Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി എന്നും കാവലായി ഇവരുണ്ട്; ഗാർഡ് ഓഫ് ഓണറും പതാക കൈമാറ്റവും കഴിഞ്ഞു; കണ്ണൂർ വിമാനത്താവളത്തിന്റെ സമ്പൂർണ സുരക്ഷ ഏറ്റെടുത്ത് സിഐഎസ്എഫ്; വിമാനത്താവളം പൂർണസജ്ജമാകുന്നതോടെ സുരക്ഷാ ചുമതലയ്ക്കുണ്ടാവുക 613 അംഗങ്ങൾ

ഇനി എന്നും കാവലായി ഇവരുണ്ട്; ഗാർഡ് ഓഫ് ഓണറും പതാക കൈമാറ്റവും കഴിഞ്ഞു; കണ്ണൂർ വിമാനത്താവളത്തിന്റെ സമ്പൂർണ സുരക്ഷ ഏറ്റെടുത്ത് സിഐഎസ്എഫ്; വിമാനത്താവളം പൂർണസജ്ജമാകുന്നതോടെ സുരക്ഷാ ചുമതലയ്ക്കുണ്ടാവുക 613 അംഗങ്ങൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമ്പൂർണ്ണ സുരക്ഷ കേന്ദ്ര വ്യവസായ സുരക്ഷാ സേന ഏറ്റെടുത്തു. ഇന്ന് മുതലാണ് സുരക്ഷാ ചുമതല പൂർണ്ണമായും കേന്ദ്ര സേനയിൽ നിക്ഷിപ്തമായത്. വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണറും പതാക കൈമാറ്റവും നടന്നതോടെ ഔദ്യോഗികമായി സുരക്ഷ സിഐ.എസ്. എഫിന്റെ കൈകളിലായി. ഈ മാസം 1 ന് സിഐ.എസ. എഫ് കമാന്റന്റ് എം.ജെ. ഡാനിയൽ ധനരാജിന്റെ നേതൃത്വത്തിലുള്ള 50 സൈനികർ വിമാനത്താവളത്തിലെത്തിയിരുന്നു. നിരീക്ഷണവും പരിചയപ്പെടലുമായി ഇന്നു വൈകുന്നേരം വരേയും സൈനികർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. വൈകീട്ട് കൂത്തുപറമ്പ് വലിയ വെളിച്ചത്തെ താത്കാലിക താമസസ്ഥലത്തേക്ക് തിരിച്ച് പോവുകയാണ് പതിവ്. ഇന്നു മുതൽ ദിവസം മുഴുവനും സിഐ.എസ്. എഫ് ഡ്യൂട്ടിയിലുണ്ടാകും.

കഴിഞ്ഞ 5 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സന്ദർശകർക്ക് അനുമതി നൽകിയതിനെ തുടർന്നുള്ള തിരക്ക് നിയന്ത്രിക്കാൻ സിഐ.എസ്. എഫ് രംഗത്തുണ്ടായിരുന്നു. ഒരു ദിവസം ഒരു ലക്ഷത്തോളം പേർ സന്ദർശനത്തിനെത്തിയതോടെ വിമാനത്താവളത്തിൽ ഉൾകൊള്ളാൻ കഴിയാതിരുന്നിട്ടും സിഐ എസ്. എഫിന്റെ ഇടപെടൽ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു. കിയാലിന്റെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും അന്ന് സന്ദർശകരെ നിയന്ത്രിക്കാൻ രംഗത്ത് വന്നിരുന്നു. കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ അധികൃതരുടേയും സിഐ.എസ്.എഫ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് പതാക കൈമാറലും ഗാർഡ് ഓഫ് ഓണറും നടന്നത്.

ഡിസംബർ 1 മുതൽ 300 അംഗ സുരക്ഷാ സേന വിമാനത്താവളത്തിനുണ്ടാകും. 250 സേനാംഗങ്ങൾ ഡിസംബർ 1 ന് ചുമതലയേൽക്കുന്നതോടെയാണ് ഇത്. ടെർമിനൽ കവാടം മുതൽ വിമാനത്താവളത്തിനകത്ത് വരെയുള്ള സുരക്ഷാ ചുമതലയാണ് സിഐ.എസ്. എഫ് നിർവ്വഹിക്കുക. കണ്ണൂർ വിമാനത്താവളം പൂർണ്ണ പ്രവർത്തന സജ്ജമാകുന്നതോടെ സിഐ. എസ്. എഫിന്റെ 613 അംഗങ്ങൾ സുരക്ഷയ്ക്ക് ചുമതലയേൽക്കും. കാർഗോ കോംപ്ലക്സ് പണി പൂർത്തിയാകുകയും ചരക്കു നീക്കം ആരംഭിക്കുന്നതിന് മുമ്പ് ശേഷിക്കുന്നവർ ചുമതലയേൽക്കും.

സിഐ. എസ്. എഫ് ജവാന്മാർക്ക് കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് ഇപ്പോൾ താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ തന്നെ പ്രത്യേക ബാരക്കിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അത് പൂർത്തിയായാൽ സിഐ.എസ്. എഫ് ഭടന്മാരുടെ താമസം അവിടെ തന്നെ ഒരുക്കും. 6192 ചതുരശ്ര മീറ്ററിൽ അഞ്ച് നിലകളിലായാണ് ബാരക്ക് ഉയരുന്നത്. ഡബിൾ, സിംഗിൾ റൂമുകളും 356 കിടക്കകളുമുള്ള ഡോർമെറ്ററികളും ഈ സമുച്ചയത്തിൽ പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP