Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുഗ്രാം സ്വർണ്ണത്തിൽ പൊതിഞ്ഞ പേൾ മാലയെത്തിയെന്ന് ഫോൺ വിളി; കടംവാങ്ങിയ ആയിരം രൂപ നൽകി പൊതി വാങ്ങിയപ്പോൾ കണ്ടതുകൊടുംചതി; പോസ്റ്റ് ഓഫീസ് വഴി പാഴ്‌സൽ ആയക്കുന്ന തട്ടിപ്പുകാരെ കരുതിയിരിക്കുക

ഒരുഗ്രാം സ്വർണ്ണത്തിൽ പൊതിഞ്ഞ പേൾ മാലയെത്തിയെന്ന് ഫോൺ വിളി; കടംവാങ്ങിയ ആയിരം രൂപ നൽകി പൊതി വാങ്ങിയപ്പോൾ കണ്ടതുകൊടുംചതി; പോസ്റ്റ് ഓഫീസ് വഴി പാഴ്‌സൽ ആയക്കുന്ന തട്ടിപ്പുകാരെ കരുതിയിരിക്കുക

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :1000 പേരിൽ ഒരു ഭാഗ്യവതി നിങ്ങളാണെന്നും ഒരു ഗ്രാം സ്വർണത്തിൽ പണിതീർത്തിട്ടുള്ള പേൾ മാല സമ്മാനമായി അയച്ചിട്ടുണ്ടെന്നും പോസ്‌റ്റോഫീസിൽ ചെന്ന് പാഴ്‌സൽ കൈപ്പറ്റണമെന്നും അറിയിച്ച് ഇഞ്ചത്തൊട്ടി സ്വദേശിനിക്ക് ഫോൺവിളിയെത്തി.

രാവിലെ അയൽവാസിയോട് കടംവാങ്ങിയ 1000 രൂപയുമായി ഇവർ കോതമംഗലത്തിന് വണ്ടികയറി. പോസ്‌റ്റോഫീസിലെത്തിയപ്പോൾ 1000 രൂപ അടച്ചാലെ കവർ നൽകു എന്നായി അധികൃതർ .കാര്യം വ്യക്തമായപ്പോൾ വീട്ടമ്മ അക്ഷരാർത്ഥത്തിൽ അമ്പരന്നു. ഏറിവന്നാൽ നൂറുരുപ പ്രതീക്ഷിച്ചിടത്താണ് ആയിരം രൂപ ചിലവഴിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നത്.

്മൂവായിരം രൂപയുടെ മുതലാണ് പാഴ്‌സലിൽ ഉള്ളതെന്ന ഉറച്ച വിശ്വാസത്തിൽ രണ്ടുംകൽപ്പിച്ച് 1000 രൂപ അടച്ച് ഇവർ പാഴ്‌സൽ കൈപ്പറ്റി.തുറന്നുനോക്കയപ്പോൾ വീട്ടമ്മയുടെ സമനില തെറ്റി.ഇവർ അലമുറയിട്ട് കരയാനും തുടങ്ങി. ഇതുകേട്ട് ജീവനക്കാരും വിവിധ ആവശ്യത്തിനായി പോസ്‌റ്റോഫീസിലെത്തിയിരുന്നവരും ഓടിക്കൂടി വിവരം തിരക്കിയപ്പോഴാണ് സംഭവത്തിന്റൈ പൊരുൾ വെളിച്ചത്തായത്.

മൂവായിരം രൂപയുടെ മാല പ്രതീക്ഷിച്ച് പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ 30 രൂപക്ക് സുലഭമായി വിപണിയിൽ ലഭിക്കുന്ന മുത്തുമാലയാണ് ലഭിച്ചതെന്നായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ. സങ്കടപ്പെട്ട് ഏറെ നേരം പോസ്‌റ്റോഫീസ് നടയിലിരുന്ന ഇവരെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ വീട്ടിലേക്ക് തിരിച്ചയച്ചത്.

കിഴക്കൻ മേഖലയിൽ അടുത്തിടെ വ്യാപകമായി നടന്നുവരുന്ന തട്ടിപ്പിന്റെ ഇരകളിലൊരാളാണ് ഇഞ്ചത്തൊട്ടി സ്വദേശിനിയെന്ന് അന്വേഷണത്തൽ വ്യക്തമായി.പോസ്റ്റ് ഓഫീസ് വഴിപാഴ്‌സൽ ആയച്ച് വൻ തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ പ്രവർത്തനം മേഖലയിൽ സജീവമായിട്ട് മാസങ്ങളായി.പ്രധാനമായും സ്ത്രീകളാണ് തട്ടിപ്പിനിരയാവുന്നത്. ഒരു വിധത്തിലും സംശയം തോന്നാത്ത രീതിയിൽ സ്ത്രികൾ തന്നെയാണ് ഫോണിലൂടെ സമ്മാന പദ്ധതിയെക്കുറിച്ച് വീട്ടമ്മമാരെ അറിയിക്കുന്നത്. നമ്പർ കിട്ടിയതെങ്ങിനെയെന്ന് ഇക്കൂട്ടർ സംശയമുന്നയിച്ചാൽ മൊബൈൽ കമ്പിനിയിൽ നിന്ന് കിട്ടിയതാണെന്നാണ് മറുതലയ്ക്കൽ നിന്നുള്ള മറുപിടി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പിണ്ടിമന പോസ്റ്റ് ഓഫീസിൽ മാത്രം ഏഴ് പാഴ്‌സലുകൾ എത്തിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.പാഴ്‌സലുകളിൽ കമ്പനികളുടെ പേര് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥാപനവുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പരൊ അഡ്രസ്സോ ഒന്നും തന്നെ കവറിൽ ഇല്ല ബാലാജി എന്റർപ്രൈസസ് വിശാഖപട്ടണം എന്ന കുറിപ്പ് മാതമാണ് പാഴ്‌സലിന് പുറത്ത് എഴുതിയിട്ടുള്ളത് .

വീട്ടമ്മാരെ വിവരം വിവരം ധരിപ്പിച്ച് ഏതാനും നാളുകൾക്ക് ശേഷമാണ് ആഭരണങ്ങൾ അയയ്ക്കുന്നത് .പിണ്ടിമന ,കീരംപാറ, ഇഞ്ചത്തൊട്ടി മേഖലകളിൽ നിരവധി പേർക്കാണ് ഇത്തരത്തിൽ അടുത്ത ദിവസങ്ങളിൽ പാഴ്‌സൽ എത്തിയിരിക്കുന്നത് പാഴ്‌സൽ കൈപ്പറ്റുന്നവർ തട്ടിപ്പാണ് എന്ന് മനസിലായി കഴിയുമ്പോൾ നാണക്കേട് മൂലം പുറത്ത് പറയാറില്ല.ഇതുമൂലം ഇക്കാര്യം കൂടുതൽ പേരിലേക്ക് എത്തിയിട്ടില്ല. ഇതാണ് തട്ടിപ്പുകാർക്ക് ഏറെ സഹയകമായിട്ടുള്ള ഘടകമെന്നും തട്ടിപ്പിനിയാവുന്നവർ തങ്ങളെ വിവരം ധരിപ്പിക്കാൻ തയ്യാറാവണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

സ്ത്രീകൾ ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നത് തടയുവാൻ സർക്കാർ തലത്തിൽ സംവിധാനം ഉണ്ടാകണമെന്നും മതിയായ അഡ്രസ്സ് ഇല്ലാതെ വരുന്ന പാഴ്‌സലുകൾ തപാൽ വകുപ്പ് എടുക്കാതിരിക്കുകയും ഇതിന് വേണ്ട ബോധവൽകരണ ക്ലാസ്സുകൾ കടുംബശ്രീ പോലുള്ള സംഘടനകൾ വഴി സ്ത്രീകളിൽ എത്തിക്കണമെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP