Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാദനെയും സുലൈമാനിയെയും വധിച്ചതിന്റെ ബുദ്ധികേന്ദ്രമായ സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥൻ; ഇരുട്ടിലൂടെയെത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ രാജകുമാരൻ; ഡാർക്ക് പ്രിൻസ് എന്നപേരിൽ അറിയപ്പെടുന്ന മൈക്കൽ ഡി ആൻഡ്രിയ ഭീകരരുടെ പേടി സ്വപ്നം; മേൽനോട്ടം വഹിച്ചത് ആയിരക്കണക്കിന് തീവ്രവാദികളെ കൊന്നൊടുക്കിയ അഫ്ഗാനിലെ ഡ്രോൺ ആക്രമണങ്ങൾക്ക്; മരണം നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്നിയിൽ തകർന്ന്; ധീരനായ ഭീകരവിരുദ്ധ പോരാളി ഓർമ്മയായതിന്റെ ഞെട്ടലിൽ യുഎസ് സേന

ലാദനെയും സുലൈമാനിയെയും വധിച്ചതിന്റെ ബുദ്ധികേന്ദ്രമായ സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥൻ; ഇരുട്ടിലൂടെയെത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ രാജകുമാരൻ; ഡാർക്ക് പ്രിൻസ് എന്നപേരിൽ അറിയപ്പെടുന്ന മൈക്കൽ ഡി ആൻഡ്രിയ ഭീകരരുടെ പേടി സ്വപ്നം; മേൽനോട്ടം വഹിച്ചത് ആയിരക്കണക്കിന് തീവ്രവാദികളെ കൊന്നൊടുക്കിയ അഫ്ഗാനിലെ ഡ്രോൺ ആക്രമണങ്ങൾക്ക്; മരണം നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്നിയിൽ തകർന്ന്; ധീരനായ ഭീകരവിരുദ്ധ പോരാളി ഓർമ്മയായതിന്റെ ഞെട്ടലിൽ യുഎസ് സേന

മറുനാടൻ ഡെസ്‌ക്‌

തെഹ്റാൻ: ഇരുട്ടിലൂടെയെത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ രാജകുമാരൻ. 'ഡാർക്ക് പ്രിൻസ്' എന്നപേര് സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കൽ ഡി ആൻഡ്രിയക്ക് വന്നുചേർന്നത് അങ്ങനെയാണ്. ഉസാമ ബിൻ ലാദനെയും ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെയും വധിച്ചതിന് നേതൃത്വം കൊടുത്ത ഇദ്ദേഹം വിമാനപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് യു എസ് സേനയെ ഞെട്ടിക്കയാണ്. ആൻഡ്രിയ സഞ്ചരിച്ച നിരീക്ഷണ വിമാനം അഫ്ഗാനിസഥാനിലെ ഗസ്നിയിൽ വെച്ച് തകർന്നെന്നാണ് റിപ്പോർട്ട്. ഇറാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം അഫ്ഗാനിൽ യാത്രാ വിമാനം തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാൻ ഇത് പിന്നീട് നിഷേധിച്ചു. എന്നാൽ തകർന്നത് യു.എസ് വിമാനമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ റഷ്യൻ മാധ്യമങ്ങളും ഇത് സ്ഥ്രീകരിച്ചിരിക്കയാണ്. എന്നാൽ ഇത് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

''ഡാർക്ക് പ്രിൻസ്'', ''ആയതുല്ല മൈക്ക്'' എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. ''ഡാർക്ക് പ്രിൻസ്'' കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടി.വി അവകാശപ്പെട്ടു. 2017ലാണ് ട്രംപ് ഭരണകൂടം ഇറാനിലെ സിഐ.എ തലവനായി ഇയാളെ നിയമിച്ചത്. യു.എസ് വിദേശനയത്തെക്കുറിച്ചുള്ള വെറ്ററൻസ് ടുഡേ എന്ന വെബ്‌സൈറ്റും റഷ്യൻ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡി ആൻഡ്രിയ കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ടു.

ആയിരക്കണക്കിന് തീവ്രവാദികളെ കൊന്നൊടുക്കിയ അമേരിക്കയുടെ അഫ്ഗാനിലെ ഡ്രോൺ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നതും ഡി ആൻഡ്രിയ ആയിരുന്നു. സുലൈമാനിക്കെതിരായ ഡ്രോൺ ആക്രമണത്തിന്റെ സൂത്രധാരൻ ഡി ആൻഡ്രിയ ആണെന്ന് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകളോട് യു.എസ് പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ ബോംബാർഡിയർ ഇ -11 എ വിമാനം തകർന്നതായി അഫ്ഗാനിലെ യു.എസ് സൈനിക വക്താവ് കേണൽ സോണി ലെഗെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന്റെ അവശിഷ്ടങ്ങൾ അമേരിക്ക കണ്ടെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ സിഐ.എ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ആദ്യം അവകാശപ്പെട്ടത് താലിബാനാണ്. അപകടത്തിൽ ഒന്നിലധികം സിഐ.എ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് താലിബാൻ വക്താവ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ മരിച്ചവരുടെ പേരുകളോ എണ്ണമോ റാങ്കോ വ്യക്തമാക്കിയിട്ടില്ല. അപകടങ്ങളിൽ രണ്ട് മുതൽ ഏഴ് വരെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ഇത് താലിബാന്റെ തിരിച്ചടിയാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ സംഭവം അപകടം തന്നെയാണെന്നും തിരിച്ചടിക്കാൻ പോലും കഴിയാത്ത രീതിയിൽ ഈ മേഖലയിൽ താലിബാൻ ദുർബലമാണെന്നും ദ ഗാർഡിയൻ അടക്കമുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP