Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാഷയോ രാജ്യങ്ങൾ തമ്മിലുള്ള ദൂരമോ കേരളത്തിലെത്താനുള്ള ഹംബർട്ട് ലീയുടെ തീരുമാനം മാറ്റിയില്ല ; ഗൾഫിൽ വച്ച് മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ കുടുംബത്തിന് 33.5 ലക്ഷം രൂപയുടെ ചെക്ക് വീട്ടിലെത്തി കൈമാറി കമ്പനിയുടമ; ബിജു ഗൾഫിൽ വച്ച് മരിച്ചത് ഹൃദയാഘാതം മൂലം; പ്രവാസ ലോകത്ത് നിന്നും വരുന്ന മനുഷ്യ സ്‌നേഹത്തിന്റെ കഥ കരളലിയിക്കുന്നത്

ഭാഷയോ രാജ്യങ്ങൾ തമ്മിലുള്ള ദൂരമോ കേരളത്തിലെത്താനുള്ള ഹംബർട്ട് ലീയുടെ തീരുമാനം മാറ്റിയില്ല ; ഗൾഫിൽ വച്ച് മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ  കുടുംബത്തിന് 33.5 ലക്ഷം രൂപയുടെ ചെക്ക് വീട്ടിലെത്തി കൈമാറി കമ്പനിയുടമ; ബിജു ഗൾഫിൽ വച്ച് മരിച്ചത് ഹൃദയാഘാതം മൂലം; പ്രവാസ ലോകത്ത് നിന്നും വരുന്ന മനുഷ്യ സ്‌നേഹത്തിന്റെ കഥ കരളലിയിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ഗൾഫിൽ ജോലിക്കിടെ മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തിന് നേരിട്ടെത്തി സഹായം നൽകി കമ്പനി സിഇഒ. സംഗതി സിനിമയിൽ നടന്ന കാര്യമല്ല. ഗൾഫ് മണ്ണിൽ ഒട്ടേറെ പ്രവാസികളെ സമ്മാനിച്ച കൊച്ചു കേരളത്തിലാണ് ഇത് നടന്നത് എന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. ഗൾഫിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട ചെങ്ങന്നൂർ സ്വദേശി ബിജുവിന്റെ കുടുംബത്തിനാണ് സഹായ ഹസ്തവുമായി ബിജു ജോലി ചെയ്തിരുന്ന കമ്പനിയുടെ സിഇഒ ഹംബർട്ട് ലീ എത്തിയത്. ഭാഷയോ രാജ്യങ്ങൾ തമ്മിലുള്ള ദൂരമോ ലീയുടെ ഹൃദയവിശാലതയ്ക്ക് തടസമല്ലായിരുന്നു.

ബിജുവിന്റെ കുടുംബത്തിന് നൽകാനായി ഇൻഷ്വറൻസ് തുകയും മാനേജ്മെന്റും സ്റ്റാഫും ചേർന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബർട്ട് ലീ ചെങ്ങന്നൂരിൽ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവരെ ആശ്വസിപ്പിച്ചു.

ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലെന്താ കമ്പനിയുടെ ഉടമസ്ഥൻ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുകയാണ് പ്രവാസ ലോകം. മനുഷ്യ സ്‌നേഹമെന്തെന്നും നമുക്കുള്ള അവസ്ഥയിൽ നാം ഓരോരുത്തരേയും എങ്ങനെ കരുതണം എന്നുള്ളതിനും ഉത്തമ ഉദാഹരണമാണ് ഹംബർട്ട് ലീയുടെ ഈ പുണ്യപ്രവൃത്തി. സാജൻ സ്‌കറിയ എന്നയാളുടെ ഫേസ്‌ബുക്ക് കുറിപ്പ് വഴിയാണ് മനുഷ്യ സ്‌നേഹത്തിന്റെ കഥ പുറംലേകമറിയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വെച്ച് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്പനി ഉടൻ തന്നെ മൃതദേഹം നാട്ടിൽ ഏത്തിച്ചു. ഇന്ന് രാവിലെ കമ്പനിയുടെ ഉടമസ്ഥൻ ഹംബർട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്പനിയുടെ ഇൻഷ്വറൻസ് തുകയും കമ്പനിയും സ്റ്റാഫുകൾ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി....
ഒരു കമ്പനിയുടെ സിഇഓ വന്ന് തുക കൈമാറുന്നത് അപൂർവമാണ്.... കമ്പനിയുടെ സിഇഓ ലീയ്ക് ബിഗ് സലൂട്ട്...
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികൾ

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP