Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്; ജോലി ചെയ്യുന്ന വയോധികർ, ഗർഭിണികൾ എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്; ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം; മാളുകളിൽ തിയേറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്; ഹോട്ടലുകളും റസ്‌റ്റോറന്റുകളും മാളുകളും തുറക്കാനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്; ജോലി ചെയ്യുന്ന വയോധികർ, ഗർഭിണികൾ എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്; ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം; മാളുകളിൽ തിയേറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്; ഹോട്ടലുകളും റസ്‌റ്റോറന്റുകളും മാളുകളും തുറക്കാനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ജൂൺ എട്ടു മുതൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്മെന്റ് സോണുകളിലെ റസ്‌റ്റോറന്റുകൾ അടച്ചിടണം. കണ്ടെയ്ന്റ്‌മെന്റ് സോണുകൾക്ക് പുറത്തുള്ളവ മാത്രമേ തുറക്കാൻ അനുവദിക്കൂ. കണ്ടെയ്ന്റ്‌മെന്റ് സോണുകളിലെ ഷോപ്പിങ് മാളുകളും തുറക്കാൻ പാടില്ല. 50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുതെന്നാണ് പ്രധാന നിർദ്ദേശം. ഹോട്ടലിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.

കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

* സാമൂഹിക അകലം കർശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.

* ഭക്ഷണശാലകളിൽ പകുതി സീറ്റിൽ മാത്രം ആളുകളെ അനുവദിക്കും.

* കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്.

* പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം.

* ജീവനക്കാർ മുഴുവൻ സമയവും മാസ്‌കുകൾ ധരിക്കണം.

*ഹോട്ടലിൽ ജോലി ചെയ്യുന്ന വയസായവർ, ഗർഭിണികൾ എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.

* ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.

* പേപ്പർ നാപ്കിൻ ആകണം ഉപയോഗിക്കേണ്ടത്.

* എലവേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.

* ഭക്ഷണശാലകളിൽ പകുതി സീറ്റിൽ മാത്രം ആളുകളെ അനുവദിക്കും.

*ഷോപ്പിങ് മാളുകളിൽ കയറാനും ഇറങ്ങാനും വേവേറെ വാതിലുകൾ

*തിയേറ്ററുകൾ തുറക്കില്ല.

*ആളുകൾ കൂടുന്ന ചടങ്ങുകൾ അനുവദിക്കരുത്

*ആളുകൾ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളിൽ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം

* ആൾക്കാർ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിൾ അണുവിമുക്തമാക്കണം.

*ഓഫീസുകളിൽ പരമാവധി സന്ദർശകരെ ഒഴിവാക്കണം.

* മാളിൽ കുട്ടികൾക്കുള്ള കളിസ്ഥലം ഒഴിച്ചിടണം.

ഷോപ്പിങ് മാളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനും കേന്ദ്രം മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. മാളുകളിൽ തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെർമൽ സ്‌ക്രീനിങ് നിർബന്ധമാക്കി. സന്ദർശകർ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷമേ മുറികളിൽ എത്തിക്കാവൂ എന്നും കേന്ദ്രനിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP