Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതിക്കും മതത്തിനും എതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജെറോമിന് കല്ല്യാണം കഴിക്കാൻ വരൻ കത്തോലിക്കൻ തന്നെ വേണോ? യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ വിവാഹ പരസ്യം കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയലിൽ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ജാതിക്കും മതത്തിനും എതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജെറോമിന് കല്ല്യാണം കഴിക്കാൻ വരൻ കത്തോലിക്കൻ തന്നെ വേണോ? യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ വിവാഹ പരസ്യം കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയലിൽ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ(എം) പ്രവർത്തകരും നേതാക്കളും ജാതിചിന്ത വെടിഞ്ഞ നിരീശ്വര വാദികളാണെന്നാണ് വെയ്‌പ്പ്. എന്നാൽ, ആർഎസ്എസും ബിജെപിയും അടക്കമുള്ളവർ സമൂഹത്തിൽ കൂടുതൽ ഇടപെടൽ നടത്തിയതോടെ സിപിഐ(എം) ശൈലി മാറ്റി. കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന പാർട്ടിയായി മാറി സിപിഐ(എം). അവിടം കൊണ്ടും നിന്നില്ല, ഇടുക്കി അടക്കമുള്ള മലയോര മേഖലകളിൽ കത്തോലിക്കാ സഭയോടെ കൈകോർത്താണ് സിപിഎമ്മിന്റെ പ്രവർത്തനം. ചുരുക്കത്തിൽ പാർട്ടി ആശയങ്ങളെല്ലാം പെട്ടിയിലാക്കി വച്ചാണ് ഇപ്പോൾ സിപിഐ(എം) അനുഭാവികളുടെ പ്രവൃത്തികൾ. എന്തായാലും പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ആശയവൈരുദ്ധ്യം മൂലം ഇപ്പോൾ സോഷ്യൽ മീഡിയിൽ നിന്നും പൊങ്കാല ഏറ്റു വാങ്ങുന്നത് എസ്എഫ്‌ഐയുടെ മുൻ തീപ്പൊരു നേതാവും ഇപ്പോത്തെ യുവജന കമ്മീഷൻ ചെയർപേഴ്‌സണുമായ ചിന്താ ജെറോമാണ്.

28 വയസുകാരിയായ ചിന്ത വരനെ തേടി നൽകിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോര പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നൽകിയപ്പോൾ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യൽ മീഡിയയുടെ വിമർശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റർ ഉയരമുള്ള ചിന്ത ആർ സി ലത്തീൻ കത്തോലിക്ക എന്ന് ജാതിക്കോളത്തിൽ കൃത്യമായി പൂരിപ്പിച്ചു നൽകിയിട്ടുണ്ട്.

യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ആണെങ്കിലും ഇക്കാര്യം തൊഴിലായി പറയുന്നില്ല. അധികം താമസിയാതെ അദ്ധ്യാപന ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് പരസ്യത്തിലുള്ളത്. വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. CTVM55398 എന്ന യൂസർ ഐഡിയിലാണ് പരസ്യം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരനെ തേടിയുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകുകയാണ്. മതത്തിനും ജാതിക്കുമെതിരെ ഘോരഘോരം പ്രതികരിക്കുന്ന ചിന്ത എന്തിനാണ് കത്തോലിക്കാ വിശ്വാസി തന്നെയായ വരനെ തേടുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. മാത്രമല്ല, ചാവറ മാട്രിമോണിയലിൽ പരസ്യം നൽകിയത് തന്നെ തെറ്റാണെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

മുമ്പ് സുരേഷ് ഗോപിയെ വിമർശിക്കാൻ മുന്നിൽ നിന്നത് ചിന്തയായിരുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിക്കുന്ന വിധത്തിൽ രൂക്ഷമായ പ്രസംഗം നടത്തിയ ചിന്തയുടെ ജാതി ചിന്തയെ ഇപ്പോൾ കണക്കറ്റ് പരിഹസിക്കുന്നു സോഷ്യൽ മീഡിയ. ചെവിയിൽ പൂട ഉള്ള നായർ എന്ന് പറഞ്ഞ് സുരേഷ് ഗോപിയേയും മോഹൻ ലാലിനെയും ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ട് ഇപ്പൊ സ്വന്തം കാര്യം വന്നപ്പൊ.. ജാതിയുണ്ട് മതമുണ്ട്... ഇതുപോലെ ആണ് ഓരോ കമ്മുണിസ്റ്റു നേതാവുമെന്നുമാണ് ഒരു വിമർശനം.



ബിജെപി അനുഭാവികളും ചിന്തക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ''പറയുമ്പോ വലിയ വായിൽ ജാതിക്കും മതത്തിനും എതിരെ ആഞ്ഞടിക്കും ..പക്ഷെ സ്വന്തം കാര്യം വരുമ്പോൾ മതവും ജാതിയും മുന്നിൽ ഉണ്ടാകും..പ്രത്യേകിച്ച് ഇവർക്ക് ഒക്കെ ഹിന്ദു മതത്തിൽ ഉള്ളവർക്ക് എതിരെ ജാതിയും മതവും ഒക്കെ പറഞ്ഞു ആഞ്ഞടിക്കാൻ വലിയ ആവേശം ആണെന്നും പോകുന്നു കമന്റുകൾ. ജാതിയും മതവും ഇത്ര അഭിമാനം ആണ് എങ്കിൽ ...അതും ക്രിസ്ത്യൻ യുവാക്കളെ തന്നെ കണ്ടെത്തി കൊടുക്കുന്ന വെബ് സൈറ്റിൽ വിവാഹ പരസ്യം പോലും നൽകുന്ന ചിന്ത പിന്നെ എന്തുകൊണ്ട് മറ്റുള്ളവരെ ജാതിയുടെ പേരിൽ ആക്ഷേപിക്കുന്നു എന്നത് ഒരു വലിയ ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു.

അതേസമയം ചിന്ത അറിഞ്ഞു കൊണ്ടാണോ ഇത്രമൊരു പരസ്യം നൽകിയതെന്ന കാര്യം അറിവായിട്ടില്ല. ചിന്തയുടെ കുടുംബം കത്തോലിക്കാ വിശ്വാസികളാണ്. പിതാവ്  ചിന്നപ്പൻ നേരത്തെ മരിച്ചിരുന്നു. ബന്ധുക്കളിൽ ആരെങ്കിലുമാണോ പരസ്യം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയാകുന്ന വ്യക്തി കൂടിയാണ് ചിന്ത. അത്തരക്കാരാണോ ചിന്തയുടെ പ്രൊഫൈൽ വിവാഹ സൈറ്റിൽ ഇട്ടതെന്ന കാര്യവും വ്യക്തമായിട്ടില്ല. എന്തായാലും കമ്മ്യൂണിസ്റ്റുകാരുടെ ജാതിചിന്ത എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ചിന്ത ജെറോം നേരിടുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്ന്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP