Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക് ഡൗൺ നിലനിൽക്കവെ നിയമങ്ങൾ ലംഘിച്ച് ബിവറേജസ് ഗോഡൗണിൽ മദ്യം ഇറക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടി വി വാർത്താസംഘത്തിനുനേരെ ആക്രമണം; മൈക്ക് പിടിച്ചുവാങ്ങാനും ക്യാമറ തകർക്കാനും ശ്രമിച്ചത് സിഐടിയു ഐഎൻടിയുസി തൊഴിലാളികൾ; ഫിലിം എടുത്ത് തരാതെ പോവില്ലെന്നും ചിലരുടെ വാക്കുകൾ; തൊഴിലാളികൾ ഗ്ലൗസോ മാസ്‌ക്കോ ധരിക്കുയോ യാതൊരു സുരക്ഷാ സംവിധാനമോ സ്വീകരിച്ചിരുന്നില്ല; പത്രപ്രവർത്തക യൂണിയൻ ഇടപെട്ടതോടെ കേസെടുത്ത് പൊലീസും

കെ വി നിരഞ്ജൻ

കോഴിക്കോട്: രാജ്യത്ത് ലോക് ഡൗൺ നിലനിൽക്കവെ നിയമങ്ങൾ ലംഘിച്ച് സർക്കാർ ബിവറേജസ് ഗോഡൗണിൽ മദ്യം ഇറക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടി വി വാർത്താ സംഘത്തിനെതിരെ ആക്രമണം. മദ്യം ഇറക്കുകായിരുന്ന സി ഐ ടി യു, ഐ എൻ ടി യു സി സംഘമാണ് ടി വി സംഘത്തെ ആക്രമിച്ചത്. ജനം ടി വി റിപ്പോർട്ടറെ തൊഴിലാളികൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോർട്ടർ എഎൻ അഭിലാഷിനെയും ക്യാമറാമാൻ കെ ആർ മിഥുനെയുമാണ് സംഘം ആക്രമിച്ചത്. 'നീയെന്താടാ പറയുന്നത്.

അത് ഡിലീറ്റ് ചെയ്യ്. ഡിലീറ്റ് ചെയ്യാതെ നീ പോവില്ല. ഫിലിം ഇങ്ങോട്ടെടുക്ക്. . ഫിലിം എടുക്കാതെ പോവില്ല. ഫിലിം ഊര്. . അല്ലെങ്കിൽ ക്യാമറ നിനക്ക് കിട്ടില്ല'- അക്രമികളിലൊരാളുടെ ആക്രോശം ഇങ്ങനെയായിരുന്നു. ഡിജിറ്റൽ ക്യാമറയാണെന്ന ബോധം പോലുമില്ലാതെയായിരുന്നു ഫിലിം ഊരാനുള്ള ഭീഷണി.

വെള്ളയിൽ ബിവറേജസ് ഗൗഡൗണിൽ നിന്ന് മദ്യം ഇറക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് വാർത്താസംഘം ഇവിടെയെത്തിയത്. സംസ്ഥാനത്ത് മദ്യഷോപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്താണ് മദ്യവുമായി ലോറി കോഴിക്കോട്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ മദ്യം ഇറക്കുകയായിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇരുപതോളം തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നതെന്ന് ജനം ടി വി പ്രതിനിധികൾ പറയുന്നു.

തൊഴിലാളികൾ ഭൂരിഭാഗവും ഗ്ലൗസോ മാസ്‌ക്കോ ധരിച്ചിരുന്നില്ല. ജനം ടി വി റിപ്പോർട്ടറുടെ മൈക്ക് പിടിച്ചെടുക്കാനും ക്യാമറ തകർക്കാനും ആക്രമികൾ ശ്രമിച്ചതായും ഇവർ പറയുന്നു. അക്രമത്തിൽ ജനം ടി വി ക്യാമറാമാൻ മിഥുനും പരിക്കേറ്റിട്ടുണ്ട്. ആദ്യമെത്തിയ ഒരാളാണ് മൈക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചത്. പിന്നീട് മറ്റുള്ളവരുമെത്തി. പൊലീസ് എത്തിയാണ് അക്രമിസംഘങ്ങളിൽ നിന്ന് ചാനൽ പ്രവർത്തകരെ രക്ഷപ്പെടുത്തിയത്. എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

ജനം ടി വി റിപ്പോർട്ടർ എ എൻ അഭിലാഷിനെയും ക്യാമറാമാനെയും വെള്ളയിൽ വെച്ച് അക്രമിച്ച സി ഐ ടി യു ക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പത്രപ്രവർത്തക യൂണിയൻ ഇടപെട്ടതിനെത്തുടർന്ന് പൊലീസ് പിന്നീട് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP