Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പനിയിൽ പങ്കാളിത്തം നൽകാം എന്ന് വാഗ്ദാനം നൽകിയപ്പോൾ ആദ്യം മൂന്നു ലക്ഷം രൂപയും പിന്നെ മഹീന്ദ്ര കാറും നൽകി; പ്രോജെക്ട് ആരംഭിച്ചപ്പോൾ മാറ്റി നിർത്തലും അവഗണനയും; ഇതിനിടയിൽ കാർ മറിച്ച് വിൽപ്പനയും; ചോദ്യം ചെയ്തപ്പോൾ പണം തിരികെ നൽകാം എന്ന് പറഞ്ഞു നൽകിയത് വണ്ടിച്ചെക്ക്; കടമറ്റത്ത് കത്തനാരായി ഒരു കാലത്ത് മിനിസ്‌ക്രീൻ അടക്കിവാണ പ്രകാശ് പോളിനെതിരെ പ്രവാസി വ്യവസായി കോടതിയിൽ; പണം പ്രൊജക്ടിൽ മുടക്കിയതിനാൽ സാവകാശം വേണമെന്ന വിശദീകരണവുമായി പ്രകാശ് പോളും

കമ്പനിയിൽ പങ്കാളിത്തം നൽകാം എന്ന് വാഗ്ദാനം നൽകിയപ്പോൾ ആദ്യം മൂന്നു ലക്ഷം രൂപയും പിന്നെ മഹീന്ദ്ര കാറും നൽകി; പ്രോജെക്ട് ആരംഭിച്ചപ്പോൾ മാറ്റി നിർത്തലും അവഗണനയും; ഇതിനിടയിൽ കാർ മറിച്ച് വിൽപ്പനയും; ചോദ്യം ചെയ്തപ്പോൾ പണം തിരികെ നൽകാം എന്ന് പറഞ്ഞു നൽകിയത് വണ്ടിച്ചെക്ക്; കടമറ്റത്ത് കത്തനാരായി ഒരു കാലത്ത് മിനിസ്‌ക്രീൻ അടക്കിവാണ പ്രകാശ് പോളിനെതിരെ പ്രവാസി വ്യവസായി കോടതിയിൽ; പണം പ്രൊജക്ടിൽ മുടക്കിയതിനാൽ സാവകാശം വേണമെന്ന വിശദീകരണവുമായി പ്രകാശ് പോളും

എം മനോജ് കുമാർ

തിരുവനന്തപുരം: കടമറ്റത്ത് കത്തനാരായി മിനിസ്‌ക്രീനിൽ ജ്വലിച്ച് നിൽക്കുകയും അവതാര പുരുഷനായി ഒരു കാലത്ത് വീക്ഷിക്കപ്പെടുകയും ചെയ്ത മിനി സ്‌ക്രീൻ താരം പ്രകാശ് പോളിനെതിരെ വഞ്ചനയ്ക്കും ധനാപഹരണത്തിനും കേസ്. കമ്പനി ഡയറക്ടർ ആക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ഏഴു ലക്ഷത്തോളം രൂപ അപഹരിക്കുകയും ചെയ്തതിനാണ് മലയാളികളുടെ 'കത്തനാർ'ക്കും മകൻ ജിതിൻ പോളിനുമെതിരെ പ്രവാസി റഹിം എന്ന പ്രവാസി വ്യവസായി വഞ്ചിയൂർ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ കോടതി പ്രകാശ് പോളിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും കാശ് തിരികെ തന്നില്ലെന്നാണ് റഹീമിന്റെ ആരോപണം. പ്രകാശ് പോൾ നൽകിയ ഏഴു ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടിൽ പണം ഇല്ലാതെ തിരികെ വരുകയും ചെയ്തതായും റഹിം പറയുന്നു. തനിക്ക് നേരിട്ട അനുഭവം റഹിം ഫെയ്സ് പേജ് വഴി റഹിം പരസ്യമാക്കുകയും അത് നിരവിധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പ്രകാശ് പോളിന്റെ വഞ്ചന സോഷ്യൽ മീഡിയയിൽ പരന്നത്.

ഒരു ബിസിനസ് പ്രോജക്ടുമായാണ് ഒരു സുഹൃത്ത് റഹീമിനെ കൂട്ടി പ്രകാശ് പോളിന്റെ അടുത്തെത്തുന്നത്. പ്രകാശ് പോളിന്റെ എന്റർടൈന്മെന്റ് കമ്പനിയായ ഐഡിയ ബെറീസിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞാണ് ഈ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉണ്ടായ ധാരണ പ്രകാരം താൻ മൂന്നു ലക്ഷം രൂപ പണമായും ആറു ലക്ഷം രൂപയുടെ കാറും പ്രകാശ് പോളിന് കൈമാറി. എന്നാൽ കമ്പനിയിൽ പ്രകാശ് പോൾ ഡയറക്ടർ ആക്കിയില്ല. നൽകിയ കാർ താൻ അറിയാതെ പ്രകാശ് പോൾ വിറ്റഴിക്കുകയും ചെയ്തു. പണം കൈപ്പറ്റുകയും നൽകിയ കാർ വിൽക്കുകയും ചെയ്ത ശേഷം തന്റെ കാര്യത്തിൽ പ്രകാശ്‌പോൾ അവഗണന തുടർന്നു. ഇത് മനസിലായപ്പോൾ പണം തിരികെ ചോദിച്ചു. പണം നൽകാമെന്ന് പറഞ്ഞെങ്കിലും അവധികൾ തെറ്റിച്ചു. തനിക്ക് പകരം വേറൊരു പാർട്ണറെ കമ്പനി ഡയറക്ടറാക്കാനും പ്രകാശ് പോൾ ശ്രമിച്ചു. വഞ്ചന മനസിലായതോടെ വഞ്ചിയൂർ കോടതിയിൽ ധനാപഹരണത്തിനും വഞ്ചനയ്ക്കും കേസ് നല്കുകയായിരുന്നു-ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രവാസി റഹിം ആരോപിക്കുന്നു. എന്നാൽ റഹീമിന്റെ ആരോപണങ്ങൾ പ്രകാശ് പോൾ മറുനാടൻ മലയാളിയോട് നിഷേധിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത് പോലെയല്ല കാര്യങ്ങൾ നടന്നത്. പക്ഷെ ഏഴ് ലക്ഷം രൂപ നൽകാനുണ്ട് എന്ന് റഹിം പറയുന്നത് ശരിയാണ്. അതിനു ചെക്കും കൊടുത്തിരുന്നു. പക്ഷെ അക്കൗണ്ടിൽ കാശ് ഉണ്ടായിരുന്നില്ല. അതിനാൽ ചെക്ക് മടങ്ങിയും കാണും. എന്റെ കമ്പനിയിൽ പങ്കാളിയാക്കാം എന്നല്ല പറഞ്ഞത് പ്രൊജക്ടിൽ പങ്കാളിയാക്കാം എന്നാണ് പറഞ്ഞത്. അൻപത് ലക്ഷത്തിന്റെ പ്രൊജക്ടിൽ ഏഴു ലക്ഷം നൽകിയാൽ പ്രോജെക്ട് പങ്കാളിയാക്കാം. എന്നാൽ കമ്പനി പങ്കാളിയാക്കാം എന്നൊന്നും പറഞ്ഞില്ല. കമ്പനി ഡയറക്ടർ ആക്കാൻ ഏഴു ലക്ഷം രൂപ മുടക്കിയാൽ മതിയോ. ഏഴു ലക്ഷം രൂപയിൽ മൂന്നു ലക്ഷം രൂപ മാത്രമാണ് കാശായി തരുന്നത്.

ബാക്കി കാറിന്റെ പണമാണ്. കാറിന്റെ കൂടി പണമായി ഒമ്പത് ലക്ഷം രൂപ വന്നതിൽ രണ്ടു ലക്ഷം രൂപ ലോൺ ബാക്കിയുണ്ടായിരുന്നു. അത് ക്ലിയർ ചെയ്താണ് കാറ് വിറ്റത്-പ്രകാശ് പോൾ പറയുന്നു. എന്നാൽ പ്രകാശ് പോൾ പറയുന്നത് അപ്പാടെ റഹിം നിഷേധിക്കുന്നു. പ്രൊജക്റ്റിൽ പങ്കാളിയാക്കാനല്ല ഞാൻ പണം മുടക്കിയത്. പ്രകാശ് പോളിന്റെ കമ്പനിയിൽ പങ്കാളിയാക്കാനാണ്. എന്നാൽ എന്റെ കയ്യിൽ നിന്നും പണവും കാറും വാങ്ങിയശേഷം എന്നെ പ്രകാശ് പോൾ ഒഴിവാക്കുകയായിരുന്നു. എന്റെ കാശ് തിരികെ ചോദിച്ചപ്പോൾ നൽകിയതുമില്ല-റഹിം മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രകാശ് പോളിന്റെ വഞ്ചനയുടെ കഥ പ്രവാസി റഹിം മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

രണ്ടു വർഷം മുൻപ് നടന്ന സംഭവങ്ങളുടെ കഥയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആയി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വഞ്ചനയുടെ കാര്യത്തിൽ കേസുമുണ്ട്. പ്രകാശ് പോളിന്റെ കമ്പനിയുമായി എന്നെ ബന്ധിപ്പിക്കാമെന്നും പങ്കാളി ആക്കാം എന്നുമാണ് പറഞ്ഞത്. മൂന്നു ലക്ഷം രൂപ ഞാൻ പ്രകാശ് പോളിന് നൽകി. പിന്നെ ഞാൻ എന്റെ വണ്ടിയും പ്രകാശ് പോളിന് നൽകി. കമ്പനിയുടെ ആവശ്യത്തിനു വേണ്ടിയാണ് വണ്ടി നൽകിയത്. കമ്പനിയുടെ ഷെയർ ആയി കുറേശ്ശെ കുറേശെ പണം നൽകാം എന്നാണ് പറഞ്ഞത്. പ്രകാശ് പോളിന്റെ കുടുംബമാണ് കമ്പനിയിൽ ഉള്ളത്. അപ്പോൾ പുറത്തു നിന്ന് ഒരാൾ കൂടി വേണം. അതിനാണ് എന്നെ പങ്കാളി ആക്കുന്നത് എന്നാണ് പറഞ്ഞത്. പക്ഷെ പിന്നീട് എന്നെ ഒഴിവാക്കി. ഇത് മനസിലായപ്പോൾ ഞാൻ പണം തിരികെ ചോദിച്ചു. പക്ഷെ പണം തരാം എന്ന് പറഞ്ഞു തന്നില്ല.

പ്രശ്‌നങ്ങൾ വഷളാകും എന്ന് മനസിലായപ്പോൾ പ്രകാശ് പോൾ വീട്ടിൽ വന്നു ഏഴു ലക്ഷം രൂപയുടെ ചെക്ക് തന്നു. പക്ഷെ അക്കൗണ്ടിൽ കാശില്ലായിരുന്നു. ഞാൻ വഞ്ചിയൂർ കോടതിയിൽ കേസ് എടുത്തു. കോടതി പറഞ്ഞു അത് സെറ്റിൽമെന്റ് ആക്കാൻ. അതിനായി സമയവും പ്രകാശ് പോളിന് അനുവദിച്ചു നൽകി. ദേവലോകം അരമനയുടെ അടുത്ത് ഏഴുസെന്റ് സ്ഥലം ഉണ്ട്. അത് നൽകാം എന്നൊക്കെ പറഞ്ഞു. സ്ഥലവു നൽകിയില്ല. പണവും നൽകിയില്ല. പിന്നെ ഫോൺ വരെ എടുക്കാതെയായി. ഇതോടെയാണ് നിങ്ങൾ എനിക്ക് കാശ് തരാനുള്ള കാര്യം സോഷ്യൽ മീഡിയ വഴി പ്രസിദ്ധപ്പെടുത്തും എന്ന് പറഞ്ഞു. അങ്ങിനെയാണ് ഞാൻ സോഷ്യൽ മീഡിയയിൽ ഈ കാര്യം പോസ്റ്റ് ചെയ്തത്-റഹിം പറയുന്നു.

റഹീമുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പ്രകാശ് പോളിന്റെ മറുനാടനോടുള്ള പ്രതികരണം:

റഹീമിന് പണം നൽകാനുണ്ട് എന്ന് കാര്യം ശരിയാണ്. ഒമ്പത് ലക്ഷമാണ് നല്കാനുണ്ടായിരുന്നു. ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് റഹീമിനെ കണ്ടത്. അല്ലാതെ എന്റെ കമ്പനിയിൽ പങ്കാളിത്തം ചെയ്തിട്ടില്ല. പ്രൊജക്ട് നടന്നുകൊണ്ടിരിക്കുകയാണ്. അമ്പത് ലക്ഷത്തിന്റെ പ്രോജക്ട് ആണിത്. ആ പ്രൊജക്ടിൽ കോ-പ്രൊഡ്യൂസർ ആക്കാം എന്നാണ് പറഞ്ഞത്. വലിയ ബിസിനസുകാരൻ എന്ന നിലയിലാണ് എന്നെ കണ്ടത്. മൂന്നു ലക്ഷം രൂപ മാത്രമാണ് കാശായി നൽകിയത്. പിന്നെ റഹീമിന്റെ പണം തീർന്നു. ഇനി എന്റെ കയ്യിലുള്ളത് വണ്ടിയാണ്. അങ്ങിനെയാണ് വണ്ടി നൽകിയത്. ആർസിബുക്കും എന്നെ ഏല്പിച്ചു. വണ്ടി കിട്ടിയിട്ട് എന്ത് കാര്യം. അതിനാൽ വണ്ടി വിറ്റു. ലോൺ ക്ലോസ് ചെയ്യാൻ എനിക്ക് രണ്ടു ലക്ഷം വേറെ ചെലവായി. അങ്ങിനെയാണ് ഏഴ് ലക്ഷം രൂപയായി മാറിയത്. അത് നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രോജെക്ട് നടന്നുവരുന്നതിനാൽ റഹീമിനെ സെറ്റിൽ ചെയ്യാൻ കഴിഞ്ഞില്ല. റഹീമിന്റെ പണം പ്രൊജക്റ്റിൽ മുടക്കിയിരിക്കുകയാണ്. പ്രോജക്ട് പൂർത്തിയായിട്ടില്ല. അതിനാലാണ് പണം നൽകാൻ താമസിക്കുന്നത്.അവധികൾ മാറി മാറി പറഞ്ഞിട്ടും കാശ് നൽകാൻ കഴിഞ്ഞില്ല എന്നത് സത്യമാണ് -പ്രകാശ് പോൾ പറയുന്നു.

പ്രകാശ് പോളുമായി പങ്കാളിത്തം ഒഴിഞ്ഞതിനെ തുടർന്ന് ചാച്ചാജി എന്ന സിനിമയുടെ നിർമ്മാണ ജോലികളിലാണ് റഹിം ഉള്ളത്. പക്ഷെ റഹിം കേസ് നൽകിയത് ഒരു കാലത്ത് മലയാളികളുടെ വികാരമായി മാറിയിരുന്ന കടമറ്റത്ത് കത്തനാരായി നടിച്ച പ്രകാശ് പോളിന്റെ പേരിലാണ് എന്നതുകൊണ്ട് തന്നെയാണ് ഈ കേസ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. മിനിസ്‌ക്രീൻ രംഗത്ത് ശ്രദ്ധേയനായ താരമായിരുന്നു പ്രകാശ് പോൾ എന്നതുകൊണ്ട് ടെലിവിഷൻ താരങ്ങളുടെ ഇടയിൽ ഈ കേസ് ഇപ്പോൾ സംസാരവിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP