Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയും കൊറോണയെ എങ്ങും എത്തിച്ചു; വൈറസിന്റെ താണ്ഡവം ലോകത്തെ കരയിപ്പിക്കുമ്പോൾ ചരിക്കുന്നത് ചൈനയും! അമേരിക്ക പോലും കോവിഡിൽ തളരുമ്പോൾ ചൈന കയറ്റുമതിയിലൂടെ ഉണ്ടാക്കിയത് 11,000 കോടി രൂപ; മാസ്‌കുകളും സുരക്ഷാ കവചങ്ങളും തെർമോ മീറ്ററുകളും വെന്റിലേറ്ററും കയറ്റി അയച്ച് സാമ്പത്തിക കരുത്ത് നേടി കമ്യൂണിസ്റ്റ് രാജ്യം; ചൈനയുടെ കണ്ണുകൾ നീളുന്നത് ലോക നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക്

ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയും കൊറോണയെ എങ്ങും എത്തിച്ചു; വൈറസിന്റെ താണ്ഡവം ലോകത്തെ കരയിപ്പിക്കുമ്പോൾ ചരിക്കുന്നത് ചൈനയും! അമേരിക്ക പോലും കോവിഡിൽ തളരുമ്പോൾ ചൈന കയറ്റുമതിയിലൂടെ ഉണ്ടാക്കിയത് 11,000 കോടി രൂപ; മാസ്‌കുകളും സുരക്ഷാ കവചങ്ങളും തെർമോ മീറ്ററുകളും വെന്റിലേറ്ററും കയറ്റി അയച്ച് സാമ്പത്തിക കരുത്ത് നേടി കമ്യൂണിസ്റ്റ് രാജ്യം; ചൈനയുടെ കണ്ണുകൾ നീളുന്നത് ലോക നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? വുഹാനിൽ തുടങ്ങിയ വൈറസ് ചൈനയ്ക്ക് ഈ ഘട്ടത്തിൽ നൽകുന്നത് നേട്ടം മാത്രമാണ്. ലോകമെമ്പാടും കൊറോണ വൈാറസ് താണ്ഡവമാടുമ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ ആദ്യം രോഗമെത്തിയ ചൈനയ്ക്ക് കുലുക്കവുമില്ല. വൈറസിൽ പല രാജ്യങ്ങളുടെയും കയറ്റുമതി മേഖല തകർന്നടിഞ്ഞു. എന്നാൽ കൊറോണ കാലത്തും വൻ സാമ്പത്തിക നേട്ടമാണ് ചൈന കൊയ്യുന്നത്.

ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ വലിയ ക്ഷാമമാണ് ലോകമെമ്പാടും നേരിടുന്നത്. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ പല രാജ്യങ്ങളിലും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനം ഏതാണ്ട് നിലച്ചു. ചൈന മാത്രമാണ് ഇപ്പോൾ ഇവരുടെ ആശ്രയം. ആരോഗ്യ വസ്തുക്കൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഒട്ടിമിക്ക രാജ്യങ്ങളും. ലോകത്തെ വൈറസ് ഞെട്ടിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ പലരും തളർന്നു. അമേരിക്ക പോലും പ്രതിസന്ധിയിലായി. ഈ അവസരമാണ് ചൈന മുതലാക്കിയത്. 1.45 ബില്യൺ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കൽ ഉപകരണങ്ങളാണ് ചൈന വിവിധ രാജ്യങ്ങളിലേയ്ക്ക് ഈ കാലഘട്ടത്തിൽ കയറ്റി അയച്ചത്. കൊറോണയിൽ മറ്റ് രാജ്യങ്ങൾ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ഇത്

കോടിക്കണക്കിന് മാസ്‌കുകൾ, ലക്ഷക്കണക്കിന് വ്യക്തിഗത സുരക്ഷാ കവചങ്ങൾ, ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ, വെന്റിലേറ്ററുകൾ, ടെസ്റ്റിങ് കിറ്റുകൾ, സുരക്ഷാ കണ്ണടകൾ എന്നിവയാണ് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള കാലത്ത് കയറ്റി അയച്ചിരിക്കുന്നത്. ചൈനയിലെ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ മറ്റ് രാജ്യങ്ങൾ നൽകിയ ആത്മാർത്ഥമായ സഹായം എല്ലായ്‌പ്പോഴും ഓർമിക്കുന്നതിനാൽ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ വിതരണം രാജ്യം ഒരിക്കലും തടസപ്പെടുത്തില്ലെന്നും ചൈന പറയുന്നു. എന്നാൽ എല്ലാം ലോക ശക്തിയാകാനുള്ള ചൈനീസ് തന്ത്രമാണോ എന്ന സംശയവും സജീവമാണ്.

'ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ വളർച്ച. അതായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക. അല്ലാതെ ആയുധങ്ങളല്ല'- 80കളുടെ അവസാനത്തിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ പറഞ്ഞ ഈ വാചകം ആധുനിക കാലത്ത് അക്ഷരം പ്രതി ശരിയാവുകയാണ്. ഇതാണ് കൊറോണയിൽ ചൈന നേടുന്നത്. ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയുമാണ് കോവിഡ് 19 പടരാൻ കാരണമായതെന്ന് ഒരു ഘട്ടത്തിൽ വ്യാപകമായി വിമർശനം ഉയരുന്നുവെങ്കിലും ഇപ്പോൾ ലോകമാധ്യമങ്ങൾ ചർച്ചചെയ്യുന്നത് ചൈനയുടെ അതിജീവന രീതികളാണ്. ആരോഗ്യമേഖലയിലെ ഉയർന്ന പൊതുനിലവാരവും ചൈനയെ തുണച്ചുവെന്നാണ് ലോകാരോഗ്യ സംഘടനകളുടെ പ്രതിനിധികളും പറയുന്നത്. ഈ വിശകലനങ്ങളാണ് ചൈനയുടെ ആരോഗ്യ ഉപകരണങ്ങൾക്ക് ഡിമാൻഡ് കൂട്ടിയത്. പലപ്പോഴും രണ്ടാം കിട സാധനങ്ങളാണ് ചൈന കയറ്റുമതി ചെയ്യുന്നതെന്ന വിമർശനം ഉണ്ടെങ്കിലും കൊറോണക്കാലത്ത് ഇതിനെ ആശ്രയിക്കാൻ എല്ലാവരും നിർബന്ധിതമാകുന്നു.

ചൈനയിലെ സാങ്കിത വിദ്യയിൽ കൊറോണക്കാലത്ത് പലതും കണ്ടെത്തലുകളായി എത്തി. കോവിഡ്-19 എന്ന ആപ്പ് അതിലൊന്നാണ്. ഈ ആപ്പ് എല്ലാവരോടും ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോൺടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവർ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രെയിനുകളിൽ കയറി, ബസ്സുകളിൽ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആർടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകൾ സോഷ്യൽ മീഡിയയും ടെലഫോൺ റെക്കാഡുകളും മറ്റു ജനങ്ങൾ ഉപയോഗിക്കുന്ന ആപുകളും ചോർത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാൽ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേർന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാൽ ഉടനെ അലാറം മുഴങ്ങും. ഇതിനൊപ്പം ഭക്ഷണ വിതരണ അപ്പുകളും ചൈന നിർമ്മിച്ചു. ഇതെല്ലാം ചൈനയ്ക്ക് ഇപ്പോൾ വിപണി നേട്ടവുമാകുകയാണ്.

ചൈനയുടെ തന്ത്രങ്ങൾ ഏതൊക്കെ വഴിയിലൂടെ നീങ്ങുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നതാണ് സത്യം. രാജ്യത്തെ മുഴുവൻ കനത്ത ഇരുമ്പുമറയ്ക്കുള്ളിൽ സൂക്ഷിക്കുന്ന ചൈനയിൽ നിന്നും ഭരണാധികാരികൾക്ക് അനഭിമതമായ ഒരു വാർത്തയും പുറത്തു വരാറില്ലെന്ന സത്യമാണ് ചൈനയെ പ്രവചനാതീതമായി മാറ്റുന്നത്. ചൈനയുടെ വാതിലുകൾ ആദ്യമായി പാശ്ചാത്യ സാമ്പത്തിക ശക്തികൾക്കായി തുറന്നുകൊടുത്ത ചൈന പക്ഷെ ആഗോളവത്ക്കരണ നയത്തിൽ നിന്നും ഏറെ നേട്ടങ്ങൾ കൊയ്തു. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും ആഗോള വിപണികളായി മാറിയപ്പോൾ ആഗോളതലത്തിൽ തന്നെ ഒരു ഉദ്പ്പാദന കേന്ദ്രമായി മാറുവാൻ ചൈനക്ക് കഴിഞ്ഞത്, ഈ പുത്തൻ നയങ്ങളുടെ ഫലമായി ഉയർന്നുവന്ന പുത്തൻ ധനികവിഭാഗം കമ്മ്യുണിസ്റ്റ് പാർട്ടിയോടൊപ്പം കൈകോർത്തപ്പോൾ, ചൈനയിലെ ദരിദ്രവിഭാഗം ഏറെ ദുരിതങ്ങൾക്ക് ഇരകളായി. കൊറോണക്കാലത്തും ഇതൊക്കെ തന്നായണ് സംഭവിക്കുന്നത്. പാവപ്പെട്ടവരെ കൊറോണയുടെ ഇരകളാക്കി നേട്ടം കൊയ്യുകയാണ് ചൈന ഇപ്പോൾ.

കൃഷിയും മറ്റും ഇന്നും പൊതുമേഖലയിലുള്ള ചൈനയിൽ പക്ഷെ വന്യജീവികളെ വേട്ടയാടുവാനുള്ള കരാർ ഇന്ന് ചില സ്വകാര്യ വ്യക്തികൾക്കാണ്. ഇത് ബുദ്ധിപൂർവ്വം മാർക്കറ്റിങ് ചെയ്ത അവർ, ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനുൾപ്പടെയുള്ളതിനായുള്ള വിശിഷ്ടാഹാരമായാണ് ഈ കാട്ടുമൃഗങ്ങളെ അവതരിപ്പിച്ചത്. അങ്ങനെ ക്ഷാമകാലത്ത് പട്ടിണിപ്പാവങ്ങളുടെ അരവയർ നിറച്ചിരുന്ന വിഭവങ്ങൾ ഇന്ന് സമ്പന്നന്റെ തീന്മേശയിലെ പ്രത്യേക വിഭവങ്ങളായി മാറി. ഇത് തന്നെയാണ് വുഹാനിൽ കൊറോണ എത്തിച്ചതും. വൈറസ് ബാധയുടെ ആദ്യ നാളുകളിൽ തന്നെ ഇതിനെ കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ മറ്റ് രാജ്യങ്ങളേയോ ലോകാരോഗ്യ സംഘടന പോലുള്ള ആഗോള സംഘടനകളേയോ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഈ ലോകമാകെ മരണം വിതക്കുന്ന കൊറോണയെന്ന ഭീകരൻ വളർച്ചയെത്തും മുൻപ് വുഹാനിൽ തന്നെ അകാല ചരമമടയുമായിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന കൈക്കൊണ്ടത് തീർത്തും വ്യത്യസ്തമായ നിലപാടുകളായിരുന്നു. ഇതെല്ലാം സംശയം കൂട്ടുന്നു. ഏങ്കിലും കൊറോണയെ ചൈന ഒറ്റയ്ക്ക് അതിജീവിച്ചു.

വുഹാനിൽ നിന്നും ലോകം മുഴുവനും പറന്നെത്തിയ കൊറോണ തൊട്ടടുത്തുള്ള ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷാങ്ങ്ഹായിയിലും തലസ്ഥാനമായ ബെയ്ജിംഗിലും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കൊറിയയിലും സമീപ രാജ്യങ്ങളിലും ആദ്യം ദുർബലമായിരുന്ന കൊറോണ പിന്നീട് ഇറാനിലും ഇറ്റലിയിലും തന്റെ പൂർണ്ണ ശക്തിയോടെയാണ് അഴിഞ്ഞാടിയത്. ഇത് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. മറ്റ് പല വികസിത രാജ്യങ്ങളും കൊറോണയുടെ ചൂട് അനുഭവിച്ചുവരുമ്പോഴേക്കും ചൈന അതിനെ പിടിച്ചു കെട്ടിയിരുന്നു, പിന്നെ കച്ചവടത്തിന്റെ സാമ്പത്തികം അനുകൂലമാക്കി. ഇത്രനാളും ലോകത്തെ വിരൽത്തുമ്പിലിട്ട് അമ്മാനമാടിയ അമേരിക്ക കോറോണയ്ക്ക് മുന്നിൽ കാര്യമായ പോരാട്ടത്തിന് മുതിരാതെ അടിയറവിനൊരുങ്ങുകയാണ്.

അമേരിക്കയിലാകെ കനത്ത നഷ്ടം വിതച്ച കൊറോണ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന കാര്യവും തർക്കമില്ലാത്തതാണ്. നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കുംപരിധികളുള്ള ജനാധിപത്യ വ്യവസ്ഥയിൽ അമേരിക്കയ്ക്ക് കഴിയുന്നതിനേക്കാളേറെ വേഗത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ജനതയെ മുഴുവൻ അടിച്ചമർത്തി വാഴുന്ന ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണത്തിന് കഴിയും എന്നതിൽ തർക്കമില്ല.

രോഗം ഈ രീതിയിൽ പടരാൻ ഇടയാക്കിയത് തുടക്കത്തിലെ ചൈന കാണിച്ച അലംഭാവവും അമിതമായ ആത്മവിശ്വാസവും ആയിരുന്നെന്ന് വിമർശനം ഉണ്ട്. പകർച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നവരെ ദേശദ്രോഹികളെപ്പോലെയാണ് ചൈനീസ് ഭരണകൂടം പരിഗണിച്ചത്. അതുവരെ 'കേട്ടുകേൾവി' എന്നുപറഞ്ഞ് ഈ മഹാമാരിയെ ഇവർ തള്ളിക്കളയുക ആയിരുന്നു. പകർച്ചവ്യാധിയെക്കുറിച്ചു രാജ്യത്ത് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ ബാധിച്ചു മരിച്ചതോടെയാണു 'കേട്ടുകേൾവി' എന്ന വാക്കിനു ചൈനയിൽ പുതിയ അർഥങ്ങളുണ്ടായത്. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റ് നിയന്ത്രണം ചൈന നിയന്ത്രണം കടുപ്പിച്ചു. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു.

മെസേജിങ് ആപ്പായ വി ചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലമ്‌നൈ ഗ്രൂപ്പിലാണു ലീ വിവരം പങ്കുവച്ചത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെൻലിയാങ്ങിനെ ശാസിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഒരു മാധ്യമപ്രവർത്തകനെ കാണാതായതും ചർച്ചയായി. ചൈനയിലെ വുഹാനിൽനിന്നു കൊറോണ ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്ന പരാതിയും വലിയ വാർത്തയായി.സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ വുഹാനിൽനിന്നു മൊബൈൽ ഫോൺ വഴി പുറത്തുവിട്ട വാർത്തകളാണ് കൊറോണ വുഹാൻ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ഇവരിൽ ചെൻ ക്വിഷിയെ ആണു കാണാതായത്.

കൊറോണ ബാധ ചൈനീസ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ ലീ ഉൾപ്പെടെ ചൈനയിലെ മരണങ്ങൾ കുറയ്ക്കാമായിരുന്നെന്ന അഭിപ്രായമാണു ചൈനക്കാർ പങ്കുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP