Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണാ ജോർജിനൊപ്പം പ്രതിയുടെ ചിത്രം കിട്ടിയതോടെ ആവേശം ഇരട്ടിച്ചു; ചികിൽസയിൽ കഴിയുന്ന പെൺകുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ച് കേസ് കൊലപാതകമാക്കാൻ അമിതാവേശം; വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ പൊലീസ്; സംശയ നിഴലിൽ നിൽക്കുന്നത് കോൺഗ്രസ് അനുകൂല പേജുകളും ഗ്രൂപ്പുകളും; യുവതിയെ പച്ചയ്ക്ക് കൊളിത്തിയ ക്രൂരതയിൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചവർ കുടുങ്ങും

വീണാ ജോർജിനൊപ്പം പ്രതിയുടെ ചിത്രം കിട്ടിയതോടെ ആവേശം ഇരട്ടിച്ചു; ചികിൽസയിൽ കഴിയുന്ന പെൺകുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ച് കേസ് കൊലപാതകമാക്കാൻ അമിതാവേശം; വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ പൊലീസ്; സംശയ നിഴലിൽ നിൽക്കുന്നത് കോൺഗ്രസ് അനുകൂല പേജുകളും ഗ്രൂപ്പുകളും; യുവതിയെ പച്ചയ്ക്ക് കൊളിത്തിയ ക്രൂരതയിൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചവർ കുടുങ്ങും

ആർ പീയൂഷ്

കൊച്ചി: യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ സമൂഹ മാധ്യമങ്ങളിൽ മരണപ്പെട്ടു എന്ന് കാട്ടി പോസ്റ്റ് ചെയ്തവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആർ.സന്തോഷ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാർത്ത വന്ന സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രചരിപ്പിച്ച പേജുകൾ കോൺഗ്രസ്സ് അനുകൂല ഗ്രൂപ്പുകളാണ്. പെൺകുട്ടിയെ ആക്രമിച്ച പ്രതി വീണാ ജോർജ്ജിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇത് തിരഞ്ഞെടുപ്പ് ആയുധമാക്കുവാനുള്ള ശ്രമമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീണാ ജോർജ്ജിനൊപ്പം പ്രതി നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചവർക്കെതിരെയും നിയമ നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സ് എന്ന പേജിലാണ് ആദ്യമായി പെൺകുട്ടി മരിച്ചു എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോൺഗ്രസ്സ് സൈബർ ടീം, ഹമീദ് ചപ്പനങ്ങാടി, ക്രിസ്റ്റിൻ ജോസഫ്, ജനപക്ഷം റെജി പൂവത്തൂർ, കടൽകാണിപ്പാറ, മെഡിക്കൽ കോളേജ് തിരുവനന്തപുരം ഹെൽപ്പിങ് ടീം, എന്റെ കേരലം തുടങ്ങീ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിും വ്യാജ വാർത്ത പ്രത്യക്ഷ പെട്ടു. വാർത്ത പ്രചരിച്ചതോടെ പെൺകുട്ടി ചികിത്സയിലുള്ള എറണാകുളം മെഡിക്കൽ സെന്ററിലേക്ക് ഫോൺകോളുകളുടെ നിലക്കാത്ത പ്രവാഹമായിരുന്നു. തിരുവല്ല പൊലീസ് സ്റ്റേഷനിലേക്കും സമാനമായ രീതിയിൽ ഫോൺ കോളുകൾ എത്തി. ഇതിനെ തുടർന്നാണ് പൊലീസ് നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറായത്.

കഴിഞ്ഞ 12 ന് തിരുവല്ല ചിലങ്ക ജംക്ഷനിൽ രാവിലെ ഒൻപതിനാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയിരൂർ സ്വദേശിനിയായ പതിനെട്ട്കാരിയെയാണ് പ്രതി അജിൻ റെജി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. വിവാഹ ആഭ്യർത്ഥന നിരസിച്ചതാണ് പ്രതികാരത്തിന് കാരണം. തിരുവല്ലയിൽ പെൺകുട്ടി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് അടുത്തായിരുന്നു സംഭവം. യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ശരീരത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു.

ബൈക്കിൽ രണ്ട് കുപ്പിയിൽ പെട്രോളുമായി എത്തിയാണ് അജിൻ ക്രൂരത കാട്ടിയത്. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. റാന്നി അയിരൂർ സ്വദേശിനിയായ കവിതയുമായി നാളുകളായി പ്രണയത്തിലായിരുന്നെന്നും അജിന്റെ വിവാഹ അഭ്യർത്ഥന കവിതയുടെ വീട്ടുകാർ നിരസിക്കുകയുമായിരുന്നെന്നാണ് വിവരം. ഇതിന് ശേഷം പ്രണയ ബന്ധത്തിൽ നിന്നും കവിത പലതവണ ഒഴിഞ്ഞ് മാറിയിരുന്നു.

12 ന് രാവിലെ പെൺകുട്ടി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്തേക്ക് യുവാവ് എത്തുകയും അവിടെ വെച്ച് യുവതിയുടെ ശരീരത്തലേക്ക് പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടു നിന്ന നാട്ടുകാരാണ് പെട്ടന്ന് തന്നെ പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയും വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തത്. പെൺകുട്ടിയെ ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇതിനു പിന്നാലെ തന്നെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകാണ്.

തീ ശക്തമായി ശരീരത്തിൽ ആളിക്കയറിയതിന് പിന്നാലെ പെൺകുട്ടിയുടെ മുഖവും മുടിയും ഭാഗികമായി കത്തിയമർന്ന നിലയിലാണ്. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു.

അതേ സമയം പൊള്ളലേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് സമൂഹ മാധ്യമത്തിൽ കുട്ടി മരിച്ചു എന്നു കാട്ടി ആദരാഞ്ജലികൾ അർപ്പിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. പെൺകട്ടിയുടെ ചികിത്സയ്ക്കായി ആവാസിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസമാഹരണം മറുനാടൻ മലയാളി സംഘടിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP