1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.25 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
16
Monday

ഡാഷ് മോനേ നീ എനിക്കെതിരെ ഇനി പോസ്റ്റിടരുത്...; ഇട്ടാൽ എന്തു ചെയ്യുമെന്ന് മറു ചോദ്യം; നീ സുപ്രീംകോടതിയിൽ വരെ കേസ് കൊട്....; എനിക്ക് അത് കാലിലെ ..... മൈ: റെഡ് ക്രോസ് ചെയർമാൻ ആയാൽ ഇങ്ങനെ വേണം; അഴിമതിയിൽ കുടുങ്ങിയ കഥ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ജീവനക്കാരന് കോൺഗ്രസ് നേതാവിൽ നിന്ന് കിട്ടിയത് ഭീഷണിയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയും: ചെമ്പഴന്തി അനിലിനെതിരെ പരാതി കൊടുക്കാനുറച്ച് അരുൺ; റെഡ്‌ക്രോസിലെ പൂരപ്പാട്ട് സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ

August 17, 2019 | 01:08 PM IST | Permalink



ഡാഷ് മോനേ നീ എനിക്കെതിരെ ഇനി പോസ്റ്റിടരുത്...; ഇട്ടാൽ എന്തു ചെയ്യുമെന്ന് മറു ചോദ്യം; നീ സുപ്രീംകോടതിയിൽ വരെ കേസ് കൊട്....; എനിക്ക് അത് കാലിലെ ..... മൈ: റെഡ് ക്രോസ് ചെയർമാൻ ആയാൽ ഇങ്ങനെ വേണം; അഴിമതിയിൽ കുടുങ്ങിയ കഥ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ജീവനക്കാരന് കോൺഗ്രസ് നേതാവിൽ നിന്ന് കിട്ടിയത് ഭീഷണിയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയും: ചെമ്പഴന്തി അനിലിനെതിരെ പരാതി കൊടുക്കാനുറച്ച് അരുൺ; റെഡ്‌ക്രോസിലെ പൂരപ്പാട്ട് സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമൽനീരദ്-മമ്മൂട്ടി സിനിമ ബിഗ് ബിയെ അനുസ്മരിപ്പിക്കും വിധം രക്തം ഞരമ്പുകളെ വിറകൊള്ളിക്കുന്ന ഗുണ്ടാരീതിയിലുള്ള കോൺഗ്രസ് നേതാവ് ചെമ്പഴന്തി അനിലിന്റെ സംസാരം പുറത്ത്. കോട്ടയത്തെ റെഡ്‌ക്രോസ് അക്കൗണ്ടന്റ് അരുണിനെ ചെമ്പഴന്തി അനിൽ ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് പുറത്തു വന്നത്. ഒരു കോൺഗ്രസ് നേതാവിൽ നിന്നും കേരളം പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഭീഷണിയും സംഭാഷണവുമാണ് ചെമ്പഴന്തി അനിലിന്റെ സ്വരത്തിൽ മുഴങ്ങുന്നത്. റെഡ് ക്രോസ് ചെയർമാൻ കൂടിയാണ് ഇപ്പോൾ ചെമ്പഴന്തി അനിൽ.

കേരളത്തിലെ റെഡ്‌ക്രോസുമായി ബന്ധപ്പെട്ടു ഉയരുന്ന അഴിമതി ആരോപണങ്ങളുടെയും ചീഞ്ഞു നാറലുകളുടെയും പ്രകടിത രൂപമാണ് ചെമ്പഴന്തി അനിലിന്റെ ഭീഷണി സംസാരത്തിലൂടെ പുറത്ത് വരുന്നത്. കുറെ വർഷങ്ങളായി കേരളത്തിലെ റെഡ്‌ക്രോസ് അഴിമതി ആരോപണങ്ങളുടെയും തൊഴുത്തിൽ കുത്തലുകളുടെയും വിളനിലമാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് റെഡ്‌ക്രോസുമായി ബന്ധപ്പെട്ട് ഉയരുന്നത്. മഹാപ്രളയത്തിനു ശേഷം കോടികളുടെ ഫണ്ട് റെഡ്‌ക്രോസിലേക്ക് ഒഴുകിവന്നു. ഭാരവാഹികൾ ഈ ഫണ്ട് സ്വന്തം കാര്യത്തിന് വേണ്ടി വകമാറ്റി ചിലവഴിക്കുകയാണ്. ഈ വകമാറ്റലും അഴിമതിയും ദൃശ്യമായപ്പോഴാണ് റെഡ്‌ക്രോസിൽ പൊട്ടിത്തെറികൾ വന്നത്. ഭീഷണി സംഭാഷണം നടത്തിയ ചെമ്പഴന്തി അനിൽ ഇപ്പോൾ റെഡ്‌ക്രോസിൽ നിന്നും പുറത്തുമാണ്.

റെഡ്‌ക്രോസിൽ എന്ത് സംഭവിക്കുന്നു എന്നതിന്റെ പ്രകടിത രൂപം കൂടിയാണ് അനിലിന്റെ സംഭാഷണത്തിലൂടെ പുറത്തു വരുന്നത്. റെഡ്‌ക്രോസിൽ നിന്നും പുറത്താക്കപ്പെട്ട ചെമ്പഴന്തി അനിലുമായി ബന്ധപ്പെട്ട ഒരു അഴിമതിയും ചെമ്പഴന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്ത പത്രവാർത്തയും ഷെയർ ചെയ്തതിന്റെ പേരിലാണ് അരുണിനെ ചെമ്പഴന്തി അനിൽ ഭീഷണിപ്പെടുത്തുന്നത്. സംസ്ഥാന ശിശുക്ഷേമസമിതിയിലെ രേഖകൾ വ്യാജമായി ചമച്ചുവെന്ന കേസിൽ സമിതി മുൻഭാരവാഹികളായ സുനിൽ സി.കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു എന്ന രണ്ടു വർഷം മുൻപുള്ള പത്രവാർത്തയാണ് അരുൺ ഫെയ്‌സ് ബൂക്കിലൂടെ ഷെയർ ചെയ്തത്. റെഡ്‌ക്രോസുമായി ബന്ധപ്പെട്ടു സാമ്പത്തിക തിരിമറിയുടെ പേരിൽ ചെമ്പഴന്തി അനിൽ ആരോപണ വിധേയനാകുകയും പുറത്താക്കപ്പെടുകയും ചെയ്ത സാഹചര്യം നിലനിൽക്കെ അരുൺ പഴയ പത്ര വാർത്ത ഷെയർ ചെയ്തതാണ് അനിലിനെ പ്രകോപിച്ചത്.

താൻ പ്രകോപിതനാണ് ഈ രീതിയിൽ വാർത്തകൾ ഷെയർ ചെയ്താൽ എന്ത് സംഭവിക്കും എന്ന ധ്വനിപ്പിക്കുന്ന സംഭാഷണമാണ് അനിൽ നടത്തുന്നത്. രക്തം പോലും ഉറഞ്ഞു കട്ടിയാകുന്ന വിധത്തിലുള്ള ഭീഷണി സംഭാഷണമാണ് ചെമ്പഴന്തി അനിൽ നിന്നും മുഴങ്ങുന്നത്. പൊതുവേ സൗമ്യമായ മുഖമുള്ള കോൺഗ്രസിനു ചേരാത്ത രീതിയിലുള്ള സംഭാഷണമാണ് അനിൽ നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ കത്തിമുനയിൽ നിർത്തുന്ന സിപിഎം നേതാക്കളെ വരെ കടത്തി വെട്ടുന്ന സംഭാഷണമാണ് അനിൽ നടത്തുന്നത്.

ചെമ്പഴന്തി അനിലിന്റെ ഭീഷണി സംഭാഷണം ഇങ്ങനെ:

ഞാൻ ചെമ്പഴന്തി അനിൽ. എനിക്ക് എതിരായി പോസ്റ്റ് ഇടരുത്. മാന്യമായ ഭാഷയിൽ ഞാൻ പറയുന്നു. അരുൺ വിശദീകരണം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പിൽ ആ സംഭാഷണം അനിൽ തടയുകയാണ്. ഇനി ഇപ്പോൾ സംസാരമില്ല. എനിക്ക് നിങ്ങളെ അങ്ങിനെ വലിയ പരിചയമില്ല. ഒന്നുമില്ല. ഞാൻ നിങ്ങളോടു പറഞ്ഞതാണ് എനിക്കെതിരെ പോസ്റ്റ് ഇടരുത്. നിങ്ങൾ വേണമെങ്കിൽ റെക്കോര്ഡ് ചെയ്തു വച്ചോ... എനിക്ക് എതിരെ പോസ്റ്റ് ഇടരുത്. ....ഓക്കേ...

അത് എന്ത് ചെയ്യണമെന്നു ഞാൻ തീരുമാനിക്കും എന്ന് അരുൺ പറയുമ്പോൾ വീണ്ടും അനിൽ തടയുന്നു.

നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷെ എനിക്ക് എതിരെ പോസ്റ്റ് ഇടരുതെന്ന റൈറ്റ് എനിക്കുണ്ട്. ഞാൻ ഈ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരൻ ആയിരിക്കും... അതൊക്കെ ആയിക്കോട്ടെ...നിങ്ങൾ എനിക്കെതിരെ ഇടരുത് എന്നേ ഞാൻ പറഞ്ഞുള്ളൂ...ഇതോടെ തനി ഗുണ്ടാ രീതിയിലുള്ള സംഭാഷണം അനിലിന്റെ ഭാഗത്ത് നിന്നും വരുന്നു. ഇനി ഒരിക്കൽ പോലും ചെയ്യരുത് എന്നാണ് ഞാൻ നിന്നോടു പറയുന്നത്. ഞാൻ ഇപ്പോൾ പറയുന്നത്... ആയിക്കോട്ടെ.. അതാണ് ഇപ്പോൾ നിന്നോടു ഞാൻ നേരിട്ട് പറയുന്നത്. നീ കേട്ടോ എനിക്ക് എതിരായി പോസ്റ്റ് വരരുത്. വരരുത്....

നിങ്ങളുടെ കൂടെയുള്ള ആളുകളെ നിങ്ങൾ പേടിപ്പിച്ചാൽ മതി...

ഇതോടെ അനിൽ വീണ്ടും സ്വരം മാറ്റുന്നു...എടാ...വരരുത് എന്ന് പറഞ്ഞാൽ വരരുത് എന്ന് തന്നെയാണ് അതിനർത്ഥം.

നിന്റെ മോളിൽ നിന്നും നിന്നെ നിയന്ത്രിക്കുന്ന ആളോട് ഞാൻ ഇത് പറഞ്ഞിട്ടുണ്ട്... വരരുത് എന്ന് പറഞ്ഞാൽ വരരുത് എന്ന് തന്നെയാണ് അതിനർത്ഥം....നിന്നെ ഞാൻ പേടിക്കാനോ....

എന്നാൽ നീ ഒരു കാര്യം ചെയ്യ് എന്നെ പേടിച്ചോ....നീ എനിക്ക് എതിരായിട്ടു പോസ്റ്റ് ഇടടാ.... തുടർന്ന് വലിയ അട്ടഹാസം.....അച്ചടിക്കാൻ കൊള്ളാത്ത ആക്രോശം അനിലിന്റെ ഭാഗത്ത് നിന്നും വരുന്നു.... നീ ഇനി ഇട്ടൊന്നു നോക്കടാ നീ.....ഞാൻ നേർക്ക് നേർ നിന്നാണ് പറയുന്നത്....നിന്റെ വീട്ടിൽ വന്നു പറയാൻ വേണ്ടി....

വാർത്താ പ്രാധാന്യമുള്ള കാര്യങ്ങൾ ഞാൻ ഇടും... അതിനു എനിക്ക് ആരുടെയും അനുമതി ആവശ്യമില്ല... അരുൺ പറയാൻ ശ്രമിക്കുന്നു...ഇതോടെ വീണ്ടും അരുണിന്റെ ആക്രോശം.... അമ്മ.... ആണെന്ന വാർത്ത വന്നാൽ നീ അത് ഇടുമോ.... മൈ....നിങ്ങളെക്കുറിച്ച് വന്നാൽ ഞാൻ അത് ഇടും.. നിന്റെ അമ്മയും....... അങ്ങിനെ വാർത്ത വന്നാൽ നീ അത് ഇടുമോ.... വീണ്ടും അനിലിന്റെ ആക്രോശം.. തുടർന്ന് തെറിവിളികളുടെ അഭിഷേകം അനിലിന്റെ വക.

അരുണിനെ ഇട്ടുമൂടാനുള്ള തെറിയാണ് അനിലിന്റെ വായിൽ നിന്നും പ്രവഹിക്കുന്നത്.... അത് മാത്രം എന്താണ്.... മൈ.... തോന്ന്യവാസം ആയി പോകുന്നത്.... പു.... മോനേ... വീണ്ടും തെറിവിളി....എന്നെക്കുറിച്ച് പറയുന്നത് മാത്രമാണോ ... മൈ.....വീണ്ടും തെറിവിളി.......നേരിട്ട് വന്നാൽ ഞങ്ങളെ ഒക്കെ നീ .... കളയുമോ.....പോ...... കളയുമോ......ഏത് സുപ്രേംകോടതിയിൽ വരെ നീ കൊട്....എനിക്കെതിരെ.... നീ....കൊടുത്താൽ എനിക്ക് കാലിലെ ..... മൈ......വീണ്ടും കേട്ടാൽ അറയ്ക്കുന്ന തെറിവിളി....ഇന്നു നിന്നെ വിളിച്ച് പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു .... ആണെന്ന് നിനക്ക് തോന്നും....എടാ.... വീണ്ടും തെറിവിളി....നീ വിചാരിക്കും ഞാനൊരു .... ആണെന്ന്....നിന്റെ .... കൂടെയല്ലേ.... ഞാൻ വന്നു കിടന്നത്.....

താൻ നേരിട്ട് വാ അന്നേരം ഞാൻ കാണിച്ചു തരാം അരുണിന്റെ വക മറുപടി...താൻ നാണം കേട്ട കാര്യം ചെയ്തതുകൊണ്ടല്ലേ അങ്ങിനെ വാർത്ത വന്നത്... അരുൺ പറയുന്നു.......നീ... നിന്റെ.... കൂടെ കിടന്നാൽ മതി... ക്ഷുഭിതനായി അരുൺ പറയുന്നു...തുടർന്ന് വീണ്ടും അനിലിന്റെ വക തെറിവിളി.....

ഫോണിൽ അനിലിനെ പ്രതിരോധിച്ച് സംസാരിച്ചെങ്കിലും താൻ ഈ ഭീഷണിക്ക് മുന്നിൽ ഭയന്നിരിക്കുകയാണെന്നാണ് അരുൺ മറുനാടനോട് പറഞ്ഞത്. ചെമ്പഴന്തി ഒരു ഗുണ്ടാ രീതിയിലാണ് സംസാരിച്ചത്. ഈ സംഭാഷണത്തെ ഭയക്കേണ്ടതുണ്ട്. അവർ എന്തും ചെയ്യും. ചെമ്പഴന്തി അനിലിനു രാഷ്ട്രീയ സ്വാധീനമുണ്ട്. എനിക്ക് അതൊന്നുമില്ല. അരുൺ പറയുന്നു. അതിനാൽ കോട്ടയം എസ്‌പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അരുൺ. റെഡ്‌ക്രോസ് ഭാരവാഹികളുമായി ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്നും അരുൺ പറയുന്നു. ചെമ്പഴന്തി അനിലുമായി പ്രശ്‌നങ്ങളെക്കുറിച്ച് മറുനാടനോട് അരുൺ പറഞ്ഞത് ഇങ്ങനെ :

ചെമ്പഴന്തി അനിലിൽ നിന്നും ഭീഷണി പ്രതീക്ഷിച്ചില്ല; ജീവന് ഭീഷണിയെന്നും അരുൺ

ഈ കഴിഞ്ഞ മാർച്ച് മാസം ചെമ്പഴന്തി അനിലിനെ റെഡ്‌ക്രോസിൽ നിന്നും സസ്‌പെൻഡ് ചെയ്തതാണ്. സാമ്പത്തിക അഴിമതിയാണ് വിഷയം. ഒരു വർഷമായി ഞാൻ കോട്ടയം റെഡ് ക്രോസിലെ അക്കൗണ്ടന്റ് ആണ്. പുറത്താക്കപ്പെട്ടതിന് ശേഷം അനിൽ പ്രതിഷേധത്തിലാണ്. ഞങ്ങൾക്കെതിരെ പ്രചാരണവും നടത്തുന്നുണ്ട്. അനിലും ടീമും ഒരു മീറ്റിങ് എറണാകുളത്ത് നടത്തി എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പരിശോധിച്ചപ്പോൾ അതിന്റെ മിനുട്‌സ് ഒക്കെ വ്യാജമാണെന്ന് മനസിലായി. ഈ ഘട്ടത്തിലാണ് ചെമ്പഴന്തി അനിലിനു എതിരായ വാർത്ത ഫെയ്‌സ് ബുക്ക് വഴി ഞാൻ ഷെയർ ചെയ്യുന്നത്. അതിനു ശേഷമാണ് ഇന്നലെ ചെമ്പഴന്തി അനിൽ വിളിച്ച് ഭീഷണി മുഴക്കിയത്. ഇനി അങ്ങിനെ വന്നാൽ എന്തും സംഭവിക്കും എന്ന രീതിയിലുള്ള സംഭാഷണമാണ് അനിലിന്റെ ഭാഗത്ത് നിന്നും വന്നത്. അനിലും ടീമും പുറത്താക്കപ്പെട്ട ശേഷം റെഡ്‌ക്രോസ് സമാന്തര കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഘട്ടത്തിലാണ് അനിൽ അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത ഞാൻ ഷെയർ ചെയ്യുന്നത്. ഇതാണ് അനിലിനെ പ്രകോപിപ്പിച്ചത്.

ശിശുക്ഷേമ സമിതിയിൽ അനിൽ അഴിമതി കാട്ടി. റെഡ്‌ക്രോസിൽ വന്നപ്പോഴും അഴിമതി കാട്ടി. ഇത് അനിലിന്റെ ഇമേജിന് മോശമാണ്. ഇത് മനസിലാക്കിയാണ് അനിൽ ഭീഷണി മുഴക്കിയത്. റെഡ്‌ക്രോസിൽ ജനറൽ സെക്രട്ടറിയായിരിക്കെ അനിൽ കാശ് ദൂർത്തടിച്ചു. ഈയിടെ മരിച്ച സുനിൽ സി കുര്യനും ഇതിനു കൂട്ട് നിന്നിരുന്നു. സുനിൽ വൈസ് പ്രസിഡന്റ് ആയിരുന്നു. റെഡ്‌ക്രോസ് ചെയർമാൻ മുരളീധരൻ നായർ ഇത് മനസിലാക്കിയാണ് അനിലിനെതിരെ നടപടികൾ എടുത്തത്. അതാണ് അനിലിനെ പ്രകോപിച്ചത്. റെഡ്‌ക്രോസുമായി ബന്ധപ്പെട്ടു മീറ്റിങ് വിളിച്ചത് വ്യാജമാണ്. മിനുട്‌സ് വ്യാജമാണ്. ഇത് ഞങ്ങൾ മനസിലാക്കി. ശിശുക്ഷേമ സമിതിയിൽ ഇതേ രീതിയിൽ മിനുട്‌സ് തിരുത്തിയതാണ് അനിൽ. 2010-2014 കാലഘട്ടത്തിൽ അനിലും സുനിൽ സി കുര്യനും മിനിറ്റ്സ് തിരുത്തി 868 പേരെ അംഗങ്ങളാക്കിയെന്നും കോഴ വാങ്ങി നിയമനം നടത്തിയെന്നും ആരോപിച്ചാണ് കേസ് വന്നത്. അറസ്റ്റ് വന്നതും ഇതിന്റെ ഭാഗം. ഈ വാർത്തയാണ് ഞാൻ ഷെയർ ചെയ്തത്. ഇതേ പോലുള്ള മീറ്റിംഗും മിനുട്‌സ് തിരുത്തലും നടന്നപ്പോഴാണ് പഴയ വാർത്ത ഞാൻ ഷെയർ ചെയ്തത്. ഇതോടെ ഭീഷണിയും വന്നു. കഴിഞ്ഞ മഹാപ്രളയത്തിനു ശേഷം കേരളത്തിലെ റെഡ്‌ക്രോസിനു ഫണ്ട് വരാൻ തുടങ്ങിയിരുന്നു. എല്ലാം പ്രളയ ദുരിതാശ്വാസം. ഈ തുകകൾ വകമാറ്റി ചെലവിട്ടിട്ടുണ്ട്. ഫണ്ട് കോട്ടയത്തിനു വേണ്ടി വന്നപ്പോൾ കോട്ടയത്തിനു വേണ്ടി ചെലവാക്കപ്പെട്ടു. പക്ഷെ ഫണ്ട് കോട്ടയത്ത് എത്തിയില്ല. ഇത്തരം പ്രശ്‌നങ്ങളാണ് കേരളത്തിലെ റെഡ്‌ക്രോസ് നേരിടുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് റെഡ്‌ക്രോസിൽ നടന്നത്. ഇതോടെയാണ് റെഡ്‌ക്രോസ് ചെയർമാൻ ചെമ്പഴന്തി അനിലിനെ പുറത്താക്കുന്നത്. അന്ന് അനിൽ റെഡ്‌ക്രോസ് ജനറൽ സെക്രട്ടറിയായിരുന്നു.

പുറത്താക്കപ്പെട്ട ശേഷം അനിൽ പുതിയൊരു കമ്മിറ്റി രൂപീകരിക്കുകയും ആ രീതിയിലുള്ള പോസ്റ്റുകൾ വരുകയും ചെയ്തിട്ടുണ്ട്. ഈ കമ്മറ്റി പക്ഷെ അസാധുവാണ്. ഞങ്ങളുടെ കമ്മറ്റിയാണ് ഔദ്യോഗിക കമ്മറ്റി. അവർ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നുണ്ട്. ജനങ്ങൾക്ക് അറിയില്ല. ഏതാണ് യഥാർത്ഥ കമ്മറ്റി എന്ന്. അതിനാണ് ഞങ്ങൾ പ്രചാരണം നടത്തുന്നത്. ഇതാണ് അനിലിനെപോലുള്ളവരെ പ്രകോപിപ്പിക്കുന്നത്-അരുൺ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കോടീശ്വരന്മാരുടെ സമരം കണ്ട് മുട്ടുവിറച്ച് പിണറായി സർക്കാർ; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഫ്‌ളാറ്റുകാരുടെ പ്രശ്‌നത്തിൽ ജസ്റ്റീസ് അരുൺ മിശ്രയുടെ ഉത്തരവിന് നൽകുന്നത് പുല്ലുവില; എല്ലാം ഉടമകളുടെ തലയിൽ കെട്ടിവച്ച് നിർമ്മാതാക്കൾ കൈകഴുകുന്നതും തിരക്കഥയുടെ ഭാഗം; ശ്രമിക്കുന്നത് കോടതി നിലപാട് കടുപ്പിച്ചാൽ ഖജനാവിൽ നിന്ന് 350 കോടി അടിച്ചെടുക്കാനുള്ള നീക്കം; സർവ്വകക്ഷിയോഗത്തിൽ എല്ലാവരും മരടിൽ ഒരുമിക്കും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഞങ്ങൾ ബുദ്ധിയുള്ളവരാണ് മന്ത്രീജി.. ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; അഞ്ച് വർഷം ഭരിച്ചിട്ടും നിങ്ങൾ ഇവിടെ ഒരു തൊഴിൽ സൃഷ്ടിച്ചിട്ടില്ല; കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്‌വറിനെ പ്രസ്താവനക്കെതിരെ പ്രിയങ്ക ഗാന്ധി; മന്ത്രി മാപ്പു പറയണമെന്ന് മായാവതിയും; അമിത്ഷാ കൊളുത്തിവിട്ട ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നതിനിടെ ഉത്തരേന്ത്യക്കാർക്ക് ക്വാളിറ്റിയില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയും വിവാദത്തിൽ; തൊഴിലില്ലായ്മയ്ക്കു കാരണം സാങ്കേതികവിദ്യയുടെ വളർച്ചയെന്ന കണ്ടുപിടുത്തവുമായി മറ്റൊരു കേന്ദ്രമന്ത്രിയും
കശ്മീരിനുള്ള പ്രത്യേക പദവി മോദി സർക്കാർ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നു; കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യം ഓർക്കണം; ആമസോൺ കാടുകൾ കത്തുമ്പോൾ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും; പശ്ചിമഘട്ടം നശിപ്പിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രത്തെ പുകഴ്‌ത്തി ഇടതുപക്ഷത്തെ വിമർശിച്ച് ടി പത്മനാഭൻ
ടൈമിങ് തെറ്റി രണ്ട് കാമുകന്മാർ ഒരേ സമയം എത്തിയപ്പോൾ കാമുകി പോയത് പൊലീസുകാരനൊപ്പം; രണ്ടാമനെ പിണക്കാതിരിക്കാൻ പൊലീസുകാരൻ തട്ടിക്കൊണ്ട് പോയെന്നും കാറിൽ പീഡനത്തിന് ഇരയാക്കിയെന്നും പരാതി നൽകി വീട്ടമ്മയുടെ മലക്കം മറിച്ചിൽ; എല്ലാം ശുദ്ധ ഉഡായിപ്പെന്ന് തിരിച്ചറിഞ്ഞ് പൊലീസും; പത്തനംതിട്ടയിലെ ട്രയാങ്കിൾ ലൗ സ്റ്റോറിയിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്
അടിച്ചു കണ്ണ് പൊട്ടിക്കും! താൻ സഞ്ചരിച്ച കാറിനെ മറികടന്ന ടിപ്പർ ലോറി ഡ്രൈവറോടു ക്ഷോഭിച്ച് പി കെ ശശി എംഎൽഎ; ബാലേട്ടന്റെ ഗുഡ് സർട്ടിഫിക്കറ്റു വാങ്ങി പാർട്ടിയിലേക്ക് തിരികെ എത്തിയതോടെ പി കെ ശശിയിലെ ആ പഴയ ഷോമാൻ ഉണർന്നു; ജനപ്രതിനിധിയുടെ ധിക്കാരം നിറഞ്ഞ ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പീഡന ആരോപണത്തിൽ നിന്നും തടിയൂരിയ ഷൊർണൂർ എംഎൽഎയുടെ വിരട്ടലിൽ താനാണ് തെറ്റുകാരനെന്ന് പറഞ്ഞ് ടിപ്പർ ഡ്രൈവറും
'കുടുക്കു പൊട്ടിയ കുപ്പായം' ഗാനം കോപ്പിയടിച്ചതെന്ന ആരോപണം തള്ളി ഷാൻ റഹ്മാൻ; 'എല്ലാവർക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങൾക്കില്ല'; ആദ്യം തീരുമാനിച്ചത് ചുക്കാനിലെ സുരേഷ് ഗോപിയുടെ ഡാൻസടങ്ങിയ ഗാനം എടുക്കാൻ; റൈറ്റ്സ് എടുത്തില്ലെന്ന കാരണത്താൽ ഒടുവിൽ ഒഴിവാക്കി; ഈ ഓണക്കാലത്ത് വൈറലായ ലവ് ആക്ഷൻ ഡ്രാമയിലെ ഗാനത്തെ ചൊല്ലിയുണ്ടായ ആക്ഷേപങ്ങൾ തള്ളി സംഗീത സംവിധായകൻ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം