Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ നിന്ന് നേപ്പാൾ യാത്ര പ്ലാൻ ചെയ്തത് കുടുംബ സുഹൃത്തുക്കൾ; കോഴിക്കോട് നിന്നുള്ള സുഹൃത്തുക്കളെയും കൂട്ടി പോയതുകൊച്ചിയിൽ നിന്ന്; ഗൾഫിൽ എഞ്ചിനീയറായ പ്രവീൺ കൊച്ചിയിലെ ഭാര്യ വീട്ടിലേക്ക് കുടുംബത്തിനൊപ്പം എത്തിയത് യാത്രയ്ക്കായി; ചെങ്കോട്ടുകോണത്തെ സ്വന്തം വീട്ടിൽ പ്രവീൺ എത്തിയത് കഴിഞ്ഞ ഓണത്തിനും; ദാരുണാന്ത്യത്തിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും

ഗൾഫിൽ നിന്ന് നേപ്പാൾ യാത്ര പ്ലാൻ ചെയ്തത് കുടുംബ സുഹൃത്തുക്കൾ; കോഴിക്കോട് നിന്നുള്ള സുഹൃത്തുക്കളെയും കൂട്ടി പോയതുകൊച്ചിയിൽ നിന്ന്; ഗൾഫിൽ എഞ്ചിനീയറായ പ്രവീൺ കൊച്ചിയിലെ ഭാര്യ വീട്ടിലേക്ക് കുടുംബത്തിനൊപ്പം എത്തിയത് യാത്രയ്ക്കായി; ചെങ്കോട്ടുകോണത്തെ സ്വന്തം വീട്ടിൽ പ്രവീൺ എത്തിയത് കഴിഞ്ഞ ഓണത്തിനും; ദാരുണാന്ത്യത്തിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും

എം മനോജ് കുമാർ

തിരുവനന്തപുരം: നേപ്പാളിൽ ഹോട്ടൽ റൂമിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരിൽ ചെങ്കോട്ടുകോണം സ്വദേശികളും. ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിലെ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രവീണും മരുമകൾ ശരണ്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. പ്രവീണിന്റെയും ശരണ്യയുടെയും കുട്ടികളുടെയും ദുരന്തം ചെങ്കോട്ടുകോണത്തെ നടുക്കുകയാണ്. നാട്ടുകാർക്ക് ചിരപരിചിതരാണ് പ്രവീൺ. ഗൾഫിൽ എഞ്ചിനീയറായ പ്രവീൺ നിന്നും നാട്ടിൽ എത്തുമ്പോഴൊക്കെ നാട്ടുകാരെ കാണുമായിരുന്നു. അതുകൊണ്ട് തന്നെ പ്രവീണിനും കുടുംബത്തിനും സംഭവിച്ച ദുരന്തം ചെങ്കോട്ടുകോണത്തെ നടുക്കുകയാണ്. പ്രവീണിനെ പ്രവീണും ശരണ്യയും രണ്ടു കുട്ടികളും നേപ്പാളിൽ മരിച്ച വിവരം ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിലുള്ള ഇവരുടെ വീട്ടിൽ എത്തിയിട്ടില്ല. ഇവർക്ക് മൂന്നു കുട്ടികൾ ഉള്ളതിൽ ഒരു കുട്ടി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇളയ കുട്ടി മറ്റൊരു ഫാമിലിയുടെ കൂടെ വേറെ റൂമിൽ ആയിരുന്നു. അതിനാൽ ഈ കുട്ടി സുരക്ഷിതനാണ് എന്നാണ് ലഭിക്കുന്ന വിവരം.

ദുരന്ത വിവരം വീട്ടിൽ പെട്ടെന്ന് അറിയിക്കാതിരിക്കാൻ നാട്ടുകാർ ശ്രമിക്കുകയാണ്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർക്ക് ഈയിടെയാണ് ബൈപ്പാസ് സർജറി കഴിഞ്ഞത്. കൃഷ്ണൻകുട്ടി നായർ വിശ്രമത്തിലാണ്. അതിനാൽ മകനും മരുമകളും കുട്ടികളും മരിച്ച വിവരം അയൽക്കാർ വീട്ടിൽ അറിഞ്ഞിട്ടില്ല. വീട്ടിൽ ടിവി ഇവിടെ ഓഫ് ചെയ്തിരിക്കുകയാണ്. തത്ക്കാലത്തേക്ക് വീട്ടിലേക്ക് ഇവർ ആരെയും കടത്തിവിടുന്നുമില്ല. കൃഷ്ണൻകുട്ടി നായർക്ക് രണ്ടു കുട്ടികളാണ്. പ്രവീണിനെ കൂടാതെയുള്ളത് ഒരു സഹോദരി പ്രസീദയാണ. മംഗലപുരം എജി കോളേജിൽ ജേണലിസം അദ്ധ്യാപികയാണ് പ്രസീദ. കഴിഞ്ഞ ശനിയാഴ്ചയാണ് നേപ്പാൾ ടൂറിനു ഇവർ പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്നല്ല കൊച്ചിയിൽ നിന്നാണ് ഇവർ പോയത്. കുടുംബസുഹൃത്തുക്കളാണ് നേപ്പാൾ യാത്ര പ്ലാൻ ചെയ്തത്. കോഴിക്കോട് നിന്നുമുള്ള സുഹൃത്തുക്കളെ കൂട്ടിയാണ് ഇവർ നേപ്പാളിന് തിരിച്ചത്. പ്രവീൺ ഗൾഫിൽ എഞ്ചിനീയറാണ്. പ്രവീണും ശരണ്യയും കുട്ടികളും ഗൾഫിലായിരുന്നു. ഈയിടെയാണ് ഇവർ ഗൾഫിൽ നിന്നും വന്നത്. ശരണ്യ കൊച്ചി അമൃതയിൽ ഒരു കോഴ്‌സിനു ചേർന്നിട്ടുണ്ട്. ശരണ്യയുടെ പഠനത്തിനു വേണ്ടിയാണ് പ്രവീൺ ശരണ്യയെ കൊച്ചിയിൽ വിട്ടത്. പ്രവീൺ തിരുവനന്തപുരം സ്വദേശിയാണെങ്കിലും ശരണ്യ കൊച്ചി സ്വദേശിയാണ്. പ്രവീൺ കഴിഞ്ഞ ഓണത്തിനാണ് അവസാനമായി തിരുവനന്തപുരം ചെങ്കോട്ടുകോണത്തുള്ള വീട്ടിലെത്തിയത്.

രണ്ട് കുടുംബത്തിൽ നിന്നുള്ള എട്ട് പേരാണ് നേപ്പാളിലെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള എട്ട് പേരിൽ കുട്ടികളും സ്ത്രികളും ഉൾപ്പെടുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രികളും, രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദേശകാര്യമന്ത്രിലയം ഇടപെട്ടു. കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി കുടുംബങ്ങളാണ് മരിച്ചത് അതേ സമയം ഇന്ത്യൻ എംബസി ഇടപടെൽ നടത്തിയില്ലെന്ന ആരോപണവുമായി മലാളി അസോസിയേഷനും രംഗത്തെത്തി.

നേപ്പാളിലെ മക്വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവർ 15പേരാണ് വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന എച്ച്. എ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

ബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററിൽ നിന്ന വിഷവാദകം ചോർന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുിറത്തുവിടുന്നത്. അബോധാവസ്ഥയിൽ കണ്ട എട്ടുപേരേയും ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലെത്തിത്.സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മലയാളി അസോസിയേഷൻ അധികൃതരും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറയുന്നു.

എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വച്ചാണ് മലയാളി വിനോദ സഞ്ചാരികൾ മരിച്ചതെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമമായ അന്നപൂർണ്ണ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പതിനഞ്ച്് പേരടങ്ങുന്ന സംഘം ഇന്നലെ വൈകിട്ടോടെയാണ്. 9: 30 ന് പനോരമ ഹോട്ടലിലെത്തി സംഘം നാല് റൂമുകൾ ബുക്ക് ചെയ്യുകയായിരുന്നെന്ന് ഹോട്ടല് മാനേജർ കെ.എച്ച് ശിവ വ്യക്തമാക്കുന്നു. റൂമിലെ ഹീറ്ററിൽ നിന്നാണ് വിഷവാതകം ശ്വസിച്ചതെന്ന് അറിയാൻ കഴിയുന്നത്. ഇവർ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം.

കടുത്ത തണുപ്പിനെ തുടർന്ന് മുറികൾ അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചതായി അറിയുന്നു. കുടുംബത്തെ കാണാത്തതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നുനോക്കുമ്പോഴാണ് അബോധാവസ്ഥയിൽ ഇവരെ കാണപ്പെട്ടത്. ഒരു കുടുംബത്തിലെ കുട്ടികളും സത്രികളുമടങ്ങുന്ന എട്ടുപേടങ്ങുന്ന സംഘം വിശാലമായ അപ്പുറവും ഇപ്പുറവുമായിട്ടാണ് താമസിച്ചത്. വെന്റിലേറ്ററുകൾ അടച്ചിട്ട് ഹീറ്റർ ഓൺ ചെയ്തതോടെ വിഷപ്പുക ശ്വസിക്കുകയാകാം മരണകാരണമെന്ന് കരുതുന്നത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു.മധ്യ നേപ്പാളിലെ മക്വാൻപൂർ ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ദമാൻ. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 77 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും 2,322 മീറ്റർ (7,620 അടി) ഉയരത്തിലുള്ള പ്രദേശമാണിത്. ഹിമാലയത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ദമാന്റെ പ്രത്യേകത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP