Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ലോകത്തെ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും; പാക്കിസ്ഥാൻ അഞ്ചാം സ്ഥാനം പങ്കിടുമ്പോൾ ഇന്ത്യയ്ക്ക് പത്താം സ്ഥാനം; തമിഴ്‌നാട്ടിൽ സുവിശേഷപ്രസംഗം നടത്തിയ ഒമ്പത് പാസ്റ്റർമാരെ പൊലീസ് തല്ലിച്ചതച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ; ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ കഥകൾ എണ്ണിപ്പറഞ്ഞ് വിദേശ മാധ്യമങ്ങൾ

ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ലോകത്തെ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും; പാക്കിസ്ഥാൻ അഞ്ചാം സ്ഥാനം പങ്കിടുമ്പോൾ ഇന്ത്യയ്ക്ക് പത്താം സ്ഥാനം; തമിഴ്‌നാട്ടിൽ സുവിശേഷപ്രസംഗം നടത്തിയ ഒമ്പത് പാസ്റ്റർമാരെ പൊലീസ് തല്ലിച്ചതച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ; ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ കഥകൾ എണ്ണിപ്പറഞ്ഞ് വിദേശ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകമെമ്പാടുമായി 50 രാജ്യങ്ങളിൽ ക്രിസ്തുമത വിശ്വാസികൾ വൻ ഭീഷണി നേരിടുന്നുവെന്ന റിപ്പോർട്ടുമായി ക്രിസ്തുമത വിശ്വാസികൾക്കായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്വൈഡ് ( സിഎസ്ഡബ്ല്യൂ) രംഗത്തെത്തി. ഇത് പ്രകാരം ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഇന്ത്യയുമുൾപ്പെടുന്നു. ഈ ദുഷ്പേരിൽ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണെങ്കിൽ ഇന്ത്യയ്ക്ക് പത്താം സ്ഥാനമാണ്. അടുത്തിടെ തമിഴ്‌നാട്ടിൽ സുവിശേഷപ്രസംഗം നടത്തിയ ഒമ്പത് പാസ്റ്റർമാരെ പൊലീസ് തല്ലിച്ചതച്ചെന്നും സിഎസ്ഡബ്ല്യൂ ആരോപിക്കുന്നു.

ഈ ആരോപണം ഏറ്റ് പിടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതായത് ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ കഥകൾ എണ്ണിപ്പറഞ്ഞ് വിദേശ മാധ്യമങ്ങൾ ഇപ്പോൾ മത്സരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.ഫെബ്രുവരി 21ന് തമിഴ്‌നാട്ടിൽ സുവിശേഷപ്രസംഗം നടത്തിയ ഒമ്പത് പാസ്റ്റർമാർ ക്രൂരമായി മർദിക്കപ്പെട്ടുവെന്നും ഇതിലൊരാൾ ഭിന്നശേഷിയുള്ള ആളാണെന്നും സിഎസ്ഡബ്ല്യൂ അപലപിക്കുന്നു. ദേവസഭൈ ചർച്ചിന് വേണ്ടിയുള്ള ഒരു ദൗത്യത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് തമിഴ്‌നാട്ടിൽ പാസ്റ്റർമാർ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.

നാല് ദിവസം നീണ്ട തങ്ങളുടെ യജ്ഞത്തിന്റെ ഭാഗമായി ക്രിസ്ത്യൻ സാഹിത്യവും ബൈബിളിന്റെ സന്ദേശവും പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു ഇവർക്ക് മർദനമേറ്റതെന്നാണ് സിഎസ്ഡബ്ല്യൂ പറയുന്നത്. ഇന്ത്യ ഭരിക്കുന്ന ഹിന്ദു ദേശീയവാദി പാർട്ടിയായ ബിജെപിയുടെ പ്രവർത്തകനായ പൊന്നിയാഹ് പാസ്റ്റർമാരുടെ കൈയിലുള്ള ലഘുലേഖകളും വിശുദ്ധ പുസ്തകങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും ബ്രിട്ടീഷ് പത്രങ്ങൾ അടക്കമുള്ളവ എഴുതിയിരിക്കുന്നു. പാസ്റ്റർമാർ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊന്നിയാഹ് ആരോപിക്കുകയും പ്രാദേശിക അധികാരികൾക്ക് പാസ്റ്റമാർക്കെതിരെ ഇയാൾ പരാതി നൽകുകയുമായിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങൾ വിസ്തരിച്ച് എഴുതിയിരിക്കുന്നത്.

ഇതിനെ തുടർന്ന് പൊലീസ് കുതിച്ചെത്തി പാസ്റ്റർമാരെ മർദിച്ചുവെന്നാണ് സിഎസ്ഡബ്ലൂവിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസുകാർ മുളവടി കൊണ്ട് പാസ്റ്റർമാരെ മനുഷ്യത്വരഹിതമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഇക്കൂട്ടത്തിൽ പെട്ട പാസ്റ്റർ ബാർണബാസിന് ഇടുപ്പിനും കാലുകൾക്കും ഗുരുതരമായ പരുക്കേറ്റുവെന്നുമുള്ള വാർത്തയാണ് വിദേശങ്ങളിൽ പരക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ 1445 ശാരിരിക ആക്രമണങ്ങൾ നടന്നുവെന്നും വധഭീഷണികൾ ഉയർന്നുവെന്നുമാണ് റിലീജിയസ് ഫ്രീഡം ചാരിറ്റിയായ ഓപ്പൺ ഡോസ് നടത്തിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടതെന്നും വിദേശ മാധ്യമങ്ങൾ എടുത്ത് കാട്ടുന്നു.

ലോകത്തിൽ ക്രിസ്ത്യാനികൾ ഏറ്റവും അധികം പീഡനം നേരിടുന്നതും മതവിശ്വാസം പിന്തുടരാൻ പ്രയാസമനുഭവിക്കുന്നതുമായ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് നോർത്തുകൊറിയയാണ്. അഫ്ഗാനിസ്ഥാൻ, സോമാലിയ, ലിബിയ, പാക്കിസ്ഥാൻ, സുഡാൻ, എറിത്രിയ, യെമൻ, ഇറാൻ, ഇന്ത്യ, എന്നിവയാണ് ഇക്കാര്യത്തിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളതെന്ന് സിഎസ്ഡബ്ല്യൂ പുറത്തിറക്കിയ പട്ടിക എടുത്ത് കാട്ടുന്നു.

സിറിയ,നൈജീരിയ, ഇറാഖ്, മാലിദ്വീപ്, സൗദി, ഈജിപ്ത്, ഉസ്ബെക്കിസ്ഥാൻ, മ്യാന്മാർ, ലാവോസ്, വിയറ്റ്നാം, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്,അൽജീരിയ, തുർക്ക്മെനിസ്ഥാൻ, മാലി, മൗറിട്ടാനിയ, തുർക്കി, ചൈന, എത്യോപ്യ, താജിക്കിസ്ഥാൻ, ഇന്തോനേഷ്യ, ജോർദാൻ, നേപ്പാൾ, ഭൂട്ടാൻ, കസാക്കിസ്ഥാൻ, മൊറോക്കോ, ബ്രൂണൈ, ടുണീഷ്യ, ഖത്തർ, മെക്സിക്കോ, കെനിയ,, റഷ്യ, മലേഷ്യ, കുവൈത്ത്, ഒമാൻ, യുഎഇ, ശ്രീലങ്ക, കൊളംബിയ, ബംഗ്ലാദേശ്, ഫലസ്തീൻ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്ന മറ്റുള്ളവ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP