Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയ്യാത്ത കുട്ടിയെയും കൊണ്ട് എങ്ങനെ ആ വീട്ടിൽ കഴിയും..? നടി ശരണ്യയുടെ ശരീരം പൂർണമായി തളർന്നെങ്കിലും ഭാഗിക ചലനശേഷി തിരികേ കിട്ടി; തുടർ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയെങ്കിലും രോഗം ആവർത്തിക്കില്ലെന്ന് പറയാനാവില്ല; ബ്രയിൻ ട്യൂമർ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ വിവരങ്ങൾ പങ്കുവെച്ച് സീമ ജി നായർ

വയ്യാത്ത കുട്ടിയെയും കൊണ്ട് എങ്ങനെ ആ വീട്ടിൽ കഴിയും..? നടി ശരണ്യയുടെ ശരീരം പൂർണമായി തളർന്നെങ്കിലും ഭാഗിക ചലനശേഷി തിരികേ കിട്ടി; തുടർ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയെങ്കിലും രോഗം ആവർത്തിക്കില്ലെന്ന് പറയാനാവില്ല; ബ്രയിൻ ട്യൂമർ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ വിവരങ്ങൾ പങ്കുവെച്ച് സീമ ജി നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രയിൻ ട്യൂമർ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഓപ്പറേഷനും തിരിച്ചുവരവിനും വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ആരാധകർ. സാമ്പത്തികമായി തകർന്ന ചുറ്റുപാടിലായിരുന്നു ശരണ്യയുടെ വിവരം നടി സീമ ജി നായർ പങ്കുവച്ചത്. അതേസമയം ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശരണ്യയുടെ ആരോഗ്യനിലയിലെ പുരോഗതിയെ കുറിച്ച് സീമ വെളിപ്പെടുത്തിയത് ആരാധകരെ സങ്കടപെടുത്തുകയാണ്.

ബ്രയിൻ ട്യൂമറിനോട് വർഷങ്ങളായി ശരണ്യ മല്ലിടുകയാണ്. ഓരോ വട്ടവും ഓപ്പറേഷൻ നടത്തി തിരിച്ചെത്തുകയാണ് ശരണ്യ. ഓപ്പറേഷനുകൾ തുടർക്കഥയായതോടെ സാമ്പത്തികമായി കുടുംബം തകർന്നു. ഭർത്താവോ മറ്റു ബന്ധുക്കളോ ഒപ്പമില്ല. അമ്മ മാത്രമാണ് ശരണ്യക്കൊപ്പമുള്ളത്. ആരോഗ്യവും സാമ്പത്തികും ക്ഷയിച്ച ശരണ്യയുടെ അവസ്ഥ ആരുടെയും ഉള്ളുനീറ്റുന്നതായിരുന്നു. തുടർന്നാണ് നടി സീമ ശരണ്യയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചത്.

തുടർന്ന് ശ്രീചിത്രയിൽ ശരണ്യയെ ഏഴാമത്തെ ശസത്രക്രിയക്ക് നടി വിധേയയായത് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ്. തുടർന്ന് വീട്ടിലെത്തിയ താരം ഇപ്പോൾ ഫിസിയോതെലാപ്പിക്ക് വിധേയയാക്കുന്നുണ്ട്. അതേസമയം നടി സീമ എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്തെത്തി. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാൽ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും സീമ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോൾ. പൂർണമായും തളർന്നു പോയ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി തിരിച്ചു കിട്ടി. തുടർ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയെങ്കിലും രോഗം ആവർത്തിക്കില്ലെന്ന് പറയാനാവില്ലെന്നും സീമ ജി നായർ വെളിപ്പെടുത്തുന്നു. ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ വാടക വീടുകൾ മാറി മാറി കഴിയുന്ന ശരണ്യക്ക് ഒരു കൊച്ചു വീട് കൂടി വേണമെന്നും അതു തന്റെ സ്വപ്നം ആണെന്നും സീമ പറയുന്നു.

രോഗബാധിതയായ കുട്ടിയെയും കൊണ്ട് വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയാൻ പറ്റില്ലെന്നും കൂട്ടിച്ചേർക്കുന്നു സീമ. അതിനാൽ തന്നെ തുടർ ചികിത്സയ്ക്കൊപ്പം ശരണ്യയ്ക്ക് കയറിക്കിടക്കാൻ ഒരു തണലുണ്ടാവേണ്ടത് അനിവാര്യമാണെന്നും അതിനും നല്ല മനസ്സുകൾ തനിക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സീമ പറയുന്നു.

താരപ്രഭയിൽ തിളങ്ങിനിൽക്കുമ്പോൾ രംഗബോധമില്ലാതെ കടന്നെത്തിയതാണീ രോഗം. ബ്രെയിൻ ട്യൂമറിനോടു പൊരുതി പലതവണ തിരിച്ചെത്തിയെങ്കിലും ഇപ്പോൾ തീരെ അവശയായി. ദൂരദർശൻ സംപ്രേഷണംചെയ്ത 'സൂര്യോദയം' എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളിൽ നായികയായിരുന്നു. 'ഛോട്ടാ മുംബൈ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ചന്ദനമഴ' ഉൾപ്പെടെ നിരവധി സീരിയലുകളിൽ നിറഞ്ഞുനിന്നിരുന്ന ശരണ്യയെ 'കറുത്തമുത്തി'ലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

2012-ലെ ഓണക്കാലത്ത് ഒരു സീരിയൽ സെറ്റിൽ തലകറങ്ങി വീണ ശരണ്യയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിയുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. ഒരു വർഷം പിന്നിട്ടപ്പോൾ രോഗത്തെ തോൽപ്പിച്ച് ശരണ്യ മടങ്ങിയെത്തി. ചികിത്സയ്ക്കു ശേഷം തന്റെ നില മെച്ചപ്പെട്ട വിവരം ശരണ്യതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് അഭിനയത്തിൽ സജീവമായെങ്കിലും ഓരോ വർഷവും അസുഖം മൂർച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയിലും രോഗത്തോടു പൊരുതിക്കൊണ്ട് മികച്ച വേഷങ്ങൾ ചെയ്തു. കാരണം ശരണ്യയുടെ അഭിനയത്തിൽനിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉൾപ്പെടെ ശരണ്യയുടെ ചുമലിലായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടുപോലുമില്ല. സ്വരുക്കൂട്ടിയതൊക്കെ ആറു വർഷത്തെ ചികിത്സയ്ക്കായി ചെലവായി. സമ്പാദ്യമോ ആശ്രയിക്കാൻ ആളോ ഇല്ലാത്ത അവസ്ഥ. ഒപ്പമുള്ളത് അമ്മ മാത്രം. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസം. ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. പ്രിയനടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ച് സഹായംതേടുന്നതിനു മുന്നിട്ടിറങ്ങിയതും സീമയാണ്. ചികിത്സാസഹായത്തിനായി എസ്.ബി.ഐ. നന്തൻകോട് ശാഖയിൽ ശരണ്യ കെ.എസ്. എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20052131013. ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ഐ.എൻ.0007898.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP