Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാന സർക്കാരിനെ വിമർശിച്ചത് ​ഗുണം പറ്റുന്ന സംഘടന; അത്രയും അവിവേകമുള്ള ഒരു പ്രസ്താവന ഒരു അദ്ധ്യാപക സംഘടനക്ക് എങ്ങനെ കൊടുക്കാൻ കഴിഞ്ഞെന്നും പിണറായി വിജയൻ; സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന എകെപിസിടിഎയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിനെ വിമർശിച്ചത് ​ഗുണം പറ്റുന്ന സംഘടന; അത്രയും അവിവേകമുള്ള ഒരു പ്രസ്താവന ഒരു അദ്ധ്യാപക സംഘടനക്ക് എങ്ങനെ കൊടുക്കാൻ കഴിഞ്ഞെന്നും പിണറായി വിജയൻ; സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന എകെപിസിടിഎയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ച ഇടത് അദ്ധ്യാപക സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസ മേഖലയെ സർക്കാർ തകർക്കുന്നുവെന്ന കോളജ് അദ്ധ്യാപക സംഘടനയായ എകെപിസിടിഎയുടെ പ്രസ്താവനക്കെതിരെ ആയിരുന്നു പിണറായി വിജയന്റെ പ്രതികരണം. അവരുടെ പ്രസ്താവന അവിവേകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അത്രയും അവിവേകമുള്ള ഒരു പ്രസ്താവന ഒരു അദ്ധ്യാപകസംഘടനക്ക് കൊടുക്കാൻ കഴിഞ്ഞുവെന്നത് ഞാൻ ആശ്ചര്യപ്പെട്ടു. ചെറിയ ചില പ്രശ്‌നങ്ങളുടെ നേരെ വല്ലാത്ത വികാരം ഉയർന്നുവരികയാണ്. പ്രശ്‌നങ്ങളുണ്ടാകാം. അങ്ങനെ വരുമ്പോൾ ബന്ധപ്പെട്ട മന്ത്രിയുമായി ചർച്ച ചെയ്യാം. അത്തരം ശ്രമങ്ങളൊന്നും നടത്താതെ നേരെ സർക്കാരിനെ വെച്ചടിക്കുകയാണ്' മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കുറിച്ച് പൊതുവിൽ നല്ല അഭിപ്രായം ഉയർന്നുവരുമ്പോഴാണ് അതിന്റെ ഗുണങ്ങളെല്ലാം പറ്റിക്കൊണ്ടിരിക്കുന്ന ഒരു ഉത്തരവാദിത്തപ്പെട്ട സംഘടന അത്തരം പ്രസ്താവന ഇറക്കുന്നത്. അങ്ങനെയുള്ള നിലപാട് മാറേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസിന്റെ പേരിലും കോളജ് അദ്ധ്യാപകരുടെ ജോലിഭാരം പുനർ നിർണയിച്ചതിലും ഭരണപക്ഷ സംഘടന ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു.

കേരളത്തിലെ കോളേജുകളിൽ ജൂൺ ഒന്നിന് തുറക്കണമെന്നും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ അവ്യക്തതയെന്ന് അദ്ധ്യാപക സംഘടനയായ എകെപിസിടിഎ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്ക്ഡൗൺ കാലയളവ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള അദ്ധ്യാപക പരിശീലനത്തിനും വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനും ഉപയോഗപ്പെടുത്തണം എന്ന് അദ്ധ്യാപക സംഘടനകൾ വളരെ നേരത്തെ ആവശ്യപ്പെട്ടിട്ടും അതിനായി ഒരു ചെറുവിരൽപോലും അനക്കാതിരുന്ന അധികാരികൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പരിഹാസ്യമായ നിർദ്ദേശങ്ങളുമായാണെന്ന് എകെപിസിടിഎ ഭാരവാഹികൾ പറഞ്ഞു.

സാധാരണ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും മനസിലാക്കാതെ അക്കാദമിക് കലണ്ടർ അനുസരിച്ചു ക്ലാസുകൾ നടത്തണം, ഹാജർ രേഖപെടുത്തണം തുടങ്ങിയ വിവരക്കേടുകൾ ആണ് ഉത്തരവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇതിന് ആവശ്യമായ ഉപകരണങ്ങൾ അടക്കം നൽകി എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വിദ്യാഭ്യാസരംഗത്തെ എല്ലാ പരിഷ്കാരങ്ങളെയും തികച്ചും ബുദ്ധിശൂന്യമായ സംവിധാനങ്ങളുപയോഗിച്ച് തകർക്കുന്ന സ്ഥിരം ബ്യൂറോക്രാറ്റിക് രീതി തന്നെയാണ് ഈ ഉത്തരവിലും സ്ഥാനം പിടിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നത് പോലുള്ള കാലത്തിന് ചേരാത്ത നിർദ്ദേശങ്ങളും ഉണ്ട് ഉത്തരവിൽ. കൊവിഡിന്റെ മറവിൽ സർവകലാശാലകളെ നോക്കുകുത്തിയാക്കി അക്കാദമിക് കാര്യങ്ങളിൽ പോലും കൈകടത്താൻ ആണ് ഉദ്യോഗസ്ഥവൃന്ദം ശ്രമിക്കുന്നത്.

ഇത്തരം ഉദ്യോഗസ്ഥരെ നേരാംവഴിക്കു നയിക്കുന്നതിനു പകരം വിസിമാരുടെ യോഗം വിളിച്ചുചേർത്തു തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒരു പുതിയ ശൈലി ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. സെമസ്റ്റർ സമ്പ്രദായം എന്താണെന്ന് പോലും തിരിച്ചറിയാതെ പകുതി സെമസ്റ്ററുകളെ വ്യത്യസ്തമാക്കി മാറ്റാം എന്നൊക്കെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പും ചില സർവ്വകലാശാലകളും ജല്പനം നടത്തുന്നത് എന്നും സംഘടന ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP