Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആന്തൂർ.. നെടുങ്കണ്ടം... യൂണിവേഴ്‌സിറ്റി... സിബിഐ പേടിയിൽ പിണറായി സർക്കാർ; മധ്യപ്രദേശിലെ വ്യാപം അഴിമതിക്കു സമാനമായ ക്രമക്കേടുകളാണു പിഎസ്‌സിയിൽ നടക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്; ക്യാമ്പസുകളിൽ നടക്കുന്നത് എസ് എഫ് ഐയുടെ തേർവാഴ്ചയെന്നും പ്രതിപക്ഷം; ഇടതു മുന്നണി യോഗത്തിൽ പോലും വിദ്യാർത്ഥി രാഷ്ട്രീയം ചർച്ചയാക്കാൻ സമ്മതിക്കാതെ പിണറായി; അഖിലിനേറ്റ കുത്ത് പ്രതിസന്ധിയിലാക്കുന്നത് പിണറായി സർക്കാരിനെ തന്നെ  

ആന്തൂർ.. നെടുങ്കണ്ടം... യൂണിവേഴ്‌സിറ്റി... സിബിഐ പേടിയിൽ പിണറായി സർക്കാർ; മധ്യപ്രദേശിലെ വ്യാപം അഴിമതിക്കു സമാനമായ ക്രമക്കേടുകളാണു പിഎസ്‌സിയിൽ നടക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്; ക്യാമ്പസുകളിൽ നടക്കുന്നത് എസ് എഫ് ഐയുടെ തേർവാഴ്ചയെന്നും പ്രതിപക്ഷം; ഇടതു മുന്നണി യോഗത്തിൽ പോലും വിദ്യാർത്ഥി രാഷ്ട്രീയം ചർച്ചയാക്കാൻ സമ്മതിക്കാതെ പിണറായി; അഖിലിനേറ്റ കുത്ത് പ്രതിസന്ധിയിലാക്കുന്നത് പിണറായി സർക്കാരിനെ തന്നെ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങൾ, പിഎസ്‌സിയിലെ ക്രമക്കേടുകൾ എന്നിവയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംപിമാർ ആവശ്യപ്പെടുമ്പോൾ വെട്ടിലാകുന്നത് സർക്കാരാണ്. ആന്തൂരിലെ സാജൻ പാറയിലിന്റെ വിഷയത്തിലും സിബിഐ അന്വേഷണ ആവശ്യം സജീവമായി നിൽക്കുന്നുണ്ട്. നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയും സർക്കാരിന് തലവേദനായണ്. ഇതിൽ പി എസ് സി വിഷയമുള്ളതിനാൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന സംശയം പിണറായി സർക്കാരിനുണ്ട്.

മധ്യപ്രദേശിലെ വ്യാപം അഴിമതിക്കു സമാനമായ ക്രമക്കേടുകളാണു പിഎസ്‌സിയിൽ നടക്കുന്നത്. മുഖ്യമന്ത്രിക്കു പൊലീസിനെയും പൊലീസിനു മുഖ്യമന്ത്രിയെയും വിശ്വാസമില്ല. പാർലമെന്റ് സമ്മേളനത്തിനു ശേഷം യുഡിഎഫ് യോഗം ചേർന്ന് തുടർപ്രക്ഷോഭങ്ങൾക്കു രൂപം നൽകുമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും എസ്എഫ്‌ഐയുടെ തേർവാഴ്ചയാണു ക്യാംപസുകളിൽ നടക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കലാലയങ്ങളിൽ കൊലയാളികളെ സൃഷ്ടിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്നു ജോസ് കെ. മാണി ആരോപിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സർവ നന്മകളും നഷ്ടപ്പെട്ട സർക്കാരാണു നിലവിലുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ക്യാംപസുകളിൽ സിപിഎം സഹായത്തോടെയുള്ള എസ്എഫ്ഐ അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കുക, പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യുഡിഎഫ് പ്രതിഷേധത്തിലാണ്. ഉച്ചയ്ക്കു രണ്ടിനു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കളുടെ പ്രത്യേക യോഗവും ചേരും.

ആഭ്യന്തര മന്ത്രിയെന്ന നിലയിലെ കഴിവുകേടു ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം. ശബരിമലയിൽ പൊലീസുകാർ ആർഎസ്എസിനു വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തലിലൂടെ സ്വന്തം കഴിവില്ലായ്മ മുഖ്യമന്ത്രി തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇത്രയേറെ ലോക്കപ്പ് മർദനങ്ങളും കസ്റ്റഡി കൊലപാതകങ്ങളും പൊലീസ് നടത്തിയ മറ്റൊരു കാലം കേരള ചരിത്രത്തിലില്ല. പൊലീസിനെ രാഷ്ട്രീയവൽക്കരിച്ചതും പാർട്ടി നേതാക്കളുടെ ഏറാന്മൂളികളായി മാറ്റിയതുമാണു സേനയുടെ അച്ചടക്കം നഷ്ടപ്പെടാൻ കാരണം. യൂണിവേഴ്‌സിറ്റി കോളജ് അക്രമം, പിഎസ്‌സി പരീക്ഷാ ക്രമക്കേട് എന്നിവയെപ്പറ്റി സിബിഐ അന്വേഷണം വേണം. പരീക്ഷാ തട്ടിപ്പിന്റെ വെളിച്ചത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർക്ക് ആ സ്ഥാനത്തു തുടരാൻ അർഹതയില്ല. പിഎസ്‌സി ചെയർമാനും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. .

കേരള സർവകലാശാലയിലും കേരള പബ്ലിക് സർവീസ് കമ്മിഷനിലും നടക്കുന്ന ക്രമക്കേടുകൾ സിബിഐ അന്വേഷണിക്കണം. മധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാൾ ഗുരുതരമായ ക്രമക്കേടുകളാണ് കേരള സർവകലാശാലയിലും പിഎസ്‌സിയിലും നടക്കുന്നത്. സമീപകാലത്ത് പിഎസ്‌സി വഴി റിക്രൂട്ട് ചെയ്ത സബ് ഇൻസ്‌പെക്ടർമാരിൽ ചിലർ സമാന രീതിയിൽ ജോലിയിൽ കയറിയിട്ടുണ്ടെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുല്ലപ്പള്ളിയും ആരോപിക്കുന്നു. എന്നാൽ ഇതിനെ രാഷ്ട്രീയമായാണ് ഇടതു പക്ഷം കാണുന്നത്. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിൽ സർക്കാർ ശരിയായ നിലപാടു കൈക്കൊണ്ടിട്ടുണ്ട്. തിരുത്താൻ എസ്എഫ്‌ഐ തയാറായി. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും അസത്യങ്ങളോ അർധസത്യങ്ങളോ ആണെന്ന് ഇടത് കൺവീനർ വിജയരാഘവനും പറയുന്നു.

യൂണിവേഴ്സിറ്റി കോളജ് സംഭവം എൽ.ഡി.എഫ്. യോഗം ചർച്ചചെയ്തില്ല. അന്വേഷണം പൂർത്തിയായിട്ടു മതി ചർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗതത്തിൽ നിലപാടെടുത്തു. ഇതിലുള്ള അതൃപ്തി പരസ്യമാക്കാനാകാതെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു പറഞ്ഞ് ഘടകക്ഷികൾ. ഇന്നലെ മുന്നണിയോഗത്തിൽ പ്രധാന ചർച്ചയായത് കേന്ദ്രബജറ്റ്.

കേരളത്തിന്റെ വികസനത്തെ പിറകോട്ടടിക്കുന്ന ബജറ്റാണിതെന്നു യോഗം വിലയിരുത്തി. പെട്രോളിയം വിലവർധന ഏറ്റവും ബാധിക്കുന്നത് കേരളത്തെയാണ്. കാർഷിക, ഗ്രാമീണ മേഖലകൾക്കുള്ള പരിഗണന കുറഞ്ഞു. തൊഴിലുറപ്പ്, ഐ.സി.ഡിഎസ് പദ്ധതികൾക്കുള്ള നീക്കിയിരിപ്പും കുറഞ്ഞു. കേന്ദ്ര നികുതിവരവിന് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങൾക്കു നീക്കിവയ്ക്കുന്നില്ലെന്നും യോഗം വിലയിരുത്തി. ഇതിനെതിരേ ഓഗസ്റ്റ് ആറിന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും ബഹുജനമാർച്ച് നടത്താനും തീരുമാനമായി.

നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസിൽ ഇടതുമുന്നണിയുടെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ ശരിയായ നിലപാടു സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. തിരുത്താൻ എസ്.എഫ്ഐയും തയാറായിട്ടുണ്ട്. വാർത്തകൾ പലതും ശരിയല്ല. സത്യമായ കാര്യങ്ങളിലേ സർക്കാരിനു നടപടിയെടുക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP