1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

'ആരെടാ എന്ന് ചോദിച്ചാൽ ഇത് ഞാനെടാ' എന്നുപറയാൻ ചങ്കൂറ്റമുള്ള കെ.സുധാകരന് സ്വീകരണമൊരുക്കി വെള്ളിയാഴ്ച ദുബായിൽ 'കണ്ണൂർ സ്‌നേഹസംഗമം'; പരിപാടി നടത്തിപ്പിനെ ചൊല്ലി കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസും സംഘാടക സമിതിയും തമ്മിലടി; കെ എസ് ബ്രിഗേഡിയറിന്റെ പരിപാടിയാണെന്ന് ജനറൽ കൺവീനർ; ഇത് കണ്ണൂർ പൗരാവലി നൽകുന്ന സ്വീകരണമെന്ന് ചെയർമാൻ; പരിപാടി വിജയിപ്പിക്കുവാൻ ചുമതല അബ്ദുള്ളക്കുട്ടിക്കൊപ്പം ബിജെപിയിലേക്ക് പോയ പ്രവർത്തകനും

November 07, 2019 | 06:36 PM IST | Permalink



'ആരെടാ എന്ന് ചോദിച്ചാൽ ഇത് ഞാനെടാ' എന്നുപറയാൻ ചങ്കൂറ്റമുള്ള കെ.സുധാകരന് സ്വീകരണമൊരുക്കി വെള്ളിയാഴ്ച ദുബായിൽ 'കണ്ണൂർ സ്‌നേഹസംഗമം'; പരിപാടി നടത്തിപ്പിനെ ചൊല്ലി കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസും സംഘാടക സമിതിയും തമ്മിലടി; കെ എസ് ബ്രിഗേഡിയറിന്റെ പരിപാടിയാണെന്ന് ജനറൽ കൺവീനർ; ഇത് കണ്ണൂർ പൗരാവലി നൽകുന്ന സ്വീകരണമെന്ന് ചെയർമാൻ; പരിപാടി വിജയിപ്പിക്കുവാൻ ചുമതല അബ്ദുള്ളക്കുട്ടിക്കൊപ്പം ബിജെപിയിലേക്ക് പോയ പ്രവർത്തകനും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഉത്സവപ്രതീതിയോടെ കണ്ണൂർ എംപി കെ.സുധാകരനും കണ്ണൂർ കോർപറേഷൻ പുതിയ മേയർ സുമ ബാലകൃഷ്ണനും വെള്ളിയാഴ്ച ദുബായിൽ സ്വീകരണം നൽകുകയാണ്. 'കണ്ണൂർ സ്‌നേഹസംഗമം' എന്ന പരിപാടി നടക്കുമ്പോൾ ഇൻകാസിലും( കോൺഗ്രസിന്റെ പ്രവാസി സംഘടന), സംഘാടകരിലും പൊട്ടിത്തറി. അൽ തവാർ പാർക്കിന് സമീപം ന്യൂ വേൾഡ് പ്രൈവറ്റ് സ്‌കൂളിൽ എട്ടിന് വെള്ളിയാഴ്ചയാണ് കണ്ണൂർ സ്‌നേഹസംഗമം എന്നപേരിൽ പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിമുതൽ രാത്രി പത്തുവരെ വിവിധ പരിപാടികൾ അരങ്ങേറും. ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം, സിനിമാതാരം ആശാശരത് എന്നിവരും സംബന്ധിക്കും. സംഗമത്തിൽ ഇരുന്നൂറോളം പേരാണ് കേരളത്തിൽ നിന്നെത്തുന്നത്.

കണ്ണൂർ സ്‌നേഹസംഗമം പരിപാടിയുടെ സംഘാടകർ ആരാണ് എന്നതാണ് മുഖ്യതർക്കം. കെ.സുധാകരനെ അനുകൂലിക്കുന്നവരുടെ നവമാധ്യമ കൂട്ടായ്മയാണ് കെ.എസ്.ബ്രിഗേഡിയർ. കെ എസ് ബ്രിഗേഡിയറിന്റെ പരിപാടിയാണെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അജിത് അവകാശപ്പെടുന്നു. എന്നാൽ ഒരു ബ്രിഗേഡിയേറിന്റെയും പരിപാടിയല്ല ഇത് കണ്ണൂർ പൗരാവലി നൽകുന്ന സ്വീകരണമാണെന്ന് സംഘടാക സമിതിചെയർമാൻ ടി.കെ.ആഷിഖ് തിരുത്തുന്നു. അതായത് കോൺഗ്രസിന്റേത് മാത്രമല്ല കണ്ണൂർ പൗരാവലിയുടേതാണ് പരിപാടി എന്നാണ് അവകാശവാദം.

കോൺഗ്രസ് പ്രവർത്തകരിൽ ഒരുവിഭാഗത്തിന്റെ എതിർപ്പ് വന്നതോടെ പരിപാടി വിജയിപ്പിക്കുവാൻ ചുമതല നൽകിയിരിക്കുന്നത് അബ്ദുള്ളകുട്ടിക്കൊപ്പം കോൺഗ്രസിൽ നിന്നും ബിജെപി യിലേക്ക് പോയ പ്രവർത്തകനെയാണ്. എതിർപ്പ് രൂക്ഷമായതോടെ ചെയർമാനും കൺവീനറും തമ്മിൽ അടിപിടിയിൽവരെ എത്തി കാര്യങ്ങൾ. കെ.സുധാകരന്റെ ബന്ധു കൂടിയാണ് സംഘാടക സമിതി ജനറൽ കൺവീനറായ അജിത്.

ഇരുപതുലക്ഷം രൂപക്ക് മുകളിൽ ചെലവുവരുന്ന പരിപാടി ഒറ്റയ്ക്ക് നടത്തുവാൻ കെ എസ് ബ്രിഗേഡിയറുമാരെ വെല്ലുവിളിച്ച ചെയർമാന് മുന്നിൽ അവസാനം കെ എസ് ബ്രിഗേഡിയേർമാർക്ക് മുട്ടുകടക്കേണ്ടിവന്നു. രണ്ട് സെഷനുകളായാണ് പരിപാടി നടക്കുന്നത്. രാവിലെ കെ എസ് ബ്രിഗേഡ്‌സിന്റെ പരിപാടിയും ഉച്ചക്ക് ശേഷം കണ്ണൂർ പൗരാവലി നടത്തുന്ന എംപിക്കും മേയർക്കുമുള്ള സ്വീകരണവും. ഇൻകാസ് പ്രവർത്തകരെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ എന്നും തടസ്സം നിൽക്കുന്ന സംഘാടക സമിതി ചെയർമാൻ ഈ രണ്ട് സെഷനുകളിലും അധ്യക്ഷ സ്ഥാനം തനിക്കുവേണമെന്ന് നിർബന്ധത്തിലാണ്. ചെയർമാന്റെ എല്ലാ വാശിക്കും അടിയറ വെച്ചുകൊണ്ടുള്ള നടപടിയിൽ ഇൻകാസ് കണ്ണൂർ കമ്മിറ്റിയും കെ.എസ്. ബ്രിഗേഡിയറിന്റെ നേതൃത്വവും അമർഷത്തിലാണ്.

കെ.സുധാകരന്റെ കൂടെ നാട്ടിൽ നിന്നും വരുന്ന കെ എസ് ബ്രിഗേഡിയറിന്റെ പ്രവർത്തകരിൽ പല സ്ത്രീകളും സ്വർണം പണയംവെച്ചും ബാങ്കിൽ നിന്ന് പേഴ്‌സണൽ ലോണുമെടുത്താണ് വരുന്നത്. കെ പി സി സി യുടെ വർക്കിങ് പ്രസിഡണ്ട് വരുന്ന പരിപാടിയിൽ ആളുകളെ കൂട്ടാൻ സംഘാടകർക്ക് കഴിയാതെ ബിജെപി അടക്കമുള്ള മറ്റുപാർട്ടിയിലെ പ്രവർത്തകരെ കൂടെ കൂട്ടുന്നത് എന്നത് കോൺഗ്രസുകാർക്കിടയിൽ തന്നെ ചർച്ചയായിരിക്കുകയാണ്. നിലവിൽ ഒത്തൊരുമയോടെ പോകുന്ന ദുബായിലെ കോൺഗ്രസ് പ്രവർത്തകരിൽ അനൈക്യമുണ്ടാക്കിയുള്ള കെ സുധാകരന്റെ വരവിൽ ഇൻകാസ് യു എ ഇ, ദുബായ് കമ്മിറ്റികൾ പ്രതിഷേധത്തിലാണെന്നും പറയുന്നു.

കെ എസ് ബ്രിഗേഡിയേസ് എന്ന പേരിൽ വിദേശത്തുവെച്ച് നടത്തുന്ന പരിപാടിയോട് കെപി സി സിക്ക് യോജിപ്പില്ലായിരുന്നു. ഏതായാവും രാവിലെ കെഎസ് ബ്രിഗേഡിയറുമാരുടെ പരിപാടിയും ഉച്ചകഴിഞ്ഞ് കണ്ണൂർ പൗരാവലിയുടെ പരിപാടിയും സംഘടിപ്പിച്ചത്. കെ പി സി സി യുടെ ഔദ്യോഗിക സംഘടനയായ ഇൻകാസിന്റെ ഗ്ലോബൽ, കേന്ദ്ര, സംസ്ഥാന നേതാക്കളിൽ ബഹുഭൂരിഭാഗവും കണ്ണൂരിൽ നിന്നുള്ള നേതാക്കളാണെങ്കിലും ഇവരിലാരും കെ എസ് ബ്രിഗേഡിയറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാത്തവരായതുകൊണ്ടാണ് കെ.സുധാകരന്റെ നിർദ്ദേശ പ്രകാരം ഇത്തരത്തിൽ പരിപാടി ഒരുക്കിയത്.

മുല്ലപ്പള്ളിക്ക് കെ.എസ്.ബ്രിഗേഡിനോട് അനിഷ്ടം

മുല്ലപ്പള്ളി പ്രസിഡന്റായപ്പോൾ കെഎസ് ബ്രിഗേഡിയറിൽ കടുത്ത കമന്റുകളാണ് വന്നത്. ഡി.കെ.ശിവകുമാറിന്റേതിന് സമാനമാണ് കേരളത്തിൽ കെ.സുധാകരന്റെ അവസ്ഥയെന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്. പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം കൈയിൽ നിന്നും 400 കോടി ചെലവഴിച്ചിട്ടും കർണാടകയിൽ ഡികെയെ അവഗണിക്കുകയാണ് ഉണ്ടായത്. പ്രധാന മന്ത്രിപദങ്ങളൊന്നും നൽകിയില്ല. കേരളത്തിൽ കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കാതെ തള്ളിയതും ഇതുപോലെയാണെന്നായിരുന്നു കെഎസ് ബ്രിഗേഡിയേഴ്സിന്റെ പ്രചാരണം.

പടർന്ന് പന്തലിച്ച് കെ.എസ്.ബ്രിഗേഡ്

കെ.സുധാകരന്റെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ദുബായിൽ രൂപംകൊണ്ട കെ.എസ് ബ്രിഗേഡിയർ എന്ന നവമാധ്യമ കൂട്ടായ്മക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരുണ്ട്. സംഘടനാ രൂപീകരണ സമയത്ത് കെ.സുധാകരൻ നേരിട്ട് നിയന്ത്രിച്ചുപോന്ന വാട്സാപ് കൂട്ടായ്മയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ജീവ കാരുണ്യ മേഖലകളിൽ സജീവമായി ഇടപെടുകയാണ് ലക്ഷ്യം എന്ന പ്രചാരണവുമായി മുന്നോട്ടു പോയ കെ.എസ് ബ്രിഗേഡിയർ രക്തസാക്ഷികളായ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തിനെ സഹായിക്കുവാൻവേണ്ടി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്ണൂരിലും കോഴിക്കോടും സമ്മേളനങ്ങൾ നടത്തി കോൺഗ്രസ് പ്രവർത്തകരിൽ വിശ്വാസ്യത വളർത്തിയെടുക്കുവാൻ കഴിഞ്ഞിരുന്നു.

തുടർന്ന് കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തെചൊല്ലിയുള്ള തർക്കത്തിൽ കേരളം മുഴുവൻ കെ.സുധാകരനുംവേണ്ടി ഫ്െളക്സുകൾ സ്ഥാപിച്ചുകൊണ്ടുള്ള പരസ്യ പ്രചാരണത്തിനും മുല്ലപ്പള്ളിയെ കെ പി സി സി പ്രസിഡണ്ടാക്കും എന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പ്രൊഫെയിലിൽ കൂട്ടമായി കെ.സുധാകരന് അനുകൂലമായി കമന്റ് ചെയ്തിരുന്നു. ഇത് സൈബർ അറ്റാക്കായാണ് എ ഐ സി സി നേതൃത്വം വിലയിരുത്തിയത്കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പ് സമയത്ത് കെ എസ് ബ്രിഗേഡിയർ വഴി ഒരു കോടി രൂപയോളം പിരിവെടുത്ത് കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയെന്നാണ് കൂട്ടായ്മയുടെ നേതാവ് വാട്സപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം കെ.എസ്.ബ്രിഗേഡിയർ എന്ന പേരുമാറ്റി ഏതെങ്കിലും സാംസ്‌കാരിക സംഘടനയാക്കി ഇതിനെ മാറ്റണമെന്ന് കെ.സുധാകരൻ നിർദ്ദേശിച്ചെങ്കിലും പേരുമാറ്റുവാൻ കെ.സുധാകരന്റെ ബന്ധു തയ്യാറായിരുന്നില്ല.

'ഇൻകാസി'നെ വെല്ലുവിളിച്ച് മുന്നേറ്റം

കെ പി സി സി അംഗീകരിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരുന്ന ഒരു സമയത്തായിരുന്നു കെ എസ് ബ്രിഗേഡിയർ ശക്തമായ രീതിയിൽ പ്രവർത്തനം നടത്തിയത്. ദുബായിൽ ഇൻകാസ് സംഘടന വീണ്ടും സജീവമായി പ്രവർത്തന രംഗത്തേക്ക് വരുന്ന ഒരു ഘട്ടം വന്നപ്പോൾ അതിനെ തുരങ്കംവെച്ചുകൊണ്ടാണ് ബ്രിഗേഡിയർ വീണ്ടും വലിയൊരു പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിട്ടുള്ളത്. കെ എസ് ബ്രിഗേഡിയറിന്റെ ആരംഭ കാലത്ത് തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ല ഇൻകാസിന്റെ ഭാരവാഹിയെ സ്വാഗതസംഘം രൂപീകരണ യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് കെ എസ് ബ്രിഗേഡിയന്റെ സ്ഥാപക അംഗവും കെ സുധാകരന്റെ അടുത്ത അനുയായിയും ഷാർജയിലെ കോൺഗ്രസ് അനുകൂല സംഘടനയിലെ ഭാരവാഹിയുമായ കണ്ണൂർ സ്വദേശിയുടെ നേത്രത്വത്തിൽ വലിയൊരു വിഭാഗം സ്വാഗത സംഘം രൂപീകരണ യോഗം ബഹിഷ്‌കരിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്തേഷ്യ പോലും നൽകാതെ; അതിവൈകാരിക നാഡീകോശങ്ങൾ മുറിച്ചു മാറ്റപ്പെടുത്തതോടെ സ്ത്രീക്കുണ്ടാകുന്നത് ലൈംഗിക മരവിപ്പ്; സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രത്തിനെതിരെ ഉയരുന്നത് ലോക വ്യാപക പ്രതിഷേധം; അപൂർവമാണെങ്കിലും കേരളത്തിലും 'പെൺ സുന്നത്ത്' നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത്; ശബരിമല കേസിനൊപ്പം പരിഗണിക്കുന്ന ദാവൂദി ബോറകളിലെ പെൺ ചേലാകർമ്മം കടുത്ത ദുരാചാരം തന്നെ
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
പിണറായിക്കും കോടിയേരിക്കും വിദേശ ചികിത്സ ഒഴിവാക്കാൻ പറ്റാതാകുമ്പോൾ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് ചികിത്സ തേടി ബാംഗ്ലൂരിൽ ; ഭാര്യയെ കൂട്ടുന്നില്ല എന്നായിരുന്നു ആദ്യ ചിന്തയെങ്കിലും ചികിത്സക്ക് വേണ്ടി കാമിലയും ഒപ്പമെത്തി; ചാൾസിന്റെ ചികിത്സ കേരളത്തിൽ രാഷ്രീയക്കാരെ കളിയാക്കാൻ ട്രോൾ ആയി രൂപം കൊണ്ടപ്പോൾ
കേരളം ഒറ്റക്കെട്ടെന്ന് തിരിച്ചറിഞ്ഞ സുദർശൻ പത്മനാഭൻ യൂറോപ്പിലേക്ക് പറന്നതായി സൂചന; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ വൈകിയത് വർഗ്ഗീയത വിളമ്പി മിടുമിടുക്കിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകനെ രക്ഷിക്കാനുള്ള ചെന്നൈ പൊലീസിന്റെ കുതന്ത്രം; പിണറായി നിലപാട് കടുപ്പിച്ചതോടെ കുടുംബത്തെ ചെന്നൈയിൽ ചർച്ചയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; സിബിഐ ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ച് ഫാത്തിമാ ലത്തീഫിന്റെ അച്ഛനും അമ്മയും; മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ ട്വിസ്റ്റുണ്ടാകുമോ?
വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി; പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; കേരളത്തിന് പുതിയ രൂപം നൽകിയ ഈ മഴു ഉപയോഗിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ രണ്ടും കൽപ്പിച്ചിറങ്ങി ജേക്കബ് തോമസ്; 'പരശുരാമ ആക്‌സ്' ഓൺലൈനിൽ തരംഗമാകുമെന്ന പ്രതീക്ഷയിൽ മുൻ വിജിലൻസ് ഡയറക്ടർ; പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിന് 'പണി' കിട്ടിയ ഐപിഎസുകാരൻ പിണറായി സർക്കാരിന് നൽകുന്നത് ഐതീഹ്യത്തിൽ പൊതിഞ്ഞ പരിഹാസം
ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്‌സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്‌സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ