Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭയം കാത്തിരുന്നവർക്കു മേൽ മരണത്തിന്റെ കാലൊച്ചയും എത്തി തുടങ്ങി; വെള്ളത്തിൽ മുങ്ങിയും വിശന്നും രോഗം മൂലവും ചെങ്ങന്നൂരിൽ പത്ത് പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണം 17 എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ; രക്ഷകരെ കാത്ത് ചെങ്ങന്നൂരിൽ മാത്രം 50,000 പേർ; ബോട്ടുകൾ മറിഞ്ഞ് അനേകം പേർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; മഹാ പ്രളയത്തിന്റെ ദുരന്ത തലസ്ഥാനമായി മാറി ചെങ്ങന്നൂർ

അഭയം കാത്തിരുന്നവർക്കു മേൽ മരണത്തിന്റെ കാലൊച്ചയും എത്തി തുടങ്ങി; വെള്ളത്തിൽ മുങ്ങിയും വിശന്നും രോഗം മൂലവും ചെങ്ങന്നൂരിൽ പത്ത് പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണം 17 എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ; രക്ഷകരെ കാത്ത് ചെങ്ങന്നൂരിൽ മാത്രം 50,000 പേർ; ബോട്ടുകൾ മറിഞ്ഞ് അനേകം പേർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; മഹാ പ്രളയത്തിന്റെ ദുരന്ത തലസ്ഥാനമായി മാറി ചെങ്ങന്നൂർ

പ്രകാശ് ചന്ദ്രശേഖർ

ചെങ്ങന്നൂർ: മഴക്കെടുതിയിൽ ചെങ്ങന്നൂർ ദുരന്തകളമാകുമെന്ന സൂചന ശക്തം. ചെങ്ങന്നൂർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ മേഖലയിൽ മരണണപ്പെട്ടവരകുടെ എണ്ണം കൂടുന്നു. നഗരസഭയിലെ ഇടനാട്, മംഗലം വാർഡുകളിലും സമീപത്തെ തിരുവൻവണ്ടൂർ,പാണ്ടനാട് പഞ്ചായത്തുകളിലമായി മരണത്തെ മുഖാമുഖം കണ്ട് പതിനായിരത്തോളം പേർ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. രക്ഷാപ്രവർത്തകരുടെ കനിവുണ്ടായില്ലങ്കിൽ മരണസംഖ്യ അനുനിമിഷം ഉയരുന്ന സ്ഥിതിയെന്ന് രക്ഷാപ്രവർത്തകർ.

രാവിലെ 6 മണിയോടെ ചെങ്ങന്നൂർ പൊലീസിൽ ബന്ധപ്പെട്ടപ്പോൾ 5 പേർ മരിച്ചതായി വിവരംകിട്ടിയെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് പത്തായി ഉയർന്നെന്ന് ചെങ്ങന്നൂരിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. എന്നാൽ 7 മണിയായപ്പോഴേക്കും മരണം 17 ലേക്ക് കടന്നതായിട്ടാണ് പൊലീസിലെ സെപ്ഷ്യൽ ബ്രാഞ്ച് നൽകുന്ന സൂചന. എന്നാൽ ഇത് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. കണക്കുകൾ എടുക്കുന്നതേ ഉള്ളൂവെന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. ആശങ്കപ്പെടേണ്ടെന്നും എല്ലാവരും രക്ഷപ്പെടുമെന്നും അവർ ശുഭപ്രതീക്ഷ പുലർത്തുന്നു.

നിലവിൽ ചെങ്ങന്നൂരിൽ വെള്ളം ഉയരുന്നില്ല. എന്നാൽ വെള്ളം താഴാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇതു മൂലം രക്ഷാപ്രവർത്തനം അസാധ്യമാകുന്നു. ഇതാണ് ദുരന്തം കൂട്ടുന്നത്. മരിച്ചവരിൽ മൂന്ന് പേരുടെ കാര്യം മാത്രമേ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുള്ളൂ. ആശങ്ക കൂട്ടാതിരിക്കാനാണ് ഇത്തരത്തിൽ കരുതലോടെ പ്രതികരിക്കുന്നത്. വികാരത്തോടെ പ്രതികരിക്കരുതെന്ന് സജി ചെറിയാനോടും സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സൈന്യത്തെ ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

ചെങ്ങന്നൂരിൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകുന്നില്ല. രക്ഷാപ്രവർത്തനം ഏകോപിക്കാൻ ആളില്ലാത്തതാണ് കാരണം. ചെങ്ങന്നൂരിലേക്ക് നാല് ഹെലികോപ്ടറുകൾ പുറപ്പെട്ടു. രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമനാക്കാനുള്ള ശ്രമം ആരംഭിച്ചു. വെള്ളം ഉയർന്ന് ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ട് 60 മണിക്കൂറോളമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് 50 അംഗങ്ങളുള്ള നാവികസേനയെ രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. പാണ്ടനാട്, ചെങ്ങന്നൂർ നഗരം തുടങ്ങിയ മേഖലയിൽ രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ ബോട്ടുകൾ എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കൊല്ലുകടവ് പാലത്തിനടുത്തുള്ള ചപ്പാത്തിൽ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടത്താൻ ശ്രമിക്കുന്നത്.

വെള്ളം കയറി മൂന്നു ദിവസമായപ്പോഴും ചെങ്ങന്നൂർ, ആറന്മുള മേഖലകളിൽ പതിനായിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, പലയിടത്തും ഭക്ഷണവും വെള്ളവുംപോലും എത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. പലരും വിശപ്പും ദാഹവും മൂലം തളർന്നവശരായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരുന്ന് ആവശ്യമുള്ള രോഗികളും കുട്ടികളും കുടുങ്ങിക്കിടക്കുന്നവർക്കിടയിലുണ്ട്. ഇതും ദുരന്തത്തിൻെ വ്യാപ്തി കൂട്ടുമെന്നാണ് വിലയിരുത്തൽ. മരങ്ങൾ കൂടുതലുള്ള പ്രദേശമായതിനാൽ ചെങ്ങന്നൂരിൽ ഹെലികോപ്റ്റർ വഴി രക്ഷാപ്രവർത്തനം നടത്തുന്നത് ദുഷ്‌കരമാണ്. വീടുകൾ കണ്ടെത്താനും ഹെലികോപ്റ്റർ താഴ്‌ത്താനും സാധിക്കില്ല. കൂടുതൽ ഹെലികോപ്റ്റർ എത്തിയാൽ ഭക്ഷണവും വെള്ളവുമെങ്കിലും എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.

മൃതദ്ദേഹങ്ങൾ കരയിലെത്തിക്കാനോ സൂക്ഷിക്കാനോ കഴിയാത്ത അവസ്ഥായാണ് നിലവിളുള്ളതെന്നാണ് രക്ഷാപ്രവർകർ നൽകുന്ന വിവരം. നൂറോളം ബോട്ടുകൾ മേഖലയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. ബോട്ടുകൾക്കോ വള്ളങ്ങൾക്കോ ചെന്നത്താനാവാത്ത ദുർഘടപ്രദേശത്തെ കെട്ടിടങ്ങൾക്കുമുകളിലാണ് ഇപ്പോൾ ദുരുതബാധിതരിലേറെയും തമ്പടിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരെ കാണാവുന്ന ദുരത്തിലാണെങ്കിലും ബോട്ടുകളും വള്ളങ്ങളും അടുപ്പിക്കാനാവാത്ത അപകടകരമായ സാഹചര്യമാണെന്നാണ് രക്ഷാപ്രലവർത്തകർ നൽകുന്ന വിവരം കുന്നും ചരിവുകളുമുള്ള പ്രദേശമായതിനാൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്.ഏതാനും വള്ളങ്ങളും ബോട്ടുകളും തകർന്നു.

പൊലീസും ഫയർഫോഴ്സും മറ്റ് സർക്കാർ സംവിധാനങ്ങളും കിണഞ്ഞ് പരിശ്രമിച്ച് ഇന്നലെ 3000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ഹെലികോപ്റ്റർ വഴി ഇന്നലെ 17 പേരെ മാത്രമാണ് മാറ്റാനായത്. ഇന്നലെ ഒരു ഹെലികോപ്റ്ററാണ് മേഖലയിൽ രക്ഷാപ്രവരക്#ത്തനത്തിനുണ്ടായിരുന്നത്. ഇന്ന് കൂടുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തുമെന്നാണ് സൈനീകവൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. പമ്പാനദിയുടെ മറുകരയിലുള്ള മംഗലം പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒഴുക്ക് ശക്തമായതിനാൽ ഇവിടെ വള്ളവും ബോട്ടും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളെത്തുടർന്ന് കരുതലോടെയാണ് രക്ഷാപ്രവർത്തനം മുന്നേറുന്നത്.

ഇനി നേവിക്ക് മാത്രമേ ഇവിടെ ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താനാവു എന്നതാണ് നിലവിലെ സ്ഥിതി.വീടുകളുടെ രണ്ടാം നിലയിലും ടെറസുകളിലും ഭക്ഷണവും വെള്ളവും കിട്ടാതെ 3 ദിവസത്തിലേറെയായി ആയിരക്കണക്കിന് പേർ കഴിയുന്നുണ്ട്. ഇവരിൽ എത്രപേനുള്ള മാർഗ്ഗം പോലും നിലവില്ലന്നതാണ് ഏറെ വേദനാജകം. ടെലഫോൺ വൈദ്യുത ബന്ധങ്ങൾ പാടെ തകരാറിലാണ്.വാർത്തവിനിമയ മാർഗ്ഗങ്ങളും നാമമാത്രമാണ്.ഈ മേഖലയിലെ ദുരന്തത്തെക്കുറിച്ച് യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നതിനേക്കാൾ സ്ഥിതി രൂക്ഷമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴുന്നതായാണ് വിവരം. എന്നാൽ റോഡുകൾ, തോടുകൾ തുടങ്ങിയവയിലൂടെയെല്ലാം ശക്തമായ ഒഴുക്കുള്ളത് ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പമ്പാനദി കുറുകെ കടക്കാൻ ഇരട്ട എഞ്ചിനുള്ള ബോട്ടുകളാണ് ആറന്മുളയിൽ എത്തിച്ചിരിക്കുന്നത്. കോയിപ്പുറം, പൂവത്തൂർ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഈ ബോട്ടുകൾ ഉപയോഗിക്കും. പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കരയ്‌ക്കെത്തിക്കാൻ നെട്ടോട്ടമോടുന്ന രക്ഷാപ്രവർത്തകരാണ് ചെങ്ങന്നൂരിൽ നിറയെ.

അപ്രതീക്ഷിതമായി ചീറിയെത്തിയ മലവെള്ളപ്പാച്ചിൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. നിമിഷനേരംകൊണ്ട് പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ജലനിരപ്പുയർന്നു. വീടുപേക്ഷിച്ച് പോകാൻ മടിച്ചവർ മരണത്തെ മുന്നിൽക്കാണുന്ന അവസ്ഥയിലെത്തി. ഓരോ വീടും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുപ്പക്കാരെ ആരെയും ബന്ധപ്പെടാനാവാത്ത സ്ഥിതി. ഇതുമൂലം രക്ഷാപ്രവർത്തനവും ഉദ്ദേശിച്ചവിധം നടത്താനാവുന്നില്ല. പെട്രോൾ വിതരണവും പരിമിതമായി. സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്ന ചെറുപ്പക്കാരാണ് എങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP