Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവെച്ച് കൂട്ടക്കുരുതി നടത്തിയ ഓസ്‌ട്രേലിയൻ വർഗീയവാദി വൻ സ്‌ഫോടനത്തിനും ലക്ഷ്യമിട്ടു; 49 പേരെ കൂട്ടക്കാശാപ്പു ചെയ്തത് 28കാരൻ; 20ലേറെ പേർക്ക് പരിക്കേറ്റു; അക്രമി സംഘത്തിലെ സ്ത്രീ ഉൾപ്പെടെ നാലു പേർ കസ്റ്റഡിയിൽ; കാറിൽ നിന്ന് വൻ സ്‌ഫോടന ശേഖരവും കണ്ടെടുത്തു; വെടിവെയ്‌പ്പ് ലൈവ് ട്രീം ചെയ്ത തീവ്രവാദികൾ ലക്ഷ്യമിട്ടത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെയെന്നും സംശയം; ന്യൂസിലാൻഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി

യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവെച്ച് കൂട്ടക്കുരുതി നടത്തിയ ഓസ്‌ട്രേലിയൻ വർഗീയവാദി വൻ സ്‌ഫോടനത്തിനും ലക്ഷ്യമിട്ടു; 49 പേരെ കൂട്ടക്കാശാപ്പു ചെയ്തത് 28കാരൻ; 20ലേറെ പേർക്ക് പരിക്കേറ്റു; അക്രമി സംഘത്തിലെ സ്ത്രീ ഉൾപ്പെടെ നാലു പേർ കസ്റ്റഡിയിൽ; കാറിൽ നിന്ന് വൻ സ്‌ഫോടന ശേഖരവും കണ്ടെടുത്തു; വെടിവെയ്‌പ്പ് ലൈവ് ട്രീം ചെയ്ത തീവ്രവാദികൾ ലക്ഷ്യമിട്ടത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെയെന്നും സംശയം; ന്യൂസിലാൻഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ് തത്സമയം സംപ്രേഷണം ചെയ്ത് അക്രമി ഓസ്‌ട്രേലിയക്കാരൻ. 49 പേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഓസ്‌ട്രേലികയൻ വർഗീയവാദിയെ സഹായിക്കാൻ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അക്രമി എത്തിയ കാറിൽ നിന്നും വൻ സ്‌ഫോടക ശേഖരവും കണ്ടെത്തി. വെടിവെപ്പിന് ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റിൽ നിന്ന് പൊലീസ് പിടിയിലായി. സ്ത്രീ ഉൾപ്പെടെ നാലു പേരാണ് കസ്റ്റഡിയിലുള്ളത്. കാറിൽ നിന്ന് വൻ സ്‌ഫോടന ശേഖരവും കണ്ടെടുത്തിട്ടുണ്ട്. ഇത് ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാർക്കിന് സമീപത്തെ പള്ളിയിൽ കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പള്ളിയിൽ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയം 16 വയസ് മുതൽ പ്രായമുള്ള അമ്പതോളം പേർ പള്ളിക്കുള്ളിൽ പ്രാർത്ഥനയിലായിരുന്നു. സമാന സമയത്ത് ന്യൂസിലൻഡിലെ മറ്റൊരു മുസ് ലിം പള്ളിയിലും വെടിവെപ്പ് നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗത്ത് ഐലൻഡ് സിറ്റിയിലെ ലിൻവുഡ് അവന്യൂവിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്നും സംശയമുണ്ട്. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് ബംഗ്ലാദേശും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. അൽ നൂർ മസ്ജിദിന് സമീപമുള്ള ഹാഗ്ലി ഓവലായിരുന്നു മൂന്നാം ടെസ്റ്റിനുള്ള വേദി. സുരക്ഷ കണക്കിലെടുത്ത് മത്സരം റദ്ദാക്കാൻ ഇരുടീമും സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ന്യൂസീലൻഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് വെള്ളിയാഴ്‌ച്ചയാണ് തുടങ്ങേണ്ടിയിരുന്നത്.

വെടിവെപ്പ് നടക്കുന്ന സമയത്ത് അൽ നൂർ മസ്ജിദ് തൊട്ടടുത്തുണ്ടായിരുന്ന ബംഗ്ലാദേശ് താരങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു താരങ്ങൾ. ആ സമയത്താണ് വെടിവെപ്പുണ്ടായത്. തുടർന്ന് അവിടെ നിന്ന് ഹാഗ്ലി പാർക്കിലൂടെ പുറത്തുകടന്ന താരങ്ങൾ ടീം ബസ്സിൽ ഹോട്ടലിലേക്ക് തിരിച്ചുപോകുകയായിരുന്നു. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ഇത്രയും ഭയപ്പെടുത്തുന്ന അനുഭവത്തിലൂടെ കടന്നുപോയത് ആദ്യമായിട്ടാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല് ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്റെ പ്രതികരണം.

യന്ത്രതോക്കിൽ ക്യാമറ ഘടിപ്പിച്ചായിരുന്നു അക്രമം. വെടിവയ്ക്കുന്നത് തത്സമയം സ്ട്രീം ചെയ്യുകയും ചെയ്തു. ഇതോടെ തൽസമയം തന്നെ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളുമെത്തി. ഇത് ഏവരേയും ഞെട്ടിച്ചു. പള്ളിയിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിവയ്ക്കുകയായിരുന്നു. അക്രമി പള്ളിയിലെത്തി കാർ പാർക്ക് ചെയ്യുന്നതു മുതലാണ് സമൂഹമാധ്യമത്തിൽ ലൈവ്‌സ്ട്രീം ആരംഭിക്കുന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും വാഹനത്തിനു മുന്നിലെ പാസഞ്ചർ സീറ്റിലും ബൂട്ടിലുമായി വച്ചിരിക്കുന്നത് വീഡിയോയിൽ കാണം. പെട്രോൾ നിറച്ച ടാങ്കുകളും വാഹനത്തിൽ കരുതിയിരുന്നതായി ന്യൂസിലൻഡ് മാധ്യമമായ എൻഇസഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

മോസ്‌കിലേക്ക് ആയുധങ്ങൾ ധരിച്ചാണ് അക്രമി നടന്നുകയറിയത്. സൈനികരുടേതിനു സമാനമായ വസ്ത്രമായിരുന്നു വേഷം. തുടർന്ന് വിവേചനമില്ലാതെ കണ്ണിൽക്കണ്ടവർക്കുനേരെ നിറയൊഴിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലെ ലൈവ്‌സ്ട്രീം 15 മിനിറ്റ് നീണ്ടു. ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണം നടന്ന സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ ക്രിസ്റ്റ്ചർച്ചിലെ മുസ് ലിം പള്ളിക്ക് സമീപം ഉണ്ടായിരുന്നു. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മൽസരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. സംഭവത്തിന് പിന്നാലെ ടീം അംഗങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണ്. പ്രദേശത്തെ മറ്റ് മുസ്‌ലിം പള്ളികളും സ്‌കൂളുകളും തൽകാലികമായി അടക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചർച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചർച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വീടിനുള്ളിൽ തന്നെ ചിലവഴിക്കാൻ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മുസ്ലിം പള്ളികളും അടയ്ക്കാനും സർക്കാർ നിർദ്ദേശം നൽകി. പ്രാദേശിക സമയം ഒന്നരയോടെയായിരുന്നു അക്രമം. പള്ളിയിൽ രക്തം തളം കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു.

കത്തോലിക്ക, ആംഗ്ലിക്കൻ വിഭാഗങ്ങൾ അടക്കം ക്രിസ്ത്യൻ വിഭാഗമാണ് ന്യൂസിലൻഡിൽ ഭൂരിപക്ഷം. മൊത്തം ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് മുസ് ലിംകൾ ഉള്ളത്. 2013ലെ കണക്ക് പ്രകാരം 50000 പേർ. സംഭവത്തിന് പിന്നിൽ വംശീയ വെറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP