Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലയാളി ജീപ്പിന്റെ ഉടമസ്ഥാവകാശം സിപിഎമ്മിന് നൽകി മനോരമ; മണി ആശാനെ എഴുന്നള്ളിച്ചതും കോടാലിയിൽ ആയിരുന്നത്രേ; നാളെ ചെകുത്താന്റെ പിതൃത്വവും ഏറ്റെടുക്കേണ്ടി വന്നേക്കുമെന്ന് ആശങ്കപ്പെട്ട് എസ്എഫ്‌ഐ പിള്ളേർ

കൊലയാളി ജീപ്പിന്റെ ഉടമസ്ഥാവകാശം സിപിഎമ്മിന് നൽകി മനോരമ; മണി ആശാനെ എഴുന്നള്ളിച്ചതും കോടാലിയിൽ ആയിരുന്നത്രേ; നാളെ ചെകുത്താന്റെ പിതൃത്വവും ഏറ്റെടുക്കേണ്ടി വന്നേക്കുമെന്ന് ആശങ്കപ്പെട്ട് എസ്എഫ്‌ഐ പിള്ളേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വിരോധം എങ്ങനെ കച്ചവടം ചെയ്യണമെന്ന് മനോരമയ്ക്ക് നന്നായിട്ട് അറിയാം. രാഷ്ട്രീയഭേദമന്യേ ജനവികാരം പ്രകടിപ്പിക്കുന്ന ഒരു സംഭവത്തിൽ പെട്ടന്ന് രാഷ്ട്രീയം കലർത്തി എങ്ങനെ മുതലെടുക്കാം എന്ന് മനോരമയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. തിരുവനന്തപുരം സിഇടി കാമ്പസിൽ 'ചെകുത്താനും കൊലയാളി'യും നടത്തിയ തേർവാഴ്‌ച്ചയും അകാലത്തിൽ പൊലിഞ്ഞ ഒരു ജീവനും മലയാളികളുടെ മനസിൽ അസ്വസ്ഥമാക്കിയപ്പോൾ അതിനകത്തും മനോരമ സിപിഐ(എം) വിരോധം കുത്തിത്തിരുകിയതായി ആരോപണം ഉയരുന്നു. ഇന്നിറങ്ങിയ മനോരമയിലെ 'സിഇടിയിലെ രഹസ്യ ജീപ്പ് എം.എം. മണിയുടെ 'റോഡ് ഷോ'യ്ക്കും' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് മനോരമക്കെതിരെ വിമർശനത്തിന് കാരണമായിരിക്കുന്നത്.

സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ കിട്ടിയ അവസരമൊന്നും പാഴാക്കാത്ത മനോരമ ഈ സംഭനത്തിലും രാഷ്ട്രീയം കളിക്കുന്നതിൽ കടുത്ത അമർഷം രൂപപെട്ടിട്ടുണ്ട്. കോളേജിലെ കെ.എസ്.യു അനുഭാവികളാണ് മനോരമയ്ക്ക് കോടാലി ജീപ്പിൽ മണി ആശാനെ എഴുന്നെള്ളിക്കുന്ന ചിത്രം നൽകിയത്. ഇത് അതേപടി പ്രസിദ്ധീകരിച്ച് നിർവൃതി അടഞ്ഞിരിക്കയാണ് സിപിഐ(എം) വിരോധം തലയ്ക്കു പിടിച്ച മുത്തശ്ശിപത്രം. തസ്‌നിയുടെ മരണത്തിനിടയാക്കിയതിനു പൊലീസ് പിടിച്ചെടുത്ത സിഇടി ഹോസ്റ്റലിലെ രണ്ടു രഹസ്യ ജീപ്പുകളിലൊന്ന് മുൻപു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് ആഘോഷ വരവേൽപ്പിനു വാഹനമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മനോരമ വാർത്ത.

പൊലീസ് പിടിച്ചെടുത്ത കെസിടി 2217 നമ്പറുള്ള തുറന്ന ജീപ്പിലാണു കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച എസ്എഫ്‌ഐ സംഘത്തിന്റെ ആഘോഷപരിപാടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ ജനുവരിയിൽ എം.എം. മണിയെ കയറ്റി ഘോഷയാത്രയായി കൊണ്ടുവന്നത്. കോളജിലും ഹോസ്റ്റലിലും ഈ രണ്ടു ജീപ്പുകൾക്കും കർശന നിരോധനമുള്ളപ്പോഴായിരുന്നു വിവാദ പ്രസംഗനായകനായ മണിയുടെ റോഡ് ഷോ. കൊലയാളി ജീപ്പുമായി ബന്ധമില്ലെന്ന് എസ്എഫ്‌ഐ പറയുമ്പോൾ ഉണ്ടെന്നു തെളിയിക്കുന്നു അന്നത്തെ ദൃശ്യങ്ങൾ. മണി ജീപ്പിൽ സഞ്ചരിക്കുന്ന ചിത്രം ഇന്നലെ പെട്ടെന്ന് എസ്എഫ്‌ഐയുടെ ഫെയ്‌സ് ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.- ഇങ്ങനെ പോകുന്നു മനോരമയുടെ സിപിഐ(എം) വിരുദ്ധ വാർത്ത. മറ്റൊരു അർത്ഥത്തിൽ ജീപ്പിനും രാഷ്ട്രീയം തിരയുകയാണ് മനോരമ.

കാലാകാലങ്ങളായി സിഇടിയിലെ മെൻസ് ഹോസ്റ്റൽ കയ്യടക്കിവച്ചിരിക്കുന്നത് എസ്എഫ്‌ഐ ആണെന്നുമാണ് പത്രത്തിന്റെ മറ്റൊരു വാദം. അതുകൊണ്ട് മെൻസ് ഹോസ്റ്റലിൽ താമസിക്കുന്നവരെല്ലാം എസ്എഫ്‌ഐക്കാരാണെന്നും മനോരമ വാദിക്കുന്നു. ഇത് കൂടാതെ ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുൻ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ പേരിൽ വാങ്ങിയ ജീപ്പ് ഇടിച്ചായിരുന്നു (നമ്പർ കെബിഎഫ് 7268) തസ്‌നിയുടെ മരണമെന്നും പത്രം ആവർത്തിക്കുന്നു. ഇതിനൊപ്പം ഹോസ്റ്റൽ സംഘം നൃത്തംചെയ്തു യാത്ര ചെയ്ത ജീപ്പാണു മുൻപു മണിയുടെ റോഡ് ഷോയ്ക്കായി ഉപയോഗിച്ചത്.

'എസ്എഫ്‌ഐ ഭരണസമിതി മാറുമ്പോൾ പുതിയ ഭാരവാഹിയുടെ പേരിലേക്കു ജീപ്പുകൾ മാറ്റുകയാണ് പതിവ്. രണ്ടു ജീപ്പുകളും ഹോസ്റ്റലിനു സമീപത്തെ കുറ്റിക്കാട്ടിലാണി സ്ഥിരമായി ഒളിപ്പിക്കുന്നത്. എല്ലാ ഓണത്തിനും സിഇടി ഹോസ്റ്റലിലെ ആഘോഷങ്ങൾക്കായി വിദ്യാർത്ഥിസംഘം പുറത്തു നിന്ന് ആന മുതൽ ജെസിബി വരെ എത്തിക്കാറുണ്ട്. ഇത്തവണ ലോറിയാണു വാടകയ്‌ക്കെടുത്തത്. ഹോസ്റ്റലിലെ ഓണാഘോഷം കോളജിനുള്ളിലേക്കു വ്യാപിപ്പിക്കരുതെന്നു നിർദേശമുണ്ടായിരുന്നെങ്കിലും അതു ലംഘിച്ചായിരുന്നു ജീപ്പുകളിലും ലോറിയിലും നൂറോളം ബൈക്കുകളിലുമായി വിദ്യാർത്ഥികളുടെ പ്രവേശനംടം- ഇങ്ങനെയാണ് മനോരമ ജീപ്പിന്റെ എസ്എഫ്‌ഐ ബന്ധം അരക്കിട്ടുറപ്പിക്കുന്നത്.

കോടാലി ജീപ്പിനെ കൂടാതെ ചെകുത്താൻ ലോറിയുടെ ഉടമസ്ഥാനകാശവും എസ്എഫ്‌ഐയുടെ തലയിൽ കെട്ടിവെക്കാൻ മനോരമ വ്യഗ്രത കൂട്ടുകയാണ്. ലോറിയിൽ ചെകുത്താൻ എന്നു പേരെഴുതിയ ഫ്‌ലെക്‌സ് കെട്ടി. ജീപ്പിനു മുന്നിലും പിന്നിലും ബോണറ്റിലും കയറിനിന്നു മുണ്ടുടുത്ത സംഘം നൃത്തംചെയ്തു. ജീപ്പിന്റെ ബോണറ്റിലെല്ലാം വിദ്യാർത്ഥികൾ കയറിനിന്നിരുന്നു. തസ്‌നി നടന്നുപോകുന്നതു ജീപ്പ് ഓടിച്ചിരുന്ന ബൈജു ബാലകൃഷ്ണനു കാണാൻ കഴിയാതെപോയത് അതുകൊണ്ടാകാമെന്നു പൊലീസ് കരുതുന്നതായും അതുകൊണ്ടാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതെന്നുമാണ് വിശദീകരണം.

തസ്‌നിയുടെ മരണത്തിന് ഇടയാക്കിയ ജീപ്പ് കോളജിലെ മുൻ വിദ്യാർത്ഥി മൂവാറ്റുപുഴ സ്വദേശിയുടേതാണെന്നു വ്യക്തമായെന്നും പത്രം ആവാർത്തിക്കുന്നുണ്ട്. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ശ്രീരാജിന്റെ പേരിലാണു ജീപ്പ്. ഇത് ചൂണ്ടിയാണ് എസ്എഫ്‌ഐക്കാരെ കൊലയാളികളാക്കാൻ മനോരമ ശ്രിക്കുന്നതും. പഠനം പൂർത്തിയാക്കി കോളജ് വിട്ടപ്പോഴാണു ശ്രീരാജ് ജീപ്പ് കൈമാറിയത്. എന്നാൽ രേഖകളിൽ ഇപ്പോഴും ഇയാളുടെ പേരിൽ തന്നെയാണു ജീപ്പ്. കോളജ് ഹോസ്റ്റലിൽ സ്ഥിരമായി ഉപയോഗിച്ചിരുന്ന ജീപ്പാണിത്. അതുകൊണ്ട് തന്നെ ഹോസ്റ്റലിൽ ഉള്ളവർ മുഴുവനും എസ്എഫ്‌ഐക്കാരാണെന്ന് സ്ഥാപിക്കുകയാണ് മനോരമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP