1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

ചക്കിട്ടപ്പാറ ഖനന വിഷത്തിലെ സിപിഐ(എം) നിലപാടിൽ ആശങ്കയോടെ ജനങ്ങൾ; കർണ്ണാടക കമ്പനിയുടെ വാദങ്ങൾ അടിസ്ഥാന രഹിതം; പിണറായി സർക്കാറിനെ വിശ്വാസമില്ലെന്നും ഖനനത്തെ ജീവൻ ബലിയർപ്പിച്ച് തടയുമെന്നും ജനകീയസമിതി നേതാക്കൾ

September 02, 2016 | 10:44 AM IST | Permalink



ചക്കിട്ടപ്പാറ ഖനന വിഷത്തിലെ സിപിഐ(എം) നിലപാടിൽ ആശങ്കയോടെ ജനങ്ങൾ; കർണ്ണാടക കമ്പനിയുടെ വാദങ്ങൾ അടിസ്ഥാന രഹിതം; പിണറായി സർക്കാറിനെ വിശ്വാസമില്ലെന്നും ഖനനത്തെ ജീവൻ ബലിയർപ്പിച്ച് തടയുമെന്നും ജനകീയസമിതി നേതാക്കൾ

കെ സി റിയാസ്

കോഴിക്കോട്: പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷംചെയ്യുന്ന ചക്കിട്ടപാറ ഖനനം എന്തു വില കൊടുത്തും തടയുമെന്നും ഖനനവുമായി ബന്ധപ്പെട്ട സി പി എം നിലപാടിൽ ആശങ്കയുണ്ടെന്നും ഖനന വിരുദ്ധ ജനകീയ സമിതി നേതാക്കൾ. ഖനനത്തിനുവേണ്ടി ആരെയും ചക്കിട്ടപ്പാറയുടെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല. കർണ്ണാടകയിലെ എം എസ് പി.എൽ (മിനറൽസ് സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനി ഉന്നയിച്ച വാദങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കുന്നു.

ഇടത് സർക്കറിന്റെ കാലത്ത് നൽകി ഖനനാനുമതി 2015-ൽ ഉമ്മൻ ചാണ്ടി സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവ് ചോദ്യംചെയ്ത് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ഖനനാനുമതി റദ്ദാക്കിയതെന്നും വാദിച്ചു. 2016 ഫെബ്രുവരിയിൽ വന്ന കോടതി വിധിയിൽ പാരിസ്ഥിക പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനിക്ക് ധാരണയില്ലെന്നും പരിസ്ഥിതിക്ക് ആഘാതമാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള യാതൊന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നുമാണ് വ്യക്തമാക്കിയത്.

സർക്കാറിന് സ്വതന്ത്രമായ തീരുമാനമെടുക്കാൻ അധികാരപ്പെടുത്തുന്നതാണ് അന്നത്തെ ഹൈക്കോടതി വിധി. ഈ വിധിയെ പൂർണമായും തെറ്റായി വ്യാഖ്യാനിച്ചാണ് കമ്പനി ഡയറക്ടർ അഹങ്കാരത്തിന്റെ ഭാഷയിൽ ഖനനം ആരംഭിക്കുമെന്ന് പറയുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകുന്ന അനുമതി റദ്ദാക്കാൻ പഞ്ചായത്തിന് അധികാരമില്ല. പിന്നെന്തിനാണ് കമ്പനി പഞ്ചായത്തിൽ കത്ത് നൽകിയത്. ജനങ്ങളെ കബളിപ്പിക്കുന്ന നീക്കങ്ങളാണ് കമ്പനി ചെയ്യുന്നത്. ഓരോ വ്യക്തികളെയും നേരിൽക്കണ്ട് കമ്പനി വില പറയുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
സർക്കാറിനെ സമരസമിതിക്ക് വിശ്വാസമില്ല. കേരളത്തിലെ വൻകിട ധാതുക്കൾ ഖനനം ചെയ്യുന്ന പെർമിറ്റ് അനുവദിക്കാൻ അധികാരം കേരള സർക്കാറിനാണ്. എന്നാൽ, ഇതുവരെ സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. സർക്കാറിന്റെ അധികാരം ഉപയോഗിച്ച് ഖനനാനുമതി റദ്ദാക്കണം. അല്ലാത്തപക്ഷം ജീവൻ കൊടുത്തും ഖനനത്തെ തടയുമെന്നു ജനകീയ സമിതി കൺവീനറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് പറഞ്ഞു.

ഖനനത്തിനെതിരായ സമരത്തിൽ ഒരു സി പി എം നേതാവും പങ്കാളികളാവുന്നില്ല. ഖനനാനുമതി റദ്ദാക്കാൻ സർക്കാറിന് പൂർണ അധികാരുമുണ്ടെന്നിരിക്കേ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഖനനത്തിന് വേണ്ടി ആരെയും ചക്കിട്ടപ്പാറയിൽ കാലുകുത്താൻ അനുവദിക്കില്ല. ഖനനത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കി മന്ത്രി ടി പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സമരസമിതി കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎസ്‌പി എൽ കമ്പനിക്ക് പറയാനുള്ളത് കൂടി കേട്ട് സർക്കാറിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്ന കോടതി വിധിയെ തെറ്റായി വ്യാഖാനിച്ചാണ് കമ്പനി ഡയറക്ടർ ഖനനം ആരംഭിക്കുമെന്ന് വിടുവായത്തം പറയുന്നത്. കഴിഞ്ഞ മാർച്ച് 16ന് കമ്പനി നൽകിയ പരിസ്ഥിതി അനുമതിക്ക് വേണ്ടിയുള്ള അപേക്ഷയിൽ പൂർണമായും തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നിർദിഷ്ട ഖനന ഭൂമിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് വന്യജീവി സങ്കേതം എന്നാണ് കമ്പനിയുടെ അപേക്ഷയിലുള്ളത്്. ഇത് തെറ്റാണ്. മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു അതിര് രേഖശപ്പടുത്തിയിരിക്കുന്നത് ഖനനം നടത്താൻ ഉദ്ദേശിക്കുന്ന പയ്യാനിക്കാട്ടയിലാണ്്. മാത്രമല്ല മലബാറിൽ തന്നെ ഏറ്റവും കൂടുതൽ ദേശാടനകിളികളെ കണ്ടുവരുന്ന സ്ഥലമാണ് പയ്യാനിക്കോട്ട. ഇവയെല്ലാം മൂടിവെക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം. നിലവിലെ സാഹചര്യത്തിൽ ഖനനം നടത്തിയാൽ മുതുകാട്, കുറ്റ്യാടി, ഇറിഗേഷൻ പ്രൊജ്ക്ടും മറ്റ് സമീപ പ്രദേശങ്ങളും ഖനിക്കുള്ളിലാകും. അതോടെ കോടികൾ കമ്മിഷൻ ചെയ്ത ജപ്പാൻ കുടിവെള്ള പദ്ധതി ഇല്ലാതാകുമെന്നും ഖനനവിരുദ്ധ ജനകീയസമിതിനേതാക്കൾ അറിയിച്ചു.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നല്കുന്ന അനുമതി റദ്ദാക്കാൻ പഞ്ചായത്തിന് അധികാരം ഇല്ല എന്നാണ് നിയമം. കേരളത്തിലെ വൻകിട ധാതുക്കൾ ഖനനം ചെയ്യുന്ന പെർമിറ്റ് അനുവദിക്കുന്ന അധികാരം കേരള സർക്കാരിൽ നിക്ഷിപ്തമായതിനാൽ ഈ അധികാരം ഉപയോഗിച്ച് ഖനനാനുമതി റദ്ദ് ചെയ്ത് പയ്യാനിക്കോട്ടയേയും ചക്കിട്ടപ്പാറയേയും സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനം നടത്താൻ അനുമതി തേടി കേന്ദ്ര സർക്കാറിനെയും ദേശീയ മൈനിങ് ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് ബെല്ലാരി ആസ്ഥാനമായുള്ള എം എസ് പി എൽ കമ്പനി ഏതാനും ദിവസങ്ങൾക്കു മുമ്പ് വ്യക്തമാക്കിയതാണ് പ്രദേശവാസികളിൽ വീണ്ടും ആശങ്ക വർധിപ്പിച്ചത്. ഖനനം സംബന്ധിച്ച കോടതി ഉത്തരവുകളും കേന്ദ്ര അനുമതികളും കമ്പനിക്ക് അനുകൂലമാണെന്നായിരുന്നു കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടർ മേധ വെങ്കിട്ട അയ്യരുടെ അവകാശവാദം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 2017 ജനുവരിക്കകം ഖനനം പൂർണ തോതിൽ പ്രാവർത്തികമാവുന്ന തരത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കർണാടക കമ്പനി.

കഴിഞ്ഞ എൽ ഡി എഫ് സർക്കാറിന്റെ ഭരണകാലത്ത് 2009 മെയ് മാസത്തിലാണ് കർണാടക ബെല്ലാരിയിലെ എം എസ് പി എൽ കമ്പനിക്ക് ചക്കിട്ടപാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിൽ 30 വർഷത്തേക്ക് ഖനനത്തിനും അനുബന്ധ സർവേക്കും വ്യവസായ വകുപ്പ് പച്ചക്കൊടി കാണിച്ചത്. ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകിയതിന് പിന്നിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിൽ അഞ്ച് കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ ഡ്രൈവറായിരുന്ന സുബൈർ വെളിപ്പെടുത്തിയെങ്കിലും അഴിമതി ആരോപണം കോടതിയിൽ തെളിയിക്കാനായില്ല. മുൻ വ്യവസായമന്ത്രി എളമരം കരീം നൽകിയ അനുമതി കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് റദ്ദാക്കിയെങ്കിലും അത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നതിൽ വന്ന കാലതാമസവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് 2015 മാർച്ച് മാസത്തിൽ അനുമതി റദ്ദാക്കിയുള്ള ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി.

പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ എം എസ് പി എൽ കമ്പനി അനുമതിക്കായി നീക്കം സജീവമാക്കുകയായിരുന്നു. ബിജെപി നേതൃത്വവുമായും കേന്ദ്രസർക്കാരിലുള്ള സ്വാധീനങ്ങളും കമ്പനിക്കു പ്രതീക്ഷ കൂട്ടി. ഖനനം നടന്നാൽ പഞ്ചായത്തിൽ ഒട്ടേറെ വികസനം ഉണ്ടാകുമെന്നും 700 പേർക്ക് തൊഴിൽ കിട്ടുമെന്നും നാലു വരി പാതയും സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള വൻ വികസനം ഉണ്ടാകുമെന്നും കമ്പനി വിശദീകരിച്ചു. എന്നാൽ ഖനന വിഷയത്തിൽ ആദ്യം അനുകൂലമായിരുന്ന സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ വൻജനരോഷവും വിവാദവും ഭയന്ന് നിലപാടിൽനിന്ന് പിന്നാക്കം പോവുകയായിരുന്നു. അപ്പോഴും പദ്ധതിക്കെതിരെ നടക്കുന്ന ജനകീയസമരങ്ങൾക്കു മുഖം കൊടുക്കാൻ സി പി എം നേതൃത്വം തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. ജനകീയ പ്രശ്‌നത്തിൽ സി പി എം മെല്ലപ്പോക്കു നയംകൂടി സ്വീകരിച്ചതോടെ ഖനനം തടയാൻ ഏതുവിധേനയുമുള്ള പ്രതിരോധവുമായി മുന്നോട്ടു പോകാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ