Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തു; പരിപാടിക്ക് ശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിൽ വരെ ഡോ. കെ ഷറഫുദ്ദീന്റെ സാന്നിധ്യമെന്ന് ദൃശ്യങ്ങൾ; മന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം മുറുകുന്നു; നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ ജലീലിന് ആവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല; ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കവേ എൽഡിഎഫ് പ്രതിരോധത്തിൽ

മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തു; പരിപാടിക്ക് ശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിൽ വരെ ഡോ. കെ ഷറഫുദ്ദീന്റെ സാന്നിധ്യമെന്ന് ദൃശ്യങ്ങൾ; മന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം മുറുകുന്നു; നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ ജലീലിന് ആവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല; ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കവേ എൽഡിഎഫ് പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റിയിലെ മാർക്ക് ദാന വിവാദത്തിൽ സർക്കാറിനെ വെട്ടിലാക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്തുവന്നു. മാർക്ക് ദാന വിവാദത്തിന് ആസ്പദമായ അദാലത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പൂർണസമയം പങ്കെടുത്തുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ഇതോടെ മന്ത്രിയുടെ വാദങ്ങൾ ദുർബലമായി. മാർക്ക് ദാന വിഷയത്തിൽ മന്ത്രിയുടെവാദങ്ങളെ പൊളിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. അദാലത്തിൽ ഉദ്ഘാടന ചടങ്ങിനുശേഷം പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം. അതാണ് ഇപ്പോൾ പൊളിഞ്ഞത്.

ഇതോടെ സംഭവം കൂടുതൽ വിവാദത്തിലേക്ക് നീങ്ങുകയാണ്.മന്ത്രി പറയുന്നതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു. ജലീൽ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ഷറഫുദ്ദീൻ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് പങ്കെടുത്തതെന്നും അദാലത്തിൽ പങ്കെടുത്തില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, അദാലത്ത് കഴിഞ്ഞശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ ഷറഫുദ്ദീൻ പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങളാണ് മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നത്. ഇത് കേരളത്തിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും രമേശ് പറഞ്ഞു.

മന്ത്രി വിഡീയോ കോൺഫറൻസ് വഴി അദാലത്ത് ഉദ്ഘാടനം ചെയ്തപ്പോൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡി. പ്രൈവറ്ര് സെക്രട്ടറിയും ഫെബ്രുവരി 22 ന് നടന്ന അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. മന്ത്രിയുടെ വാദങ്ങൾ പൊളിഞ്ഞതോടെ അദ്ദേഹത്തിനെതിരായ കുരുക്ക് മുറുകുകയാണ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കേ പ്രതിപക്ഷം ഇത് പ്രചരണായുധമാക്കും.

എം.ജി യൂണിവേഴ്‌സിറ്റി ബി.ടെക് പരീക്ഷയിൽ ആറ് സപ്ലിമെന്ററി പരീക്ഷകളിൽ തോറ്ര വിദ്യാർത്ഥിയെ വരെ വിജയിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും സെമസ്റ്രറിൽ ഒരു വിഷയം മാത്രം ജയിക്കാനായി അഞ്ചുമാർക്ക് വരെ നൽകാനായിരുന്നു സിൻഡിക്കേറ്ര് തീരുമാനം. എന്നാൽ എല്ലാവിഷയങ്ങൾക്കും മാർക്ക് കൂട്ടി നൽകിയെന്ന് ചെന്നിത്തല ആരോപിച്ചു. സർവകലാശാലയുടെ ദൈനം ദിന നടപടികളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. അദാലത്ത് വിളിച്ചുകൂട്ടാനും മന്ത്രിക്ക് അധികാരമില്ല. പരീക്ഷയും മാർക്കുമൊക്കെ നോക്കാൻ സർവകലാശാലകളിൽ പ്രത്യേകം വിഭാഗമുണ്ട്. എൻ.എസ്. എസ് ഗ്രേസ് മാർക്ക് നേരത്തെ കിട്ടിയ ബി.ടെക് ആറാം സെമസ്റ്രർ വിദ്യാർത്ഥിനിക്ക് പാസ്സാവാൻ വേണ്ട മാർക്കില്ലാതിരുന്നപ്പോൾ വീണ്ടും എൻ.എസ്.എസ് ഗ്രേസ് മാർക്കിനായി സർവകലാശാല അധികൃതരെ സമീപിച്ചു.

വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ നിരസിച്ച അപേക്ഷയാണ് പിന്നീട് മന്ത്രി ഇടപെട്ട് നടത്തിക്കൊടുത്തത്. മന്ത്രിയുടെ പാർട്ടിക്കാർക്ക് ഭൂരിപക്ഷ മുള്ള സിൻഡിക്കേറ്റാണ് പിന്നീട് മാർക്ക് ദാനം നടത്തിയത്. എല്ലാവർക്കും അഞ്ച് മാർക്ക് വീതം ദാനം ചെയ്യാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. റിസൾട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് യൂണിവേഴ്‌സിറ്റി പാസ് ബോർഡിനും ബോർഡ് ഒഫ് എക്‌സാമിനേഷൻസിനും മോഡറേഷൻ മാർക്ക് നൽകാൻ അധികാരമുണ്ട്. റിസൾട്ട് പ്രഖ്യാപിച്ചതിന് ശേഷം മാർക്ക് ദാനം നൽകുന്നത് ക്രമക്കേടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP