Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരൻ അനീസിനോട് പ്രത്യേക മമത ദാവൂദ് കാട്ടിത്തുടങ്ങിയതോടെ നേതാവിനെ കൈവിട്ട് ഛോട്ടാ ഷക്കീൽ; കൊടുംകുറ്റവാളികളായി ഇന്ത്യ പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിന്റെ സംഘം പൊളിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; ദുബായിലും കറാച്ചിയിലുമിരുന്ന് പാക് സഹായത്തോടെ ഇന്ത്യയിൽ സ്‌ഫോടനങ്ങൾക്ക് തന്ത്രം മെനയുന്ന സംഘം അടിച്ചുപിരിഞ്ഞു; പിണക്കം തീർക്കാൻ ശ്രമവുമായി പാക് ചാരസംഘടന ഐഎസ്‌ഐയും രംഗത്ത്; സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യയും

സഹോദരൻ അനീസിനോട് പ്രത്യേക മമത ദാവൂദ് കാട്ടിത്തുടങ്ങിയതോടെ നേതാവിനെ കൈവിട്ട് ഛോട്ടാ ഷക്കീൽ; കൊടുംകുറ്റവാളികളായി ഇന്ത്യ പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിന്റെ സംഘം പൊളിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; ദുബായിലും കറാച്ചിയിലുമിരുന്ന് പാക് സഹായത്തോടെ ഇന്ത്യയിൽ സ്‌ഫോടനങ്ങൾക്ക് തന്ത്രം മെനയുന്ന സംഘം അടിച്ചുപിരിഞ്ഞു; പിണക്കം തീർക്കാൻ ശ്രമവുമായി പാക് ചാരസംഘടന ഐഎസ്‌ഐയും രംഗത്ത്; സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിരവധി കേസുകളിൽ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാഷക്കീലും വേർപിരിഞ്ഞതായി റിപ്പോർട്ട്. ദാവൂദിന്റെ നേതൃത്വത്തിലുള്ള അധോലോക സംഘത്തിൽ കടുത്ത ഭിന്നതയുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിലെ കറാച്ചിയിൽ അഭയംതേടി താവളമുറപ്പിച്ച കൊടുംകുറ്റവാളികളാണ് ദാവൂദും സഹോദരൻ അനീസും ഛോട്ടാഷക്കീലും. സഹോദരന് ദാവൂദ് കൂടുതൽ പ്രധാന്യം സംഘത്തിൽ നൽകിത്തുടങ്ങിയതോടെയാണ് ഛോട്ടാഷക്കീൽ വേർപിരിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഛോട്ടാ ഷക്കീൽ ദാവൂദിന്റെ സംഘത്തിൽനിന്ന് വിട്ടുപോയതായ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കറാച്ചിയിലെ ക്ലിഫ്റ്റൻ മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഷക്കീൽ ഇപ്പോൾ മറ്റേതോ ഒളിസങ്കേതത്തിലാണെന്നാണ് വിവരമാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളിൽ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നത്. അവിടെനിന്ന് ഇന്ത്യയിലെ അധോലോക പ്രവർത്തനങ്ങളെ നിയന്ത്രിച്ചുതുടങ്ങി. എന്നാൽ ഇന്ത്യയുടെ പിടിയിലാവാൻ സാധ്യതയുണ്ടെന്ന് വന്നതോടെ പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിയിലേക്ക് താമസം മാറ്റുകയായിരുന്നു.

ദാവൂദ് നേതൃത്വം നൽകുന്ന അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അടുത്തിടെയായി ഇളയ സഹോദരൻ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീൽ ഇടയാൻ ഇടയാക്കിയതെന്നാണ് വിവരം. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് മൂവരും.

മുംബൈയിൽ 1993 മാർച്ച് 12നു നടന്ന ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനാണ് ദാവൂദ്. മുന്നൂറോളം പേരാണ് ഇതിൽ കൊല്ലപ്പെട്ടത് ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല തുടങ്ങി ഒട്ടനവധി കേസുകൾ ദാവൂദിന്റെ പേരിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും വീടുകളുണ്ടെങ്കിലും ദാവൂദിന്റെ സ്ഥിരം താവളം പാക്കിസ്ഥാനിലെ കറാച്ചിയാണിപ്പോൾ.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദാവൂദ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താൻ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നു എന്നും ഇതാണ് ഇപ്പോൾ പ്രശ്‌നങ്ങൾക്ക് കാരണമായി സംഘത്തിൽ നേതൃത്വം വഴിപിരിയുന്നതിലേക്ക് എത്തിയതെന്നുമാണ് സൂചനകൾ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ദാവൂദിന്റെ വാക്കുകളും മുഖവിലയ്‌ക്കെടുക്കാതിരുന്ന അനീസ് കഴിഞ്ഞ ദിവസം ഛോട്ടാ ഷക്കീലുമായി വാഗ്വാദമുണ്ടായതായും ഇന്റലിൻസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഛോട്ടാ ഷക്കീൽ സംഘം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

ദാവൂദിനെ ഉപേക്ഷിച്ചുപോയ ഷക്കീൽ തന്റേതായ അധോലോകം സൃഷ്ടിക്കുന്നതായ വിവരങ്ങളും പുറത്തുവരുന്നു. വേർപിരിയലിന് പിന്നാലെ തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നതായാണ് വിവരം. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയെന്ന നിലയിൽ അറിയപ്പെട്ട ഷക്കീൽ അഹമ്മദ് ബാബു എന്ന ചോട്ടാ ഷക്കീൽ 1986ൽ ആണ് ഇന്ത്യ വിടുന്നത്.

1993ലെ മുംബൈ സ്‌ഫോടനപരമ്പര അസൂത്രകരിൽ ഒരാൾ ഷക്കീലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിജെപി നിയമസഭാംഗം രാംനായികിനെ വധിച്ച കേസിലും മുംബൈ മേയറായിരുന്ന ശിവസേനാ നേതാവ് മിലിന്ദ് വൈദ്യയെ വധിക്കാൻ ശ്രമിച്ച കേസിലും ഒന്നാം പ്രതിയുമാണ് ഷക്കീൽ. കറാച്ചിയിൽ ദാവൂദിന്റെ അധോലോകപ്രവർത്തനങ്ങൾ ഏകോപിക്കുന്നതും മറ്റു രാജ്യങ്ങളിലെ ബിസിനസ് ഇടപാട് നോക്കുന്നതും ഷക്കീലായിരുന്നു. പല ഇടപാടുകളിലും വലംകൈയായി പ്രവർത്തിച്ച ഷക്കീലിനെ അതിനാൽ തന്നെ ദാവൂദിന് ഏറെ പ്രിയവുമായിരുന്നു.

ഇവർ വേർപിരിയുന്നത് പാക്കിസ്ഥാനും തലവേദനയാണ്. ഇന്ത്യക്കെതിരെയുള്ള പല അധോലോക നീക്കങ്ങളും ഇവരിലൂടെയാണ് പാക്കിസ്ഥാൻ നടപ്പാക്കുന്നതെന്നാണ് വിവരം. അതിനാൽ തന്നെ ഇപ്പോൾ ദാവൂദ് സംഘത്തിലുണ്ടായ പ്രശ്‌നങ്ങൾ ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ എന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിവരുന്ന ദാവൂദിന്റെ സംഘത്തിലുണ്ടായ വിള്ളൽ, ഇന്ത്യാവിരുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നാണ് ഐഎസ്‌ഐ നേതൃത്വത്തിന്റെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ ഐഎസ്‌ഐ തുടങ്ങിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP