹത ഉണ്ടാകും.

1958ലെ കേരള വിദ്യാഭ്യാസ ആക്ട് 11ലും 1959ലെ കേരള വിദ്യാഭ്യാസചട്ടം അധ്യായം 14 എ ചട്ടം ഒന്നിലും സംവരണമുറപ്പാക്കാൻ ഭേദഗതികൾ വരുത്തുകതയും ചെയ്തു. അംഗപരിമിതരായ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവ് സഹായകരമാകും. മാനേജ്മെന്റുകൾ സംവരണം പാലിക്കാതെ നിയമനങ്ങൾ നടത്തിയാൽത്തന്നെ അംഗീകാരത്തിനുവരുമ്പോൾ നിയമപരമായി നിരസിക്കാൻ ഇനിമുതൽ വിദ്യാഭ്യാസവകുപ്പിനു കഴിയുമെന്ന നിലയും ഈ ഉത്തരവോടെ വന്നിരുന്നു. ഈ തീരുമാനത്തിന് എതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ നിയമനത്തിന് വിജ്ഞാപനം ഇറക്കിയ തസ്തികകളിലെ നിയമനങ്ങൾ ഹൈക്കോടതി അടുത്തിടെ തടഞ്ഞിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെയും എൻ.എസ്.എസിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനമാണ് തടഞ്ഞത്. അതേസമയം, നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ വിജ്ഞാപനങ്ങൾ ഇറക്കിയതിനെതിരേ കാഴ്ചവൈകല്യമുള്ള അരൂർ സ്വദേശി സി.ബി. വിഷ്ണുപ്രസാദാണ് ഹർജി നൽകിയത്. കഴിഞ്ഞ നവംബറിലാണ് ഇരുവിഭാഗങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അംഗപരിമിതർക്ക് എയ്ഡഡ് കോളേജുകളിലും സ്‌കൂളുകളിലും സംവരണം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണ് വിജ്ഞാപനമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

സർക്കാർ ജോലികളിൽ അംഗപരിമിതർക്കായി അനുവദിച്ച മൂന്നു ശതമാനം സംവരണം സംസ്ഥാന സർക്കാർ നടപ്പിലാക്കി തുടങ്ങിയിരുന്നു. 1995ലാണ് അംഗപരിമിത സംരക്ഷണ നിയമം നിലവിൽ വന്നത്. കേന്ദ്ര സർക്കാർ മൂന്നരകോടിയോളം വരുന്ന ഇന്ത്യയിലെ അംഗപരിമിതർക്കായി തയ്യാറാക്കിയ പദ്ധതികളെല്ലാം പാതിവഴിയിലാണ്. 20 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തുവെങ്കിലും ഒന്നും നടപ്പാക്കാൻ
ഇരുസർക്കാറുകളും മുന്നിട്ടിറങ്ങുന്നില്ലെന്ന് അംഗപരിമിതരുടെ അസോസിയേഷനുകൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP