Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജിത് എബ്രഹാം ആത്മഹത്യ ചെയ്തതോ അതോ കൊന്നതോ? മരിച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം; ക്രിസ്ത്യൻ പെൺകുട്ടികളെ രക്ഷിക്കാൻ ഹൈൽപ് ലൈനുമായി ഇറങ്ങിയപ്പോൾ തെറിവിളിയും ഭീഷണിയും ശക്തം; അതിരുകടന്ന നുണ പ്രചരണങ്ങളിൽ തളർന്ന് യുവാവ്

രഞ്ജിത് എബ്രഹാം ആത്മഹത്യ ചെയ്തതോ അതോ കൊന്നതോ? മരിച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം; ക്രിസ്ത്യൻ പെൺകുട്ടികളെ രക്ഷിക്കാൻ ഹൈൽപ് ലൈനുമായി ഇറങ്ങിയപ്പോൾ തെറിവിളിയും ഭീഷണിയും ശക്തം; അതിരുകടന്ന നുണ പ്രചരണങ്ങളിൽ തളർന്ന് യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഹിന്ദു - ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിലൂടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് തീർച്ചയായും ഒരു മ്ലേഛമായ വ്യാപാരവും പ്രവൃത്തിയുമാണ്. ഇതിന്റെ ഇരകളാവുന്ന പെൺകുട്ടികളിൽ ഭൂരിഭാഗം പേരും വളരെ താഴെക്കിടയിലുള്ളവരാണ്- ക്രിസ്ത്യൻ ഹെൽപ് ലൈനിലേക്ക് രഞ്ജിത് എബ്രഹാം തിരിഞ്ഞത് ഇതുകൊണ്ടാണ്. ചതിക്കുഴിയിൽ വീഴുന്ന ക്രിസ്ത്യൻ പെൺകുട്ടികളെ സഹായിക്കുക. ക്രിസത്യാനിയെങ്കിലും ബിജെപിയിലാണ് രഞ്ജിത്തിന്റെ രാഷ്ട്രീയം. ന്യൂനപക്ഷ മോർച്ചയുടെ ഭാരവാഹിയായിരുന്നു.

ഈ രാഷ്ട്രീയ പശ്ചാത്തലമുയർത്തി രഞ്ജിത് എബ്രഹാമിനെ തളർത്താനാണ് നീക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ രഞ്ജിത് എബ്രഹാമിന്റെ മരണ വാർത്തപോലും പ്രചരിപ്പിക്കുന്നു. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതാണ് സംശയം. ഇതിന് പുറമേ വമ്പൻ അപവാദ കഥകളും പുറത്തുവിടുകയാണ്. ഇതോടെ രഞ്ജിത് എബ്രഹാം മാനസികമായി തളരുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികൾക്ക് സഹായകമാകാൻ താൻ ചെയ്തത് തനിക്ക് പാരയായി എന്ന് തിരിച്ചറിയുന്നു. എങ്കിലും പിന്മാറാതെ മുന്നോട്ട് പോകാനാണ് തീരുമാനം.

തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസിൽ രഞ്ജിത് പരാതി നൽകിയിട്ടുണ്ട്. ഫോണിലൂടേയും ഫെയ്‌സ് ബുക്കിലൂടേയും നിരവധി ഭീഷണി സന്ദേശങ്ങളും എ്ത്തുന്നു. മാനസികമായി തീർത്തും തളർത്തുന്നതാണ് ഇത്തരം ഫോൺ കോളുകൾ. ലൗ ജിഹാദിലൂടെ മറ്റ് മതത്തിൽ നിന്നുള്ള പെൺകുട്ടികളെ പരിവർത്തനം ചെയ്യുന്ന മുസ്ലിം സംഘടനകൾക്കെതിരെ ഒരുമിച്ച് പ്രവർത്തികാനുറച്ച് ചില ക്രൈസ്തവ സഭകൾ തീരുമാനിക്കുകയായിരുന്നു.

ജനസംഖ്യ ഉയർത്തുന്നതിനായി ഏത് മാർഗവും സ്വീകരിക്കുന്ന രീതിക്കെതിരെ പ്രവർത്തിക്കാനാണ് ഇത്തരമൊരു നീക്കം. ഇതിനായി ഹിന്ദു ഹെൽപ് ലൈൻ എന്ന ആശയത്തിന് സമാനമായി ക്രിസ്ത്യൻ ഹെൽപ് ലൈൻ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുകയാണ്. സംഘപരിവാർ സംഘടനകളാണ് ഹിന്ദു ഹെൽപ് ലൈനിന് നേതൃത്വം നൽകുന്നത്. ഈ മാതൃക രഞ്ജിത്തും കൂട്ടരും സ്വീകരിച്ചതാണ് ഇപ്പോൾ ഉയരുന്ന എതിർപ്പിന് കാരണം.

മറ്റ് മതങ്ങളിൽ നിന്നും പരിവർത്തനം ചെയ്ത് വരുന്നവരെ വിവാഹം ചെയ്യാൻ താൽപര്യമുള്ള മുസ്ലിം യുവാക്കൾ ഉണ്ടെന്ന് പ്രലോഭനങ്ങളിലുൾപ്പടെ വീഴ്‌ത്തിയാണ് വിവാഹം നടത്തുന്നതും പിന്നീട് ഇവരുടെ ജീവിതം തന്നെ ദുരിത കയത്തിലായി മാറുന്നതും. സിറിയൻ ഇൻഡിപെൻഡന്റ് ഓർത്തഡോക്‌സ് സഭയും ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയും സഹകരിച്ചാണ് ക്രിസ്ത്യൻ ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.

ഇൻഡിപെൻഡന്റ് ഓർത്തഡോക്‌സ് സഭ ബിഷപ്പ് മാത്യുംസ് മാർ ഗ്രിഗോറിയസിനെ മുഖ്യ രക്ഷാധികാരിയാക്കിയാണ് സഭയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ന്യൂനപക്ഷ മോർച്ച മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന രഞ്ജിത് എബ്രഹാം തോമസ് കൺവീനറുമായി. സോഷ്യൽ മീഡിയ കൈയടിയോടെയാണ് ഇതിനെ വരവേറ്റത്. ഇതോടെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച രഞ്ജിത്തിനെതിരെ തെറിവിളിയും ഭീഷണിയും ഉയർത്തുന്നത്. ക്രിസ്ത്യൻ ഹെൽപ് ലൈനിനെ മുളയിലെ നുള്ളൂകയാണ് ഇവരുടെ ലക്ഷ്യം. ബിജെപി-ക്രൈസ്തവ കൂട്ടായ്മയുടെ വിത്ത് വിതയ്ക്കാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് ഇത്.

നിരപരാധികളായ സാധു പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും ഭാവിയിൽ ഒരാൾക്കും വിട്ടു പോരാനാവാത്ത ചതിക്കുഴികളിൽ ചാടിക്കുകയും ചെയ്യുന്ന മുസ്ലിം മതമൗലിക വാദികളെ വളരെ കരുതലോടെ വേണം കാണാനെന്നും ക്രിസ്ത്യൻ ഹെൽപ് ലൈൻ വിശദീകരിച്ചിരുന്നു. ഇതിന്റെ ഇരകളാവുന്ന പെൺകുട്ടികൾ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൗ ജിഹാദിന്റെയും പുറകിലെ ഉദ്ദേശ്യങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയുന്നത്.

ഉടൻ തന്നെ വളരെ കയ്‌പേറിയ ജീവിത പരീക്ഷണങ്ങളിലൂടെയും മരണതുല്യമായ യാതനകളിലൂടെയും ഇവർക്ക് കടന്നുപോകേണ്ടി വരും. അപ്പോഴാണ് ഇവരുടെ ഭർത്താവ് എന്ന് പറയുന്നവരുടെ യഥാർത്ഥ മുഖം അവർ മനസ്സിലാക്കുന്നത്. സ്‌നേഹവും സന്തോഷവും കിട്ടേണ്ടിടത്ത് ഇവർ ഹതാശകളുടെയും ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും ചെളിക്കുണ്ടിലേക്ക് എടുത്തെറിയപ്പെടുന്നുവെന്നുമാണ് ഇവരുടെ വിലയിരുത്തൽ. ഇതിനെ ചെറുക്കാനാണ് ക്രിസ്ത്യൻ ഹെൽപ് ലൈൻ.

ഹിന്ദു ഹെൽപ് ലൈനിന്റെ ചാലക ശക്തിയായി പ്രവർത്തിക്കുന്നത് പ്രതീഷ് വിശ്വനാഥനെന്ന പരിവാറുകാരനാണ്. ക്രിസ്ത്യൻ ഹെൽപ് ലൈനുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രതീഷും വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രിസ്ത്യൻ ഹെൽപ് ലൈൻ പുതിയ തലത്തിൽ ചർച്ചയാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP