Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം ഭൂഭ്രമണപഥമുയർത്തലും വിജയകരം; ബഹിരാകാശ വാഹനത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും ഇസ്രോ; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള കുതിപ്പും മുൻ നിശ്ചയ പ്രകാരം നടക്കും; സോഫ്റ്റ് ലാൻഡിങ് സെപ്റ്റംബർ ഏഴിന് തന്നെ; വിക്രം ചന്ദ്രനെ തൊടുന്ന നിമിഷത്തെ അടുത്തറിയാൻ പ്രതീക്ഷയോടെ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ; ചന്ദ്രയാൻ രണ്ട് യാത്ര തുടരുമ്പോൾ

രണ്ടാം ഭൂഭ്രമണപഥമുയർത്തലും വിജയകരം; ബഹിരാകാശ വാഹനത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും ഇസ്രോ; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള കുതിപ്പും മുൻ നിശ്ചയ പ്രകാരം നടക്കും; സോഫ്റ്റ് ലാൻഡിങ് സെപ്റ്റംബർ ഏഴിന് തന്നെ; വിക്രം ചന്ദ്രനെ തൊടുന്ന നിമിഷത്തെ അടുത്തറിയാൻ പ്രതീക്ഷയോടെ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ; ചന്ദ്രയാൻ രണ്ട് യാത്ര തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചന്ദ്രയാൻ 2 പേടകത്തിന്റെ യാത്ര കണക്ക് കൂട്ടിയതിലും വേഗത്തിൽ. ചന്ദ്രയാൻ 2ന്റെ രണ്ടാമത്തെ ഭൂഭ്രമണപഥമുയർത്തലും പൂർണ്ണ വിജയകരമാണ്. ഭൂമിയിൽ നിന്ന് 251 കിലോമീറ്റർ (പെരിജി) മുതൽ 54,829 കിലോമീറ്റർ (അപ്പോജി) വരെ അകലത്തിലുള്ള ഭ്രമണപഥത്തിലേക്കാണു പേടകം ഉയർത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.08ന് പേടകത്തിലെ ഇന്ധനം 883 സെക്കൻഡ് സമയം ജ്വലിപ്പിച്ചാണു പുതിയ ഭ്രമണപഥത്തിലേക്കു മാറ്റിയത്. അടുത്ത ഭ്രമണപഥമുയർത്തൽ 29 നു നടക്കും. 5 ഘട്ടമായി ഭ്രമണപഥമുയർത്തിയ ശേഷം ഓഗസ്റ്റ് 14ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങും. ഇതിന് ശേഷമുള്ള ഓരോ ഘട്ടവും അതിനിർണ്ണായകമാണ്.

ചന്ദ്രയാന് ലക്ഷ്യം നിറവേറ്റാനാകുമെന്ന പ്രതീക്ഷ ശക്തമാക്കുന്ന തരത്തിലാണ് ഓരോ ഘട്ടവും പുരോഗമിക്കുന്നത്. 6 ഘട്ടമായി ഭ്രമണപഥമുയർത്തിയശേഷം ഓഗസ്റ്റ് 14 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ യാത്ര തുടങ്ങും. 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. സെപ്റ്റംബർ 7 നാണ് പേടകത്തിലെ ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുക. ഈ ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ഐഎസ് ആർ ഒ. എല്ലാം ആസൂത്രണം ചെയ്ത പോലെ സംഭവിച്ചാൽ ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതുവരെ സോവിയറ്റ് യൂണിയനും യുഎസിനും ചൈനയ്ക്കും മാത്രമേ ഇത് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണം ചെയ്തു ഡേറ്റയും ചിത്രങ്ങളും ശേഖരിക്കാനാണ് ചന്ദ്രയാൻ -2 ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ ഏഴിന് ചന്ദ്രനിലെത്തും വിധമാണ് ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്. ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന അകലം വർധിപ്പിക്കുകയും ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ പേടകത്തെ എത്തിക്കുകയാണ് ചെയ്യുക. ഗതി നിയന്ത്രിക്കുന്നതിനായി ചന്ദ്രയാനിൽ സ്ഥാപിച്ചിട്ടുള്ള പ്രൊപ്പൽഷൻ സംവിധാനം 883 സെക്കന്റ് പ്രവർത്തിപ്പിച്ച് 251 ഃ 54829 കി.മി ഭ്രണപഥത്തിലേക്കാണ് ചന്ദ്രയാനെ എത്തിച്ചത്. ബഹിരാകാശ വാഹനത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും മൂന്നാമത് ഭ്രമണപഥം ഉയർത്തൽ ജൂലായ് 29 ന് ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയിൽ നടത്തുമെന്നും ഐഎസ്ആർഓ അറിയിച്ചു. ഇതിന് ശേഷം ഓഗസ്റ്റ് രണ്ടിനും ഓഗസ്റ്റ് ആറിനും ഭ്രമണപഥം ഉയർത്തൽ ആവർത്തിക്കും.ഓഗസ്റ്റ് 14 നാണ് ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐഎസ്ആർഓ പറഞ്ഞു.

മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ 2 ൽ ഉള്ളത്. ഓർബിറ്റർ, വിക്രം എന്ന് പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന് പേരിട്ടിരിക്കുന്ന റോവർ എന്നിവയാണ് ഇത്. ഓർബിറ്ററിന്റെ സഹായത്തോടെയാണ് ബഹിരാകാശ വാഹനം ചന്ദ്രനിലെത്തുന്നത്. സോഫ്റ്റ് ലാൻഡിംഗിന് ലാൻഡർ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവർ. 27 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്റെ ഭാരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സപെയ്‌സ് സെന്ററിൽ നിന്നും ജൂലൈ 22ന് ഉച്ചയ്ക്ക് 2,43നാണ് ചന്ദ്രയാൻ 2 പേടകവുമായി ജിഎസ്എൽവിയുടെ മാർക്ക് 3 / എം1 റോക്കറ്റ് കുതിച്ചുയർന്നത്. 17 ദിവസം ഭൂമിയെ വലം വെച്ച ശേഷം ചന്ദ്രനിലേക്ക് യാത്ര തിരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ദിവസം വലംവെച്ച ശേഷം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സമയക്രമം അനുസരിച്ച് ഇത് 13 ദിവസമായി കുറച്ചു.

ചന്ദ്രയാൻ-2 ഓഗസ്റ്റ് 20 ന് ചന്ദ്രനടുത്തെത്തുമെന്ന് ഐഎസ്ആർഓ അറിയിച്ചു. ജൂലായ് 26 ന് രാത്രി 1.09 നാണ് ഇനി ഭ്രമണപഥം ഉയർത്തുക. ഓർബിറ്റർ, ലാന്റർ, റോവർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ രണ്ടിലുള്ളത്. ഇതിൽ ഓർബിറ്റർ ആണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2379 കിലോഗ്രാം ആണ് ഓർബിറ്ററിന്റെ ഭാരം. വിക്രം എന്ന് വിളിപ്പേരുള്ള ലാന്റർ ആണ് ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുക. ഇതിന് 1471 കിലോഗ്രാം ആണ് ഭാരം. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് വിവര ശേഖരണം നടത്തുന്നതിനുള്ള റോവർ ഉള്ളത്.

പ്രജ്ഞാൻ എന്ന് വിളിപ്പേരുള്ള റോവറിന് 27 കിലോഗ്രാം ആണ് ഭാരം. ഓഗസ്റ്റ് 14നാണ് ചന്ദ്രയാൻ-2 റോവർ ചന്ദ്രനിലേക്ക് കുതിക്കുക. ഓഗസ്റ്റ് 20 ന് ചന്ദ്രനോടടുത്ത ഭ്രമണപഥത്തിലെത്തും. സെപ്റ്റംബർ ഏഴിനാണ് ലാന്റർ വിക്രം ചന്ദ്രനിലിറങ്ങുക. 1471 കിലോ ഭാരമുള്ള വിക്രം ലാൻഡറാണ് ചന്ദ്രയാൻ-2 ദൗത്യത്തിലെ പ്രധാനി. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള പ്രജ്ഞാൻ റോവർ വിക്രം ലാൻഡറിന്റെ അകത്താണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്ത ശേഷം പ്രജ്ഞാൻ റോവർ പുറത്തിറങ്ങും. പ്രജ്ഞാൻ ശേഖരിക്കുന്ന വിവരങ്ങൾ വിക്രം ലാൻഡറിന് നേരിട്ട് കൈമാറും.

അവിടുന്ന് വിക്രം ലാൻഡറാണ് ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് വഴി ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുക. വെറും 28 കിലോഗ്രാം മാത്രമാണ് പ്രജ്ഞാൻ റോവറിന്റെ ഭാരം. വിവേകം എന്നർത്ഥം വരുന്ന പ്രഗ്യ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് പ്രജ്ഞാൻ റോവർ എന്ന പേര് നൽകിയത്. ആകെ 14 പരീക്ഷണ ഉപകരണങ്ങളാണ് ചന്ദ്രയാൻ-2 ലുള്ളത്. ഒന്നൊഴികെ ബാക്കിയെല്ലാ ഉപകരണങ്ങളും ഇന്ത്യയിൽ തന്നെയാണ് വികസിപ്പിച്ചെടുത്തത്. ഒന്ന് വികസിപ്പിച്ചത് നാസയിലും. ഒരു ചന്ദ്രപകലാണ് വിക്രം ലാൻഡറിന്റെ പ്രവർത്തന സമയം. ഭൂമിയിലെ 29 ദിവസവും 12 മണിക്കൂറും 44 മിനുട്ടും നീണ്ടുനിൽക്കുന്നതാണ് ഒരു ചന്ദ്രദിവസം. അപ്പോൾ ഏതാണ്ട് 14 ദിവസത്തോളം വിക്രം ലാൻഡർ പ്രവർത്തിക്കുമെന്ന് സാരം.

വിക്ഷേപണത്തിനു ശേഷം ഉദ്ദേശിച്ചതിലും 6000 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ 2 പേടകത്തെ ജിഎസ്എൽവി മാർക്ക് 3 എത്തിച്ചതിനാൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കിയിരുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലത്തിലുള്ള 45,475 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലായിരുന്നു റോക്കറ്റ് പേടകത്തെ എത്തിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP