Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരീക്ഷണ യാത്രയിൽ വെറും 14 ബസുകൾ ഓടിച്ചിട്ടും ആറു ദിവസത്തെ കളക്ഷൻ 24 ലക്ഷം; 219 ബസുകളും തുടർച്ചയായി ഓടൻ തുടങ്ങുമ്പോൾ പട്ടിണി മാറുമെന്ന് കരുതി തച്ചങ്കരി; ചൊവ്വാഴ്ച ഓടി തുടങ്ങുന്ന ചിൽ ബസ് തകർത്ത് വാരുമെന്ന പ്രതീക്ഷയിൽ കെ എസ് ആർ ടി സി

പരീക്ഷണ യാത്രയിൽ വെറും 14 ബസുകൾ ഓടിച്ചിട്ടും ആറു ദിവസത്തെ കളക്ഷൻ 24 ലക്ഷം; 219 ബസുകളും തുടർച്ചയായി ഓടൻ തുടങ്ങുമ്പോൾ പട്ടിണി മാറുമെന്ന് കരുതി തച്ചങ്കരി; ചൊവ്വാഴ്ച ഓടി തുടങ്ങുന്ന ചിൽ ബസ് തകർത്ത് വാരുമെന്ന പ്രതീക്ഷയിൽ കെ എസ് ആർ ടി സി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എസി ബസുകളുപയോഗിച്ചുള്ള തച്ചങ്കരി മോഡൽ വൻ ജയം. കെഎസ്ആർടിസിയുടെ ചിൽ ബസ് പരീക്ഷണയോട്ടത്തിൽ വലിയ പ്രതീക്ഷയാണ് കെ എസ് ആർ ടി സിക്ക് കൈവരുന്നത്.. എറണാകുളംതിരുവനന്തപുരം സർവീസ് ആറു ദിവസം കൊണ്ടു നേടിയതു 24 ലക്ഷം രൂപ. ഏകദേശം നാലു ലക്ഷം രൂപയാണു പ്രതിദിന കലക്ഷൻ. 14 എസി ലോഫ്‌ളോർ ബസുകൾ ഉപയോഗിച്ചുള്ള 20 ഷെഡ്യൂളുകളാണു കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഓഗസ്റ്റ് ഒന്നിനു ചിൽ ബസ് മറ്റു റൂട്ടുകളിൽ കൂടി വരുന്നതോടെ വരുമാനത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നുവെന്നു സിഎംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.

ചിൽ ബസ് എന്ന കാറ്റഗറിയിൽ കേരളമൊട്ടാകെ 219 ബസുകൾ ഓടിക്കാനാണ് പദ്ധതി. പരീക്ഷണ സർവ്വീസുകളുടെ കണക്ക് നോക്കുമ്പോൾ എല്ലാ സർവ്വീസും വിജയമായാൽ അത് കെ എസ് ആർ ടി സിക്ക് പുത്തനുണർവ്വ് നൽകും. ശാസ്ത്രീയമായി സർവ്വീസുകൾ ക്രമീകരിച്ചാകും ഇത് നടപ്പാക്കുക. അതുകൊണ്ട് തന്നെ ആളില്ലാതെ ബസ് ഓടുന്ന സ്ഥിതി ഇല്ലാതാക്കും. ഓണക്കാലത്ത് കേരളത്തിൽ സുഖയാത്രയ്ക്കും എ സി ബസുകൾ വഴിയൊരുക്കും. ഓണക്കാലം കെ എസ് ആർ ടി സിയുടെ സുവർണ്ണകാലമാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം. ഇതരസംസ്ഥാന സർവ്വീസുകളിലൂടേയും ചിൽ ബസുകളിലൂടേയും പരമാവധി ലാഭമുണ്ടാക്കാനാണ് ശ്രമിക്കും.

ചിൽ ബസുകളിൽ കൂടുതൽ സൗകര്യങ്ങളും ഒരുക്കും. ഹെഡ് റെസ്റ്റ് ഇല്ലാത്ത ബസുകളിൽ അവ വൈകാതെ ലഭ്യമാക്കും. സീറ്റുകളുടെ എണ്ണം കൂട്ടാനും നിലവിലുള്ള സീറ്റുകൾ കുഷ്യൻ സീറ്റുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഏഴു ബസുകൾ വീതമാണ് എറണാകുളം, തിരുവനന്തപുരം ഡിപ്പോകളിൽ നിന്നു സർവീസ് നടത്തുന്നത്. കോഴിക്കോട്, എറണാകുളം സർവീസുകളിൽ നിന്ന് 50 ലക്ഷം രൂപയുടെ പ്രതിവാര കലക്ഷനാണു ലക്ഷ്യമിടുന്നത്. ഇതോടെ സ്വകാര്യ എസി ബസുകളുടെ ഈ റൂട്ടുകളിലെ കുത്തകയും തകർക്കും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം എറണാകുളം ചിൽ ബസിൽ രാവിലെയുള്ള ചില ഷെഡ്യൂളുകളിൽ 35,000 രൂപ വരെ കലക്ഷനുണ്ട്. 24,000 രൂപയാണ് ഈ റൂട്ടിലെ ശരാശരി കലക്ഷൻ. ഇത് വലിയ നേട്ടമാണ്.

തിരക്കേറിയ സമയങ്ങളിൽ തിരുവനന്തപുരം എറണാകുളം സെക്ടറിൽ അരമണിക്കൂർ ഇടവിട്ടുള്ള സർവീസും പരിഗണനയിലുണ്ടെന്നു സിഎംഡി പറഞ്ഞു. പകൽ ഓരോ മണിക്കൂർ ഇടവിട്ടും രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ രണ്ടു മണിക്കൂർ ഇടവിട്ടുമാണു നിലവിലെ പദ്ധതി. ചിൽ ബസിന്റെ വരവോടെ ദീർഘദൂര സർവീസുകളിൽ എറണാകുളത്തു നിന്നു സീറ്റ് കിട്ടാത്ത പ്രശ്‌നത്തിനു പരിഹാരമായി. ഓരോ മണിക്കൂറിലും കോഴിക്കോട് സർവീസ് കൂടി വന്നതോടെ എറണാകുളത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു ഫ്‌ളൈ ബസിനു പുറമേ അധിക സർവീസുകളായി. ഏതു സമയത്തും മലബാറിലേക്കും കൊച്ചി നഗരത്തിലേക്കും വിമാനത്താവളത്തിൽ നിന്നു ബസ് കിട്ടും.

വിമാനത്താവളത്തിൽ ബസ് നിർത്തുന്ന സ്ഥലത്തേക്കു ട്രോളിയിൽ ലഗേജുമായി എത്താൻ ബുദ്ധിമുട്ടുണ്ട്. ഇതിനു പരിഹാരമായി രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾക്കു മുൻപിൽ നിന്നു ബസിൽ കയറാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ബസുകളുടെ സമയക്രമം വിമാനത്താവളത്തിൽ പ്രദർശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയ പാതിയിലൂടെ എം.സി. റോഡിലൂടെയും ഒരുമണിക്കൂർ ഇടവേളകളിൽ ശീതീകരിച്ച ആധുനിക ബസ്സുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ചിൽ ബസ്. അതായത് തിരുവനന്തപുരത്ത് നിന്ന് ഓരോ അര മണിക്കൂർ ഇടവിട്ട് എറണാകുളത്തേക്ക് എൻ എച്ചിലൂടേയും എംസി റോഡിലൂടേയും എസി ബസ്. സാമാന രീതിയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും.

ഈ ബസിൽ യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നവർക്ക് വടക്കോട്ട് യാത്ര തുടരാൻ അവിടെ നിന്നും എല്ലാ അര മണിക്കൂറിലേക്കും കോഴിക്കോട്ടേക്ക് ബസ് സർവ്വീസ്. കോഴിക്കോട് നിന്ന് കാസർഗോട്ടേയ്ക്കും പാലക്കാട്ടേക്കും എസി യാത്ര. അങ്ങനെ കേരളത്തിന്റെ ബസ് റൂട്ടിനെ മൂന്ന് മേഖലകളായി തിരിച്ച് എല്ലാ ഭാഗത്തേയ്ക്കും എല്ലായ്‌പ്പോഴും എസി ബസ്. അതാണ് ചിൽ ബസ് സർവ്വീസുകൾ. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘ ദൂര സർവ്വീസുകൾ സജീവമാക്കി കെ എസ് ആർ ടി സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.

ഇതിനായി പുതുതായി ബസുകളൊന്നും വാങ്ങുന്നില്ല. കെ എസ് ആർ ടി സിക്ക് ഇപ്പോൾ തന്നെ 250 ഓളം എസി ബസുകളുണ്ട്. തോന്നും പടി തോന്നുന്ന റൂട്ടിൽ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജിൽ കിടക്കുന്ന എസ് ബിസുകൾ നന്നാക്കിയെടുത്തുമാണ് ചിൽ പദ്ധതിയുടെ മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP