Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിഎൽഎഫ് ഫ്‌ളാറ്റ് നിർമ്മിച്ചത് കായൽ കൈയേറി; പാരിസ്ഥിതിക അനുമതി നൽകിയ മൊഹന്തി ഗുരുതര വീഴ്ച്ച വരുത്തി: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിനെ പ്രതിരോധത്തിലാക്കും

ഡിഎൽഎഫ് ഫ്‌ളാറ്റ് നിർമ്മിച്ചത് കായൽ കൈയേറി; പാരിസ്ഥിതിക അനുമതി നൽകിയ മൊഹന്തി ഗുരുതര വീഴ്ച്ച വരുത്തി: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിനെ പ്രതിരോധത്തിലാക്കും

തിരുവനന്തപുരം: കൊച്ചിയിലെ ചിലവന്നൂരിൽ കായൽ പുറമ്പോക്ക് കൈയേറി ഡിഎൽഎഫ് ഫ്‌ളാറ്റ് നിർമ്മിച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പോന്ന പരാമർശങ്ങളുള്ളത്. കായൽ കൈയേറിയാണ് ഡിഎൽഎഫിന്റെ ഫ്‌ളാറ്റ് നിർമ്മാണമെന്ന വാദത്തെ ശരിവെക്കുന്നതാണ് റിപ്പോർട്ട്.

ഭരത് ഭൂഷൺ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്: 2005ലെ ഗൂഗിൽ മാപ്പ് പരിശോധിപ്പോൾ ഈ സ്ഥലം കായൽതീരമാണെന്ന് കാണുന്നു. എന്നാൽ ഇപ്പോൾ ഈ പ്രദേശം മണ്ണിട്ട് മൂടി ഫ്‌ളാറ്റ് നിർമ്മിച്ച നിലയിലാണ്. കായൽ കൈയേറിയാണ് ഫ്‌ളാറ്റ് നിർമ്മിച്ചതെന്ന് പ്രഭമദൃഷ്ട്യ ബോധ്യപ്പെടും. മാത്രമല്ല, തീരദേശ പരിപാലന നിയമം പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഫ്‌ളാറ്റ് നിർമ്മിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥനായ മൊഹന്തി ഇത് പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി.

എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഫ്‌ളാറ്റ് നിർമ്മിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്‌ളാറ്റ് നിർമ്മിച്ച പ്രദേശത്ത് വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞരടങ്ങിയ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കണം. 15 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കണമെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്യുന്നു. റിപ്പോർട്ട് വനംമന്ത്രി ഇന്ന് നിയമസഭയിൽ വച്ചേക്കും.

എന്നാൽ സർക്കാർ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നിർമ്മാണം പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ എതിർത്ത് രംഗത്തെത്തുന്നത് ശരിയല്ലെന്നുമുള്ള വാദമാണ് ഡിഎൽഎഫിനുള്ളത്. ഇത് സംബന്ധിച്ച ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ ഡിഎൽഎഫ് ഈ വാദം ഉന്നിയിക്കും. കഴിഞ്ഞ ദിവസം ഡിഎൽഎഫിന് വേണ്ടി മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ് കോടതിയിൽ ഹാജരായത്.

ചിലവന്നൂർ കായൽ കൈയേറി തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽപ്പറത്തി ഡിഎൽഎഫ് നിർമ്മിച്ച ഫ്‌ളാറ്റിന് പാരിസ്ഥിതികാനുമതി നൽകിയതാണ് വിവാദത്തിന് വഴിവച്ചത്. ഡിഎൽഎഫ് തീരദേശ പരിപാലന നിയമം ലംഘിച്ച സംഭവം പരിശോധിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയെ പിൻവലിച്ച അഡീഷണൽ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയുടെ ഉത്തരവിനെ കുറിച്ച് മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

തുടർന്ന് വിഷയം നിയമസഭയിലും സജീവ ചർച്ചയ്ക്കിടയാക്കിയിരുന്നു. മൊഹന്ദിയുടെ തീരുമാനം റദ്ദുചെയ്തതായി റവന്യു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചിരുന്നു. വിവിധ ഏജൻസികളുടെ സ്റ്റോപ്പ് മെമോ നിലനിൽക്കെയാണ് തീരദേശപരിപാലന അഥോറിറ്റിയുടെ അനുമതി ഡിഎൽഎഫ് നേടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP