Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുവിന്റെ അമ്മയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയത് സിപിഎമ്മോ? എഎൻ രാധാകൃഷ്ണന്റെ ചലോ വരാപ്പുഴയെ അട്ടിമറിക്കാൻ ആൾക്കൂട്ട കൊലപാതകത്തിലെ ആദിവാസിയുടെ അമ്മയെ തന്ത്രപരമായി മാറ്റി നിർത്തിയെന്ന് ആക്ഷേപം; പകരം മല്ലിയുടെ സഹോദരിയിൽ നിന്ന് പതാക ഏറ്റുവാങ്ങി ലോങ് മാർച്ചുമായി എഎൻആർ; ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ സിബിഐയെ ഭയക്കുന്നത് ആര്?

മധുവിന്റെ അമ്മയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയത് സിപിഎമ്മോ? എഎൻ രാധാകൃഷ്ണന്റെ ചലോ വരാപ്പുഴയെ അട്ടിമറിക്കാൻ ആൾക്കൂട്ട കൊലപാതകത്തിലെ ആദിവാസിയുടെ അമ്മയെ തന്ത്രപരമായി മാറ്റി നിർത്തിയെന്ന് ആക്ഷേപം; പകരം മല്ലിയുടെ സഹോദരിയിൽ നിന്ന് പതാക ഏറ്റുവാങ്ങി ലോങ് മാർച്ചുമായി എഎൻആർ; ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ സിബിഐയെ ഭയക്കുന്നത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

അട്ടപ്പാടി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ ജീവൻരക്ഷാ മാർച്ച്. ചലോ ചലോ വരാപ്പുഴയെന്ന മുദ്രാവാക്യവുമായി ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് മാർച്ച് നയിക്കുന്നത്. ഈ മാർച്ചിന്റെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്നത് അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊല ചെയ്ത മധുവന്റെ അമ്മയായിരുന്നു. പ്രതീകാത്മകമായിട്ടായിരുന്നു ഉദ്ഘാടകയെ നിശ്ചയിച്ചത്. എന്നാൽ രാവിലെ മാർച്ച് തുടങ്ങാനായി അമ്മയെ കൂട്ടാൻ നേതാക്കളെത്തിയപ്പോൾ മധുവിന്റെ അമ്മ വീട്ടിൽ ഇല്ല. ഇതിന് പിന്നിൽ സിപിഎം അട്ടിമറിയെന്ന് ആരോപിക്കുകയാണ് ബിജെപി.

'ചലോ വരാപ്പുഴ' മാർച്ച് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട്ടിൽനിന്ന് ആരംഭിക്കുമെന്നും മധുവിന്റെ അമ്മ മല്ലി എ.എൻ. രാധാകൃഷ്ണന് പതാക കൈമാറുമെന്ന് ബിജെപി. നേതാക്കൾ അറിയിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം രാത്രിയിലും മധുവിന്റെ വീട്ടിലെത്തി ക്രമീകരണങ്ങൾ ബിജെപി നേതാക്കൾ നടത്തി. മധുവിന്റെ അമ്മയുമായും സംസാരിച്ചു. എല്ലാം ഉറപ്പിച്ചിട്ട് പോയ ബിജെപിക്കാർ രാവിലെ എത്തിയപ്പോൾ മധുവിന്റെ അമ്മയില്ല. അതിരാവിലെ സിപിഎം നേതാക്കൾ മധുവിന്റെ അമ്മയെ സമ്മർദ്ദത്തിലൂടെ മാറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. ചലോ വരാപ്പുഴ മാർച്ചിനെ സിപിഎം ഭയക്കുന്നതിന് തെളിവാണിതെന്നും അവർ പറയുന്നു.

മധുവിന്റെ അമ്മ ഇല്ലാത്തതു കൊണ്ട് മധുവിന്റെ മാതൃ സഹോദരിയെ കൊണ്ട് പതാക കൈമാറി പ്രശ്‌നം ബിജെപി പരിഹരിച്ചു. ശ്രീജിത്തിന്റെ കൊലപാതകക്കേസിൽ മുഖ്യപ്രതികൾ സിപിഎം. നേതാക്കളാണെന്ന് ആരോപിച്ചാണ് ചലോ വരാപ്പുഴ മാർച്ച് നടത്തുന്നത്. വ്യാജമൊഴി നൽകാൻ പരമേശ്വരനെ പ്രേരിപ്പിച്ച സിപിഎം. നേതാക്കൾക്കെതിരേ നടപടിയെടുക്കണം. സിപിഎം. ഏരിയാ സെക്രട്ടറിക്കും ജില്ലാ നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. എസ്‌പി.യുടെ ഫോൺകോൾ പരിശോധിക്കണം. സംഭവത്തിൽ ഒഴിഞ്ഞുമാറി നടക്കുന്ന ഡിവൈ.എസ്‌പി.യെക്കുറിച്ചും അന്വേഷിക്കണം.-ഇതാണ് ചലോ വരാപ്പുഴയുടെ മുദ്രാവാക്യം.

ശ്രീജിത്തിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച പത്തുലക്ഷവും ജോലിയും ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനുമുമ്പ് നൽകണം. പൊലീസുകാരുടെ കൈയിൽനിന്ന് വസൂലാക്കി നൽകുമെന്ന് പറയുന്നത് പണം നൽകാതിരിക്കാനുള്ള നീക്കമാണെന്നും ബിജെപി ആരോപിക്കുന്നു. ലോഗ് മാർച്ചെന്ന രീതിയിലാണ് ചലോ വരാപ്പുഴ മാർച്ച് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ഈ മേഖലകളിൽ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. ആൾക്കൂട്ടം തല്ലിക്കൊന്ന വനവാസി യുവാവ് അട്ടപ്പാടിയിലെ മധുവിന്റെ വീട്ടിൽ നിന്ന് വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടിലേക്ക് ജീവൻ രക്ഷാമാർച്ച് നടത്തുന്നത് പ്രതീകാത്മകതയും. രണ്ടും പിണറായി സർക്കാരിന്റെ വലിയ പിടിപ്പുകേടാണെന്ന് ബിജെപി പറയുന്നു.

മധുവിന്റെ അമ്മയുടെ അബാവത്തിൽ തുടങ്ങിയ മാർച്ച് ഉച്ചയോടെ ലക്കിടിയിലെത്തും. 3.30 ന് വാണിയംകുളം, 5ന് തൃത്താല, 6.30ന് കുന്ദംകുളം, വൈകിട്ട് 7ന് തൃശ്ശൂരിലെത്തും. എട്ടിന് രാവിലെ 8ന് ഊരകത്ത് നിന്ന് യാത്ര ആരംഭിക്കും. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ വഴി വൈകിട്ട് മൂന്നിന് പറവൂരിലെത്തും. അവിടെ നിന്നും പതിനായിരത്തോളം വരുന്ന പ്രവർത്തകരോടു കൂടി വരാപ്പുഴയിലേക്ക് മാർച്ച് നടത്തും. റൂറൽ എസ്‌പി എ.വി. ജോർജ്ജിന്റെ നേതൃത്വത്തിൽ മുകുന്ദൻ എന്ന ചെറുപ്പക്കാരനെ കൊന്ന കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും മാർച്ചിന് പിന്നിലുണ്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP