Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ പോര്; ഭരണമില്ലാത്ത പഞ്ചായത്തിൽ സമരവുമായി സിപിഎം; തമ്മിലടിച്ച് ലീഗ് നേതാക്കൾ; എല്ലാം ഒരു വനിതയുടെ താൽക്കാലിക നിയമനത്തെ ചൊല്ലി

ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ പോര്; ഭരണമില്ലാത്ത പഞ്ചായത്തിൽ സമരവുമായി സിപിഎം; തമ്മിലടിച്ച് ലീഗ് നേതാക്കൾ; എല്ലാം ഒരു വനിതയുടെ താൽക്കാലിക നിയമനത്തെ ചൊല്ലി

മറുനാടൻ ഡെസ്‌ക്‌

നാദാപുരം:ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ ഇപ്പോൾ പൊരിഞ്ഞ പോരാണ്.ഇരു വിഭാഗത്തിനും പിന്തുണയുമായി യു.ഡി.എഫിലെ ഭരണ സമിതി അംഗങ്ങളും സജീവമായി രംഗത്തുണ്ട്. വിഷയം കേട്ടാൽ ആരും ഞെട്ടും.സ്ഥിരം സമിതി ചെയർമാന്റെ ഭാര്യയുടെ താൽക്കാലിക നിയമനമാണ് ഇപ്പോൾ ഇവിടത്തെ ചൂടുള്ള ചർച്ച.

മുസ്ലിം ലീഗ് നേതാവ് തൊടുവയിൽ മഹമൂദാണ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.സ്ഥിരം സമിതി ചെയർമാന്റെ ഭാര്യയെ ദിവസ വേതന അടിസ്ഥാനത്തിൽ ക്ലർക്കായി നിയമിക്കാനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനം.എന്നാൽ 179 ദിവസം താൽക്കാലിക ക്ലർക്കായി നിയമിച്ച വനിതയെ വീണ്ടും ക്ലർക്കായി നിയമിക്കേണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഒരു വിഭാഗം പാർട്ടി നേതാക്കളുടെയും അഭിപ്രായം.ഗ്രാമപഞ്ചായത്ത് ബോർഡിന്റെ തീരുമാനം ലംഘിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇപ്പോൾ സ്ഥിരം സമിതി ചെയർമാന്റെ ഭാര്യയെ തന്നെ ക്ലർക്കായി നിയമിച്ചിരിക്കുകയാണ്.

പ്രസിഡണ്ടിനോട് പടവെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വനിതയെ താൽക്കാലികമായി നിയമിച്ചതിന് പിന്നിലെ കഥകൾ ഇപ്പോൾ നാട്ടിലെങ്ങും പാട്ടാണ്.പാർട്ടിക്കും ലീഗ് നേതാവിനും വനിതക്കും പേര് ദോഷം വരരുതെന്ന് കരുതിയാണ് ലീഗിന്റെ പ്രാദേശിക നേതാക്കൾ താൽക്കാലിക നിയമനം തടയണമെന്നാവിശ്യപ്പെട്ട് രംഗത്ത് വന്നത്.വനിത മെമ്പർമാരും ഒന്നടങ്കം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കട്ടസപ്പോർട്ടാണ്.വനിതക്ക് പിന്തുണയുമായി ഭർത്താവും സ്ഥിരം സമിതി ചെയർമാനും മാത്രമാണ് ഇപ്പോഴുള്ളത്.തന്റെ വാർഡിൽ സെക്രട്ടറി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ അസൂയ പൂണ്ടവരാണ് തെറ്റായ പ്രചരണം അടിച്ചു വിടുന്നതെന്നാണ് സ്ഥിരം സമിതി ചെയർമാൻ അടുത്ത സുഹ്യത്തുകളോട് പറഞ്ഞത്.

നിയോജക മണ്ഡലം ലീഗ് കമ്മിറ്റി പ്രശ്നത്തിൽ ഇടപെട്ടെങ്കിലും സെക്രട്ടറിക്ക് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു.നിയോജക മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി തന്റെ സ്വന്തം സഹപ്രവർത്തകനായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ തള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിന്തുണച്ചിരിക്കുകയാണ്.അതിന് പിന്നിലെ കഥകളും ഇപ്പോൾ ചൂടേറിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്.

ചെക്യാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി നേരത്തെ നാദാപുരം ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയായിരുന്നു.അന്ന് കേരള ഭരണം യു.ഡി.എഫും പഞ്ചായത്ത് ഭരണം നടത്തുന്നത് ലീഗ് മന്ത്രി മുനീറുമായിരുന്നു.ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു അന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.ഇടത്പക്ഷ യൂനിയന്റെ പ്രധാന ഭാരവാഹിയായിരുന്നിട്ട് പോലും ജീവനക്കാരുടെ സ്ഥലം മാറ്റമടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിരുന്നത് നാദാപുരം ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയായിരുന്നു.അന്ന് മന്ത്രിയുടെ നാദാപുരത്തെ പി.എ.യും ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതാവും അസി.സെക്രട്ടറിയും ചേർന്ന് തടത്തിയ ഇടപാടിന്റെ കണക്കുകൾ പുറത്ത് വരുമെന്ന ഭീതിയാണ് ഇപ്പോൾ ലീഗിന്റെ മണ്ഡലം നേതാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ തുണച്ചതെന്നാണ് അണിയറയിലെ രഹസ്യം.

സിപിഎമ്മുകാർ വടകരയിൽ നിന്നും കാസർകോടേക്ക് ഓടിച്ച് വിട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എങ്ങനെ തൊട്ടടുത്ത ചെക്യാട് ഗ്രാമപഞ്ചായത്തിൽ എത്തിയെന്ന് പഠിച്ചാൽ സിപിഎം.നേതാവിന്റെ കള്ളക്കളിയും എട്ട് നിലയിൽ പൊട്ടും.സിപിഎമ്മുകാർ ഇദേഹത്തെ കാസർകോടേക്ക് ഓടിച്ചു വിട്ടതിന് പിന്നിൽ പഞ്ചായത്ത് രൂപീകരണ വിഷയമായിരുന്നു.മണിയൂരും,തിരുവള്ളൂരും,വില്ല്യാപ്പളി ഗ്രാമപഞ്ചായത്തുകളും വെട്ടിമുറിച്ച് മേമുണ്ട എന്ന പേരിൽ ഗ്രാമപഞ്ചായത്ത് രൂപീകരിക്കാൻ യു.ഡി.എഫ്.ചുമതലെപ്പെടുത്തിയത് ഈ സെക്രട്ടറിയേയായിരുന്നു.ഇങ്ങനെ ഗ്രാമപഞ്ചായത്ത് വെട്ടി മുറിച്ചാൽ നിലവിൽ എൽ.ഡി.എഫിന് ലഭിക്കുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫിന് ലഭിക്കും.പുതുതായി രൂപീകരിക്കുന്ന ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫിനും ലഭിക്കും.ഇതിന് ചുക്കാൻ പിടിച്ചതിലുള്ള രോഷമായിരുന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നാടുകടത്തില് പിന്നിൽ.

സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രത്യേക താൽപര്യമാണ് സെക്രട്ടറിയെ ചെക്യാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാക്കി നിയമിച്ചതിന് പിന്നിലെന്ന് ഏവരും സമ്മതിക്കുന്നുണ്ട്.ജാതിയേരിയിലെ മുസ്ലിം ലീഗിലെ പ്രധാന എൻ.ആർ.എ.പണക്കാരനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നാണ് ജനസംസാരം.വയലുകൾ ഏറെയുള്ള ചെക്യാട് ഗ്രാമപഞ്ചായത്തിൽ 'ഭൂമി തരം തിരിക്കുന്നതിൽ' വിദഗ്ദനായ ഒരു ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെ വേണമെന്ന് എൻ.ആർ.എ.പ്രമുഖന് നിർബന്ധമത്രെ.കെട്ടിടം പണിയാൻ സാധിക്കാത്ത ഏക്കർ കണക്കിന് ഭൂമിയിൽ കെട്ടിടം പണിയണമെങ്കിൽ സെക്രട്ടറി ഒന്ന് മനസ്സ് വെക്കണം.അതിന് എൻ.ആർ.എ.യെ സഹായിക്കാനാണ് ജില്ലാ നേതാവ് തന്നെ രംഗത്തിറങ്ങിയതത്രെ.

ഭരണം നിശ്ചലാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് തവണ സിപിഎം.ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഇതിനകം സമരം നടത്തി.സിപിഎമ്മിന്റെയും ലീഗിന്റെയും അണികൾ യഥാർത്ഥ സമരം നടത്തേണ്ടത് പാർട്ടി ഓഫീസിലേക്കെന്നാണ് ദോഷ്യകദ്യക്കുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP