Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷ ഭീഷണി മൂലം സംരക്ഷിക്കാൻ വന്ന പൊലീസുകാരെ താമസിപ്പിക്കുവാൻ സൗകര്യമില്ല; കാവൽ നിൽക്കാൻ വന്ന പൊലീസുകാരുടെ പ്രയാസം കണ്ട് തിരിച്ച് പോകാൻ ആവശ്യപ്പെട്ട് ചിത്രലേഖ; പാർട്ടിക്കാരുടെ അക്രമം ഭയന്ന് സർക്കാർ നൽകിയ പൊലീസ് സംരക്ഷണം ചിത്രലേഖക്ക് തന്നെ വിനയാകുന്നു; ജില്ലാ പൊലീസ് മേധാവിയുമായി ഉടൻ തന്നെ ചർച്ച നടത്താൻ ഒരുങ്ങി കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർ

സുരക്ഷ ഭീഷണി മൂലം സംരക്ഷിക്കാൻ വന്ന പൊലീസുകാരെ താമസിപ്പിക്കുവാൻ സൗകര്യമില്ല; കാവൽ നിൽക്കാൻ വന്ന പൊലീസുകാരുടെ പ്രയാസം കണ്ട് തിരിച്ച് പോകാൻ ആവശ്യപ്പെട്ട് ചിത്രലേഖ; പാർട്ടിക്കാരുടെ അക്രമം ഭയന്ന് സർക്കാർ നൽകിയ പൊലീസ് സംരക്ഷണം ചിത്രലേഖക്ക് തന്നെ വിനയാകുന്നു; ജില്ലാ പൊലീസ് മേധാവിയുമായി ഉടൻ തന്നെ ചർച്ച നടത്താൻ ഒരുങ്ങി കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർ

രഞ്ജിത് ബാബു

കണ്ണൂർ: ജില്ലാ പൊലീസ് മേധാവിയെ കണ്ട് തനിക്കും കുടുംബത്തിനും അനുവദിച്ച പൊലീസ് സുരക്ഷ സംബന്ധിച്ച പ്രശ്നത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ ചർച്ച ചെയ്യുമെന്ന് ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ മറുനാടൻ മലയാളിയോട് പറഞ്ഞു. പുതുതായി നിർമ്മാണം നടക്കുന്ന വീടിന് അകലെ ബാലൻ കിണർ എന്ന സ്ഥലത്താണ് ചിത്ര ലേഖയും കുടുംബവും താമസിച്ചു വരുന്ന വാടക വീട്. അവിടെ സുരക്ഷക്കായി ചുമതലയേൽക്കുന്ന വനിതാ പൊലീസിന് താമസ സൗകര്യമൊരുക്കാൻ കഴിയുന്നുമില്ല. ചിത്രലേഖ താമസിക്കുന്ന വാടക വീടിൽ രണ്ട് കിടപ്പ് മുറികൾ മാത്രമേ ഉള്ളൂ. അതിലൊന്നിൽ രോഗബാധിതയായ അമ്മൂമ്മയും മറ്റൊന്നിൽ ചിത്രലേഖയും ഭർത്താവും രണ്ടു മക്കളും സഹോദരീ പുത്രനും കഴിയുന്നു. ഇവരുടെ താമസം തന്നെ പ്രയാസത്തിലാവുമ്പോൾ പൊലീസിന് കൂടി സൗകര്യമേർപ്പെടുത്തണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് ചിത്രലേഖ പറഞ്ഞു.

കഴിഞ്ഞ രാത്രി പത്ത് മണി വരെ ഒരു വനിതാ പൊലീസ് ചിത്രലേഖയുടെ വീട്ടു വരാന്തയിൽ കാവൽ നിന്നിരുന്നു. അവരുടെ പ്രയാസം കണ്ട് ചിത്രലേഖ തന്നെ തിരിച്ച് പോകാൻ പറയുകയായിരുന്നു. അടുത്ത ദിവസം തന്നെ പൊലീസ് മേധാവിയോട് തന്റെ പ്രയാസം വിശദീകരിച്ച് പരാതി നൽകുമെന്ന് ചിത്രലേഖ പറയുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു വനിതാ പൊലീസ് ഉൾപ്പെടെ നാല് പേരാണ് ചിത്രലേഖയുടെ സംരക്ഷണത്തിനായി വീട്ടിലെത്തിയത്. എന്നാൽ സൗകര്യമില്ലാത്ത കുടുസ്സായ വരാന്തയിൽ രാത്രിവരെ വനിതാ പൊലീസ് കഴിച്ചു കൂട്ടി. അവരോട് രാത്രി പത്ത് മണിയോടെ മടങ്ങിപോകാൻ അപേക്ഷിക്കുകയായിരുന്നു. വീട്ടിൽ സൗകര്യം അനുവദിക്കാനുള്ള വിഷമങ്ങൾ ഏറെയാണെന്ന് ചിത്രലേഖ പറഞ്ഞു.

പയ്യന്നൂർ എടാട്ട് സ്വദേശിയായിരുന്ന ചിത്രലേഖക്ക് സിപിഎം, സിഐ.ടി.യു എതിർപ്പ് മൂലം ജോലി ചെയ്യാനാവാത്ത സാഹചര്യമായിരുന്നു. അവർ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. അതോടെ ജീവിക്കാൻ സാഹചര്യമില്ലെന്ന് പറഞ്ഞ് ചിത്രലേഖ പ്രതിഷേധ സമരങ്ങൾ തുടങ്ങി. കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ കുടിൽ കെട്ടി രാപ്പകൽ സമരം നടത്തിയതോടെ കഴിഞ്ഞ സർക്കാർ ചിത്രലേഖക്ക് ചിറക്കൽ പഞ്ചായത്തിൽ അഞ്ച് സെന്റ് ഭൂമി അനുവദിച്ചിരുന്നു. അവിടെ വീട് പണി പാതി പിന്നിടുമ്പോൾ ഈ സർക്കാർ ഭൂമി തിരിച്ച് പടിക്കാൻ ഉത്തരവിടുകയായിരുന്നു. അതോടെ ചിത്രലേഖക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ്സ് ഉൾപ്പെടുള്ള സംഘടനകൾ രംഗത്തിറങ്ങി.

ഭൂമി സർക്കാർ തിരിച്ച് പിടിക്കുന്നതിനെതിരേയും തനിക്കും കുടുംബത്തിനും നിർമ്മാണത്തിലിരിക്കുന്ന വീടിനും വാടകവീടിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ചിത്രലേഖക്കും കുടുംബത്തിനും വീടിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ ഉത്തരവിടുകയായിരുന്നു. അതേ തുടർന്നാണ് വളപട്ടണം പൊലീസ് ചിത്രലേഖക്ക് സംരക്ഷണത്തിനെത്തിയത്. എന്നാൽ പരിമിത സൗകര്യമുള്ള വീട്ടിൽ പൊലീസ് സംരക്ഷണം ചിത്രലേഖയുടെ തലയിലായി. അതേ തുടർന്നാണ് പൊലീസ് ചീഫിനെ കണ്ട് തീരമാനമെടുക്കാമെന്ന നിലപാടിൽ ചിത്രലേഖ എത്തിയത്. എന്നാൽ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നിർദേശിക്കുന്നത് ഇങ്ങിനെ. ചിത്രലേഖക്കും കുടുംബത്തിനുമുള്ള സംരക്ഷണം പൊലീസ് വാഹനം ഉപയോഗിച്ച് ചെയ്യണമെന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP