Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രസകരമായ ഒരുകാഴ്ച കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകാൻ കഴിയും; കോഴിക്കോട് നിന്ന് ഒരുമുതലയെ പിടിച്ചിരിക്കുന്നുവെന്നാണ് വിവരം; മുതലയാണ് മുതൽ; മുതലയിപ്പോൾ എവിടെയുണ്ട്.. രക്ഷപ്പെടുത്തി കൊണ്ടുപോയോ എന്ന് ചാനൽ അവതാരകൻ; ബാലുശേരിക്കടുത്ത് നിന്നാണ് മുതലയെ പിടിച്ചതെന്നും സംഗതി അവിടെ തന്നെയുണ്ടെന്നും റിപ്പോർട്ടർ; തേനാക്കുഴിയിലെ മുതലപിടുത്തം കാണാനെത്തിയവർ 'പ്ലിങ്'

രസകരമായ ഒരുകാഴ്ച കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകാൻ കഴിയും; കോഴിക്കോട് നിന്ന് ഒരുമുതലയെ പിടിച്ചിരിക്കുന്നുവെന്നാണ് വിവരം; മുതലയാണ് മുതൽ; മുതലയിപ്പോൾ എവിടെയുണ്ട്.. രക്ഷപ്പെടുത്തി കൊണ്ടുപോയോ എന്ന് ചാനൽ അവതാരകൻ; ബാലുശേരിക്കടുത്ത് നിന്നാണ് മുതലയെ പിടിച്ചതെന്നും സംഗതി അവിടെ തന്നെയുണ്ടെന്നും റിപ്പോർട്ടർ; തേനാക്കുഴിയിലെ മുതലപിടുത്തം കാണാനെത്തിയവർ 'പ്ലിങ്'

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ കേരളത്തിനൊപ്പവും മനുഷ്യജീവിതങ്ങൾക്കൊപ്പവും നിന്ന് വാർത്തകൾ നൽകുകയാണ് മാധ്യമങ്ങൾ. ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും പുറം ലോകം അറിയുന്നതും മാധ്യമ വാർത്തകളിലൂടെയാണ്. ഇതിനിടയിലാണ് പ്രളയവാർത്തകൾപ്പൊപ്പം രംഗം കൊഴുപ്പിക്കാൻ കിട്ടുന്നതെന്തും വാർത്തയാക്കാനുള്ള ചിലരുടെ ശ്രമങ്ങൾ. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് തേനാക്കുഴിയിൽ തോട്ടിൽ നിന്ന് മുതലയെ നാട്ടുകാർ പിടികൂടിയെന്ന് ഒരു ചാനൽ വാർത്ത നൽകിയത്. വാട്സ് ആപ്പിൽ കഴിഞ്ഞ കുറേ ദിവസമായി കിടന്ന് കറങ്ങുന്ന ഒരു മുതല വീഡിയോ അതെപ്പോൾ.. എവിടെ നടന്നുവെന്നൊന്നും ആലോചിക്കാതെ ചാനൽ റിപ്പോർട്ടർ എടുത്ത് വാർത്തയാക്കുകയായിരുന്നു.

വാട്സ് ആപ്പിൽ നിന്ന് കിട്ടിയ മുതലപിടുത്തം ഒരു കൗതുക ദൃശ്യം എന്ന രീതിയിൽ വീഡിയോ കാണിക്കുകയായിരുന്നില്ല ചാനൽ ചെയ്തത്. പ്രളയത്തിനിടയ്ക്ക് രസകരമായ ഒരു കാഴ്ച കൂടി പ്രേക്ഷകർക്ക് തങ്ങൾ നൽകുന്നുവെന്ന അവതാരകരുടെ വാക്കുകൾക്ക് ശേഷമാണ് ബാലുശ്ശേരിയിലെ മുതലപിടുത്തത്തിന്റെ വീഡിയോ വരുന്നത്. തോട്ടിൽ നിന്ന് ആളുകൾ ചേർന്ന് മുതലയെ വലിച്ചുകയറ്റുന്ന ദൃശ്യമായിരുന്നു അത്. കയറ് കെട്ടിയാണ് വലിച്ചുകയറ്റുന്നത്. മുതല ഇപ്പോൾ അവിടെ തന്നെയുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടേ അതിനെ അവിടെ നിന്ന് മാറ്റുകയുള്ളുവെന്നെല്ലാം റിപ്പോർട്ടർ ആധികാരികമായി റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. മാത്രമല്ല പ്രേക്ഷകർക്ക് റിപ്പോർട്ടറുടെ വക ഉപദേശവുമുണ്ട്. അവിടെ വെള്ളമെങ്ങിനെയാണ് എന്നറിയില്ല. പലയിടത്തും മണ്ണിടിച്ചിലുമുണ്ട്. ഇതിനിടയിലാണ് നാട്ടിൻപുറത്ത് സാധാരണ കാണാത്ത ഇത്തരം ജീവികൾ കൂടി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് എല്ലാവരും നല്ല പോലെ ശ്രദ്ധിക്കണമെന്നെല്ലാം റിപ്പോർട്ടർ ഉപദേശിക്കുകയാണ്.

ചാനലിൽ വാർത്ത വരികയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതിനെ തുടർന്ന് മുതലയെ കാണാൻ തേനാക്കുഴിയിലേക്ക് ആളുകളും ഒഴുകിയെത്തി. തങ്ങളൊന്നും അറിയാതെ ഇവിടെ മുതലയോ എന്നായിരുന്നു വന്നവരോട് നാട്ടുകാരുടെ ചോദ്യം. പെരുവണ്ണാമൂഴിയിൽ നിന്നും മഴവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയതാണ് മുതലയെന്ന പ്രചാരണം ശക്തമായതോടെ പല സ്ഥലങ്ങളിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് ഉൾപ്പെടെ ആളുകളുടെ വിളിയെത്തി. പ്രളയത്തിനിടയ്ക്ക് പ്രേക്ഷകർക്ക് തങ്ങളൊരു കൗതുക വാർത്ത അവതരിപ്പിക്കുന്നുവെന്ന മുഖവുരയോടെ സ്വകാര്യ ചാനൽ തേനാക്കുഴിയിലെ മുതലപിടുത്തം വീഡിയോ സഹിതം അവതരിപ്പിക്കുകയായിരുന്നു. വാട്സ് ആപ്പ് വീഡിയോകൾ വിശ്വാസ യോഗ്യമല്ലെങ്കിലും ചാനലിൽ വന്നതോടെ ആളുകൾ വാർത്ത സത്യമാണെന്ന് ഉറപ്പിച്ചു. മഴവെള്ളപ്പാച്ചിലിൽ ഇത്തരം ജീവികൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടെ ചാനൽ നൽകിയിരുന്നു. വാർത്ത വ്യാജമാണെന്ന് വ്യക്തമായതോടെ ചാനലിനെ പരിഹസിച്ചുകൊണ്ട് ആളുകളും രംഗത്തെത്തി.

ഓഗസ്റ്റ് ഒൻപത് മുതൽ വാട്സ് ആപ്പിൽ ഒഴുകി നടക്കുന്ന മുതലയാണിത്. വീഡിയോയിലെ തുടക്കം ശ്രദ്ധിച്ചാൽ മനസ്സിലാവും ഭാഷ. കൊല്ലങ്ങളായി ഒഴുകുന്ന കുട്ടിക്കൊമ്പനെ ആരെങ്കിലും കരയ്ക്ക് കയറ്റിയോ. വിട്ടു തരില്ല ഇത് ഞങ്ങളുടെ നാട്ടിലെ മുതലയാണ് എന്നെല്ലാം പറഞ്ഞുകൊണ്ടാണ് പലരുടെയും പരിഹാസം. വാർത്ത പ്രാദേശിക റിപ്പോർട്ടർ തന്നതാണ് എന്ന് പറഞ്ഞ് കൊയ്യൊഴിയുകയാണ് ചാനലിപ്പോൾ. എന്നാൽ പ്രദേശത്തുകാരനായ പ്രാദേശിക ലേഖകന് അവിടെ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കും. അപ്പോൾ ഇത്തരമൊരു വീഡിയോ അദ്ദേഹം അയച്ചുകൊടുക്കുമോ എന്നാണ് ചോദ്യം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP