Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയോധികയെ കയറ്റാതിരുന്ന ബസ് കസ്റ്റഡിയിൽ എടുത്ത് ജീവനക്കാരെ ഉപദേശിച്ച് സോഷ്യൽ മീഡിയയിൽ താരമായി; ചാർജ് എടുത്ത് ആറു ദിവസത്തിനകം വിവാദകേസിൽ കുറ്റപത്രം നല്കി പൊലീസിന്റെ മാനം കാത്തു; മോഷണക്കേസുകളെല്ലാം തെളിയിച്ച് ആറ്റിങ്ങൽ നഗരത്തെ സുരക്ഷിതമാക്കിയ സിഐ സുനിൽകുമാർ പടിയിറങ്ങുന്നത് ജനകീയനായി

വയോധികയെ കയറ്റാതിരുന്ന ബസ് കസ്റ്റഡിയിൽ എടുത്ത് ജീവനക്കാരെ ഉപദേശിച്ച് സോഷ്യൽ മീഡിയയിൽ താരമായി; ചാർജ് എടുത്ത് ആറു ദിവസത്തിനകം വിവാദകേസിൽ കുറ്റപത്രം നല്കി പൊലീസിന്റെ മാനം കാത്തു; മോഷണക്കേസുകളെല്ലാം തെളിയിച്ച് ആറ്റിങ്ങൽ നഗരത്തെ സുരക്ഷിതമാക്കിയ സിഐ സുനിൽകുമാർ പടിയിറങ്ങുന്നത് ജനകീയനായി

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: അന്വേഷിച്ച കേസുകളെല്ലാം തെളിയിച്ചുകൊണ്ടാണ് ആറ്റിങ്ങൾ സിഐ സുനിൽകുമാർ ആറ്റിങ്ങൾ സർക്കിളിൽനിന്ന് സ്ഥലം മാറിപ്പോകുന്നത്. വയോധികയെ കയറ്റാതിരുന്ന ബസ് കസ്റ്റഡിയിൽ എടുത്ത് കണ്ടക്ടർക്കും ക്ലീനർക്കും ഉപദേശം നല്കിയും സർക്കിൾ പരിധിയിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കേസുകൾ തീർപ്പാക്കിയും നഗരത്തെ കമ്യാമറക്കണ്ണിലാക്കി സുരക്ഷിതമാക്കിയും ഓട്ടോറിക്ഷകൾക്കു പൊലീസ് നമ്പർ നല്കിയും ജനകീയനായ സിഐയെ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരുന്നു.

കൈകാണിച്ചിട്ടും നിർത്താരുന്ന സ്വകാര്യബസിനെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്ത സംഭവമാണ് സിഐ സുനിൽക്കുമാറിനെ സോഷ്യൽ മീഡിയയിലെ താരമാക്കിയത്. റോഡിൽ നിന്ന് കൈകാണിച്ച വയോധികയെ കയറ്റാതെ കുതിച്ച ബസിനെ തടഞ്ഞു നിർത്തിയ സിഐ വയോധികയെ കയറ്റാൻ പറഞ്ഞു. കണ്ടക്ടറും ഡ്രൈവറും കേൾക്കാതെ വന്നപ്പോൾ ബസ് കസ്റ്റഡിയിൽ എടുത്തു. സ്‌റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ ബസ് ജീവനക്കാർ പറഞ്ഞു പ്രചരിപ്പിച്ചത് പൊലീസ് മർദിച്ചുവെന്ന്. ഇതിൽ പ്രതിഷേധിച്ച് യൂണിയനുകൾ ബസ് പണിമുടക്കും പ്രഖ്യാപിച്ചു. എന്നാൽ ബസ് ജീവനക്കാർക്ക് ഉപദേശം നല്കുന്ന വിഡീയോ സിഐ മൊബൈലിൽ പകർത്തിയിരുന്നു. ഇത് അയച്ചുകൊടുത്തപ്പോൾ യൂണിയൻ നേതാക്കൾ സിഐയോടു മാപ്പു ചോദിച്ചു പണിമുടക്ക് പിൻവലിച്ചു. സിഐ ഉപദേശിക്കുന്ന വീഡിയോ സോഷ്യൽ മീഡയയിൽ വൈറലാകുകയും ചെയ്തു.

കഴിഞ്ഞ മേയിൽ ആണ് സുനിൽകുമാർ ആറ്റിങ്ങൽ സി.ഐ ആയി എത്തുന്നത്. ഏറെ വിവാദമായ സൂര്യവധക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായ സമയത്തായിരുന്നു സുനിൽകുമാർ ചാർജ് എടുക്കുന്നത്. ഇപ്പോൾ ചുമതല ഏൽക്കുന്ന അനിൽകുമാർ ഉൾപ്പെടെ രണ്ട് സിഐമാർ കേസിൽ ഉഴപ്പുന്നുവെന്നായിരുന്നു ആരോപണം. ചാർജ് എടുത്ത് ആറാം ദിവസം സുനിൽകുമാർ കോടതിയിൽ കുറ്റപത്രം നല്കി പൊലീസിന്റെ മാനം കാത്തു.

പൂവൻപാറ മനു വധ കേസ്, ചിറയിൻകീഴ് മകൻ അമ്മയെ കൊന്ന കേസ്, കാട്ടുമ്പുറത്തു ഭാര്യയുടെ കാമുകനെ ഭർത്താവു കൊന്ന കേസ്, ചിറയിൻകീഴ് നിസാർ വധകേസ്, ചിറയിൻകീഴ് ബിനു വധകേസ് എന്നിവയിലെ പ്രതികളെ പിടികൂടി കുറ്റപത്രം സമർപ്പിച്ചു. കുടാതെ ബലാത്സംഗവുമായി ബന്ധപ്പെട്ട 17 കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ സർക്കിളിൽ കഴിഞ്ഞ നാലു വർഷത്തിനിടെ നടന്ന എല്ലാ ഭവന ഭേദന കേസുകളിലെയും പ്രതികളെയും അറസ്റ്റ് ചെയ്യാൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഒരു മോഷണ കേസും ഇനി പിടിക്കാൻ ബാക്കിയില്ല. കള്ളനോട്ട് കേസിലെ അഞ്ച് പ്രതികളുടെ അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ നഗരം ക്യാമറ കണ്ണിലാക്കി നഗരത്തിൽ സുരക്ഷ ഒരുക്കി. സ്റ്റേഷനിൽ ലോ ബുക്ക്‌സ് ആൻഡ് പെരിയോഡിക്കൽസ് ലൈബ്രറി ആരംഭിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടി സ്വീകരിച്ചു. ആറ്റിങ്ങൽ ടൗണിലെ ഓട്ടോറിക്ഷ കൾക്ക് മുഴുവൻ പൊലീസ് നമ്പർ പതിച്ച് പ്രത്യേക യൂണിറ്റുകൾ ആക്കി. ഓരോ യൂണിറ്റിനും സിഐ യും എസ്‌ഐയും ഉൾപ്പെടുന്ന പ്രത്യേക വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കമ്മ്യൂണിക്കേഷൻ ലളിതമാക്കി.

മനോ രോഗികളായ അമ്മയ്ക്കും മകനും സൗജന്യ ചികിത്സ ലഭ്യമാക്കിയതും സുനിൽകുമാറിനെ അഭിനന്ദനാർഹനാക്കുന്നു. ആറ്റിങ്ങൽ പരിധിയിൽ സ്ഥിരമായുണ്ടായിരുന്ന മോഷണവും മാലപൊട്ടിക്കലും അവസാനിപ്പിക്കാനും സുനിൽക്കുമാറിനായി. അനധികൃത മണ്ണുമണൽ കടത്ത് ഒരു പരിധിവരെ അവസാനിപ്പിച്ചു. ഒടുവിൽ കോടാലിബാബുവും അകത്താക്കി.

ഒരു മാസം മുമ്പ് ചിറയിൻകീഴ് കുറക്കട റോഷ്‌ന മൻസിലിൽ അൽ ഖൈസിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം വീ വീട് തീവച്ചു നശിപ്പിച്ച കേസിൽ പൊലീസ് അന്വേഷിച്ചു വന്ന ആളാണ് കോടാലി ബാബു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുറക്കട കോണത്തു വീട്ടിൽ ബാബു (37). സംഭവത്തിന് ശേഷം പലയിടങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ബാബു ചിറയിൻ കീഴിൽ എത്തി എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുനിൽക്കുമാർ നടത്തിയ രഹസ്യ നീക്കത്തിലാണ് ബാബു വലയിലായത്. സുനിൽകുമാർ ചാർജെടുത്ത ശേഷം എല്ലാ കേസുകളും സർക്കിൾ പരിധിയിൽ തെളിയിക്കാനായി എന്ന ചാരിതാർത്ഥ്യത്തോടെയാണ് സ്റ്റേഷൻ വിടുന്നത്. അദ്ദേഹം മുൻകൈ എടുത്ത ഒട്ടേറെ ദീർഘവീക്ഷണ ക്ഷമമായ കർമ്മ പദ്ധതികൾക്കും ആറ്റിങ്ങൽ നഗരം സാക്ഷ്യം വഹിച്ചു. തിരുവനന്തപുരത്ത് വിജിലൻസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തിനു സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. അഴിമതിക്കേസുകളിൽ പ്രശംസാർഹമായ പ്രവർത്തനം അദ്ദേഹം കാഴ്ചവയ്ക്കട്ടെയെന്ന് ആറ്റിങ്ങൽ നിവാസികൾ ആശംസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP