Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

298 ബില്യൺ ഡോളർ ആസ്തി; ടിവിഎസിലും പിരമലിലും എസ്‌ബിഐയിലും റിലയൻസിന്റെയും ബോണ്ട് നിക്ഷേപം നടത്തിയ കനേഡിയൻ ഫണ്ടിങ് സ്ഥാപനം; കമ്പനിയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത് മലയാളിയായ സാമ്പത്തിക വിദഗ്ധ അനിതാ ജോർജ്ജ്; ലാവലിൻ ബന്ധം ആരോപിച്ച് ചെന്നിത്തല എടുത്തുചാടിയ സി.ഡി.പി.ക്യു കമ്പനി കനേഡിയൻ സർക്കാർ അംഗീകൃത സ്ഥാപനം; കിഫ്ബിയിൽ നിക്ഷേപം ഇറക്കിയത് ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന് നേട്ടമാകും; ഇന്ത്യയിൽ കമ്പനി നടത്തിയത് 31,00 കോടി രൂപയുടെ നിക്ഷേപം

298 ബില്യൺ ഡോളർ ആസ്തി; ടിവിഎസിലും പിരമലിലും എസ്‌ബിഐയിലും റിലയൻസിന്റെയും ബോണ്ട് നിക്ഷേപം നടത്തിയ കനേഡിയൻ ഫണ്ടിങ് സ്ഥാപനം; കമ്പനിയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത് മലയാളിയായ സാമ്പത്തിക വിദഗ്ധ അനിതാ ജോർജ്ജ്; ലാവലിൻ ബന്ധം ആരോപിച്ച് ചെന്നിത്തല എടുത്തുചാടിയ സി.ഡി.പി.ക്യു കമ്പനി കനേഡിയൻ സർക്കാർ അംഗീകൃത സ്ഥാപനം; കിഫ്ബിയിൽ നിക്ഷേപം ഇറക്കിയത് ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന് നേട്ടമാകും; ഇന്ത്യയിൽ കമ്പനി നടത്തിയത് 31,00 കോടി രൂപയുടെ നിക്ഷേപം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലാവലിൻ ബന്ധം ആരോപിച്ച് ബിജെപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കിഫ്ബിക്കെതിരെ രംഗത്തെത്തിയിരുന്നു. മസാലാ ബോണ്ട് വഴി കിഫ്ബിയിലേക്ക് 2,150 കോടി രൂപയുടെ നിക്ഷേപം എത്തിയ ഘട്ടത്തിലാണ് ചെന്നിത്തല ഈ ആരോപണവുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ എന്നാൽ, ചെന്നിത്തലയ്ക്ക് പിഴച്ചു എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ വിവിധ കമ്പനികളിലും പദ്ധതികളിലും ഫണ്ട് ഇറക്കുന്ന ഫണ്ട് മാനേജറാണ് ചെന്നിത്തല ലാവലിൻ ബന്ധം ആരോപിച്ച സി.ഡി.പി.ക്യു. ഈ കമ്പനി വഴി പണം മുടക്കിയ സ്ഥാപനങ്ങൾ കേരളത്തിൽ അടക്കം പ്രവർത്തിക്കുന്നുമുണ്ട്.

298 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള ആഗോള സ്ഥാപനമാണ് സി.ഡി.പി.ക്യു. ഇന്ത്യയിൽ ഇതിനോടകം 31,00 കോടി രൂപയുടെ നിക്ഷേപം വിവിധ കമ്പനികളിൽ ഇവർ നിക്ഷേപിച്ചു കഴിഞ്ഞു. കേരളത്തിൽ കിഫ്ബിയിലേക്കാണ് ഇവർ ഫണ്ട് നിക്ഷേപിക്കുന്നത്. ഇതിന് മുമ്പായി ടിവി എസ് മോട്ടോഴ്‌സ്, പിരമൽ ഗ്രൂപ്പു, എസ്‌ബിഐ, മുകേഷ് അംബാനിയുടെ റിലയൻസ് തുടങ്ങിയ കമ്പനികളിലും ഇവർ ബോണ്ട് വഴി നിക്ഷേപം നടത്തി. ഇങ്ങനെ പ്രമുഖ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയ സ്ഥാപനം കിഫ്ബി പോലുള്ള സംരംഭവത്തിലും പണം മുടക്കുമ്പോൾ അത് വലിയ നേട്ടമായി മാറുകയാണ്. ഈ നേട്ടമാണ് ലാവലിൻ ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ടിൽ വലിയ തിരിമറി നടന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.വി തോമസും രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനമായ സി.ഡി.പി.ക്യു കമ്പനിക്ക് ലാവലിനുമായി ബന്ധമില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. കനേഡിയൻ സർക്കാർ അംഗീകരിച്ച കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പല നിക്ഷേപങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ പ്രലവർത്തനം അമ്പരിപ്പിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആരോപണം നടത്തുന്നതെന്നും ഐസക് വ്യക്തമാക്കി.

മലയാളിയായ അനിതാ ജോർജ്ജാണ് സി.ഡി.പി.ക്യുയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത്. ഇവരുടെ ഇടപെടലും കേരളത്തിൽ നിക്ഷേപം ഇറക്കാൻ സഹായകരമായെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കിഫ്ബി വഴി വിറ്റഴിച്ച മസാല ബോണ്ട് എസ്.എൻ.സി ലാവലിന്റെ പങ്കാളിയായ പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യു വാങ്ങിയതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കിഫ്ബിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി 2,150 കോടി രൂപയുടെ മസാല ബോണ്ടാണ് വിദേശത്ത് സർക്കാർ വിറ്റഴിച്ചത്. കാനഡയിലെ കമ്പനിയെന്ന നിലയിൽ സി.ഡി.പി.ക്യു ബോണ്ട് ഇഷ്യു ചെയ്തതിന് പുറമേ അബുദാബി ഇൻവെസ്റ്റ്‌മെന്റ് കമ്പനവിയും സിംഗപ്പൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടമാസ്‌ക്ക് ഹോൾഡിങ് കമ്പനിയുമാണ് കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത്.

ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പുകമറ സൃഷ്ടിക്കലായിരുന്നു പ്രതിപക്ഷ നേതാവ് ലക്ഷ്യമിട്ടത്. കാനഡയിലെ പെൻഷൻ മണി മാനേജറാണ് സിഡിപിക്യു. അതുകൊണ്ട് തന്നെ ഈ കമ്പനി മറ്റേതു കമ്പനികളിലേതും പോലെയാണ് കേരളത്തിലും നിക്ഷേപം നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെ ലോജിസ്റ്റിക് പാർക്ക് അടക്കമുള്ളവയുടെ വികസനമാണ് സിഡിപിക്യു വഴി നടപ്പിലാക്കുക. ആഗോള ഫണ്ടിങ് ഏജൻസികൾ കേരളത്തിൽ വികസന ആവശ്യങ്ങൾക്കായി പണമിറക്കുന്നു എന്നത് നേട്ടമുള്ള കാര്യമാണ്. ഇതിന്റെ പിന്നാലെ മറ്റു വലിയ കമ്പനികളും കേരളത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ കടപ്പത്ര വിപണിയിൽ പ്രവേശനം നേടുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്ന നേട്ടം സംസ്ഥാനം കൈവരിച്ചിരുന്നു.

കേരള അടിസ്ഥാന വികസന നിക്ഷേപ ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാലബോണ്ട് വഴി 2150 കോടി രൂപ സംസ്ഥാനത്തിന് നേടാനായതോടെ കിഫ്ബി വഴി സമാഹരിച്ച തുക 7527 കോടിയായി ഉയർന്നിരുന്നു. വായ്പയായി ലഭിച്ച 2400 കോടിരൂപ കൂടിയാകുമ്പോൾ അടുത്ത ഒരുവർഷത്തേക്കുള്ള പണം മുൻകൂർ സമാഹരിക്കാനും കഴിഞ്ഞു. സമാഹരണം പൂർത്തിയായെങ്കിലും മറ്റ് ബോണ്ട് വഴി ഇനിയും പണം സമാഹരിക്കാൻ ഉദ്ദേശമുണ്ട്. 5000 കോടി രൂപയോളം ഈ ബോണ്ടുകൾ വഴി സമാഹരിക്കാമെന്നാണ് കണക്കൂകൂട്ടൽ. 9.723 ശതമാനമാണ് പലിശനിരക്ക്. കിഫ്ബി സിഇഒ. ഡോ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി എം.ഡി. സഞ്ജീവ് കൗശിക് എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നുവന്ന പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടത്.

2016-ലാണ് റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നൽകിയത്. അതിനുശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണിത്. ഇതുവരെ അന്താരാഷ്ട്ര റാങ്കിങ്ങിൽ 'എഎഎ' റേറ്റിങ്ങുള്ള ഏജൻസികൾക്ക് മാത്രമേ മസാല ബോണ്ടുമായി വിപണിയിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്രസർക്കാരിന് 'ബിബിബി' റാങ്കാണുള്ളത്. ഇതിന് തൊട്ടുതാഴെയുള്ള 'ബിബി' റാങ്കിങ് നേടാൻ കിഫ്ബിക്ക് കഴിഞ്ഞു എന്നതും നേട്ടമാണ്. മാതൃരാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ അതേ രാജ്യത്തുനിന്നുള്ള ഏജൻസിക്ക് ലഭിക്കൂ. അതിനാൽ ലഭിക്കാവുന്നതിൽവെച്ചേറ്റവും മികച്ച ഗ്രേഡാണ് കിഫ്ബിക്ക് നേടാനായത്.

കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ. അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിക്കുകയുണ്ടായിരുന്നു. അതിന് ശേഷമാണ് ഫണ്ട് വാങ്ങിയയത്.

മസാല ബോണ്ട് സംസ്ഥാനത്തിന് ബാധ്യതയാകില്ല

രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. അന്താരാഷ്ട്ര നിക്ഷേപകർക്ക് വിശ്വാസമർപ്പിക്കാവുന്ന ഇടമായി കേരളം മാറിയെന്നതും തിരിച്ചടവിന് കൺട്രോൾഡ് ലിവറേജ് സംവിധാനം ഏർപ്പെടുത്തിയത് നിർണായകമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാനവികസന മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ച ബോർഡാണ് കിഫ്ബി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP